വസ്തുത പരിശോധന: ബി.ജെ.പി. കേരളത്തില്‍ അടുത്തൊന്നും അധികാരതിലെത്തില്ലെന്ന്‌ ഒ. രാജഗോപാല്‍.

ദേശീയം രാഷ്ട്രീയം
ബി.ജെ.പിയുടെ മുതിർന്ന നേതാവും, എം.എൽ.എ. യും ആയ- ഒ. രാജഗോപാല്‍.

ബി.ജെ.പിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിന്റെ ബിജെപി അധികാരത്തിൽ വരുവാന്‍ സാധ്യത ഇല്ല എന്ന് പ്രസ്താവന മധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്.

ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനം ആണ് കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ട ബി.ജെ.പിക്ക്‌ ഇ പ്രാവശ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതിക്ഷ. കേരളത്തിലെ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രം സൃഷ്ടിച്ചു. നേമം മണ്ഡലത്തിൽ വിജയിച്ച്, 7 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ക്ക് രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിൽ കെ. സുരേന്ദ്രൻ വെറും 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ബി.ജെ.പി.ക്ക് 15.10 ശതമാനം വോട്ട് നേടാൻ സാധിച്ചു. മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടു വിഹിതത്തിൽ 9 ശതമാനം വർധന. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, കേരളത്തിൽ ഒരു ഗവൺമെന്റ് രൂപീകരിക്കുന്നതിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ബിജെപി പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.
ഈ പ്രസ്താവനയെക്കുറിച്ചുള്ള വസ്തുതകൾ നമുക്ക് പരിശോധിക്കാം.

വിവരണം:

സാമുഹിക മാധ്യമങ്കലും വിവിധ മാധ്യമങ്കളില്‍ പ്രച്ചരിപ്പിച്ച്ചിര്‍ക്യുന വിവിധ വിവരണംകല്‍:

മുകളിൽ കാണിച്ചിരിക്കുന്നതുപോലെ വിവിധ പോസ്റ്റുകളുടെ ഫേസ്ബുക്കിൽ ആളുകൾ വാർത്തയിൽ പ്രതികരിച്ചിട്ടുണ്ട്. നിങ്ങൾക്ക് വ്യത്യസ്ത വാർത്ത ലേഖനങ്ങളും കാണാം.

ഇതേക്കുറിച്ച് ട്വിട്ടെറിൽ പ്രച്ചരിപ്പിച്ച ചില ട്വീറ്റ്കള്‍:

വസ്തുത വിശകലനം:

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ബി.ജെ.പി. എം.എൽ.എ., ഒ. രാജഗോപാലിന്റെ പ്രസ്താവന:

കടപ്പാട്: മാതൃഭൂമി

മേൽ പറഞ്ഞ പ്രസ്താവന മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്ന് എടുത്തതാണ്. ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ബി.ജെ.പി. കേരളം ഭരിച്ചിട്ടില്ല, ഇനി അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല, എന്ന് ഒ രാജഗോപാല്‍ പറഞ്ഞിട്ടുണ്ടെന്ന് ഈ പ്രസ്ഥാവനയിൽ വ്യക്തം ആണ്. പക്ഷെ അദ്ദേഹം കേരളം ഭരിച്ചിട്ടില്ലാത്ത ബി.ജെ.പി യെ എന്തിനു കുറ്റപ്പെടുത്തുന്നു എന്ന് തർക്കം ഉന്നയിക്കാൻ ശ്രമിക്കുകയായി രുന്നു

നിഗമനം:

ഇത് സത്യമാണ്, ഒ രാജഗോപാല്‍ നിയമസഭയിൽ പ്രസംഗിക്കുമ്പോള്‍ പറഞ്ഞതാണ്, ബി.ജെ.പി. കേരളം ഭരിച്ചിട്ടില്ല അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്ന്… പക്ഷെ കേരളത്തിലെ ഗൗരവമുള്ള തൊഴിലില്ലായ്മ പ്രശ്നങ്ങൾക്ക് ബി.ജെ.പി.യെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന് വാ ദിക്കുകയാരുന്നു അദ്ദേഹമെന്ന് അദേഹത്തിന്റെ പ്രസ്താവന വായിച്ചാൽ നമുക്ക്‌ മനസിലാക്കാന്‍ കഴിയും. ഈ പ്രസ്താവനയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ചില മാധ്യമങ്ങളും വ്യക്തികളും പ്രച്ചരിപ്പിക്കുകയാണ്.

പ്രസ്താവനയുടെ പൂർണ്ണ സന്ദർഭം മനസിലാക്കാൻ ഞങ്ങൾ ഞങ്ങളുടെ വായനക്കാരോടു പ്രസ്താവന മുഴുവനായും വായിക്കാൻ ആവശ്യപ്പെടുന്നു.

കടപ്പാട്: News18| മാതൃഭൂമി| mediaone| anweshanam| evartha| Trueline| AsianGraphMalayalam| Facebook| Twitter|

Misleading
Title: വസ്തുത പരിശോധന: ബി.ജെ.പി. കേരളത്തില്‍ അടുത്തൊന്നും അധികാരതിലെത്തില്ലെന്ന്‌ ഒ. രാജഗോപാല്‍.
Fact Check By:  Harish Nair
Result: Misleading