പ്രണോയ് റോയി… ഹിന്ദു…മുസ്ലിം…ക്രിസ്ത്യൻ…. തർക്കം തുടരുന്നു…

രാഷ്ട്രീയം വ്യാജ വാർത്ത

എൻ.ഡി.ടി.വി. ഉടമ പ്രയാനയ് റോയി (ഇടത്), അങ്ങേരുടെ ബന്ധു സഹോദരി സാമൂഹ്യ പ്രവര്തികെയും എഴുത്തുകാരനുമായ അരുന്ധതി റോയി

2017- ഇൽ നടന്ന സിബിഐ റെയ്ഡിനെ തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും എൻഡിടിവി ഉടമയുമായ പ്രണോയ് റോയി യെ ക്കുറിച്ച് പ്രചരിക്കാൻ ആരംഭിച്ച തെറ്റിദ്ധാരണ ജനകവും വ്യാജവുമായ വാർത്തകൾ ഇപ്പോഴും വാട്ട്സ് ആപ്പ് പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരി ച്ചു കൊണ്ടേ ഇരിക്കുന്നു. പ്രസ്തുത മാധ്യമ  പ്രവർത്തകൻ പ്രണോയ് ജെയിംസ് റോയ് എന്ന ക്രിസ്ത്യാനി ആണെന്നും പർവേസ് രാജ എന്ന മുസ്ലിം ആണെന്നുമുള്ള പോസ്റ്റുകൾ ഇപ്പോഴും മത്സരിച്ചു കറങ്ങി നടക്കുന്നുണ്ട്. പ്രണോയ് റോയി ഏതു മതസ്ഥനാണ് എന്നതാണ് ഇപ്പോഴും ചർച്ചാ വിഷയം. ലഭ്യമായ വിവരങ്ങ ളിൽ നിന്നും നമുക്ക് എത്രത്തോളം സത്യസന്ധത ഈ വാർത്തയ്ക്ക് ഉണ്ടെന്ന് പരിശോധിക്കാം

വിവരണം

വാട്ട്സ്ആപ്പിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന പോസ്റ്റ്

വ്ചത്സ് അപ്പിള്‍ പ്രച്ചരിപിച്ചുകൊണ്ട്‌ ഇരിക്യന പോസ്റ്റ്‌

പരിഭാഷ: എൻഡിടിവി യുടെ ഉടമസ്ഥൻ പ്രണോയ് റോയി യുടെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ഒരുപാട് രഹസ്യങ്ങൾ പുറത്തു വന്നു. റോയി യുടെ ജനന സർട്ടിഫിക്കറ്റ് കിട്ടുകയും അതു പ്രകാരം അദ്ദേഹത്തിൻറെ ശരിയായ പേര് പർവേസ് രാജാ എന്നാണെന്നും ജന്മസ്ഥലം പാകിസ്താനിലെ കറാച്ചി ആണെന്നും പറയുന്നു. മറ്റൊരു രഹസ്യ രേഖയിൽ എൻഡിടിവി യുടെ മുഴുവൻ പേര് പ്രണോയ് യുടെ അച്ഛന്റെ പേരായ നവാസുദ്ദീൻ തൗഫീഖ് വെഞ്ചർ എന്നാണ്. ഭാര്യ രാധികയുടെ ശരിക്കുളള പേര് രോഹില എന്നാണെന്ന്  പോസ്റ്റിൽ പറയുന്നു. പ്രണോയ് യുടെ കിടപ്പു മുറിയിൽ നിന്നും കണ്ടെത്തിയ ഒരു ടാർഗറ്റ്  ബോർ ഡ് നിന്നും നരേന്ദ്ര മോഡിയുടെ മുഖം ലക്ഷ്യമാക്കിയുള്ളത് ആയിരുന്നു.. ഇത്തരം ഇരട്ട മുഖമുള്ള വ്യക്തികളെ ഓരോ ഇന്ത്യാക്കാരനും കണ്ണു തുറന്നു കാണാനും അറിയാനും  ഇതാണ് സമയം.  ആരായാലും ശരി, ഇത്തരം സന്ദേശം കൂട്ടായ്മകളിൽ പ്രചരിപ്പി ക്കാത്തവർ ഒരുപക്ഷേ ജന്മനാടിനെ സേവിക്കാത്തവർ ആയിരിക്കും)

