
വിവരണം
“ആർ എസ് എസ് തീവ്രവാദികൾ വളരുന്നത് ഹിന്ദുത്വത്തിലൂടെ. ഹിന്ദുമതം തകരേണ്ടത് ഇന്ത്യയുടെ പുരോഗതിക്കാവശ്യം “എന്ന വിവരണത്തോടെ റിപ്പോർട്ടർ ടിവി ന്യൂസ് പോർട്ടൽ 2017 മെയ് 24 ന് പ്രസിദ്ധീകരിച്ച വാർത്ത ഈ അടുത്ത കാലത്ത് ഫെസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
Reporter Live.com | Archived Link
റിപ്പോർട്ടർ ടിവി വാർത്തയിൽ പരാമർശിക്കുന്നത് ഇങ്ങനെ: ബിജെപി യുടെ സംസ്ഥാന നേതാവുൾപ്പെടെയുള്ളവരെ എൻ ഐ എ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു. ആസമിലാണ് സംഭവം. സർക്കാർ പണം തീവ്രവാദത്തിനായി ഉപയോഗിച്ചു എന്നതാണ് കുറ്റം. 1000 കോടി രൂപ തീവ്രവാദികൾക്ക് ആയുധങ്ങൾ വാങ്ങാൻ ഉപയോഗിച്ചു എന്നതാണ് കേസ്.
വസ്തുതാ വിശകലനം
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വാർത്തകൾ വ്യാജമായി പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത വാർത്ത യുടെ വിശ്വസനീയത ഒന്നു പരിശോധിച്ചു നോക്കാം.
നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ ) രൂപീകരിച്ച ശേഷം ആദ്യമായി അന്വേഷിച്ച കേസാണിത്. ഹിന്ദുസ്ഥാൻ ടൈംസിൽ ഇതേ വാർത്ത 2017 മൈ 23 ന് പ്രസിദ്ധീകരിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ ഭീകര സംഘടനയിൽ പ്രവർത്തിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അക്കാര്യം ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിൽ വ്യക്തമാണ്. 2009 ജൂൺ 5 നാണ് എൻ ഐ എ കേസ് ചാർജ് ചെയ്തത്. 2011 ഇൽ പ്രതികൾ ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. അതിനു ശേഷമാണ് അവർ ബിജെപിയിൽ ചേർന്നത്. ഇവർ ബിജെപിയിൽ പ്രവർത്തിക്കുന്നതിന് ഏറെനാൾ മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം
Hindustan Times | Archived link
നിഗമനം
പുൽവാമ ആക്രമണത്തെ തുടർന്ന് തെറ്റിദ്ധരിപ്പിക്കുന്നതും കലാപം സൃഷ്ടിക്കുന്നതുമായ തരം വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇൗ വാർത്ത. ഏകദേശം രണ്ടു വർഷം മുമ്പ് പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ല. ഇത് കാലഹരണപ്പെട്ട വാർത്തയാണ്. വാർത്ത ഇപ്പോൾ പ്രചരിപ്പിക്കുന്നതിന് കാലിക പ്രസക്തി ഇല്ല.
റിപ്പോർട്ടർ ടിവി വാർത്ത പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്ത സത്യമാണ് പക്ഷേ അവതരണം ആശയക്കുഴപ്പം വരുത്തുന്നതാണ്. വാർത്തയുടെ ഒടുവിൽ തീവ്രവാദത്തിൽ നിന്ന് തെറ്റു തിരുത്തി ബിജെപിയിൽ എത്തിവരാണ് പ്രസ്തുത കുറ്റാരോപിതർ എന്ന് നൽകിയിട്ടുണ്ട്. അതുകൊണ്ട് ഈ വാർത്ത സത്യമാണ്.
