കക്കൂസുകൾ കാണാൻ വിനോദ സഞ്ചാരികൾ ഭാരതത്തിൽ എത്തുമോ….

രാഷ്ട്രീയം

വിവരണം

രണ്ടു ദിവസമായി ഫേസ്ബുക്ക് ഷെയറുകളിൽ കാണുന്ന വാർത്തയാണ് കക്കൂസുകൾ കാണാൻ ഇന്ത്യയിൽ വിനോദ സഞ്ചാരികൾ എത്തുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി റിപ്പോർട്ടർ ചാനൽ ഓൺലൈനിൽ വരുന്ന വാർത്ത.  ഇത് സത്യസന്ധമായ വാർത്താ അവതരണമാണോ അതോ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നതാണോ അതുമല്ലെങ്കിൽ സർക്കാസമാണോ എന്ന് നമുക്ക് പരിശോധിക്കാം

Reporter |Archived link

വസ്തുതാ പരിശോധന

ഹരിയാനയിലെ കുരുക്ഷേത്രയിൽ സ്വച്ഛ് ശക്തി 2019 എന്ന പരിപാടി ഉൾപ്പെടെ ചില വികസന പദ്ധതികൾ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. യൂറോപ്പിൽ ഒരു സ്ഥലമുണ്ടെന്നും ടൂറിസത്തിന് പേരുകേട്ട അവിടെ വീടുകളുടെ ഭിത്തികളിൽ മനോഹരമായ പെയിന്റിങ്ങുകളാണ് പ്രധാന ആകർഷണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേപോലെ വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങൾ ഇന്ത്യയിലെ ഗ്രാമ ങ്ങൾക്ക്‌ മുതൽക്കൂട്ടാകുമെന്നും അതിൽ ഭംഗിയുള്ള പെയിൻടിംഗുകൾ വരച്ച് ഭംഗിയാക്കിയാൽ അതുകാണാൻ വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലെത്തുമെന്നും പ്രസംഗത്തിന്റെ തുടക്കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

റിപ്പോർട്ടർ ചാനലിന്റെ വാർത്തയിൽ പ്രസ്തുത വാചകം മാത്രമെടുത്ത് വാർത്തയാക്കി നൽകിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ശൗചാലയങ്ങൾ  വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്ന ആശയമാണ് അദ്ദേഹം സംവദിക്കാൻ ശ്രമിച്ചത്.

കുരുക്ഷേത്ര യിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോ താഴെ കാണുന്ന യുടൂബ് ലിങ്കിലുണ്ട്. അത് പരിശോധിച്ചാൽ തന്നെ യാഥാർത്ഥ്യം മനസ്സിലാക്കാവുന്നതാണ്.

 കഴിഞ്ഞയിടെ രൂപംകൊണ്ട മഹാസഖ്യം അടക്കം നിരവധി വിഷയങ്ങളെക്കുറിച്ച് പ്രസംഗത്തിൽ മോദി പരാമർശിച്ചിരുന്നു. കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കുകൾ   പരിശോധിക്കാം

Hindustan Times|

Indian Prime Minister|

നിഗമനം

പ്രധാന മന്ത്രി മേൽ പറഞ്ഞ  പരാമർശം കുരുക്ഷേത്ര യിലെ പ്രസംഗത്തിനിടെ നടത്തി എന്നുള്ളത് സത്യമാണ്. എന്നാൽ റിപ്പോർട്ടർ ചാനലിന്റെ വാർത്തയിൽ പറയുന്ന പോലെ കക്കൂസുകൾ കാണാൻ വേണ്ടി വിനോദ സഞ്ചാരികളെത്തും എന്ന പ്രാഥമിക അർത്ഥത്തിലല്ല. കക്കൂസുകൾ വൃത്തിയായി പെയിന്റിങ്ങുകൾ ചെയ്താൽ വിനോദ സഞ്ചാരികളെ പോലും അത് ആകർഷിക്കും എന്ന അർഥത്തിലാണ്.  മാന്യ വായനക്കാർ മനസ്സിലാക്കുക ഇതു തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ്.

ചിത്രം കടപാട് : Google, www.indiaprimeminister.in, www.reporter live.com

Misleading Title: കക്കൂസുകൾ കാണാൻ വിനോദ സഞ്ചാരികൾ ഭാരതത്തിൽ എത്തുമോ….
Fact Check By: Deepa M 
Result: Mixture/Misleading
  •  
  •  
  •  
  •  
  •  
  •  
  •  
  •