ഇൻഡ്യൻ സൈന്യം പകരം വീട്ടാൻ ആരംഭിച്ചോ…..

സാമൂഹികം

വിവരണം

പുൽവാമയിൽ സി ആർ പിഎഫ് ജവാന്മാർക്ക് നേരേ നടന്ന ഭീകരാക്രമണവും തുടർസംഭവങ്ങളും പൊതു മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വാർത്തയായി കൊണ്ടിരിക്കുകയാണ്. വായനക്കാരുടെ ആകാംഷ മുതലെടുത്ത് പല ചിത്രങ്ങളും വീഡിയോകളും ഇതിന്റെ പേരിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  ഇപ്പോൾ ഭാരതീയരെല്ലാം ഉറ്റുനോക്കുന്ന കാര്യമാണ് ഇൻഡ്യൻ സൈന്യം കഴിഞ്ഞ ദിവസത്തെ ആക്രമണത്തോട് എങ്ങനെ പകരം വീട്ടും എന്നത്.

Archived link

വസ്തുതാ വിശകലനം

മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ ഇൻഡ്യൻ സൈന്യം തിരിച്ചടിക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന ഒന്നാണ്. സൈന്യം മിസ്സൈൽ വർഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇത് ഇൻഡ്യൻ സേന പകരം വീട്ടുന്നതിന്റെ ത് അല്ല.  സൈന്യം ഭീകരാ ക്രമണ ത്തോടു പകരം ചോദിക്കുന്നതി നെ ക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

മേൽ കാണുന്ന വീഡിയോ പരിശോധിച്ചപ്പോൾ 11 മാസം മുമ്പ് യുട്യൂബിൽ  അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ ആണിതെന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത്  യഥാർത്ഥ യുദ്ധത്തിന്റെതുമല്ല.  രാജസ്ഥാനിൽ ഇന്ത്യൻ സൈന്യം 122 mm pinaka mbrl  മിസ്സൈൽ വിക്ഷേപണ പരിശീലനം നടത്തുന്നതി ന്റെ വീഡിയോ ആണിതെന്നു അനുമാനിക്കുന്നു. കൂടുതൽ വ്യക്തമായ തെളിവുകൾ ലഭ്യമല്ല. . മാർച്ച് 4 2018 നാണ് വീഡിയോ സഞ്ജീവ് സിംഗ് എന്ന യൂട്യൂബ് ചാനലിൽ നിന്നും അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

Archived Link

നിഗമനം

ഇൻഡ്യൻ സൈന്യത്തിന്റെ പേരിൽ പുൽവാമ ആക്രമണത്തിന്റെ തുടർച്ച എന്ന നിലയിൽ പ്രചരിക്കുന്ന വ്യാജ വീഡിയോ  ആണിതെന്നു അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട് . കഴിഞ്ഞ വർഷം  പുറത്തു വന്ന ഇൗ വീഡിയോ ഇപ്പോഴത്തേത് എന്ന നിലയിൽ  പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.

Avatar

Title:ഇൻഡ്യൻ സൈന്യം പകരം വീട്ടാൻ ആരംഭിച്ചോ…..

Fact Check By: Deepa M 

Result: Mixture

Picture courtesy : google

  •  
  •  
  •  
  •  
  •  
  •  
  •  
  •