ഈ ചിത്രം കോൺ സൺട്രേഷൻ ക്യാമ്പിന്റെതല്ല. സത്യാവസ്ഥ ഇങ്ങനെ….

വിവരണം സാമുഹ മാധ്യമങ്ങളില്‍ തടങ്കല്‍ പാളയത്തിന്‍റെ എന്ന് വാദിച്ച് പല ചിത്രങ്ങള്‍ വൈറലാവുകയാണ്. ഇതില്‍ പല ചിത്രങ്ങളും വീഡിയോകളും വ്യജമാന്നെണ് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ ചില അന്വേഷണ റിപ്പോര്‍ട്ടുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്. ഈ പിഞ്ചു കുഞ്ഞ് യുപി പോലീസിന്‍റെ മര്‍ദ്ദനമൂലമല്ല പരിക്കേറ്റത്. സത്യാവസ്ഥ ഇങ്ങനെ… FACT CHECK: ശ്രിലങ്കയിലെ വീഡിയോ ഇന്ത്യയുടെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്നു. ഇതേ പരമ്പരയില്‍ ഒരു ചിത്രം കൂടി വന്നിട്ടുണ്ട്. ചിത്രത്തില്‍ ഒരു സ്ത്രി തന്‍റെ കുഞ്ഞിനെ ഒരു […]

Continue Reading

ഈ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ വാഹന സൗകര്യമില്ലാത്തതിനാല്‍ ഗര്‍ഭിണിയെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ചിത്രമാണോ ഇത്?

വിവരണം 🚩നമസ്തേ 🚩 ബ്രഹ്മസ്വരൂപ മുദയേ മധ്യാഹ്നേതു മഹേശ്വരമ് | സാഹം ധ്യായേത്സദാ വിഷ്ണും ത്രിമൂര്തിംച ദിവാകരമ് || അവസാനം rss വേണ്ടി വന്നു ഗർഭണിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ… കേരളത്തിൽ സംഘം വരണം.. 🕉️🕉️ എന്ന തലക്കെട്ട് നല്‍കി മുസ്‌ലിം തീവ്രവാദികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനം കിട്ടാതെ ബുദ്ധമുട്ടിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ബിജെപി പ്രവര്‍ത്തകര്‍.. എന്ന ഉള്ളടക്കം നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. എസ്‌‌ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, […]

Continue Reading

പോൺ സിനിമയിലെ അഭിനേതാക്കളുടെ ചിത്രങ്ങളുമായി വ്യാജ പ്രചരണം

വിവരണം  ചെമ്പട സഖാക്കൾ  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഡിസംബർ 27  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “മോദിക്ക് തിരിച്ചടിയായി ജപ്പാൻ ക്യാബിനറ്റ് മന്ത്രിയുടെ വാക്കുകൾ. തരിച്ച് ഞെട്ടി മോദിയും സംഘികളും.. സിപിഐഎം ഇല്ലെങ്കിൽ രാജ്യം തന്നെയില്ലെന്ന് ഒായ്യാ ഷിൻഡം” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ മൂന്നു ചിത്രങ്ങളും ഒപ്പം ഇന്ത്യൻ മതേതരത്വം സിപിഎമ്മിന്‍റെ കൈകളിൽ ഭദ്രം – ജപ്പാൻ കാബിനറ്റ് മന്ത്രി. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സിപിഐഎം ഉള്ളതുകൊണ്ടാണ് നിലനിൽക്കുന്നതെന്ന് ജപ്പാൻ കാബിനറ്റ് […]

Continue Reading

ചിത്രത്തില്‍ ആര്‍എസ്എസ് വേഷമണിഞ്ഞ് നില്‍ക്കുന്നത് കരസേന മേധാവി ബിപിന്‍ റവാത്ത് ആണോ?

വിവരണം കരസേന മേധാവി ബിപിന്‍ റാവത്ത് അസ്സല്‍ ചാണകം, ദൃശ്യങ്ങള്‍ പുറത്ത് !! എന്ന തലക്കെട്ട് നല്‍കി കരസേന മേധാവി അസ്സല്‍ സംഘി.. പിന്നെങ്ങനെ നന്നാവാനാണ്.. എന്ന പേരിലൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സലാം ചേലാമ്പ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍  ആര്‍എസ്എസിന്‍റെ ഗണവേഷധാരികളായ കുറച്ച് പേര്‍ നില്‍ക്കുന്നതില്‍ നിന്നും ഒരാളെ വട്ടമിട്ട് അടയാളപ്പെടുത്തി അത് കരസേന മേധാവി ബിപിന്‍ റാവത്ത് ആണെന്നാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.  […]

Continue Reading

ഈ പിഞ്ചു കുഞ്ഞ് യുപി പോലീസിന്‍റെ മര്‍ദ്ദനമൂലമല്ല പരിക്കേറ്റത്. സത്യാവസ്ഥ ഇങ്ങനെ…

വിവരണം  യുപിയില്‍ പോലിസ് ജാതിയുടെയും മതത്തിന്‍റെയും പേരില്‍ പിഞ്ചു കുഞ്ഞുങ്ങളെ പോലും ഒഴാവാക്കുന്നില്ല. അവരെയും ക്രൂരമായി വേട്ടയാടുന്നു എന്ന തരത്തിലുള്ള പല പോസ്റ്റുകളും അനേകം പേര്‍ പങ്കു വയ്ക്കുന്നുണ്ട്.  30 ഡിസംബര്‍ മുതല്‍ സമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഏറെ പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഹിജാബ് ധരിച്ച ഒരു സ്ത്രിയുടെ കയ്യില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പിഞ്ചു കുഞ്ഞിനേയും നമുക്ക് കാണാം. കുഞ്ഞിന്‍റെ കഴുത്തിലും നടുവിലും പരിക്കുകള്‍ നമുക്ക് ചിത്രത്തില്‍ കാണുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ […]

Continue Reading

പഴയ വാഹനറാലിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

വിവരണം  ബിന്ദു മുകുന്ദൻ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 27  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 15 മണിക്കൂറുകൾ കൊണ്ട് 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “Bjp മണ്ഡലം പ്രസിഡണ്ടിനെ പീഢന കേസിൽ പിടികൂടിയതിൽ പ്രതിഷേധിച്ച് ലിസിതാ പാലക്കലിന്‍റെ നേത്യത്വത്തിൽ പ്രതിഷേധ ബൈക്ക് റാലി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ബിജെപിയുടെ പതാകകളുമേന്തി സ്ത്രീകളുടെ ഇരുചക്ര വാഹന റാലിയാണ്.  archived link FB post ബിജെപി കോട്ടയം ഞീഴൂർ മണ്ഡലം പ്രസിഡണ്ട് ജോസ്പ്രകാശ് എന്നയാളുടെ […]

Continue Reading

FACT CHECK: ശ്രിലങ്കയിലെ വീഡിയോ ഇന്ത്യയുടെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്നു.

