എടിഎം ഇടപാടുകള്‍ സംബന്ധമായ ആര്‍ബിഐ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരി തന്നെയോ?

സാമൂഹികം

വിവരണം

പണം പിൻവലിക്കുകയും , അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെടുകയും പണം ലഭിക്കാതെ വരികയും ചെയ്തിട്ടുണ്ടോ? നിങ്ങൾ എ.ടി.എം ഇടപാടുകൾ നടത്താൻ പോയപ്പോൾ എപ്പോഴെങ്കിലും ഇത് സംഭവിച്ചിട്ടുമുണ്ടാകും , ഇല്ലെങ്കിൽ ഇനി എ.ടി. എം മെഷിൻ ഇതുപോലുള്ള പണി തന്നാൽ നിങ്ങൾ എന്ത് ചെയ്യും . ഇത്തരത്തിൽ ഉള്ള എ.ടി.എം മെഷിൻ പ്രശ്നങ്ങൾ ഇടയ്ക്കു മാത്രമേ സംഭവിക്കുമെങ്കിലും, സംഭവിച്ചാൽ, നിങ്ങൾ നടപടികൾ ഉടൻ തന്നെ പിന്തുടരേണ്ടതുണ്ട് ഇവ RBI മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ്. എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് malayalam.goodreturns.in ഓണ്‍ലൈന്‍ ബിസിനസ് പോര്‍ട്ടലില്‍ ആര്‍ബിഐ നിര്‍ദേശ പ്രകാരമെന്ന രീതിയില്‍ പ്രചരിക്കുന്നത്.

വാര്‍ത്തയുടെ ലിങ്ക് Good Returns.in | Archived Link

നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്

ദ്യം തന്നെ കാർഡ് ഹോൾഡർ ബാങ്കിൽ പരാതി നൽകണം പണം ലഭിക്കാതെ വന്നത് മറ്റൊരു ബാങ്കിന്റെ എ.ടി.എം മെഷിനിൽ നിന്നാണെങ്കിലും നിങ്ങളുടെ അക്കൗണ്ട് ഏതു ബാങ്കിലാണോ ആ ബാങ്കിലാണ് പരാതി നൽകേണ്ടത് . പരാതി നല്കാൻ നേരിട്ട് ബാങ്ക് സന്ദർശിക്കുകയോ , കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കുകയോ ആണ് ചെയ്യേണ്ടത് .

രിഹരിച്ചില്ലെങ്കിൽ പണം തിരിച്ചു ഉപപോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതു വരെ പ്രതിദിനം 100 രൂപ നഷ്ടപരിഹാരം ബാങ്ക് നൽക്കേണ്ടതാണ്.

ഉപപോക്താവ് ക്ലെയിം ചെയ്യാതെ തന്നെ നഷ്ടപരിഹാരം അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ് . പരാതിക്കാരൻ അവന്റെ / അവളുടെ കാർഡ് ഇഷ്യു ബാങ്കിൽ നിന്നും പരിഹാരമുണ്ടാകുന്നില്ലെങ്കിൽ ബാങ്കിങ്ങ് ഓംബുഡ്സ്മാനെ ഉപഭോക്താവിന് ആശ്രയിക്കാവുന്നതാണ്.

എല്ലാ ബാങ്ക് എ.ടി.എമ്മുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിരിക്കുന്നു എന്നത് കൊണ്ട് ഫൂട്ടേജ് ശേഖരിച്ചാൽ പണം ഉപപോക്താവിന്‌ ലഭിച്ചോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ് .

ഈ കാര്യങ്ങള്‍ എല്ലാ ശരി തന്നെയാണോയെന്ന് പരിശോധിക്കാം

വസ്തുത വിശകലനം

ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇതെ മാര്‍ഗ നിര്‍ദേശങ്ങള്‍ തന്നെ കാണാന്‍ സാധിക്കും. വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ആര്‍ബിഐ തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്.

ലിങ്ക് പരിശോധിക്കാം RBI Notification | Archived Link

നിഗമനം

ആര്‍ബിഐ മാര്‍ഗ നിര്‍ദേശങ്ങളുടെ പരിഭാഷ മാത്രമാണിത്. വസ്തുതകള്‍ മാത്രമെ വാര്‍ത്തയില്‍ പറഞ്ഞിട്ടുള്ളു. ആര്‍ബിഐ ഔദ്യോഗിക വെബ്സൈറ്റ് ആയ https://rbi.org.in/ സന്ദര്‍ശിച്ചാല്‍ വാര്‍ത്തയ്ക്ക് ആധാരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ വായിക്കാന്‍ സാധിക്കും.

Avatar

Title:എടിഎം ഇടപാടുകള്‍ സംബന്ധമായ ആര്‍ബിഐ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരി തന്നെയോ?

Fact Check By: Harishankar Prasad 

Result: True

  •  
  •  
  •  
  •  
  •  
  •  
  •  
  •