അമേരിക്കൻ പ്രസിഡണ്ട് ട്രംപ് കലിസന്ധാരണ മന്ത്രം എക്സിക്യൂട്ടീവ് ഓർഡറായി നൽകിയെന്ന വാർത്ത തെറ്റാണ്

വിവരണം  കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ അമേരിക്കൻ പ്രസിഡണ്ട്  ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ നിങ്ങൾ കണ്ടിട്ടുണ്ടാകും.ഹരേ രാമാ ഹരേ രാമാ ഹരേ കൃഷ്ണ ഹരേകൃഷ്ണ എന്ന നാമജപം എല്ലാവരും ഉരുവിടുക എന്നുള്ള  ഇംഗ്ലീഷിലെ എഴുത്ത് അദ്ദേഹം ഉയർത്തി പിടിക്കുന്ന ചിത്രത്തോടൊപ്പം ഏത് മന്ത്രം,ഏത് നാമജപംരക്ഷിക്കും എന്ന് അമേരിക്കൻ പ്രസിഡന്‍റ് റൊണാൾഡ്‌ ട്രംപ് ജനതയോട് നിർദ്ദേശിക്കുന്നു എന്ന വിവരണം നൽകിയിട്ടുണ്ട്. കൂടാതെ ഈ മന്ത്രജപത്തിന്‍റെ പ്രാധാന്യം വിവരണത്തിൽ നൽകിയിട്ടുണ്ട്.  archived link […]

Continue Reading

ഉലകനായകന്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പ്രചരണം സത്യമോ?

വിവരണം സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ അഘോരി എന്ന പേരിലൊരു ഗ്രൂപ്പില്‍ അനുരാജ് ആദിത്യ അനുരാജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 91 ഷെയറുകളും 536ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.  Facebook Post Archived Link എന്നാല്‍ കോവിഡ് സംശയത്തിന്‍റെ പേരിലോ അല്ലെങ്കില്‍ ഏതെങ്കിലും വിദേശയാത്രയുടെ പേരിലോ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ കഴിയുകയാണോ? എന്താണ് […]

Continue Reading

ചൂടുള്ള ദ്രാവകങ്ങൾ അൽപാൽപമായി കഴിക്കുന്നത് കോവിഡ് 19 വൈറസിനെ നശിപ്പിക്കും എന്നത് തെറ്റായ വിവരമാണ്

വിവരണം  കോവിഡ് 19  പടരുന്നത് ഏതു വിധേനയും പ്രതിരോധിക്കാനുള്ള മാർഗങ്ങളെ പറ്റി മെഡിക്കൽ രംഗത്തും പുറത്തും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ആയുർവേദം, ഹോമിയോപ്പതി എന്ന പ്രമുഖ മൂന്നു ചികിത്സാരീതിയിലും യഥാർത്ഥത്തിൽ കോവിഡ് 19  നെതിരെ മരുന്ന് ഇതുവരെ ഇല്ല എന്നതാണ് വസ്തുത.  ഇതിനിടയിൽ പ്രചരിച്ചു വരുന്ന ആധികാരികതയില്ലാത്ത ചില അറിവുകളും ചികിത്സാ നുറുങ്ങുകളും  സ്ഥിതി കൂടുതൽ അപകടത്തിലാക്കുമെന്നതിന് യാതൊരു സംശയവുമില്ല. ഈ കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റ് ഇങ്ങനെയാണ് […]

Continue Reading

കോവിഡ് പ്രതിരോധ മരുന്നായി ഹൈ‍ഡ്രോക്ലോറോക്വിന്‍ ഗുളിക കഴിക്കണമെന്ന വാട്‌സാപ്പ് സന്ദേശത്തിന് പിന്നിലെ വസ്‌തുത എന്ത്?