ഒരു ഫേസ് ബുക്ക് ഉപഭോക്താവ് പ്രചരിപ്പിച്ച താഴെ കാണുന്ന പോസ്റ്റിന് 16000 ഷേയർ ലഭിച്ചു. അതിന്റെ പരിഭാഷ താഴെ നൽകിയിട്ടുണ്ട്.

അരുന്ധതി റോയിയുടെ അമ്മ മലയാളിയായ  ക്രിസ്ത്യാനി ആയിരുന്നു. അവരുടെ പേര് മേരി എന്നാണ്. കൊൽക്കത്തയിലെ മെറ്റൽ ബോക്സിൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സമയത്ത് റോയി എന്ന ബംഗാളി ഹിന്ദു കൂടെ ജോലി ചെയ്തിരുന്നു. അവർ പരിചയപ്പെടുകയും വിവാഹിതരാവുകയും ചെയ്തു. അവരുടെ മകളാണ് അരുന്ധതി. . റോയി യുടെ മൂത്ത സഹോദരൻ മിസ്റ്റർ. പി. എൽ റോയി യുടെ മകനാണ് എൻഡിടിവി യുടെ ഉടമസ്ഥനായ പ്രണോയ് റോയി. പി. എൽ. റോയി ഐറിഷ് കാരിയായ ക്രിസ്ത്യാനി യെ വിവാഹം കഴിച്ച് ക്രിസ്തു മത ത്തിലേയ്ക്ക്‌ പരിവർത്തന പ്പെട്ടു. അങ്ങനെ അരുദ്ധതി സൂസന്ന റോയി യും പ്രണോയ് ജയിംസ് റോയ് യും  ബന്ധുക്കളാണ്.

അരുന്ധതി റോയി യും പ്രണോയ് റോയി യും അവരുടെ നടുവിലെ പേര് പൊതു സമൂഹത്തിൽ നിന്ന് മറച്ചു പിടിച്ച്‌ ഹിന്ദു നാമധാരികളായി പ്രവർത്തിക്കുന്നത് ഹിന്ദു സമൂഹത്തെ വഞ്ചിക്കാനാണ്. പ്രണോയ് യുടെ ഭാര്യ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാവായ വൃന്ദാ കാരാട്ടി ന്റെ സഹോദരിയാണ്. എന്നാൽ നാം മത ഭ്രാന്തരായി ഇരിക്കരുതെന്ന് ഞാൻ പറഞ്ഞു. ഞാൻ പ്രണോയ് യെ കണ്ടുമുട്ടി. അദ്ദേഹം മാന്യനായ ഒരു മനുഷ്യനെ പോലെ യാണ്.

മാർക്സിസത്തിനാലും ക്രൈ സ്തവത യാലും പ്രജോദിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഹിന്ദു വിരുദ്ധമായ ഒരു പ്രത്യയ ശാസ്ത്ത്രമുണ്ടായിരു ന്നു.  അത് അദ്ദേഹത്തിന്റെ ചാനലിൽ സൂക്ഷ്മമായി നിഴലിക്കു ന്നു.  ഇൗ വസ്തുത ബോദ്ധ്യ പ്പെട്ടവർ വളരെ കുറ ച്ചെയുള്ളു. അതുകൊണ്ട് ദയവായി ഇത് പങ്കു വയ്ക്കൂ.

