ഗുജറാത്തിലെ റോഡിൽ നമ്മുടെ സ്വന്തം കെഎസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചോ

രാഷ്ട്രീയം
ചിത്രം കടപാട്: പോരാളി ഷാജി ഫെസ്ബൂക്

വിവരണം

പോരാളി ഷാജി എന്ന പേരിൽ ഫെസ്ബുക്കിലുള്ള പേജിൽ ഫെബ്രുവരി 12 ന് പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. മോഡിയുടെ ഭരണത്തിൻ കീഴിൽ ഗുജറാത്തിലെ പൊളിഞ്ഞ റോഡുകളിൽ 30 കോടി അവർണരുടെയും മുസ്ലിങ്ങളുടെയും ക്രിസ്ത്യാനി കളുടെയും ജീവൻ പൊലിഞ്ഞു എന്നാണ് പോസ്റ്റിൽ പറയുന്നത്. സിപിഎം ന് വോട്ടു ചെയ്യാൻ ആഹ്വാനവുമുണ്ട്.

Archived link

വസ്തുതാ വിശകലനം

ഈ ഫോട്ടോ മറ്റൊരു ഫേസ്ബുക്ക് പേജിൽ ഫെബ്രുവരി 11  രാവിലെ 7:49 ന് പോസ്റ്റ് ചെയ്തതാണ്. Subin Adoor എന്നയാളാണ് പോസ്റ്റു ചെയ്തിട്ടുള്ളത്.

Archived link

പോരാളി ഷാജി യുടെ പോസ്റ്റിന്റെ താഴെ വന്ന കമന്റുകൾ പരിശോധിച്ചാൽ  പോസ്റ്റിൽ കാണുന്ന പ്രദേശം അടൂർ ആണെന്ന് മനസിലാക്കാം.

Murali Faridabad

Murali Faridabad ഇത് ഞങ്ങളുടെ പത്തനംതിട്ട ജില്ലയിലെ അടൂരിന് അടുത്തുള്ള പറക്കോട് എന്ന സ്ഥലമാണ് ..ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ് ഇത് … കായംകുളം പുനലൂർ റോഡ് (കെ പി റോഡ്) ആണ് ഇത് .. വിശദ വിവരങ്ങൾക്ക് …
https://www.facebook.com/photo.php?fbid=10157095032544444&set=a.10154029657694444&type=3&theater

B R Nibu Raj

B R Nibu Raj പോരാളി ഷാജി ഇത് കളവാണ്, നിങ്ങൾ അപ്പോൾ പറയുന്നത് എല്ലാം ഇത്തരം കളവുകൾ ആണ്.. ഇത് എന്റെ നാട്ടിൽ ആണ്, അടൂർ, ഇത് KP റോഡിന്റെ ഇന്നത്തെ അവസ്ഥ ആണ്, എന്തിനാണ് ഇങ്ങനെ ഒക്കെ പെരും കള്ളങ്ങൾ പ്പ്രചരിപ്പിക്കുന്നതു, കഴിഞ്ഞ 3 വർഷം കേരള സർക്കാർ ചെയ്തതും, മോദി സർക്കാർ ചെയ്തതും മാത്രം പ്രചരിപ്പിച്ചാൽ LDF വൻ വിജയം ഉണ്ടാകും.. അപ്പോൾ നിങ്ങൾ പിണറായി സർക്കാരിനെ അട്ടിമറിക്കാൻ സവർണ്ണന്റെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്നവൻ ആണോ എന്ന് സംശയിച്ചു പോകും…. കഷ്ടം, നാണക്കേട്, ഇത് മലയാളിക്ക് അപമാനം ആണ്

നിഗമനം

ഇത് വ്യാജ ചിത്രമാണ്. ഗുജറാത്തിലെ റോഡുകളിൽ എന്ന പേരിൽ കേരളത്തിലെ റോഡും  കേരളത്തിന്റെ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസും  കാണിക്കുന്നതിൽ നിന്നു തന്നെ വാർത്ത വ്യാജമാണെന്ന കാര്യം വ്യക്തമാണ്. ചിത്രങ്ങളും ലിങ്കുകളും പരിശോധിച്ച് പൊരുത്തക്കേടുകൾ മനസ്സിലാക്കുക

ചിത്രം കടപാട്: ഫെസ്ബൂക്

Fake Title: ഗുജറാത്തിലെ റോഡിൽ നമ്മുടെ സ്വന്തം കെഎസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചോ
Fact Check By: Deepa M 
Result: Fake
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
  2
  Shares