വിവരണം കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി വാട്‌സാപ്പില്‍ ഒരു ഓഡിയോ സന്ദേശം വൈറലായി പ്രരിക്കുന്നുണ്ട്. ഡോക്‌ടര്‍ പ്രമോദ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വ്യക്തി മറ്റുള്ളവര്‍ക്കായി നല്‍കുന്ന സന്ദേശമായിട്ടാണ് പ്രചരിക്കുന്ന ഓഡിയോ. എച്ച്‌സിക്യുഎസ് 400 എന്ന ടാബ്‌ലെറ്റ് അധവ ഹൈ‍‍ഡ്രോക്ലോറോക്വിന്‍ ഗുളിക 10 വയ്‌സിനു മുകളില്‍ പ്രായമുള്ള എല്ലാവരും കഴിക്കുന്നത് നല്ലതാണെന്നും കോവിഡ് പിടിപെട്ടാല്‍ തന്നെ ശ്വാസകോശത്തെയോ ശ്വസകോശസംബന്ധമായ ബുദ്ധിമുട്ടുകളിലേക്കോ പാകാതിരിക്കാന്‍ ഈ ഗുളിക ഫലപ്രദമാണെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഗുളികയുടെ സ്ട്രിപ്പിന്‍റെ ചിത്രവും ഓഡിയോ […]

Continue Reading

പറ്റ്നയിലെ മുസ്‌ലിം പള്ളിയിൽ നിന്നും കണ്ടെത്തിയ ‘ചൈനക്കാർക്ക്’ കോവിഡ് 19 ബാധയില്ല….

വിവരണം  കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പൂർണമായ പ്രതിരോധവും കരുതലും സ്വീകരിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതിയാണുള്ളത്. വിദേശത്ത്  നിന്നും വന്നവരിലൂടെയാണ് രോഗം പടർന്നത് എന്ന് സ്ഥിരീകരിച്ചതിനാൽ വിദേശികളെ കർശനമായി പരിശോധിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബീഹാറിലെ പറ്റ്നയിൽ ഒരു മുസ്‌ലിം പള്ളിയിൽ നിന്നും 12  വിദേശികളെ പിടികൂടി എന്ന വാർത്ത പ്രചരിച്ചു തുടങ്ങിയത്. ദേശീയ മാധ്യമങ്ങൾ വാർത്ത മാർച്ച് 23 ന്  പ്രസിദ്ധീകരിച്ചിരുന്നു. പാറ്റ്നയിൽ നിന്ന് പിടികൂടിയവർ ചൈനയിൽ നിന്നുള്ള തീവ്രവാദികളാണ് എന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ […]

Continue Reading

FACT CHECK: ഊട്ടി-കോയമ്പത്തൂര്‍ റോഡിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം ജപ്പാനിലെതാണ്…

COVID-19 രോഗബാധയ തടയാന്‍ ഇന്ത്യ രാജ്യം മുഴുവന്‍ ഇപ്പോള്‍ ലോക്ക്ഡൌണില്‍ കഴിയുകയാണ്. 21 ദിവ്സാതിന്‍റെ ലോക്ക്ഡൌണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് ശേഷം ഡോക്ടറും, പോലീസുകാരും മറ്റ് ചില അത്യാവശ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരെയും ഒഴിവാക്കിയാല്‍ എല്ലാവരും വീട്ടിലാണ് കഴിയുന്നത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്ത് പോകുന്നവരെ പോലീസുകാര്‍ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളും നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകാം. പക്ഷെ മനുഷ്യര്‍ വീട്ടില്‍ ഇരിക്കാന്‍ ബാധ്യസ്തരാക്കുമ്പോള്‍ മൃഗങ്ങളും പക്ഷികളും തെരുവുകളില്‍ ഒരു ഭയമില്ലാതെ സ്വന്തന്ത്രമായി സഞ്ചരിക്കുന്ന ദൃശ്യങ്ങളും നമ്മള്‍ കണ്ട് […]

Continue Reading

അസിം പ്രേംജി കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി 52500 കോടി സംഭാവന ചെയ്തു എന്ന്‍ വ്യാജ പ്രചരണം

