ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ ജിവിക്കുന്ന പ്രഹ്ലാദ് ജാനിയുടെ സത്യം എന്താണ്..?

സാമൂഹികം
ചിത്രം കടപാട്: ഗൂഗള്‍

മാധ്യമങ്ങളിലൂടെ വളരെ പ്രസിദ്ധി ലഭിച്ച ഒരു വാർത്തയാണ് 80 വർഷം ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കാതെ ജിവിക്കുന്ന പ്രഹ്ലാദ് ജാനി മാതാജി എന്ന ഒരു വ്യക്തിയുടെ കഥ. ഈ വ്യക്തി 80 വർഷം  ഒന്നും കഴിക്കാതെ, വെള്ളം കുടിക്കാതെ ജീവിക്കുന്നു എന്ന വാര്‍ത്ത എല്ലാവരെയും വിസ്മയിപ്പിക്കുകയാണ്. ചിലരിത് അത്ഭുതമായി കണക്കാക്കുകയാണ്. എന്നാൽ കുറേപ്പേർ ഈ വാർത്തയെ കുറിച്ച്  സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ വാര്‍ത്തയുടെ യഥാര്‍ത്ഥ്യം എന്താണെന്ന്  കണ്ടുപിടിക്കാനായി ഞങ്ങള്‍ ശ്രമം നടത്തി.

വിവരണം:

സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന പ്രഹ്ലാദ് ജാനിയുടെ കഥയുടെ പല വി വരണങ്ങൾ ഇപ്രകാരം:

ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍:

Archived link

Archived link

Archived link

ട്വിറ്ററിലൂടെ പ്രചരിക്കുന്ന  ചില ട്വീറ്റുകൾ  ഇപ്രകാരം:

Archived link

Archived link

പ്രഹ്ലാദ് ജാനിയുടെത്‌ ഒരുപാട് പ്രസിദ്ധി ലഭിച്ച ഒരു കഥയാണ്. അദ്ദേഹ ത്തെ കുറിച്ചുള്ള ഈ വാർത്തയുടെ സത്യം കണ്ടുപി ടിക്കാനായി ഞങ്ങൾ രണ്ടു തവണ പരിശോധന നടത്തി. അദ്ദേഹം ഒന്നും കഴിക്കാതെയും കുടിക്കാതെയും പല ദിവസങ്ങൾ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിഞ്ഞു. പ്രഹ്ലാദ് ജാനി ഈ പരിശോധനയുടെ ഇടയ്ക്ക് ‍ ഒന്നും കഴിച്ചില്ല, കുടിച്ചില്ല എന്നു മാത്രമല്ല ഒപ്പം മലമൂത്ര വിസർജനം നട ത്തിയതുമില്ല.  ജാനിയുടെ ശരീരത്തില്‍ തുടക്കത്തിൽ രാവിലെ മൂത്രം ഉണ്ടായിരുന്നതായാണ് സ്കാനിംഗ് റിപ്പോർട്ടുകൾ കാനിക്കനത്. എന്നാൽ  രാത്രി പരിശോധിച്ചപ്പോൾ  മൂത്രം ശരീരത്തില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തൂക്കത്തിലും ചെറിയ വ്യത്യാസം കാണാൻ കഴിഞ്ഞു എന്ന് പരിശോധന നടത്തിയ സ്റ്റെർലിങ് ആശുപത്രിയുടെ സംഘത്തെ നയിച്ച ഡോക്ടര്‍ സുധീര്‍ ഷാ പറയുന്നു. മെഡിക്കൽ സയൻസ് പ്രകാരം 7 ദിവസത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാതിരുന്നാൽ മനുഷ്യ ശരീരം സ്വാഭാവിക ദ്രവീകരണത്തിന് വിധേയമാകും. പ്രഹ്ലാദ് ജാനിയുടെ ഉൾനാക്കിന്റെ സമീപം ഒരു ദ്വാരമുണ്ട്. ഇത് ഒരു അസാധാരണമായ സ്ഥിതി വിശേഷമാണ്. പ്രഹ്ലാദ് ജാനി കുടിക്കുന്നത് ഈ ദ്വാരത്തിലൂടെ തുള്ളികളായി സ്വയം  വരുന്ന ദ്രാവകമാണ്.. അമൃതം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്, ഇക്കാരണം കൊണ്ട് ജാനിക്ക് വിശക്കില്ല.

https://www.youtube.com/watch?v=RHvYguF4PXk

Archived link

രണ്ടാമത്തെ  പരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറയുന്നത് പ്രഹ്ലാദ് ജാനിയുടെ ആരോഗ്യ നില ഒരു 35 വയസുള്ള വ്യക്തിയുടെ പോലെ ആണെന്നാണ്.

