രാജ്യദ്രോഹക്കുറ്റം ചുമത്തി മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നോ…..

സാമൂഹികം

വിവരണം

മലപ്പുറം ഗവണ്മെന്റ് കോളേജിൽ രാജ്യദ്രോഹ പരമായ വാചകങ്ങളുള്ള പോസ്റ്റർ പതിച്ചതിന് രണ്ടു വിദ്യാർത്ഥി കൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു എന്ന വാർത്ത വൈറലായി കൊണ്ടിരിക്കുന്നു. കാശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെടുന്നതാണ് പോസ്റ്റ റുകൾ.  രണ്ടാം വർഷ ബി കോം വിദ്യാർത്ഥി റിൻഷാദ്, ഒന്നാം വർഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. റാടിക്കൽ സ്റ്റുഡൻസ് ഫോറം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഫെസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്ന ഇൗ വാർത്തയ്ക്ക് അടിസ്ഥാനമുണ്ടോ എന്ന് അന്വേഷിച്ചു നോക്കാം.

വസ്തുതാ പരിശോധന

പല ഓൺലൈൻ വാർത്താ ചാനലുകളും വാർത്ത നല്കിയിട്ടുള്ളതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പോസ്റ്ററിൻറെ ചിത്രങ്ങളും  കോളേജ് പ്രിൻസിപ്പലിന്റെ പ്രസ്താവനയും വാർത്തകളിൽ ഉൾപ്പെടുത്തി യിട്ടുണ്ട്. പുൽവാമയിലെ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കാശ്മീരികൾക്ക് നേരെ നടക്കുന്ന സംഘപരിവാർ അക്രമത്തിൽ പ്രതിഷേധിക്കുക എന്ന് ആഹ്വാനമാണ് പോസ്റ്ററുകളിൽ ഉള്ളത്.

https://www.youtube.com/watch?v=aIOiscDzo_8

മലപ്പുറം ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ

Asianet News | Archived Link
News 18 | Archived Link
Manoramanews.com | Archived Link

പ്രമുഖ ദിനപ്പത്രങ്ങളും വാർത്താ ചാനലുകളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പോലീസും ക്രൈംബ്രാഞ്ചും വിദ്യാർത്ഥികളെ ചോദ്യം ചെയ്തു വരികയാണ് എന്ന് വാർത്തയിൽ പറയുന്നുണ്ട്. റാടിക്കൽ സ്റ്റുഡൻസ് ഫോറം തീവ്ര ഇടതൂപക്ഷ നിലപാടുള്ള സംഘടനയാണെന്നും ഇതിന് കാംബസ്സിനുള്ളിൽ പ്രവർത്തനാനുമതി കോളേജ് അധികൃതർ നൽകിയിട്ടില്ലെന്നും വാർത്തയിൽ പരാമർശമുണ്ട്.

നിഗമനം

ഇൗ വാർത്ത സത്യമാണ്. മുകളിൽ കൊടുത്തിരിക്കുന്ന വാർത്താ ചാനലുകളുടെ ലിങ്കുകളിൽ നിന്നും മാന്യ വായനക്കാർക്ക് യാഥാർത്ഥ്യം മനസ്സിലാക്കാവുന്നതാണ്.

ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ, keyboard journal, YouTube, news18, asianetnews

Avatar

Title:രാജ്യദ്രോഹക്കുറ്റം ചുമത്തി മലപ്പുറത്ത് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നോ…..

Fact Check By: Deepa M 

Result: True

  •  
  •  
  •  
  •  
  •  
  •  
  •  
  •