വിവരണം
കു ഞ്ഞിപ്പള്ളിയിൽ നിന്ന് ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്, വെള്ള സ്വിഫ്റ്റ് വണ്ടിയാണെന്ന് വണ്ടി നമ്പർ ഉൾപ്പെടെ ഉൾപ്പെടുത്തി പരമാവധി പ്രചരിപ്പിക്കുക എന്ന സന്ദേശവുമായി ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് ലഭിച്ച ഷെയറുകൾ 34000ലധികമാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ ആവർത്തിച്ചു വരുന്നതു കൊണ്ടാവാം പോസ്റ്റിന് ഇത്രമേൽ ഷെയറുകൾ അതിവേഗം ലഭിച്ചത്. ഈ സംഭവം യഥാർത്ഥത്തിൽ നടന്നതാണോ എന്ന് പരിശോധിക്കാം
വസ്തുതാ വിശകലനം
തട്ടിക്കൊണ്ടു പോയി എന്നു പറയപ്പെടുന്ന കുട്ടിയുടെ ചിത്രവും വണ്ടിയുടെ വിശദ വിവരങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത വ്യാജമാണ്. താമരശ്ശേരി തച്ചം പൊയിൽ ഒതയോട്ട് മുണ്ടിലാക്കിൽ മുഹ്തസിം അഹ്ദൽ മഹ്ഷൂക് തങ്ങളുടെ മകൾ സയ്യിദത്ത് ആമിന ഷഹരിയത്ത് (7) തീപ്പൊള്ളലേറ്റ് മരിച്ചു എന്ന വാർത്ത ഇതേ കുട്ടിയുടെ ചിത്രം സഹിതം കഴിഞ്ഞ ദിവസം ദിനപ്പത്രങ്ങളിലെല്ലാം വന്നിരുന്നു.
രണ്ടാഴ്ച മുമ്പ് വീടിനു സമീപം കൂട്ടുകാരുമായി സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വസ്ത്രത്തിന് തീ പിടിച്ച് ആശുപത്രിയിൽ കുട്ടി ചികിത്സ യിൽ ആയിരുന്നു. പുനൂർ ഇഷ അത്ത് പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സിൽ വ്യക്തമായ തെളിവുകളോടെ ഇൗ സംഭവം തെറ്റാണെന്ന് വിശദീകരിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം മാരുതി സ്വിഫ്റ്റ് കാർ ആണെന്നും വണ്ടിയുടെ നമ്പർ KL-58 Q 1822 ആണെന്നും പിസ്റിലുണ്ട്.
എന്നാൽ ഈ നമ്പറിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളത് ഹോണ്ടയുടെ ഡിയോ എന്ന ഇരുചക്ര വണ്ടിയാണ്.
മോട്ടോർവാഹന വകുപ്പിന്റെ വെബ് സൈറ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കമന്റ് ബോക്സിൽ ഇതിന്റെ ചിത്രം ഉൾപ്പെടുത്തി പോസ്റ്റ് ചെയ്തിട്ടുണ്ട്

നിഗമനം
ഈ പോസ്റ്റിലെ വിവരം തികച്ചും വ്യാജമാണ്. തീപ്പൊള്ളലേറ്റ് മരിച്ച കുട്ടിയുടെ ചിത്രമെടുത്ത് തട്ടിക്കൊണ്ടുപോയ തായി വ്യാജ വാർത്ത സൃഷ്ടിച്ച് പ്രചരിപ്പിക്കുകയാണ്. നിജസ്ഥിതി മനസ്സിലാക്കാതെ ഈ വാർത്ത പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.
ചിത്രം കടപാട്: ഫെസ്ബൂക്
![]() |
Title: ആമിന ഷഹരിയ തീപ്പൊളളലേറ്റ് മരിച്ചു പോയതാണ് Fact Check By: Deepa M Result: False |