വിവരണം ഈയിടെ ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗം നടത്തിയിരുന്നു. പ്രസംഗത്തില്‍ അദേഹം രാജ്യത്ത് പൌരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷം പല നുണകള്‍ രാജ്യത്തിനോട് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോപിച്ചു. ഇന്ത്യയില്‍ തടങ്കല്‍പാളയങ്ങളില്ല എന്നും അദേഹം റാലിയില്‍ വാദിച്ചിരുന്നു. താഴെ നല്‍കിയ വീഡിയോ ക്ലിപ്പില്‍ അദേഹം ഈ പ്രസ്താവന നടത്തുന്നത് നമുക്ക് കാണാം. തടങ്കല്‍പാളയങ്ങള്‍ വെറും കിംവദന്തികളാണ്.   ഈ കിംവദന്തി അര്‍ബന്‍ നക്സലുകള്‍ പ്രചരിപ്പിക്കുകയാണെന്ന്‍ […]

Continue Reading

ബീഹാറില്‍ നടന്ന സംഭവത്തിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് മലയാളി യുവാവിനെതിരെ ഫേസ്ബുക്കില്‍ ദുഷ്പ്രചരണം…

വിവരണം  ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഒരു യുവാവിന്‍റെ ചിത്രം ഫെസ്ബൂക്കില്‍ വൈറലായി. ചിത്രത്തില്‍ യുവാവ് പാകിസ്ഥാന്‍ പതാക ധരിച്ച് ഇന്ത്യയുടെ പതാകയുടെ മുകളില്‍ തോക്ക് പിടിച്ച് നിന്ന് അപമാനിക്കുന്നതായി കാണാം. ഈ യുവാവ് കേരളത്തിലെ മലപ്പുറം ജില്ല സ്വദേശിയാണ് എന്ന് ആരോപിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link വൈറല്‍ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “👆 മലപ്പുറം സ്വദേശിയാണ് ഇപ്പോൾ വിദേശത്താണ് അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക”. പോസ്റ്റില്‍ ദേശിയ പതാകയെ അപമാനിക്കുന്ന […]

Continue Reading

പൗരത്വ ഭേദഗതി നിയമം മുസ്‌ലിം വിരുദ്ധമല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞോ? കോണ്‍ഗ്രസ് നിലപാട് മാറ്റിയോ?

വിവരണം പൗരത്വ ഭേദഗതി ബില്ല് മുസ്‌ലിം വിരുദ്ധമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പ്രസ്താവിച്ചു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിങ്ങളെ തെരിവിലിറക്കി കൊല്ലിച്ചിട്ട് കോണ്‍ഗ്രസ് സ്റ്റാന്‍ഡ് മാറുന്നു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കത്തില്‍ വ്യക്തമാക്കുന്നത്. രവി പി പള്ള രവിപിള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 726ല്‍ അധികം ഷെയറുകളും 134ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Archived Link എന്നാല്‍ കോണ്‍ഗ്രസിന്‍റെ […]

Continue Reading

ലോക്സഭാ തെരെഞ്ഞെടുപ്പിൽ 347 ബിജെപിയുടെ മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേട് നടന്നു എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചോ…?

വിവരണം  Kolladikkal Ajith Gopalan എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 17 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 12000  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : അതീവ ഗുരുതരമായ ഈ വാർത്ത മുങ്ങി പോകരുത് BJP യുടെ EVM തിരിമറി 347 മണ്ഡലങ്ങളിൽ നടന്നതായി സുപ്രിoകോടതി archived link FB post കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്ത് ബിജെപി ഇവിഎം തിരിമറി നടത്തിയാണ് അധികാരം നേടിയത് എന്ന് ഇതര […]

Continue Reading

തൃണമൂൽ എംപി അഭിഷേക്ബാനർജി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചോ…?

വിവരണം  Martin Sunny – MSV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 21 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “#മമതയ്ക്ക് വൻ തിരിച്ചടി പൗരത്വ ഭേദഗതി ബില്ലിന് എതിരെയുള്ള മമതയുടെ നിലപാടിൽ പ്രതിഷേധിച്ച് തൃണമൂൽ MLA #അഭിഷേക്ബാനർജി പാർട്ടിവിട്ട് BJP യിൽ ചേരുന്നു. ബിജെപി യുടെ പൗരത്വ ബില്ലിനെ അനുകൂലിച്ചുള്ള പരിപാടിയിൽ അഭിഷേക് പങ്കെടുത്തു. ഒരു മന്ത്രി ഉൾപ്പെടെ നിരവധി പേർ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു..” എന്ന വാർത്തയോടൊപ്പം […]

Continue Reading

Fact Check: രണ്ട് കൊല്ലം പഴയ രാജസ്ഥാനിലെ വീഡിയോ പാകിസ്ഥാനിലെ ഹിന്ദുക്കളുടെ പേരില്‍ പ്രചരിക്കുന്നു…

വിവരണം ആക്രമണങ്ങള്‍ നേരിട്ട പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദുകള്‍ക്ക് പൌരത്വം നല്‍കാനായി പൌരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ പാസാക്കി. ഈ നിയമം കൊണ്ട് വന്നത് മതത്തിന്‍റെ പേരില്‍ പീഡനം നേരിടുന്ന മുകളില്‍ പറഞ്ഞ രാജ്യങ്ങളിലെ ന്യുനപക്ഷങ്ങള്‍ക്ക് ഇന്ത്യയുടെ പൌരത്വം നല്‍കാനാണ് എന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ ഹിന്ദുകളുടെ കൂടെ സംഭവിച്ച പല ക്രൂരതകലെ കുറിച്ചും പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തിരുന്നു. പാകിസ്ഥാനില്‍ ഹിന്ദുകള്‍ക്കെതിരെ നടക്കുന്ന ക്രൂരത കാണിക്കുന്ന […]

Continue Reading

പൗരത്വ രേഖകൾ അപ്ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്പോർട്ടുമായി വിദേശയാത്ര അനുവദിക്കില്ല എന്ന് സർക്കാർ തീരുമാനം വന്നോ…?

വിവരണം Renjithkumar R  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  🕉🚩🇮🇳അഘോരി🇮🇳🚩🕉 എന്ന പബ്ലിക്ക് ഗ്രൂപ്പിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “2020 ജനുവരി 1 മുതൽ പൗരത്വ രേഖകൾ അപ്ഡേറ്റ് ചെയ്യാത്ത ഇന്ത്യൻ പാസ്സ്പോർട്ടുമായി വിദേശയാത്ര അനുവദിക്കില്ല മോദിജി ഡാ 💪”  എന്നതാണ് വാർത്ത. archived link FB post പൗരത്വ ഭേദഗതി ബില്ലിനും  ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ  ഇന്ത്യ മുഴുവൻ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആരംഭിച്ച പ്രതിഷേധം ഇപ്പോഴും ശക്തമായി പലയിടത്തും തുടരുകയാണ്. […]

Continue Reading

Fact Check: ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ CAA-NRCക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ചിത്രമാണോ ഇത്…?

വിവരണം കഴിഞ്ഞ ചില ആഴ്ച്ചകളില്‍ നമ്മള്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പല രീതിയിലുള്ള സമരങ്ങള്‍ കണ്ടിരുന്നു. സാധാരണ ജനങ്ങളോടൊപ്പം വിദ്യാര്‍ഥികളും, സിനിമ താരങ്ങളും പൌരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. ഇതിന്‍റെ ഇടയില്‍ പോലിസ് കാറും പ്രതിഷേധകരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും നമ്മള്‍ കണ്ടിരുന്നു. പക്ഷെ ഡിസംബര്‍ 25, 2019 മുതല്‍ ഫെസ്ബൂക്കിലിട്ട ഒരു പോസ്റ്റില്‍ നമ്മള്‍ കാണുന്നത് ഒരു വ്യത്യസ്ത സംഭവമാണ്. ഡല്‍ഹിയില്‍ വിദ്യാര്‍ഥികളോട് സംഘര്‍ഷമുണ്ടാക്കിയ ഡല്‍ഹി പോലിസ് പൌരത്വ നിയമത്തിനെതിരെ […]

Continue Reading

ദേശീയ രജപുത്ര കർണിസേന ഗുജറാത്തിൽ റാലി നടത്തിയത് എന്തിനു വേണ്ടിയാണ്…?

വിവരണം  Dhaneesh Chungath എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1000 ലധികം ഷെയർ ലഭിച്ചിട്ടുണ്ട്. “#പൗരത്വ ബില്ലിനെ പിന്തുണച്ച് ഗുജറാത്തിൽ നടന്ന ദേശീയ രജപുത്ര കർണിസേനയുടെ പടുകൂറ്റൻ റാലി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് പതിനായിരങ്ങൾ പങ്കെടുത്ത റാലിയുടെ വിവിധ ചിത്രങ്ങളാണ്. archived link FB post ഈ റാലി രജപുത്ര കർണ്ണിസേനയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെ പിന്തുണച്ച്  ഗുജറാത്തിൽ നടന്ന കൂട്ടായ്മയുടെ ഭാഗമാണ് എന്നാണ് […]

Continue Reading

ടിവി ചാനലിൽ വന്ന “immer mehr tote in indien” എന്ന വാചകത്തിന്‍റെ പരിഭാഷ എന്താണ്…?

വിവരണം  RAHUL GANDHI FANS KERALA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 24 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂർ കൊണ്ട് 700 റോളം  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ജർമൻ നാഷണൽ ടി വി..വാർത്ത :-” ചെകുത്താൻ ഇന്ത്യയിൽ പുനർജനിച്ചു..” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒരു ടീവി ദൃശ്യത്തിന്‍റെ സ്ക്രീൻഷോട്ടാണ്. അഡോൾഫ് ഹിറ്റ്ലർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈകളിൽ ഉയർത്തി പിടിക്കുന്ന മട്ടിലുള്ള ഒരു കാർട്ടൂൺ ചിത്രത്തിന്‍റെ പോസ്റ്റർ ഒരാൾ കൈകളിലേന്തി  […]

Continue Reading

FACT CHECK: ഹോട്ടലില്‍ മുറി നിഷേധിച്ചതിനാല്‍ ഹോളിവുഡ് താരം ആര്‍നോല്‍ഡ് സ്വന്തം പ്രതിമയുടെ മുന്നില്‍ കിടന്നുവോ…?

വിവരണം ഡിസംബര്‍ 25, 2019 മുതല്‍ ചില ഫെസ്ബൂക്ക് പേജുകള്‍ ഹോളിവുഡ് താരം ആര്‍നോള്‍ഡ് ശ്വാ൪സ്സനെഗര്‍ തന്‍റെ പ്രതിമയുടെ താഴെ കിടന്നുറങ്ങുന്ന ചിത്രം പ്രചരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഒപ്പം നാളിയ വാചകം ഇപ്രകാരമാണ്: “”മാളിക മുകളേറിയ മന്നന്‍റെ ….”പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് … “How times have changed”..എന്ന അടിക്കുറിപ്പോടെ  അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. അദ്ദേഹം […]

Continue Reading

FACT CHECK: NRCയെയും CABനെയും പിന്തുണച്ച് നീത അംബാനി ട്വീറ്റ് ചെയ്തുവോ…?

വിവരണം സാമുഹ മാധ്യമങ്ങളില്‍ പൌരത്വ ഭേദഗതി നിയമത്തിനെ പിന്തുണയും എതിര്‍പ്പും പ്രഖ്യാപിച്ചു പലരും സാമുഹ മാധ്യമങ്ങളില്‍ രംഗത്തെത്തി. പൌരത്വ ബില്ലിനെതിരെ ചേതന്‍ ഭഗത്, ഫര്‍ഹാന്‍ അഖ്തര്‍ തുടങ്ങിയ പല പ്രശസ്ത കലാകാരന്മാര്‍ ട്വിട്ടറിലൂടെ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും സമ്പന്ന കുടുംബത്തിന്‍റെ  അംഗമായ നീത അംബാനി പൌരത്വ ഭേദഗതി നിയമത്തിനും, എന്‍.ആര്‍.സിയ്ക്കും പിന്തുണ പ്രഖ്യാപിച്ചു ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഫേസ്ബൂക്കില്‍ ഡിസംബര്‍ 21 മുതല്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ഉപയോഗിച്ച പോസ്റ്ററിന്‍റെ സ്ക്രീന്‍ഷോട്ട് […]

Continue Reading

FACT CHECK: ഈ ചിത്രം വരച്ചത്‌ പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസനാണോ…?

വിവരണം മോദിയും ബിജെപി സര്‍ക്കാരും എങ്ങനെയാണ് ഇന്ത്യ ഭരിച്ചത് കാണിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഡിസംബര്‍ 5, 2019 ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. കാര്‍ട്ടൂണ്‍ വരച്ചത്‌ അമേരിക്കയിലെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസനാന്നെന്ന്‍ പോസ്റ്റില്‍ വാദിക്കുന്നു. ബിജെപിയായ പശു ഇന്ത്യയെ ഭക്ഷിച്ചിട്ട് പാല്‍ അംബാനിക്കും ചാണകം ഇന്ത്യന്‍ ജനങ്ങള്‍ക്കും എന്ന തരത്തിലാണ് കാര്‍ട്ടൂണില്‍ ബിജെപി സര്ക്കാരിന്‍റെ ഭരണം ചിത്രികരിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.  Facebook Archived Link എന്നാല്‍ ഈ ചിത്രം വരച്ചത്‌ അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ […]

Continue Reading

എഎം ആരിഫ് എംപി മുസ്ലിം ലീഗിലേക്ക് എന്ന വാർത്ത സത്യമോ…?

വിവരണം  Janmabhumi എന്ന ഫേസ്ബുക്ക്‌പേജിൽ നിന്നും 2019 ഡിസംബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ‘സിപിഎമ്മിന്‍റെ ലോക്‌സഭയിലെ ഒരുതരി കനലും കെടുന്നു; എഎം ആരിഫ് എംപി മുസ്ലിം ലീഗിലേക്ക്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ച ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link janmabhumidaily “സിപിഎമ്മിന് കേരളത്തില്‍ നിന്ന് ലോക് സഭയിലേക്കുള്ള ഒരുതരി കനല്‍ എ.എം. ആരിഫ് മുസ്ലിം ലീഗിലേക്ക് പോയേക്കുമെന്ന് ഉറപ്പായി. ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന […]

Continue Reading

FACT CHECK: ഇത് പൌരത്വ നിയമത്തിനെതിരെ തട്ടമിട്ട് പ്രതിഷേധിച്ച ബംഗാളി നടിയല്ല; പാകിസ്ഥാനിന്‍റെ മുന്‍ വിദേശകാര്യ മന്ത്രിയാണ്.

വിവരണം ഫെസ്ബൂക്കില്‍ പോരാളി വാസു ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ ഒരു പോസ്റ്റ്‌ ഡിസംബര്‍ 20, 2019 മുതല്‍ ഏറെ പ്രചരിക്കുകയാണ്. തട്ടമിട്ട് ചിത്രത്തില്‍ കാണുന്ന ബംഗാളി നടി പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു എന്നാണ് പോസ്റ്റില്‍ നിന്ന് മനസിലാവുന്നത്. പോസ്റ്റില്‍ തട്ടമിട്ട സ്ത്രിയുടെ ചിത്രത്തിന്‍റെ താഴെ എഴുതിയ വാചകം ഇപ്രകാരമാണ്: “പ്രതിഷേധം കടുക്കുന്നു… വര്‍ഗിയ ബില്ലിനെതിരെ തട്ടമിട്ട് പ്രതിഷേധിച്ച് ഹിന്ദുമത വിശ്വാസിയായ ബംഗാളി നടി ഹേമ റബ്ബാനി”. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link […]

Continue Reading

FACT CHECK: തെറ്റായ സബ് ടൈറ്റില്‍ ചേര്‍ത്തി ഹിട്ട്ലെരിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വയരല്‍

വിവരണം  നാസി ജര്‍മ്മനിയുടെ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലരിന്‍റെ ഒരു പ്രസംഗത്തിന്‍റെ ദ്രിശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് സാമുഹ മാധ്യമങ്ങളില്‍, ഇന്നലെ മുതല്‍, അതായത് 22 ഡിസംബര്‍ മുതല്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മന്‍ ഭാഷയില്‍ അദേഹത്തിന്‍റെ പ്രത്യേക ശൈലിയില്‍ പ്രസങ്ങിക്കുകയാണ്. മുകളില്‍ ഇംഗ്ലീഷില്‍ സബ് ടൈറ്റില്‍ നല്‍കിട്ടുണ്ട്. സാബ്‌ ടൈറ്റിലിന്‍റെ പരിഭാഷണം ഇപ്രകാരമാണ്: “ എന്നെ ആരാണ് വെറുക്കുന്നത് എനിക്കറിയാം. എന്നോട് നിങ്ങള്‍ക്ക് വെറുപ്പ് തോന്നാം, അത് നിങ്ങളുടെ ആഗ്രഹം ആകാം. പക്ഷെ ജര്‍മ്മനിയെ വെറുക്കരുത്.” […]

Continue Reading

FACT CHECK: ഗുജറാത്തിലെ വീഡിയോ മങ്ങലുരുവിന്‍റെയെന്ന തരത്തില്‍ പ്രചരിക്കുന്നു…

വിവരണം “പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ സംഘര്‍ഷം, 10 പോലീസുകാർക്ക് പരിക്ക് ””വെറുതെയല്ല പോലീസ് ക്കാർ വെടിവച്ചത് ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിയത്” എന്ന അടികുരിപ്പോടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ 19 ഡിസംബര്‍ മുതല്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കൂട്ടര്‍ പോലിസ്കാര്‍ക്കെതിരെ കല്ലെരിയുന്നതായി നമുക്ക് കാണാം. ഈ ദ്രിശ്യങ്ങള്‍ ഡിസംബര്‍ 19, 2019ന് മങ്ങലുരില്‍ പോലീസും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനോട് ചെര്തിയാണ് ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  Facebook Archived Link മംഗലുരുവിലുണ്ടായ സംഘര്‍ഷത്തില്‍ 10 […]

Continue Reading

പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരങ്ങളില്‍ ഇടതുപക്ഷത്തെ മാത്രം പ്രശംസിച്ച് ഏഷ്യാനെറ്റ് പരിപാടി അവതരിപ്പിച്ചോ?

വിവരണം ഒടുവിൽ ഏഷ്യനെറ്റിനും സമ്മതിക്കേണ്ടി വന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ ദിലസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളെ കുറിച്ച് ഏഷ്യാനെറ്റില്‍ വന്ന പരിപാടി എന്ന പേരിലാണ് വീഡിയോ പ്രചരണം. എല്ലാക്കാലത്തും ഇടതുപക്ഷമാണ് ശരിയെന്നും കനലൊരു തരി മതി എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്കെതിരെയുള്ള മറുപടിയാണ് രാജ്യത്തെ ഇടത് സമരങ്ങളുടെ വിജയമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി.രാജയെയും പോലുള്ളവര്‍ പോലീസ് പിടിയിലായതും ജനങ്ങള്‍ക്ക് വേണ്ടി […]

Continue Reading

ബംഗ്ലാദേശി നുഴഞ്ഞു കയറ്റത്തിന്റെ പേരില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു എന്ന് തെറ്റായ പ്രചരണം

വിവരണം  Parameswaran Pv എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 19 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നുഴഞ്ഞ് കയറ്റക്കാരെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ചാണക്യ ന്യൂസ് എന്ന മാധ്യമത്തിന്റെ സ്ക്രീൻഷോട്ട് ആണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുൻ ഗവർണ്ണർ പി സദാശിവം എന്നിവരുടെ ചിത്രങ്ങളും ഒപ്പം “ബംഗ്ളാദേശി നുഴഞ്ഞു കയറ്റക്കാർ കേരളത്തിന് […]

Continue Reading

FACT CHECK: ഗുജറാത്തില്‍ പോലീസിനുനേരെയുണ്ടായ ആക്രമണത്തിന്‍റെ വീഡിയോ കര്‍ണാടകയുടെ പേരില്‍ പ്രചരിക്കുന്നു.

വിവരണം “ഇന്ന് കർണാടകയിൽ നടന്നത് ഇതാണ് ഇതിനു ശേഷം ആണ് പോലീസ് വെടിവെക്കാൻ ഓർഡർ ഇട്ടത് വീഡിയോ കണ്ടിട്ട് പറയു പോലീസ് ചെയ്തതിൽ തെറ്റുണ്ടോ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ഇന്നലെ മുതല്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. വീഡിയോയില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ പോലിസിനുനേരെ കല്ലേറും ആക്രമണവും നടത്തുന്നതായി നമുക്ക് കാണാൻ സാധിക്കുന്നു. ഈ വീഡിയോ കര്‍ണാടകയില്‍ ഇന്നലെ നടന്ന ആക്രമണത്തിന്‍റെതാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link […]

Continue Reading

FACT CHECK: വൈറല്‍ വീഡിയോയില്‍ ഡല്‍ഹി പോലിസ് മര്‍ദ്ദിക്കുന്നത് വിദ്യാര്‍ഥിയെയാണോ…?

വിവരണം  കഴിഞ്ഞ ആഴ്ച്ച പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പല വീഡിയോകളും ചിത്രങ്ങളും സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പരമ്പരയില്‍ മറ്റൊരു വീഡിയോ ഇപ്പോള്‍ ചേര്‍ന്നിട്ടുണ്ട്. ഈ വീഡിയോ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസിന്‍റെ അതിക്രൂര മര്‍ദനത്തിന്‍റെ വീഡിയോ എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഡിസംബര്‍ 16, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്. […]

Continue Reading

Fact Check : ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതില്‍ മമ്മൂട്ടി പിന്തുണ അറിയിച്ചോ?

വിവരണം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം എന്ന് മലയാളത്തിന്‍റെ സൂപ്പര്‍താരം മമ്മൂട്ടി. മതം തിരിച്ചുള്ള വിധവ പെന്‍ഷനും സ്കോളര്‍ഷിപ്പും ഒഴിവാക്കി ഹിന്ദുവിനും, മുസ‌ല്‌മാനും, ക്രിസ്ത്യാനിക്കും തുല്യനീതി കിട്ടുന്ന യൂണിഫോം സിവില്‍ കോഡ് നടപ്പാക്കണം. എന്ന ഉള്ളടക്കമുള്ള ഒരു പോസ്റ്റ് നടന്‍ മമ്മൂട്ടിയുടെ പ്രസ്‌താവന എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. രാജന്‍ തച്ചമറ്റത്തില്‍ പിറവം എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 8,100ല്‍ അധികം ഷെയറുകളും 554ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ […]

Continue Reading

ആസ്സാമിലെ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

വിവരണം “എല്ലാവരിലും എത്തിക്കുക ആസാമിൽ N R C യിൽ പേരില്ലാത്തവരെ വീട്ടിൽ നിന്ന് അടിച്ചോടിക്കുന്ന ഭീകര കാഴ്ച എന്നിട്ട് മോദി പറയുന്നു ആർക്കും ഒരു ബുദ്ധിമുട്ടും ആവില്ലാന്ന് 😳 ഇവിടെ ആസാമിൽ ഇന്‍റര്‍നെറ്റ് കണക്ഷൻ എടുത്ത് കളഞ്ഞത് ഇതിന് വേണ്ടി തന്നെയാണ്” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 18, 2019 മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ പോലിസ് കുട്ടികള്‍ക്കും സ്ത്രികള്‍ക്കും നേരെ ബലംപ്രയോഗിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ ആസാമില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റേതാണ്,  പൌരത്വ […]

Continue Reading

ആസാം മുഖ്യമന്ത്രിയെ ജനം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണോ ഇത്…?

വിവരണം  Dr zakir naik malayalam എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 18 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “*ആസാം മുഖ്യമന്ത്രിയെ ജനം കൈകാര്യം ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഒരു വ്യക്തിയെ ഏതാനുംപേർ ചേർന്ന് ചവിട്ടുകയും അടിക്കുകയും കുറ്റിക്കാട്ടിലേയ്ക്ക് തള്ളിയിടുകയും മറ്റും ചെയ്യുന്ന ദൃശ്യങ്ങളാണ്. സുരക്ഷാ ഉദ്യോഗസ്ഥരും ജനങ്ങളും ഓടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സീ ന്യൂസ് എന്ന വാര്‍ത്താ ചാനലില്‍ എക്സ്ക്ളൂസീവ് വിഭാഗതില്‍ അവര്‍ നല്കിയ വീഡിയോ […]

Continue Reading

കേരളവര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ച ശേഷമാണോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഫെയ്‌സ്ബുക്കിലൂടെ ഭീഷണി ഉയര്‍ത്തി പോസ്റ്റ് പങ്കുവെച്ചത്?

വിരവണം കേരളവര്‍മ്മ കോളേജിലെ അതിക്രൂര ആക്രമത്തിന് പിന്നാലെ എസ്എഫ്‌ഐ ഭീഷണി തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അക്രമത്തിന് പിന്നാലെ ഭീഷണിയുമായി എസ്എഫ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ കോളേജിന്റെ പടി ചവിട്ടില്ലെന്ന് എസ്എഫ്‌ഐയുടെ ഭീഷണി. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാല്‍ നടത്തിയതിനാണ് കേരളവര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐയുടെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നത്. ഇതിന് പിന്നാലെയാണ് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ ക്യാമ്പസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ ഭീഷണി. #mathrubhuminews മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ […]

Continue Reading

Fact Check: ചിത്രത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെയോപ്പം ചിന്മയാനന്ദനല്ല ബിജെപി നേതാവ് ഹുകുംദേവ് യാദവാണ്…

വിവരണം ഡിസംബര്‍ 16, 2019 മുതല്‍ കേന്ദ്ര മന്ത്രിയും അമേഠിയുടെ ബിജെപി എം.പിയുമായ സ്മൃതി ഇറാനിയുടെ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഒരു കാവി വസ്ത്രം അണിഞ്ഞ വൃദ്ധന്‍റെ മുന്നില്‍ കയ്യുകള്‍ കൂപ്പി അഭിവാദ്യങ്ങള്‍ നല്‍കുന്നതായി നമുക്ക് കാണാംഫേസ്ബുക്കില്‍ പ്രസിദ്ധികരിച്ച ഒരു പോസ്റ്റില്‍ ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “ബലാല്‍സംഗവീരന്‍ സ്വാമി ചിന്മയാനന്ദനില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന മുൻ ബാർ ഡാൻസറും സീരിയൽ നടിയുമായിരുന്ന […]

Continue Reading

കാസര്‍ഗോഡ് കുംബ്ലയില്‍ ശബരിമലയ്ക്ക് പോയ വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസുകാരെ പോലീസ് പിടികൂടിയോ?

വിവരണം കാസര്‍ഗോഡ് കുമ്പളയില്‍ ശബരിമലയില്‍ പോകുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പഞ്ഞിക്കിട്ട് പോലീസില്‍ ഏല്‍പ്പിച്ചു.. എന്ന പേരില്‍ ഡിസംബര്‍ 17 മുതല്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ചെങ്കൊടി പോരാളി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 5,200ല്‍ അധികം ഷെയറുകളും 516ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കാസര്‍ഗോഡ് കുമ്പളയില്‍ ഇത്തരത്തിലൊരു വിഷയം നടന്നിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് […]

Continue Reading

-5 ഡിഗ്രിയിൽ രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരന്‍റെ ചിത്രമാണോ ഇത്…?

വിവരണം  Rajesh Rajesh‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ആലീ ബാബയും നാൽപതൊന് കളളൻമാരും എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. പോസ്റ്റിന് ഇതുവരെ 6000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. തല മുതൽ കവചംപോലെ മഞ്ഞിനാൽ ആവരണം ചെയ്യപ്പെട്ട ഒരു വ്യക്തിയുടെ ചിത്രവും ഒപ്പം “-5 ഡിഗ്രിയിൽ രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ പട്ടാളക്കാരൻ.. ഈ ഒറ്റ സീൻ മതി ഓരോ പട്ടാളക്കാരനും രാജ്യത്തിന് വേണ്ടി സഹിക്കുന്ന ത്യാഗങ്ങൾ മനസ്സിലാക്കാൻ.” എന്ന വാചകങ്ങളുമാണ്  […]

Continue Reading

1947 ഓഗസ്റ്റ് 15 നു ജന്മഭൂമി പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ഒന്നാം പേജാണോ ഇത്…?

വിവരണം  Ansif Nujum‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും Gulf Malayalees  എന്ന പബ്ലിക് ഗ്രൂപ്പിലൂടെ 2019 ഡിസംബർ 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഈ RSS തീവ്രവാദികൾ ആണ് ഇന്ത്യ ഭരിക്കുന്നത്” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ജന്മഭൂമി ദിനപത്രം 1947 ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച എഡിഷന്റെ ഒന്നാം പേജാണ്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചില വാർത്തകൾ നമുക്ക് പേജിൽ കാണാനാകും. “ഇനിയും 100  വട്ടം മാപ്പു പറയാൻ തയ്യാർ…സവർക്കർജി” […]

Continue Reading

ഈ ചിത്രം ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയെ പോലീസ് തല്ലിച്ചതക്കുന്നതിന്‍റേതാണോ?

വിവരണം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ വെന്റിലേറ്റർ ഇൽ ആണ്. ഡൽഹിയിൽ ജാമിയ മില്ലിയ സർവ്വകലാശാലയിലെ വിദ്യാർഥികൾക്ക് എതിരെയുള്ള പോലീസിന്റെ നരനായാട്ട്.. അവർ രാജ്യത്തെ വെട്ടിമുറിക്കാൻ നോക്കുകയാണ്.. ഇനിയും നമ്മൾ പ്രതിഷേധിക്കാതിരുന്നുകൂടാ.. തെരുവുകളിലേക്ക് ഇറങ്ങാൻ സമയമായി.. എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഫൈസല്‍ കെപിഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 340ല്‍ അധികം ഷെയറുകളും 100ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ […]

Continue Reading

പരിക്കെട്ടിയ സ്ത്രിയുടെ പഴയെ ചിത്രം ജാമിയ മിലിയഇസ്ലാമിയുടെ പേരില്‍ പ്രചരിക്കുന്നു…

വിവരണം “അടിച്ച് ഒതുക്കാനാണ് തീരുമാനമെങ്കിൽ പൊരുതാൻ തന്നെയാണ് തീരുമാനം. പ്രതിഷേധാഗ്നി ആളിപടരട്ടെ 🔥🔥🔥 #StandwithJMI” എന്ന അടികുരിപ്പോടെ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ 16 ഡിസംബര്‍ 2019 മുതല്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഒരു സ്ത്രി രഖ്തത്തില്‍ മുങ്ങി കരയുന്നതായി കാണുന്നുണ്ട്. ഈ സ്ത്രി ജാമിയ മിലിയയില്‍ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കെട്ടിയാതാണ് എന്നാണ് ഇത്തരത്തില്‍ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link […]

Continue Reading

പാകിസ്ഥാനില്‍ പിടിച്ച ആയുധങ്ങളുടെ പഴയ ചിത്രം ജാമിയ മിലിയയുടെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിക്കുന്നു…

വിവരണം “ജാമിയ മിലിയ ക്യാമ്പസ്..പോലീസ് പിടിച്ചെടുത്ത ആയുധങ്ങൾ ഇത് കോളേജ് ആണോ കൊള്ളക്കാരുടെ താവളമോ ?” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 16, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നു. ചിത്രത്തില്‍ നമുക്ക് വലിയ മാരക ആയുധങ്ങളുടെ ശേഖരണം കാണാം. ഈ ആയുധങ്ങള്‍ ഡല്‍ഹി പോലിസ് ഇയടെയായി ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്ന് പിടിച്ചെടുത്തതാണ് എന്നാണ് ഈ പോസ്റ്റുകളില്‍ വാദിക്കുന്നത്. ഇത്തരത്തില്‍ ചില ഫെസ്ബൂക്ക് പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. Facebook Archived Link ഈയിടെ […]

Continue Reading

ഈ മുസ്‌ലിം സ്ത്രീ വേഷം ധരിച്ച യുവാവിനെ ജാമിയയിൽ നിന്ന് പോലീസ് പിടികൂടിയോ…?

വിവരണം  Radhakrishnan Ullattil‎‎ എന്ന പ്രൊഫൈലിൽ നിന്നും ഭാരതീയ ജനതാ പാർട്ടി (BJP) പാലക്കാട് എന്ന ഗ്രൂപ്പിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഉമ്മാ..ഞമ്മള് ദീനിന് പുഗ്ഗ്ഗാ.. ഉമ്മ ക..യിച്ചിട്ട് കിടന്നോളീ …” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് മുസ്‌ലിം സ്ത്രീ വേഷം ധരിച്ച ഒരു യുവാവിനെ പോലീസ് പിടികൂടി എന്ന മട്ടിലുള്ള ചിത്രമാണ്. ചിത്രത്തോടൊപ്പം നൽകിയ വാചകങ്ങൾ ഇങ്ങനെ : പോലീസ് പൊക്കിയ ജാമിയയിലെ മുലക്കച്ചയിലും ചാക്കുകെട്ടിലും പൊതിഞ്ഞ ജിഹാദി മുത്തുനബി”. archived link […]

Continue Reading

പശ്ചിമബംഗാളില്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് മണി അടിച്ചതിനാണോ ഈ പുരോഹിതാനെ ആക്രമിച്ചത്…?

വിവരണം “രോഹിൻഗ്യ മുസ്ലീങ്ങൾക്കു വേണ്ടി അലമുറയിടുന്നവർ ഇതൊന്നു കാണു. സ്ഥലം – വെസ്റ്റ് ബംഗാൾ.. ഇര – ബ്രാഹ്മണൻ കുറ്റം – നവരാത്രി പൂജ നടത്തിയത് ( സ്വന്തം വീട്ടിൽ) ന്യായം -മുസ്ലീങ്ങൾ താമസിയ്ക്കുന്ന സ്ഥലത്ത് മണിയടി ശബ്ദം കേൾക്കരുത്..” എന്ന അടിക്കുറിപ്പോടെ 14 ഡിസംബര്‍ മുതല്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു വൃദ്ധ പുരോഹിതനെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതായി നമുക്ക് കാണാം. വീഡിയോയില്‍ കാണുന്ന വൃദ്ധന്‍ ഒരു പുരോഹിതാനാണ് എന്നിട്ട്‌ നവരാത്രിയില്‍ […]

Continue Reading

ഡിസംബർ 17 ലെ ഹർത്താൽ നേരിടാൻ കേന്ദ്രസേന എത്തുമോ…?

വിവരണം  Santhan Valayamkunnil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 2019 ഡിസംബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1800  റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിലുള്ളത് പട്ടാള സേനാ വിഭാഗം മാർച്ചു ചെയ്യുന്ന ചിത്രവും ഒപ്പം “ഡിസംബർ 17  ലെ ഹർത്താൽ. കേരളത്തിൽ കേന്ദ്രസേന ഇറങ്ങുന്നു. 17 നു നടക്കുന്ന ഹർത്താലിൽ അക്രമമുണ്ടായാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എൻഐഎ” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.  archived link FB post പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന […]

Continue Reading

ബംഗ്ലാദേശില്‍ ട്രെയിന്‍ അപഘടത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ചിത്രം തെറ്റായ വിവരണവുമായി പ്രചരണം

വിവരണം “കഴിഞ്ഞ ദിവസം ബംഗാളിൽ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശി,റോഹീങ്ങ്യൻ മുസ്ലീം മത വെറിയന്മാർ ട്രെയിനിനു നേരേ നടത്തിയ കല്ലേറിൽ തലക്ക്‌ പരുക്കു പറ്റിയ പിഞ്ചു കുഞ്ഞ്‌….ഇവന്മാർക്ക്‌ ഇന്ത്യൻ പൗരത്വം നൽകണമെന്നാണ് ഇന്ത്യയിലെ ജിഹാദികൾ പറയുന്നത്‌…” എന്ന അടിക്കുറിപ്പോടെ സാമുഹ മാധ്യമങ്ങളില്‍ ഒരു പിഞ്ചു കുഞ്ഞിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. തലക്ക് പരിക്കേറ്റ ഈ പിഞ്ചു കുഞ്ഞു ബംഗാളില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിലുണ്ടായ കലാപത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ചിത്രമാണിതെന്നാണ് ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. ഇത്തരത്തില്‍ ചില […]

Continue Reading

പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം നയിക്കാന്‍ ഒരു ലക്ഷം റെഡ് വാളണ്ടിയാര്‍മാര്‍ സംഘടിക്കുമോ?

വിവരണം സഖാക്കളേ… ആരും പേടിക്കണ്ട.. പൗരത്വ ബിൽ കേരളത്തിൽ നടപ്പാക്കില്ല.. താമസിയാതെ റെഡ് വളിയണ്ടിറുമാർ കേന്ദ്രഭരണം പിടിച്ചടക്കും.. എന്ന തലക്കെട്ട് നല്‍കി ചെമ്പട സഖാക്കൾ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പൗരത്വ ബില്ലിനെതിരെ ഒരു ലക്ഷം റെഡ് വാളണ്ടയിര്‍മാര്‍ ഡെല്‍ഹിയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തി എന്നും പോസ്റ്റില്‍ അവകാശവാദം ഉന്നയിക്കുന്നു. പോസ്റ്റിന് ഇതുവരെ 610ല്‍ അധികം ലൈക്കുകളും 156ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Archived Link യഥാര്‍ഥത്തില്‍ […]

Continue Reading

പാകിസ്ഥാനിലെ പഴയ വീഡിയോ തെറ്റായ വിവരണവുമായി പ്രചരിക്കുന്നു…

വിവരണം പൌരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധങ്ങളെ കുറിച്ച് നമ്മള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയുന്നു. എന്നാല്‍ പാകിസ്ഥാനിലും ഇന്ത്യയുടെ പുതിയ പൌരത്വ നിയമത്തിനെ കുറിച്ച് പ്രതിഷേധങ്ങള്‍ നടക്കുന്നു എന്ന വാദിക്കുന്ന പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ പോസ്റ്റില്‍ ചിലര്‍ ഇന്ത്യയുടെ പതാകയുടെ മുകളില്‍ ഒരു പശുവിനെ വെട്ടുന്ന ദൃശ്യങ്ങള്‍ പങ്ക് വെക്കുന്നുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യയിൽ പൗരത്വ ബിൽ നടപ്പാക്കുന്നതിൽ പാക്കിസ്ഥാനികൾ ഇന്ത്യയുടെ ദേശീയ പതാകയിൽ പശുവിനെ അറുത്തു […]

Continue Reading

രോഹിന്ഗ്യ മുസ്ലിങ്ങളുടെ പഴയ ചിത്രം തെറ്റായ വിവരണവുമായി പ്രചരിക്കുന്നു…

Image courtesy: News18 വിവരണം  ഡിസംബര്‍ 12, 2019 മുതല്‍ ഒരു മുസ്ലിം കുടുംബത്തിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ വാചകം ഇപ്രകാരമാണ്: “ഇതിൽ കാണുന്ന നായയാണ് റോഹിൻഗ്യ മുസ്ലീം 3 ഭാര്യമാരും 8 മക്കളും ഇത് പോലെ തന്നെയാണ് അഭയാർത്ഥികളായി വന്ന് ഭാരതത്തിന്‍റെ തെരുവിൽ കഴിയുന്ന ഇവൻമാർക്ക് എല്ലാ തീവ്രവാദ സംഘടനകളുമായി നല്ല ബന്ധമാണ് ഇത് പോലെ ഇവൻമാരുടെ കൂട്ടത്തിലുള്ള മറ്റുള്ളവർക്കും 3 – 4 ഭാര്യമാരും കുട്ടികളും ഇവൻമാർക്ക് ഭാരതത്തിൽ […]

Continue Reading

മുംബൈയിലെ മുഹമ്മദലി റോഡിൽ തടിച്ചു കൂടിയ ജനാവലിയുടെ ചിത്രമാണോ ഇത്…?

വിവരണം  Salah Meethal Ksd‎ ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മുംബൈ മുഹമ്മദലി റോഡിൽ നിന്നും ❤❤❤” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒരു വൻ ജനാവലിയുടേതാണ്. ഒരു മേൽപ്പാലത്തിന് താഴെ തടിച്ചു കൂടിയ ജനങ്ങൾ എല്ലാവരും നിസ്‌ക്കാരത്തൊപ്പികൾ ധരിച്ചിട്ടുണ്ട്. ഈ ജനാവലി മുംബൈയിലെ മുഹമ്മദലി റോഡിൽ തടിച്ചു കൂടിയതാണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു.  FB post […]

Continue Reading

രമ്യ ഹരിദാസ് എംപി പൗരത്വ ബില്ലിനെതിരെ പാർലിമെന്റ് വളപ്പിൽ പാട്ടുപാടി പ്രതിഷേധിക്കാൻ തീരുമാനിച്ചോ…?

വിവരണം Pratheesh R Eezhavan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 12  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ആലത്തൂർ എംപി രമ്യ ഹരിദാസിന്‍റെ ചിത്രത്തിനൊപ്പം നൽകിയിരുന്ന വാർത്ത ഇതാണ് : പൗരത്വ ബില്ലിനെതിരെ പാർലിമെന്റ് വളപ്പിൽ ഡിസംബർ 15  ഞായറാഴ്ച പെങ്ങളൂട്ടിയും സംഘവും അവതരിപ്പിക്കുന്ന നാടൻ  പാട്ട് ഉണ്ടായിരിക്കുന്നതാണ്. രമ്യ ഹരിദാസ് എംപി തന്‍റെ പാട്ട് അവതരണം കൊണ്ട് ശ്രദ്ധേയയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ  വേളയിൽ രമ്യ ഹരിദാസ് പാട്ടുപാടി വോട്ടർമാരുടെ […]

Continue Reading

അസ്സാം മുഖ്യമന്ത്രിയെ വീടിന്‍റെ മുകൾവശം വഴി രക്ഷിച്ചുകൊണ്ടുപോകുന്നതാണോ ചിത്രത്തില്‍ കാണുന്നത്…?

വിവരണം “ജനങ്ങളുടെ പ്രക്ഷോഭം കാരണം, ആസാമിലെ വീട്ടിൽ നിന്നും സംസ്ഥാന മുഖ്യമന്ത്രിയെ സെക്യൂരിറ്റിക്കാർ വീടിന്‍റെ മുകൾവശം വഴി രക്ഷിച്ചുകൊണ്ടുപോകുന്നതാണ് കാണുന്നത്…. ഈ ഗതി മോഡിക്കും അമിട്ടിനും ഉടൻ ഉണ്ടാകാനാണ് സാധ്യത….” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 13, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫെസ്ബൂക്കിലും ട്വിട്ടറിലും പ്രചരിക്കുന്ന ഈ ചിത്രം വൈറലായികൊണ്ടിരിക്കുന്നു. ചിത്രത്തില്‍ പൌരത്വം ഭേദഗതി ബില്‍ പസ്സായതിന്‍റെ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധം നേരിടുന്ന അസ്സാം സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ചില ഉദ്യോഗസ്ഥരുടെ കൂടെ വീടിന്‍റെ ടെറസ്സിന്‍റെ മുകളില്‍ […]

Continue Reading

ഉള്ളി വില രൂക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ കെപിസിസി 25 രൂപയ്ക്ക് ഉള്ളി വിതരണം നടത്താന്‍ പ്രഖ്യാപനം നടത്തിയോ?

വിവരണം കേരളത്തിൽ ഉള്ളിക്ക് 170 രൂപയിൽ എത്തിച്ച പിണറായി സർക്കാറിന് തിരിച്ചടി നൽകാനൊരുങ്ങി KPCC. കേരളത്തിലെ ഉള്ളിവിലയ്ക്ക് തടയിടാൻ ഇറ്റലിയുമായി ചേർന്ന് 500 ടൺ ഉള്ളി വെള്ളിയാഴ്ച കൊച്ചി തുറമുഖത്ത് എത്തിക്കുന്നു.മണ്ഡലം തിരിച്ച് എല്ലാ കാർഡ് ഉടമകൾക്കും APL , BPL വ്യത്യാസമില്ലാതെ 25 രൂപയ്ക്ക് ഉള്ളി നൽകാനാണ് തീരുമാനം. ഈ ചരിത്രപരമായ തീരുമാനത്തിന് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ. കോൺഗ്രസ് പോരാളി എന്ന പേരിലുള്ള പേജില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് […]

Continue Reading