വിവരണം  കോവിഡ് 19 എന്ന വിനാശകാരികിയായ വൈറസ് ലോകമെമ്പാടും ഇതുവരെ 28000 ത്തോളം പേരുടെ ജീവനെടുത്തുകഴിഞ്ഞു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 599472 പേരാണ് രോഗബാധിതരായി ലോകം മുഴുവൻ ചികിത്സയിൽ കഴിയുന്നത്. കോവിഡ് 19 ന്‍റെ  വ്യാപനത്തിനെതിരെ ലോക്ക് ഡൗൺ പോലുള്ള നിർണ്ണായക മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ ഇന്ത്യയുടെ സമ്പത് വ്യവസ്ഥ വരുന്ന ഏതാനും മാസങ്ങളിൽ തകരാറിലാകും എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.  ഇതിനിടയിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു തുടങ്ങിയത്. വിപ്രോ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ അസിം […]

Continue Reading

ഇറ്റലിയില്‍ മൃതദേഹം കൂട്ടത്തോടെ സംസ്‌കരിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം..

വിവരണം ഇറ്റലിയിൽ ഇപ്പോൾ മനുഷ്യന്റെ വില എന്താണന്ന് മനസിലാക്ക് ‘ഇനിയെങ്കിലും നന്നായി ല്ലങ്കിൽ വലിയ വില. കൊടുക്കണ്ടി വരും നമ്മൾ.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ വലിയ ഒരു ഹാളില്‍ നിരത്തി ഇട്ടിരിക്കുന്നത് പിന്നീട് ജെസിബി പോലെയുള്ള യന്ത്രം ഉപയോഗിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതാണ് വീഡിയോ. അരുണ്‍ മാത്യു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതുവരെ […]

Continue Reading

FACT CHECK: ഇത് ഇന്തോനേഷ്യയില്‍ കൊറോണവൈറസ്‌ ബാധിച്ച് മരിച്ച ഡോ. ഹാദിയോ അലിയുടെ ചിത്രമല്ല…

ലോകത്തില്‍ എല്ലാ ഇടത്തും വ്യാപകമായി പ്രചരിക്കുന്ന COVID19 പകര്‍ച്ചവ്യാധി ഇത് വരെ 24000 ആളുകളുടെ ജീവനമാണ് എടുത്തിരിക്കുന്നത്. ഈ സംഖ്യാ ദിവസം വര്‍ദ്ധിക്കുകയാണ്, അമേരിക്കയില്‍ കൊറോണവൈറസ്‌ ബാധിച്ചവരുടെ എണ്ണം ഇറ്റലിയെ ക്കാളും അധികമായിരിക്കുന്നു. ഇന്ത്യയിലും രോഗികളുടെ എണ്ണം 700 കവിഞ്ഞിരിക്കുന്നു. ലോകമെമ്പാടും ഈ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും  നേഴ്സ്മാര്‍ക്കും ഈ രോഗം ബാധിച്ചിട്ടുണ്ട്. ചിലര്‍ രോഗത്തിനെ തുടര്‍ന്ന്‍ മരിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ ഒരു ഡോക്ടര്‍ ഇന്തോനേഷ്യയില്‍ മരിച്ചു എന്ന വാദത്തോടെ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. […]

Continue Reading

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മിറ്റിഗേഷന്‍ എന്ന ആശയം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നു

വിവരണം  ലോകത്താകമാനം 23000 ലതികം പേർ കോവിഡ് 19 മൂലം ഇതുവരെ മരണത്തിന്  കീഴടങ്ങി. അഞ്ചു ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് 19  ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ അവസരത്തിൽ രോഗ പ്രതിരോധത്തിനും സാമൂഹിക വ്യാപനം തടയാനുമായി എല്ലാ രാജ്യങ്ങളും പരമാവധി പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കുകയാണ്.   കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന നിലയാണ് കാണുന്നത്.  ഇതുവരെ സാമൂഹിക വ്യാപനം എന്ന അപകടകരമായ സ്റ്റേജിലെത്തിലെത്തിയിട്ടില്ല എന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സാമൂഹിക വ്യാപനം ഫലപ്രദമായി തടയാനാനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിച്ചു […]

Continue Reading

വിചിത്രജീവി ഇറ്റലിയിലെ പള്ളിയിൽ പ്രത്യക്ഷപ്പെട്ടു എന്ന പ്രചരണം തെറ്റാണ്

വിവരണം  കോവിഡ് 19 മഹാമാരിയായി ലോക രാജ്യങ്ങളിൽ പടരുമ്പോൾ ചിലർ ഇതിനെ ലോകാവസാനമായി വ്യാഖ്യാനിക്കുന്നു. അത്തരത്തിൽ നിരവധി ആശയങ്ങൾ ചിലർ  സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് വായനക്കാർ കണ്ടിട്ടുണ്ടാകും. അത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇതാ : പക്ഷിയെപ്പോലെയുള്ള ഒരു ജന്തു ഇറ്റലിയിലെ italy പള്ളിയിൽ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു സൃഷ്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. ഈ സമയത്ത് ലോകത്ത് വളരെ വിചിത്രമായ കാര്യങ്ങൾ നടക്കുന്നു.” ഈ വിവരണത്തോടെ ഒരു വീഡിയോ ആണ് പോസ്റ്റിലുള്ളത്. മനുഷ്യ ശരീരത്തിന് സമാനമായ രൂപവും നീണ്ട […]

Continue Reading

FACT CHECK: ചിത്രത്തില്‍ തന്‍റെ കുഞ്ഞിനൊപ്പമുള്ള സ്ത്രീ കൊറോണ ബാധിതയല്ല…

കൊറോണവൈറസ്‌ പകര്‍ച്ചവ്യാധി ഇത് വരെ ലോകത്തില്‍ 4,87,000 ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. അതുപോലെ 22000 ലധികം ആളുകളാണ് ഈ പകര്‍ച്ചവ്യാധി മൂലം മരിച്ചിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ വലിയൊരു വെളിവിളിയായി തുടരുന്ന ഈ പകര്‍ച്ചവ്യാധിയെ നേരിടാനായി ഇന്ത്യ അടക്കം പല ലോക രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ പ്രഖ്യപ്പിചിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസ്‌ ബാധിച്ചവരുടെ പല ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചിലത് വ്യാജ പ്രചരണങ്ങളാണ്. സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്ന ഇത്തരത്തിലെ ഒരു ചിത്രമാണ് ഞങ്ങള്‍ […]

Continue Reading

തയ്യല്‍ മെഷീനില്‍ നൂലില്ലാതെ മാസ്‌ക് തുന്നുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ ചിത്രം വ്യാജമാണ്..

വിവരണം നൂല് ഇല്ലാതെ മാസ്ക് അടിക്കുന്ന വിശകല ടീച്ചർ (ഫോട്ടം പിടിക്കാൻ നൂലെന്തിന് )🤣🤣🤣🤣 എന്ന തലക്കെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല തയ്യല്‍ മെഷീനില്‍ സുരക്ഷാ മാസ്‌കുകള്‍ നിര്‍മ്മിക്കുന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ തയ്യില്‍ മഷീനില്‍ നൂലിടാന്‍ മറന്നു പോയി എന്ന തരത്തിലാണ് പ്രചരണം. പ്രചരിക്കുന്ന ചിത്രത്തിലും മെഷീനില്‍ നൂല് കാണാനും സാധിക്കുന്നില്ല. ഇതെ ചിത്രം ഉപയോഗിച്ച് സയന ചന്ദ്രന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

മാതാ അമൃതാനന്ദമയി മഠത്തിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശികളെ ഒളിച്ചുവച്ചു എന്ന് വ്യാജ പ്രചരണം

വിവരണം  കോവിഡ് 19 വൈറസ് ബാധ പടരാതിരിക്കാനായി കഴിയുന്ന എല്ലാ ശ്രമങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സന്നദ്ധ സംഘടനകളും ആരോഗ്യ  പ്രവർത്തകരും കർമ്മ നിരതരായി രംഗത്തുണ്ട്. കോവിഡ്19 പടരാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇവർ മുൻ‌തൂക്കം നൽകുന്നത്. വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയാനായി എല്ലാ പഴുതുകളും കർശനമായി അടയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അതിൽ ആദ്യത്തെ ഘട്ടമാണ് വിദേശികളുടെയും അയൽ സംസ്ഥാനത്തു നിന്നുള്ള ആളുകളുടെയും സമ്പർക്ക വിവരങ്ങൾ ശേഖരിക്കുക എന്നുള്ളത്. ഇത് പൂർണ്ണമായി വിജയം കൈവരിച്ചു […]

Continue Reading

കൊറോണ ബാധിതര്‍ക്ക് അക്ഷയ്‌കുമാര്‍ 180 കോടി രൂപ ധനസഹായം നല്‍കിയോ?

