പാകിസ്ഥാനിലെ ഒരു പ്രതിഷേധത്തിന്‍റെ പഴയ ചിത്രം സ്വീഡനിലെ അഭയാര്‍ഥികളുടെ പേരില്‍ പ്രചരിപ്പിക്കുന്നു….

അന്തര്‍ദേശിയ൦

സ്വീഡനില്‍ ഇയടെയായിയുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് നാം വാര്‍ത്താ മാധ്യമങ്ങളിലൂടെയും സാമുഹ്യ മാധ്യമങ്ങളിലൂടെയും അറിഞ്ഞു കാണും. ഇതിന്‍റെ പശ്ചാത്തലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പല പോസ്റ്റുകളും സംഭവത്തിനെ വിമര്‍ശിച്ച് പ്രചരിക്കുകയുണ്ടായി. പക്ഷെ ഇതില്‍ ചില ബന്ധമില്ലാത്ത  ചിത്രങ്ങളും പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. മുസ്ലിങ്ങള്‍ ഒരു ധ്വജം കത്തിക്കുന്നതിന്‍റെ ചിത്രം ഞങ്ങള്‍ക്ക് വാട്സപ്പില്‍ പരിശോധനക്കായി ഞങ്ങളുടെ ഒരു വായനക്കാരന്‍ അയച്ചിരുന്നു. ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്നിട്ട് നിലവില്‍ സ്വീഡനിലെ മാല്‍മോയില്‍ നടന്ന സംഭവവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. എന്താണ് പ്രചാരണവും പ്രചാരണത്തിന്‍റെ യാതാര്‍ത്ഥ്യവും നമുക്ക് അറിയാം.

പ്രചരണം

ഫെസ്ബൂക്ക് പോസ്റ്റുകള്‍-

Archived Link

ചിത്രത്തിന്‍റെ ഒപ്പമുള്ള അടികുറിപ്പ് ഇപ്രകാരമാണ്: “വേലിയിൽ കിടന്ന രാജവെമ്പാല ടീമിനെ എടുത്ത് കാലിനിടയിൽ വെച്ച സ്വീഡന്‍റെ അവസ്ഥ”

വസ്തുത അന്വേഷണം

ചിത്രത്തിന്‍റെ വസ്തുത അറിയാന്‍ ഞങ്ങള്‍ ചിത്രം റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ഗെറ്റി ഇമേജ്സ് എന്ന ചിത്രങ്ങളുടെ സ്റ്റോക്ക്‌ വെബ്‌സൈറ്റില്‍ ഈ ചിത്രം ലഭിച്ചു. 

Embed from Getty Images

ചിത്രം 2006ല്‍ പാകിസ്ഥാനില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. ഡെന്മാര്‍ക്കിലെ ചാര്‍ളി ഹെബ്ഡോ എന്നൊരു മാഗസിന്‍ മുഹമ്മദ്‌ നബിയെ മോശമായി ചിത്രികരിച്ച് കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയില്‍ പാകിസ്ഥാനി മുസ്ലിങ്ങള്‍ ഡെന്മാര്‍ക്കിന്‍റെ ദേശിയ പതാക കത്തിച്ച് പ്രതിഷേധിച്ചു. ഈ പ്രതിഷേധം 23 ഫെബ്രുവരി 2006ലാണ് നടന്നത്. ഈ ഫോട്ടോ പകര്‍ത്തിയത് എ.എഫ്.പി. എന്ന അന്താരാഷ്ട്ര വാര്‍ത്ത‍ ഏജന്‍സിക്ക് വേണ്ടി റിസ്വാന്‍ തബസ്സും എന്ന ഫോട്ടോഗ്രാഫര്‍ ആണ്. 

ഈ ചിത്രത്തിന് നിലവിലെ സ്വീഡന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. പോസ്റ്റില്‍ സ്വീഡനിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം പാക്കിസ്ഥാനിലെ കറാച്ചിയില്‍ 14കൊല്ലം മുമ്പേ നടന്ന ഒരു പ്രതിഷേധത്തിന്‍റെതാണ്. 

Avatar

Title:പാകിസ്ഥാനിലെ ഒരു പ്രതിഷേധത്തിന്‍റെ പഴയ ചിത്രം സ്വീഡനിലെ അഭയാര്‍ഥികളുടെ പേരില്‍ പ്രചരിപ്പിക്കുന്നു….

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •