
രാം നവമിക്ക് മധ്യപ്രദേശില്‍ ഒരുക്കിയ ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് കല്ലെറിഞ്ഞ സ്ത്രികളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ ഒരു കൂട്ടം സ്ത്രികള്‍ കല്ലേറ് നടത്തുന്നതും പിന്നിട് പോലീസ് അവരെ പിടിച്ച് കൊണ്ടുപോകുന്നതുമായി കാണാം. പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“നിങ്ങള്‍ കരുതും ഇവരൊക്കെ കലൃാണത്തിന് പോകുകയാണെന്ന് അല്ല ശ്രീരാമ നവമി ഘോഷയാത്ര
നിങ്ങള്‍ കരുതും ഇവരൊക്കെ കലൃാണത്തിന് പോകുകയാണെന്ന്
അല്ല
ശ്രീരാമ നവമി ഘോഷയാത്രയ്ക്കു നേരെ കല്ലെറിഞ്ഞതിന്
മധൃ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നതാണ്…
#Islamists”
എന്നാല്‍ പോസ്റ്റിന്റെ അടികുറിപ്പില്‍ വാദിക്കുന്നത് സത്യമാണോ ഇല്ലയോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബില്‍ ലഭിച്ചു. വീഡിയോ ഏപ്രില്‍ 2020 മുതല്‍ യുട്യൂബില്‍ ലഭ്യമാണ്.
കെട്ടിടത്തിന്റെ മുകളിലുടെ കൊറോണ ടെസ്റ്റ് ചെയ്യാന്‍ വന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ഉത്തര്‍പ്രദേശിലെ മോരാദാബാദിലെ ഒരു വസതിയിലെ നിവാസികള്‍ കല്ലേറ് നടത്തിയിരുന്നു. ഈ കല്ലേറില്‍ ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കെറ്റിരുന്നു. ഈ കല്ലെറിന്റെ വീഡിയോയും നമുക്ക് പോസ്റ്റില്‍ നല്കിയ വീഡിയോയില്‍ കാണാം.
ഈ സംഭവം നടന്നത് 2020ലാണ്. സംഭവത്തിന് കഴിഞ്ഞ ആഴ്ച നടന്ന രാം നവമി ആഘോഷങ്ങളുമായി യാതൊരു ബന്ധവുമില്ല. മധ്യപ്രദേശിലെ ഖര്‍ഗോണില്‍ രാം നവമിയുടെ ഘോഷയാത്രക്കിടെ സംഘര്‍ഷത്തിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് ശേഷം കല്ലെറിയാന്‍ ഉപയോഗിച്ച കെട്ടിടങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പൊളിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വീഡിയോയ്ക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റില്‍ മധ്യപ്രദേശിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ് കുടാതെ ഉത്തര്‍പ്രദേശിലെതാണ്. ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന് രാം നവമി ദിനത്തിലുണ്ടായ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല. യുപിയിലെ മോരാദാബാദില് ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാര്ക്കുനെരെ കല്ലെറിഞവരെയാണ് യു.പി. പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മധ്യപ്രദേശില്‍ രാം നവമിയുടെ ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ പോലീസ് അറസ്റ്റ് ചെയുന്നതിന്റെ വീഡിയോയല്ല ഇത്…
Fact Check By: Mukundan KResult: False