വിവരണം അക്ഷയ്‌കുമാര്‍ കൊറോണയില്‍ കഷ്‌ടപ്പെടുന്ന മഹാരാഷ്ട്രയിലെ പാവങ്ങള്‍ക്കായി 180 കോടി രൂപ സംഭാവന നല്‍കി.. എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ ചിലര്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രതീഷ് ആര്‍ ഈഴവന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 465ല്‍ അധികം ഷെയറുകളും 326ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ അക്ഷയ്‌കുമാര്‍ കൊറോണ ദുരിതത്തില്‍ കഷ്‌ടപ്പെടുന്നവര്‍ക്കായി 180 കോടി രൂപ ധനസഹായം നല്‍കിയോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം സാധാരണയായി ഇത്തരം പോസ്റ്റുകളില്‍ […]

Continue Reading

ലോക്ക് ഡൗണിനെ പറ്റി ഡോ.തോമസ് ഐസക്ക് പ്രസ്താവിച്ചത് വളച്ചൊടിച്ച് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു

വിവരണം  കൊറോണ വൈറസ് ബാധയുടെ സാമൂഹിക വ്യാപനം എന്ന അടുത്ത ഘട്ടത്തിലേക്ക് സ്ഥിതികൾ നീങ്ങിയേക്കാം എന്ന ആശങ്ക അഭിമുഖീകരിക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള നിർണ്ണായക ഉപാധിയായി മാർച്ച് 24 അർദ്ധരാത്രി മുതൽ   ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപന ആഹ്വാനം പ്രധാനമന്ത്രി നടത്തിയിരുന്നു. എന്നാൽ ഇതിനു മുമ്പായി സംസ്ഥാനത്ത് മാർച്ച് 31 വരെ സംസ്ഥാന സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19  ദുരന്തത്തിനു ശേഷം ലോകമിനി അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത സാമ്പത്തിക […]

Continue Reading

FACT CHECK: കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ ഇറ്റലി കീഴടങ്ങിയതായി പ്രധാനമന്ത്രി പ്രസ്താവിച്ചു എന്ന പ്രചരണം വ്യാജം…

ഇറ്റലിയില്‍ കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ നിസഹായരായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കീഴടങ്ങി എന്ന തരത്തിലുള്ള വ്യജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് കരഞ്ഞു എന്ന വാദിച്ച് ബ്രസിലിന്‍റെ പ്രസിഡന്‍റിന്‍റെ ചിത്രം കുറച്ച് ദിവസം മുമ്പ് വൈറല്‍ ആയിരുന്നു. FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു… ഇതുപോലെ ഇറ്റലിയില്‍ സര്‍ക്കാര്‍ കൊറോണ വൈറസിന്‍റെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിക്കുന്നു എന്ന […]

Continue Reading

ഈ ആശുപത്രി കിർഗിസ്ഥാനിൽ അവിടുത്തെ സൈനികർ രണ്ടു വർഷം മുമ്പ് നിർമ്മിച്ചതാണ്

വിവരണം  കോവിഡ് 19 വൈറസ് ബാധ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യയിലും പടർന്നു കൊണ്ടിരിക്കുന്നു. രോഗപ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തനമുഖത്തുണ്ട്. സർക്കാർ സേനാ  വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഈ അവസരത്തിൽ കർമ്മ നിരതരായി പ്രവർത്തന രംഗത്തുണ്ട്. ഇതിനിടയിൽ രണ്ടു മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു പോസ്റ്റിന് 5000 ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്.  ഇന്ത്യൻ ആർമിയ്ക്ക് ബിഗ് സല്യൂട്ട് … വെറും രണ്ട് ദിവസങ്ങൾ കൊണ്ട് കോവിഡ് രോഗികൾക്കായി രാജസ്ഥാനിലെ […]

