കേരളത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും ഓരോ കിലോ അരി വീതം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 14  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത് . പോസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾക്കൊപ്പം കേരളത്തിൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന എല്ലാവര്ക്കും ഓരോ കിലോ  അരി വീതം നൽകാൻ സർക്കാർ തീരുമാനം. കഴിഞ്ഞ പ്രളയത്തിൽ തന്ന അരിയുടെ കാശ് തിരിച്ചു വാങ്ങിച്ച മോദിജിയെ കുറ്റപ്പെടുത്തിയവർ ഉണ്ടോ ഇവിടെ..? ഈ ദാരിദ്ര്യത്തിലും ഒരു കിലോ അരി […]

Continue Reading

ഓസ്ട്രിയയില്‍ ഏഴു മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടുന്നു എന്ന വാര്‍ത്ത‍ ഇപ്പോഴത്തേതാണോ..?

വിവരണം Facebook Archived Link “വിയന്ന: തീവ്ര ഇസ്ലാമിനെതിരെ നടപടിയെടുക്കുമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സിന്‍റെ വാഗ്ദാനം. ഇതിന്റെ ഭാഗമായി എഴു മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടുമെന്നും, വിദേശ ധനസഹായമുള്ള ഡസന്‍ കണക്കിന് ഇമാമുകളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ അടച്ച്‌ പൂട്ടാന്‍ ഉദ്ദേശിക്കുന്ന പള്ളികളില്‍ ഒന്ന് തുര്‍ക്കി ദേശീയവാദികളുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന. മറ്റു ആറ് പള്ളികള്‍ നടത്തുന്നത് അറബ് മത കൂട്ടായ്മ എന്ന ഗ്രൂപ്പാണ്. ഇത് […]

Continue Reading

ചിത്രത്തില്‍ കാണുന്നത് കശ്‌മീരിലെ പിഡിപി നേതാവ് ഹമീദ് മുഹമ്മദാണോ?

വിവരണം വിഘടനവാദവുമായി നടന്നിരുന്ന കാശ്മീരികൾ വരെ മോദി ജിയെ അനുമോദിച്ചു തുടങ്ങി.. എന്ന തലക്കെട്ട് നല്‍കി മുത്തലാക്ക് വിഷയത്തില്‍ മോദിജിയെ അനുമോദിച്ച് കാശ്‌മീര്‍ പിഡിപി നേതാവ് ഹമീദ് മുഹമ്മദ് എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേജില്‍ നിന്നും ഓഗസ്റ്റ് 16നാണ് ഇങ്ങനെയൊരു പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. പിഡിപി നേതാവ് ഹമീദ് മുഹമ്മദ് എന്ന പേരില്‍ ഒരു വ്യക്തിയുടെ ചിത്രം സഹിതമാണ് പോസ്റ്റ് പ്രചരിക്കുന്നത്- Archived Link യതാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു പിഡിപി നേതാവ് […]

Continue Reading

പ്രളയ കാലത്ത് വയനാട് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി വിമാനത്തില്‍ ഇരുന്ന്‍ സമോസ കഴിക്കുന്ന വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link ഈയിടെയായി സംഭവിച്ച വെള്ളപ്പോക്കതിനെ തുടര്‍ന്നു വയനാട് എം.പിയും മുന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി അദേഹത്തിന്‍റെ ലോകസഭ മണ്ഡലമായ വയനാട് സന്ദര്‍ശിച്ചിരുന്നു. . ഈ സംഭവത്തിന്‍റെ പശ്ച്യതലത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. “വയനാട് MP യുടെ ദുരിതാശ്വാസം. സമൂസ നന്നായി ഇഷ്ടപ്പെട്ട പോലെ ഉണ്ട്.. ഇങ്ങനെ തിന്നു മുടിപ്പിക്കാൻ ആയിട്ട് നെഹ്റു കുടുംബത്തിൽ പിറന്ന ഇങ്ങേർടെ മൂട് താങ്ങാൻ പ്രബുദ്ധ മതേതര ഇരട്ടത്താപ്പൻ മലയാളികളും… കഷ്ടം തന്നെ മലയാളി […]

Continue Reading

സിപിഎം നേതാവ് ദുരിതാശ്വാസ ക്യാംപിലെ ശുചീകരണ സാമഗ്രികള്‍ കടത്തിക്കൊണ്ടുപോകുന്ന ചിത്രമാണോ ഇത് ?

വിവരണം കണ്ണൂര്‍ അത്തായകുന്നു സ്കൂളില്‍ നിന്നും ശുചീകരണ സാമഗ്രികള്‍ അടിച്ചു മാറ്റി കൊണ്ടുപോകുന്ന സിപിഎം കോര്‍പ്പൊറേഷന്‍ കൗണ്‍സിലറെ നാട്ടുകാരും പോലീസും കയ്യോടെ പിടികൂടുന്നു. പോലീസ് തടഞ്ഞിട്ടും സാധനങ്ങള്‍ സിപിഎം നേതാവ് ധിക്കരിച്ച് കൊണ്ടുപോയി. എന്ന പേരില്‍ ഒരു ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍ തന്‍റെ കയ്യില്‍ ഒരു പ്ലാസ്ടിക് കിറ്റ് നിറച്ച് സാധനങ്ങളും മറുകയ്യില്‍ ചൂലുകളും സാധനങ്ങളുമായി നില്‍ക്കുമ്പോള്‍ ചുറ്റും പോലീസുകാര്‍ കൂടി നില്‍ക്കുന്നതുമാണ് ഈ ചിത്രം. മാപ്ലാവുകൾ എന്ന കഴുതകൾ എന്ന […]

Continue Reading

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയക്കെടുതിയിൽ പാഠ പുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക്‌ യുപിയിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് പറഞ്ഞോ..?

വിവരണം  ശ്രീജിത്ത് പന്തളം‎ ‎ എന്ന പ്രൊഫൈലിൽ നിന്നും DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 14 ന്   പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും   ജനറൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രന്‍റേയും ചിത്രങ്ങളും ഒപ്പം കേരളത്തിൽ പ്രളയക്കെടുതി മൂലം പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് യോഗി സർക്കാർ യുപിയിലെ പാഠ പുസ്തകങ്ങൾ സൗജന്യമായി വിതരണം […]

Continue Reading