
വിവരണം
കാശ്മീർ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിനു നേരെ നടന്ന ഭീകരാക്രമത്തിന്റെ വാർത്ത ദേശാഭിമാനി പത്രത്തിൽ വന്നിരുന്നില്ല എന്ന മട്ടിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ചിത്രത്തിന് 13000 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളിൽ നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.
വസ്തുതാ വിശകലനം
മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ജന്മഭൂമി, സുപ്രഭാതം, സിറാജ്, ദേശാഭിമാനി എന്നീ പത്രങ്ങൾ ചേർത്ത് വച്ചു താരതമ്യം ചെയ്തു കൊണ്ടാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തീർച്ചയായും ഷെയർ ചെയ്യണമെന്ന ആഹ്വാനവുമായാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഇതിൽ എത്ര മാത്രം സത്യം ഉണ്ടെന്നു നോക്കാം.
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പരിശോധിച്ചാൽ എല്ലാ പത്രങ്ങളും മടക്കിനു മുകളിലാണ് ഭീകരാക്രമണ വാർത്ത നൽകിയിരിക്കുന്നത്. ദേശാഭിമാനിയിൽ മടക്കിന് മുകളിൽ വാർത്തയില്ല. ഇതാണ് വാർത്ത നൽകിയിട്ടില്ല എന്ന് അനുമാനിക്കാൻ കാരണം.
എന്നാൽ മടക്കിന് താഴെ വശത്ത് ദേശാഭിമാനി പ്രധാന വാർത്തയായി ഇത് നൽകിയിട്ടുണ്ട്

പോസ്റ്റിന് താഴെയുള്ള കമന്റിലും വാർത്ത തെറ്റാണെന്ന് തെളിവു സഹിതമുള്ള സൂചനകളുണ്ട്.

നിഗമനം
ചിത്രത്തിലെ ആരോപണം തികച്ചും തെറ്റാണ്. ദേശാഭിമാനി പ്രസ്തുത വാർത്ത പ്രധാന വാർത്തയായി തന്നെ നൽകിയിട്ടുണ്ട്.
ചിത്രം കടപാട് : Facebook, deshabhimani e-paper
![]() |
Title: ഭീകരാ ക്രമണ വാർത്ത ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചിരുന്നോ… Fact Check By: Deepa M Result: False |
