
Photo Credit: Mumbailive.com
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം രണ്ട് കൊല്ലം പഴയതാണെന്നും ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

Screenshot: A Facebook post claiming viral image to be of current farmer’s agitation in Delhi.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വൈറല്‍ ചിത്രം കാണാം. ഈ ചിത്രത്തിനോടൊപ്പം ഒരു നീണ്ട അടിക്കുറിപ്പും നമുക്ക് കാണാം. ഈ അടിക്കുറിപ്പില്‍ ഈ ചിത്രത്തിനെ നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപെടുത്തി എഴുതുന്നത് ഇങ്ങനെയാണ്: “ഇന്ത്യൻ കർഷകസമൂഹത്തിൽനിന്ന് ഒരു കത്ത്.
ഹലോ, നോക്കൂ, 96000 ട്രാക്ടറുകളാണ്, 12 ദശലക്ഷം കർഷകരാണ് ഇന്ത്യൻ തലസ്ഥാനത്തിൻ്റെ അതിർത്തിയിൽ സമരം ചെയ്തു കൊണ്ടിരിക്കുന്നത്.
പ്രിയപ്പെട്ടവരേ, കാണുന്നുണ്ടോ?ഭൂമിയുടെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ മാർച്ചാണ് നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങളെ പിന്തുണയ്ക്കണം. നോക്കൂ, ഞങ്ങളുണ്ടാക്കുന്ന കാർഷികവിഭവങ്ങളാണ് ദിവസവും നിങ്ങളുടെ ഊണുമേശയിലെത്തുന്നത്.
കുത്തകകളിൽ നിന്ന് പണം പറ്റുന്ന ഇന്ത്യൻ മാധ്യമങ്ങൾ ഞങ്ങളുടെ സമരത്തെ വികലമായി അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്ന് എഴുതിച്ചേർക്കാൻ നിങ്ങൾ ഞങ്ങളുടെ കൂടെ നിൽക്കണം.
നിങ്ങളുടെ ഒരു സുഹൃത്തിനെങ്കിലും ഈ സന്ദേശം എത്തിക്കുമല്ലോ…”
ഇതേ അടിക്കുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook Search Results showing similar posts.
വസ്തുത അന്വേഷണം
ഈ ചിത്രത്തിന് നിലവില്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം 2018ല്‍ മുംബൈയില്‍ നടന്ന കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചിന്‍റെതാണ് എന്ന് മനസിലായി.
11 മാര്‍ച്ച് 2018ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹം ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.
CPM-led ‘long march’ of farmers in Maharashtra heralds the future of resistance struggle in India #KisanLongMarch pic.twitter.com/GnDV89DGns
— Pinarayi Vijayan (@vijayanpinarayi) March 11, 2018
സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന കിസാന്‍ ലോങ്ങ് മാര്‍ച്ച് ഇന്ത്യയില്‍ പ്രതിഷേധത്തിന്‍റെ ഭാവി എങ്ങനെയുണ്ടാകും എന്ന് കാണിക്കുന്നതാണ് എന്നാണ് മുഖ്യമന്ത്രി ഈ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തത്.
നിഗമനം
നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 2018ല്‍ മഹാരാഷ്ട്രയില്‍ നടന്ന കിസാന്‍ ലോങ്ങ് മാര്‍ച്ചിന്‍റെ ചിത്രമാണിത്.

Title:കര്‍ഷക സമരത്തിന്‍റെ രണ്ട് കൊല്ലം പഴയ ചിത്രം നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം എന്ന തരത്തില്‍ വൈറല്‍…
Fact Check By: Mukundan KResult: False
