വെറും രണ്ടു ശതമാനം പലിശയ്ക്ക് ഭവന വായ്പയോ!

സാമൂഹികം

വിവരണം

വെറും രണ്ടു ശതമാനം പലിശയ്ക്ക് ഭവന വായ്പ! അപേക്ഷിക്കേണ്ടത് എങ്ങനെ…’ എന്ന വാർത്ത  18000 ഷെയറുകൾ കവിഞ്ഞ് വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. 2022 ആകുമ്പോൾ എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. വാർഷിക വരുമാനത്തിന്റെ 5 ഇരട്ടി വരെ വായ്പ ലഭിക്കും എന്നിങ്ങനെയാണ് വാർത്തയിൽ പരാമർശിക്കുന്നത്.

Arogyam Life | Archived Link

വസ്തുതാ പരിശോധന

വാർത്തയുടെ വിശ്വാസ്യത പരിശോധിക്കാൻ ഞങ്ങൾ PMAY യുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുകയുണ്ടായി. അതിൽ നിന്നും ലഭിച്ച വിവരങ്ങൾ താഴെ കൊടുക്കുന്നു:

പ്രധാനമന്ത്രി ആവാസ് യോജന ഔദ്യോകിക വെബ്സൈറ്റ്

21 വയസ്സിനും 55 വയസ്സി നും ഇടയിലുള്ളവർക്കാണ് അപേക്ഷ നൽകാൻ കഴിയുക. സ്ത്രീകൾക്ക് മുൻഗണനയുണ്ട്‌. എസ് സി, എസ് ടി വിഭാഗങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും പ്രത്യേക പരിഗണനയുണ്ട്. 6.5% പലിശയിൽ ഒരാൾക്ക് ആറു ലക്ഷം രൂപ വരെ പലിശ ലഭിക്കും. ഇതിൽ ഒന്നു മുതൽ രണ്ടു ലക്ഷത്തി മുപ്പതിനായിരം രൂപ വരെ സബ്സിഡിയും ലഭിക്കും. വീടുകൾക്ക് ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 95% പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് ധനസഹായം നൽകുക. ലോണിന് അപേക്ഷിക്കാൻ യോഗ്യതയുള്ള വിഭാഗങ്ങളെ നാലായി തരം തിരിച്ചിട്ടുണ്ട്.

 1. ചേരി പ്രദേശത്തുള്ളവർക്ക്‌ ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.
 2. ഭവന വായ്പ യിന്മേലുള്ള സബ്സിഡി— സ്ഥിര വരുമാനമുള്ളവർ, ഹൗസിംഗ് ലോൺ എടുക്കാൻ കഴിവുള്ളവർ, ലോണെടുത്താൽ തിരിച്ചടയ്ക്കാൻ കഴിവുള്ളർ എന്നിവർക്കുള്ള പദ്ധതിയാണിത്. 6 ലക്ഷം രൂപ ലോൺ എടുക്കുമ്പോൾ 6.5% പലിശ സബ്സിഡി ആയി ലഭിക്കും. അതിന് മുകളിലുള്ള തുക സാധാരണ പലിശയിൽ മാത്രമേ ലഭ്യമാവുകയുള്ളു. അതായത് 8 ലക്ഷം രൂപ വായ്പ എടുത്താൽ 6 ലക്ഷം രൂപയുടെ സബ്സിഡി മാത്രമേ ലഭിക്കുകയുള്ളൂ.6 ലക്ഷം രൂപയുടെ പലിശ സബ്സിഡി ഏതാണ്ട് 2.20 ലക്ഷം രൂപ വരും. ഈ പണം ആദ്യംതന്നെ ഗുണഭോക്താവിൻറെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഈ ഗുണഭോക്താവ് ബാക്കി 3.80 ലക്ഷം തിരിച്ചടച്ചാൽ മതി. ഏറ്റവും ലളിതമായി പറഞ്ഞാൽ 6 ലക്ഷത്തിന് ഏകദേശം 6000 രൂപ മാസഗഡു വരും. അത് 4000 രൂപയായി കുറയും.
 3. പങ്കാളിത്ത ഭവന പദ്ധതി. വീടില്ലാത്ത വരും ലോൺ എടുക്കാൻ ഇതേവരെ കഴിയാത്തവരുമായ ഗുണഭോക്താക്കൾ. ഇവർക്ക് 1.5 ലക്ഷം രൂപ സബ്സിഡി ലഭിക്കും
 4. ഗുണഭോക്താവ് നിർമാണ പദ്ധതി. സ്വന്തമായി സ്ഥലമുള്ളവർക്കാണ് ഈ പദ്ധതി കൂടുതൽ പ്രയോജനം ചെയ്യുക. 1.5 ലക്ഷം കേന്ദ്ര സബ്സിഡി കൂടാതെ ഒരു ലക്ഷം രൂപ സംസ്ഥാന സബ്സിഡിയും ലഭിക്കും. സ്ഥലവും വീടും കൂടെ വാങ്ങാനാണ് ലോൺ ലഭിക്കുക. സ്ഥലം മാത്രം വാങ്ങാൻ പദ്ധതിയിൽ നിയമമില്ല.

ഈ കാര്യങ്ങളാണ് പദ്ധതിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ ഉള്ളത്.

2%  പലിശയ്ക്ക് വായ്പ ലഭിക്കും എന്ന് എവിടെയും പരാമർശിക്കുന്നില്ല.

നിഗമനം

ഈ വാർത്ത തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതാണ്. രണ്ടു ശതമാനം പലിശയ്ക്ക് ഭവന വായ്പ ലഭിക്കും എന്ന് വിശ്വസിക്കുന്നതിനു മുമ്പ് PMAY യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി വിവരങ്ങൾ പരിശോധിക്കുക യോ ബാങ്കുമായി ബന്ധപ്പെടുകയോ ചെയ്യുക

Avatar

Title:വെറും രണ്ടു ശതമാനം പലിശയ്ക്ക് ഭവന വായ്പയോ!

Fact Check By: Deepa M 

Result: False Headline

 •  
 •  
 •  
 •  
 •  
 •  
 •  
 •