വസ്തുത വിശകലനം:

പ്രഹ്ലാദ് ജാനിയുടെ മേൽ ഡോക്ടര്‍ സുധീര്‍ ഷായുടെ അധ്യക്ഷതയിൽ  അഹമ്മദാബാദിലെ സ്റ്റെർലിങ് ഹോസ്പിറ്റല്‍ രണ്ട് തവണ പരിശോധന നടത്തി. ആദ്യത്തെ പരിശോധന 2003ല്‍ ആണ്  നടത്തപ്പെട്ടത്. ഈ പരിശോധനയുടെ കണ്ടെത്തല്‍ ഇപ്രകാരം:

 • 10 ദിവസം വരെ പ്രഹ്ലാദ് ജാനിയെ ഒരു മുറിയില്‍ സൂക്ഷിച്ചു
 • അദ്ദേഹം സി.സി.ടി.വി. കാമറയുടെ നിരിക്ഷണത്തില്‍  ആയിരുന്നു.
 • ഈ പരിശോധനയുടെ ഇടയില്‍ അദ്ദേഹം ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തിട്ടില്ല
 • അദ്ദേഹം ഈ പരിശോധനയുടെ ഇടയ്ക്ക് കുളിച്ചില്ല, വായ കഴുകാന്‍ ആയിമാത്രം അല്പം വെള്ളം കൊടുത്തിരുന്നു അത് അദ്ദേഹം വായ കഴുകി തുപ്പി കളഞ്ഞിരുന്നു.
 • അ ദ്ദേഹത്തിന്റെ ശരിരത്തില്‍ മുത്രം ഉണ്ടായിരുന്നു, പക്ഷെ അത് ശരീരം  സ്വയം ആഗിരണം ചെയ്തു.

ഇതേ പോലെ 2010 ലും സറെര്‍ലിംഗ് ഹോസ്പിടല്‍ DIPAS എന്നാ DRDOയുടെ ഒരു സംഘടന യുടെ കൂടെ ചേർന്ന് വീണ്ടും ഒരു പരിശോധന നടത്തി. ഇതില്‍ പ്രഹ്ലാദ് ജാനിനെ 15 ദിവസം ഒരിക്കൽകൂടി ഒരു മുറിയിൽ പൂട്ടി . ഈ പരിശോധ്നെയുടെ ഫലത്തിന്  നേരത്തെ നടത്തിയതുമായി  സാമ്യം ഉണ്ടായിരുന്നു.

ഈ പരിശോധനയോട് വിയോജിച്ചു  ഉയർന്ന ആക്ഷേപങ്ങൾ:

 • രണ്ട് തവണ പരിശോധന നടത്തിയ ആശുപത്രി ഒന്നുതന്നെ ആയിരുന്നു
 • ഈ പരിശോധനയുടെ റിപ്പോർട്ടുകൾ ഇതുവരെ പ്രകാശിപ്പിച്ചില്ല.
 • സനല്‍ ഇടമ റുക് പോലെ ഉള്ള യുക്തിവാദികളെ പരിശോധനയില്‍ സംബന്ധിക്കാന്‍ അനുമതി നൽകിയില്ല.  താഴെ കാണുന്ന ലിങ്കിൽ ഇന്ത്യ ടി.വി.യുടെ ചർച്ചയിൽ ഇടമറുക് ഇത് പറഞ്ഞിരുന്നു.
 • മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ യുടെ അനുമതി തെടാതെയും അവരുടെ അറിവോടുകൂടി അല്ലാതെയു മാണ്‌ പരിശോധന നടത്തിയത്.
 • ജാനിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന മൂത്രം എവിടെ പോയി എന്നതിന് വ്യക്തമായ വിശദീകരണം ഇല്ല.
 • DIPAS ഫീസിയോളജിസ്റ്റ്റുകളുടെ ഔദ്യോഗിക സംഘടനയാണ്. അവർ DRDO യുടെ ലൈഫ് സയൻസ് വിഭാഗതിലെ അംഗങ്ങളാണ്. മെഡിക്കൽ സയൻസ് പ്രോഗ്രാമർമാരുടെ അംഗം അല്ല.  കൂടാതെ പരിശോധനാഫലം മെഡിക്കൽ കൗൺസിലിനെ അറിയിക്കാതെ നേരിട്ട് മാധ്യമങ്ങളോട് സംസാരിക്കുകയാണ് പരിശോധകർ ചെയ്തത്. MCI Ethics Regulation
 • പരിശോധിച്ച ഏജൻസി അടക്കുള്ള ആരും 74 വർഷം ഭക്ഷണമില്ലാതെ കഴിയാനാകും എന്ന കാര്യത്തെ പിന്തുണയ്ക്കുന്നില്ല

നിഗമനം

പ്രഹ്ലാദ് ജാനിയുടെ. വാർത്തയിൽ മെഡിക്കൽ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. 88 വയസ്സ് വരെ ഭക്ഷണം കഴിക്കാതെയാണ് ഇദ്ദേഹം ജീവിച്ചത് എന്നതിനും ഒരു തെളിവും നിർത്തിയിട്ടില്ല. രണ്ടു തവണ പരിശോധനയ്ക്ക് വിധേയമാക്കി എന്ന ഡോക്ടർ മാരുടെ സംഘം മാധ്യമങ്ങൾ വഴി പുറത്തു വിട്ട വിവരങ്ങൾ ഉപയോഗിച്ച് പ്രസ്തുത വാർത്ത പൂർണമായും ശരിയാണെന്നോ പൂർണമായും വ്യാജ മാണെന്നോ പറയാൻ കഴിയില്ല.

Mixture Title: ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ ജിവിക്കുന്ന പ്രഹ്ലാദ് ജാനിയുടെ സത്യം എന്താണ്..?
Fact Check By: Harish Nair 
Result: Mixture
 •  
 •  
 •  
 •  
 •  
 •  
 •  
 •