Continue Reading

FACT CHECK: ക്രോയേഷ്യയിലെ ഭുകമ്പത്തിന്‍റെ ചിത്രങ്ങള്‍ ഇറ്റലിയിലെ കൊറോണ ബാധയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഇറ്റലിയില്‍ കൊറോണ വൈറസ്‌ മാഹാമാരിയില്‍ ഇത് വരെ ഏകദേശം 7000 പേരാണ് മരിച്ചിരിക്കുന്നത്. അതെ പോലെ 54000 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. വന്‍ നഷ്ടമാണ് കൊറോണ വൈറസ്‌ ബാധയുടെ കാരണം ഇറ്റലിക്ക് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൌനില്‍ കഴിയുന്നു ഇറ്റലിയിലെ പല ചിത്രങ്ങളും വീഡിയോകളും നാം സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. പക്ഷെ ഇറ്റലിയിലെ നിലവിലുള്ള കൊറോണ വൈറസ്‌ ബാധയുടെ പേരില്‍ പല വ്യാജമായ ചിത്രങ്ങളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ്‌ മഹാമാരി മൂലം […]

Continue Reading

മുസ്‌ലിം ലീഗ് സംഘം ഇറ്റലിയിലേക്ക് പുറപ്പെട്ടു എന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

വിവരണം രണ്ടായിരത്തോളം വരുന്ന മുസ്ലിംലീഗ് ഹരിത ഭടന്മാർ മുംബൈ എയർപോർട്ടിൽ നിന്നും ഇറ്റലിയിലേക്ക്. 💚😘 KMCC യുടെ സമഗ്ര ഇടപെടലാണ് ഇറ്റാലിയൻ ജനതക്ക് ഇങ്ങനെയൊരു ഭാഗ്യം വന്നെതെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു. അഭിമാനിക്കുന്നു ഈ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ 💚💚💚💚💚💚💚💚💚💚💚💚 എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ റിന്‍ഷാദ് കെ.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 110ല്‍ അധികം ഷെയറുകളും 265ല്‍ അധികം റിയക്ഷാനുകളും ലഭിച്ചിട്ടുണ്ട്. Facebook Post […]

Continue Reading

FACT CHECK: ഈ വീഡിയോ ഇറ്റലിയില്‍ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലിറങ്ങി പ്രാർത്ഥിക്കുന്നതിന്‍റെ ദ്രിശ്യങ്ങളല്ല; സത്യാവസ്ഥ അറിയൂ…

ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്‌ മഹാമാരി. ഈ മഹാമാരി ഏറ്റവും അധികം നഷ്ടമുണ്ടാക്കിയത് ഇറ്റലിയിലാണ്. ഇത് വരെ ഇറ്റലിയില്‍ 60000 ലധികം ആളുകള്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇതില്‍ 5000ത്തിനെ കാലും അധികം ആളുകളാണ് ഇത് വരെ മരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറ്റലി സര്‍ക്കാരിന് സ്ഥിതികള്‍ സാധാരണ ഗതിയിലാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം ഒരു പശ്ചാതലത്തില്‍ ഇറ്റലിയുടെ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിച്ചു എന്ന് വാദിച്ചു ചില […]

Continue Reading

ഈ വീഡിയോ ദൃശ്യങ്ങൾ ഇറാനിൽ നിന്നുള്ളതല്ല…

വിവരണം  കോവിഡ് 19 എന്ന അപകടകാരിയായ വൈറസ്  പ്രതിരോധ നടപടികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ലോകം മുഴുവൻ ദിനംപ്രതി പടർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 വാർത്തകളിൽ ലോകം വളരെ ആശങ്കയിലാണ്. ഇതിനിടെ വ്യാജവാർത്തകൾ അറിഞ്ഞും അറിയാതെയും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ഷെയർ ചെയ്യുന്നുണ്ട്. അതിനിടയിൽ വിചിത്രമായ സംഭവങ്ങൾ ലോകത്ത് അരങ്ങേറുന്നു എന്ന മട്ടിൽ ചില പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. 2020 ൽ രണ്ട് ആനകൾ കടലിലൂടെ  നീന്തി നടക്കുന്നു എന്നൊരു വീഡിയോ നിങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കണ്ടുകാണും. 2018 ൽ ശ്രീലങ്കയിൽ അബദ്ധത്തിൽ കടലിൽ […]

Continue Reading

പൊതുമരാമത്ത് വകുപ്പ് 40 കിലോ അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രചരണം സത്യമോ?

വിവരണം കേരളാ ഗവണ്മെന്റ് പൊതുമരാമത്ത് ഫ്രീയായിട്ട്  വിതരണം ചെയ്യുന്ന വസ്തുക്കള്‍ ഏഫ്രീല്‍ 2 ന് എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ്  ബോണസായി കൊടുക്കുന്നു    40kg പുഴുങ്ങലരി  10 kg പഞ്ചസാര 3 Li എണ്ണ 500g ചായപ്പൊടി  5 kg ഗോതമ്പ്  10 kg മൈത 10kg പച്ചരി 500g ഡാല്‍ഡ 300 g കടുക് 300 g ഉലുവ 300 g ജീരകം 500 g പുളി  500 g ചെറിയുള്ളി 500 g വെള്ളുള്ളി  […]

Continue Reading

FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ലോകത്തില്‍ കൊറോണ വൈറസ്‌ മഹാമാരിയുടെ കോപം തുടരുന്നു. ലോകം വെമ്ബാടം ഇത് വരെ 3.5 ലക്ഷം കൊറോണ വൈറസിന്‍റെ കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ട് അതെ പോലെ ഇത് വരെ 14641 പേര്‍ കൊറോണ ബാധ മൂലം മരണത്തിനു മുന്നില്‍ കീഴടങ്ങിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇറ്റലി. ഇത് വരെ 59000 ത്തിനെകാലും അധികം കൊറോണ വൈറസ്‌ കേസുകള്‍ സ്ഥിരികരിച്ച ഇറ്റലിയില്‍ ഇത് വരെ 5000ത്തിനെ കലധികം മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരേ ദിവസം ഏറ്റവും അധികം കൊറോണ വൈറസ്‌ […]

Continue Reading

FACT CHECK: ചെക്ക് റിപബ്ലിക്കിലെ ഡോക്ടറുടെ ചിത്രം ഇറാനില്‍ മരിച്ച ഡോ. ശിരിന്‍ രോഹാനിയുടെ പേരില്‍ വൈറലാകുന്നു….

സ്വന്തം ജിവിതം പണയം വെച്ച് കൊറോണ വൈറസ്‌ എന്ന മഹാമാറിയെ നേരിടുന്ന വീര ഡോക്ടര്‍മാരുയും നേഴ്സ് മാരുടേയും കഥകള്‍ നമ്മള്‍ സാമുഹ്യ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളിലുടെയും നിരന്തരമായി കേള്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്ത‍യായിരുന്നു കൊറോണ വൈറസ്‌ ബാധിച്ച് ആയിരം കണക്കിന് ആളുകള്‍ മരിച്ച ഇറാനിലെ ഒരു ഡോക്ടറുടെത്. സ്വന്തം ജീവന്‍ പണയം വെച്ച് കൊറോണ ബാധിതവരെ സുശ്രുഷിച്ച ഡോക്ടര്‍ ശിരിന്‍ രുഹാനി കൊറോണ വൈറസ്‌ ബാധിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു. ഈ വാര്‍ത്ത‍ പുറത്ത് വന്നതിനു ശേഷം നിരവധി […]

Continue Reading

കൊറോണ വൈറസിന്‍റെ ആയുസ് പറ്റി പിടിച്ചിരിക്കുന്ന പ്രതലം അനുസരിച്ച് ആറു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ മാത്രമാണ് എന്ന പ്രചരണം തെറ്റാണ്