വസ്തുതാ വിശകലനം

പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരി യുമായ അരുന്ധതി റോയി പ്രണോയ് യുടെ ബന്ധുവാണ് എന്നതാണ് മറ്റൊരു കണ്ടെത്തൽ. ഈ വാർത്തയ്ക്കേതിരെ ഇവർ രണ്ടുപേരും പ്രതികരിച്ചു കണ്ടില്ല എന്നത് ആളുകളുടെ സംശയം ബലപ്പെടുത്തുന്നു.    ഐസി ഐസി ഐ ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ട്‌ സമയോചിതമായി തിരിച്ചടയ്ക്കാത്തതിനും വിദേശ പണമിടപാട് ചട്ടം ലംഘിച്ചു നടത്തിയതിനും പിന്നാലെയാണ്   സിബിഐ കേസ് രജിസ്റ്റർ ചെയ്തതും റെയ്ഡ് നടത്തിയതും.  ഡൽഹിയിലും ഡെറാഡൂണിലുമായി വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ കണ്ടെത്തി എന്നാണ് വാട്ട്സ് ആപ്പ് വഴിയും ട്വിറ്റർ അക്കൗണ്ട് വഴിയും ഏറെയും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പ്രണോയ് റോയി യുടെ ജനന സർട്ടിഫിക്കറ്റ് കണ്ടെത്തിയെന്നും അതുപ്രകാരം അദ്ദേഹത്തിന്റെ യഥാർഥ പേര് പർവേസ് രാജ എന്നാണെന്നും ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ് വ്യക്തമാക്കുന്നു. ന്യൂഡൽഹി ടെലിവിഷൻ എന്നല്ല മറിച്ച് നവാസുദ്ധീൻ  തൗഫീഖ് വെഞ്ചർ എന്നാണ് എൻഡിടിവി യുടെ പൂർണരൂപം എന്നും പോസ്റ്റിലുണ്ട്. മോദിയാണ് പ്രണോയ് യുടെ ലക്ഷ്യം, ദ്വിമുഖമുള്ള ആളുകളെ ഈയവസരത്തിൽ ഓരോ ഇന്ത്യക്കാരനും കണ്ണു തുറന്നു കാണണമെന്നും പോസ്റ്റിൽ നിർദേശിക്കുന്നു. പ്രണോയ് ക്രിസ്ത്യാനിയായ യാണെന്ന് പറയുന്ന മറ്റൊരു പോസ്റ്റിൽ അദ്ദേഹം കത്രീഡൽ ചർച്ച് ഓഫ് റിഡാംഷണിൽ അംഗമാണെന്ന് പറയുന്നുണ്ട്. വിവരം വ്യാജമാണെന്ന് കത്രീഡൽ ചർച്ചിലെ റേവറന്റ് സ്വരാജ് പോൾ വ്യക്തമാക്കിയിരുന്നു.

Boomlive.com ഇതേ സന്ദർഭത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത വായിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  വസ്തുത ആദ്യം പുറത്തു കൊണ്ടുവന്നത് boomlive.com എന്ന വെബ്സൈറ്റ് ആണ്. വാര്‍ത വായ്ക്യാനായി ഐ ലിങ്കിനെ ക്ലിക്ക് ചെയ്യുക.

നിഗമനം:

വ്ഹട്സപ്പില്‍ പ്രചരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകനും എന്‍.ഡി.ടി.വി. ഉടമയും ആയ പ്രന്നോയ് റോയിയെ കുറച്ചുള്ള വാര്‍ത വ്യാജം ആണ്. ഞങ്ങള്‍ വയനകരോട് അപേക്ഷക്കുന്നു വസ്തുത അറിയാതെ ഇത് പോലെ ഉള്ള വാര്‍ത്തകളില്‍ വിശോസിക്കരുത്.

കടപ്പാട്: twitter.comthelallantop.com, what’s app, online news portals

 • Title: പ്രണോയ് റോയി… ഹിന്ദു…മുസ്ലിം…ക്രിസ്ത്യൻ…. തർക്കം തുടരുന്നു…
 • Fact Check By: Harish Nair
 • Result: Fake

 •  
 •  
 •  
 •  
 •  
 •  
 •  
 •