പുൽവാമ സ്ഫോടനം…വീഡിയോ സത്യമോ……

സാമൂഹികം

വിവരണം

കാഷ്മീരിലെ പുൽ‌വാമയിൽ ഫെബ്രുവരി 14ന് 40 സി ആർ പിഎഫ് ജവാന്മാർ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിന്റെത് എന്ന പേരിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പരക്കെ പ്രചരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് താഴെ കൊടുത്തിരിക്കുന്നത്.  

Archived Link

Archived link

ഫെബ്രുവരി 18 ന് മറ്റൊരു വീഡിയോയുടെ വസ്തുതാ പരിശോധന ഞങ്ങൾ നടത്തിയിരുന്നു. അത് ഇതേ വെബ്സൈറ്റിൽ “പുൽവാമാ ഭീകരാക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്…?”  എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വസ്തുതാ വിശകലനം

കുറച്ച് അകലെ നിന്നും പിടിച്ച സിസിടിവി ദൃശ്യമാണിത് എന്നത് സത്യമാണ്. പൂൽവാമ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന ഇവയ്ക്ക് ആ സ്ഫോടനവുമായി യാതൊരു ബന്ധവുമില്ല.

വീഡിയോയെക്കുറിച്ച് അറിയാൻ ഞങ്ങൾ ഒരു Google റിവേഴ്സ് ഇമേജ് തിരയൽ ചെയ്തു. അതിന്റെ ഫലങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

Google reverse image ഫലങ്ങൾ

Military.com|Archived link

എന്ന പേരിൽ ഇൗ വീഡിയോ അന്റോണിയോ എസ്പിനേറ എന്നയാളുടെ യുട്യൂബ് ചാനലിൽ നിന്നും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് 11 വർഷം പഴക്കമുണ്ട്. 12/01/2008 ലാണ്‌ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഇറാക്കിൽ തീവ്രവാദ ആക്രമണം…ട്രക്ക് സ്ഫോടനം…എന്ന  വിവരണം മേൽപറഞ്ഞ യൂട്യൂബ് ചാനലിൽ  നൽകിയിട്ടുമുണ്ട്.

ടൈംസ് ഓഫ് ഇന്ത്യയുടെ ഓൺലൈൻ പേജിൽ അവരുടെ അന്വേഷണത്തിന്റെ വാർത്ത നൽകിയിട്ടുണ്ട്.

TOI|Archived link

നിഗമനം

ഇത് ഒരു വ്യാജ വീഡിയോ ആണ്. പൂൽവാമ സ്ഫോടനത്തിന്റെ ഔദ്യോഗിക വീഡിയോകൾ ഒന്നും തന്നെ പുറത്തു വന്നതായി ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ സാധിച്ചിട്ടില്ല. 11വർഷം മുൻപുളള ഇറാഖ് സ്ഫോടനത്തിന്റെ വീഡിയോയാണ് പുൽവാമയുടെത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. ഇതൊരു വ്യാജ വീഡിയോ ആണെന്ന് തിരിച്ചറിഞ്ഞ് പ്രീയ വായനക്കാർ യുക്തിപൂർവ്വം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചിത്രം കടപാട്: ഫെസ്ബൂക്

Avatar

Title:പുൽവാമ സ്ഫോടനം…വീഡിയോ സത്യമോ……

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •