സുരേഷ് ഗോപി സിനിമയിലല്ലാതെയും പാവങ്ങളെ സഹായിക്കാറുണ്ടോ ….

രാഷ്ട്രീയം

വിവരണം

ഇദ്ദേഹം പാവങ്ങൾക്ക് സഹായം ചെയ്യുന്നത് പോലെ ഒരു എം പിയും ചെയ്യുന്നില്ല എന്ന കുറിപ്പോടെ സുരേഷ് ഗോപിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഒരു സ്ത്രീക്ക് താക്കോൽ കൈമാറുന്നതി ന്റെ ചിത്രമാണിത്.

ഇതിൽ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുതാ വിശകലനം

മാതൃഭൂമി മലയാളം ന്യൂസ് പോർട്ട ലിൽ ഇതേ ചിത്രവുമായി വാർത്ത കൊടുത്തിരുന്നു.  ജാതീയ വിവേചനം കാരണം വീട് നിഷേധിക്കപ്പെട്ട ദമ്പതികൾക്ക് സ്വന്തം കൈയിൽ നിന്ന് പണം ചിലവഴിച്ച് സുരേഷ് ഗോപി വീട് നിർമ്മിച്ചു നൽകി എന്നതാണ് വാർത്ത.

https://www.mathrubhumi.com/myhome/news/suresh-gopi-build-home-for-poor-family-1.3560541

ഇതേ ചിത്രം സുരേഷ് ഗോപിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ അദ്ദേഹം തന്നെ പങ്കുവച്ചിട്ടുണ്ട്.

ചിത്രം കടപാട്: ഫെസ്ബൂക്

പാലക്കാട് ജില്ലയിലെ അംബേദ്കർ കോളനിയിൽ താമസിക്കുന്ന വീരൻ കാളിയമ്മ ദമ്പതികൾക്കാണ് സുരേഷ് ഗോപി വീടു നിർമിച്ചു നൽകി യതെന്ന് മാതൃഭൂമി വാർത്തയിൽ വിവരിക്കുന്നു.

കൂടാതെ ഏഷ്യനെറ്റ് ന്യൂസ്, ജന്മഭൂമി  തുടങ്ങിയ വാർത്താ മാധ്യമങ്ങളും ഇൗ വാർത്ത നൽകിയിട്ടുണ്ട്. ഒരു കുടുംബത്തിന് കൂടി വീട് നിർമിച്ച് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി വാർത്തയിൽ പറയുന്നു. ബിജെപി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

https://www.janmabhumidaily.com/news848596

നിഗമനം

മേൽപറഞ്ഞ വാർത്ത സത്യമാണ്. സുരേഷ് ഗോപി പാലക്കാട്  അംബേദ്കർ കോളനിയിൽ വീട് നിർമ്മിച്ചു നൽകി യിരുന്നു. അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ അദ്ദേഹം തന്നെ  ചിത്രങ്ങൾ സഹിതം കൊടുത്തിട്ടുണ്ട്. അത് വിശ്വസിക്കാവുന്ന ഒരു തെളിവാണ്. മുകളിൽ നൽകിയിരിക്കുന്ന ലിങ്കുകൾ പരിശോധിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് വാർത്ത സത്യമാണെന്നാണ്.

Real Title: സുരേഷ് ഗോപി സിനിമയിലല്ലാതെയും പാവങ്ങളെ സഹായിക്കാറുണ്ടോ ….”
Fact Check By: Deepa M 
Result: Real
  •  
  •  
  •  
  •  
  •  
  •  
  •  
  •