ഈ വീഡിയോ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് ജിഹാദികൾ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിക്കുന്നതിന്‍റെതല്ല.

വിവരണം  സംഘപരിവാർ ഐച്ചേരി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി ഒന്ന് മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “#ഹിന്ദു #ദൈവങ്ങളുടെ #ഫോട്ടോ #കത്തിച്ചു #പൗരത്വബില്ലിനെതിരെ #ജിഹാദി #പ്രതിഷേധം. മറുപടി പറയണം #കോൺഗ്രസ്സും #കമ്മ്യൂണിസ്റ്റും…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു സംഘം ആളുകൾ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചുകൊണ്ട് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കുകയും അവ കൂട്ടത്തോടെ കത്തിച്ചു കളയുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.  archived link FB post പൗരത്വ ബില്ലിനെതിരെ  ജിഹാദികൾ ഹിന്ദു […]

Continue Reading

Fact Check: പതിനായിരക്കണക്കിന് പക്ഷിക്കൂട്ടം പറന്ന് ഉയരുന്നത് കണ്ണൂരിലെ മടായിപ്പാറയിലാണോ?

വിവരണം കണ്ണൂർ പഴയങ്ങാടി മാടായിപ്പാറയിൽ പക്ഷികൾ തീർത്ത മനോഹരമായ കാഴ്ച.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ആയിരക്കണക്കിന് പക്ഷികളുടെ കൂട്ടും പല ആകൃതിയില്‍ പറന്ന് ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഈ വീഡിയോ. കരുനാഗപ്പള്ളി സന്തോഷ് എന്ന വ്യക്തി ജനുവരി ഒന്ന് പങ്കുവെച്ചിരിക്കുന്ന ഈ വീഡ‍ീയോയ്ക്ക് ഇതുവരെ 2,400ല്‍ അധികം ഷെയറുകളും 467ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ പക്ഷിക്കൂട്ടം പറന്ന് ഉയരുന്ന ഈ വീഡിയോ […]

Continue Reading

പാകിസ്ഥാനിലെ ചാനല്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെ കുറിച്ച് നല്‍കിയ വാര്‍ത്ത‍യുടെ ക്ലിപ്പാണോ ഇത്…?

ഡിസംബര്‍ 31, 2019ന് കേരള നിയമസഭ പൌരത്വ ഭേദഗതി ബില്‍ 2019 നെതിരെ പ്രമേയം പാസാക്കി. പ്രമേയത്തിനെ 140 നിയമസഭ അംഗങ്ങളില്‍ 139 അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയുടെ ഒരേയൊരു എം.എല്‍എ. ഒ. രാജഗോപാല്‍ ബില്ലിനെ എതിര്‍ത്തു. വന്‍ ഭൂരിപക്ഷത്തോടെ അവസാനം ബില്‍ കേരള നിയമസഭ പാസാക്കി. പ്രാദേശിക മാധ്യമങ്ങള്‍ കൂടാതെ ദേശിയ മാധ്യമങ്ങളിലും പ്രമേയത്തിനെ കുറിച്ച് പല വാര്‍ത്ത‍കളും വന്നിരുന്നു. സമുഹ മാധ്യമങ്ങളിലും പല പോസ്റ്റുകളും ഇതിനെ സംബന്ധിച്ച് പ്രചരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഒരു ഉര്‍ദു […]

Continue Reading

ട്രെയിൻ യാത്രാ നിരക്ക് വർദ്ധന കിലോമീറ്ററിന് ഒരു രൂപയാണെന്ന് വ്യാജ പ്രചരണം

വിവരണം  INC Online  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി ഒന്ന് മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മോഡിജിയുടെ പുതുവൽസര സമ്മാനം എത്തിയിട്ടുണ്ട്‌, ട്രെയിൻ യാത്രാ നിരക്ക്‌ കുത്തനെ വർദ്ധിപ്പിച്ചു, കിലോ മീറ്ററിനു 1 രൂപ നിരക്കിലാണു വർദ്ധന… ഇന്ത്യ ഇന്ന് മുതൽ വൻ സാമ്പത്തിക ശക്തിയായതിന്റെ ഭാഗമായാണു വർദ്ധന… അർമ്മാദിക്കൂ…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിലെ ചിത്രത്തിൽ  നൽകിയിരിക്കുന്നത് റെയിൽവേ നിരക്കുവർദ്ധനയെ പറ്റി അടിക്കുറിപ്പിലുള്ള അതെ വാചകങ്ങൾ തന്നെയാണ്.   […]

Continue Reading