വിവരണം  നരേന്ദ്രമോദി മാർച്ച് 22 ന് ജനത കർഫ്യുവിന് ആഹ്വാനം ചെയ്തതിനു പിന്നാലെ ചില  സന്ദേശങ്ങൾ അദ്ദേഹത്തിന്‍റെ വാക്കുകളെ പിന്തുണയ്ക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഇന്ത്യ മുഴുവൻ വളരെയധികം പേരിലേയ്ക്ക് വിവിധ ഭാഷകളിൽ എത്തപ്പെട്ട ഒരു സന്ദേശമാണ് താഴെ കൊടുത്തിലുള്ളത്.  “21ന് രാത്രി സുഖമായി ഉറങ്ങുക, എന്ദേന്നാൽ 22ണ് 7 am മുതൽ 24 മണിക്കൂർ എങ്ങും പോകേണ്ട. 12 മണിക്കൂർ മറ്റൊരു മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ നമ്മുടെ റോഡുകളിലും, വീടിനു ചുറ്റും ഉള്ള […]

Continue Reading

FACT CHECK: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് സൗദി രാജകുമാരന്‍ പറഞ്ഞുവോ…?

ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ്. കൊറോണ വൈറസ്‌ ബാധ കാരണം ഇതുവരെ മരിച്ചിരിക്കുന്നത് 10000തിനെ ക്കാളധികം ആളുകളാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൌരന്മാരെ കൊറോണ വൈറസിന് നിന്ന് രക്ഷിക്കാനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സൗദി അറേബ്യയുടെ രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍ അല്‍ സൌദ്‌ ഇന്ത്യയെ സ്തുതിച്ച് പ്രസ്താവന ഇറക്കി എന്ന തരത്തിലുള്ള പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നുണ്ട്. “കൊറോണയെന്ന’ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ” എന്ന് സൗദി രാജകുമാര്‍ […]

Continue Reading

കൊറോണ രോഗിയായ തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്നും മുങ്ങി എന്ന വാർത്ത വ്യാജമാണ്….

വിവരണം  കൊറോണ രോഗിയെ ആശുപത്രിയിൽ നിന്നും കാണാതായി. ഇന്നലെ വൈകുന്നേരമാണ് തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്ന് മുങ്ങിയത്. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ മാർച്ച് 15  മുതൽ പ്രചരിക്കുന്നുണ്ട്. ഒരു യുവാവിന്‍റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.  archived link FB post മാക്സിമം ഷെയർ ചെയ്യൂ ഇവനെ കണ്ടെത്തുന്നതു വരെ എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്‌ ഇതുവരെ 16000 ത്തിനു മുകളിൽ ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  കൊറോണ വർഗ്ഗത്തിൽ പെട്ട കോവിഡ് […]

Continue Reading

FACT CHECK: ഈ വീഡിയോ ഗുജറാത്തില്‍ പാര്‍ട്ടി മാറിയ കോണ്‍ഗ്രസ്‌ എം.എല്‍.എയെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെതള്ള…

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ മാര്‍ കൂട്ടരാജി വെച്ചതിനാല്‍ മധ്യപ്രദേശ് നിയമസഭയില്‍ ഭുരിപക്ഷം നഷ്ടപെട്ട കമല്‍നാഥ് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. 18 കൊല്ലം കോണ്‍ഗ്രസ്‌ പാര്‍ട്ടിയോടൊപ്പമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിലെപിയില്‍ ചെര്നത് വലിയയൊരു ചര്‍ച്ച വിഷയമായിരുന്നു. ഇതിനെ മുന്നേയും പല വലിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു ബിജെപിയിലേക്ക് പോയിട്ടുണ്ട്. ഈ പശ്ച്യതലതിലാണ് ഗുജറാത്തില്‍ ബിജെപിയില്‍ ചേര്ന ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എയെ ജനങ്ങള്‍ കൈകാര്യം ചെയ്തു എന്ന് വാദിച്ച് ഒരു വീഡിയോ മധ്യപ്രദേശ്‌ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക […]

Continue Reading

കൊറോണ; പെട്രോള്‍ പമ്പുകള്‍ അടച്ചിടുമോ?

വിവരണം എല്ലാവരും വണ്ടിയില്‍ പെട്രോള്‍ അടിച്ചിട്ടോ ഇന്ന് വൈകുന്നേരം പമ്പുകള്‍ അടയ്ക്കും.. എന്ന ഒരു സന്ദേശം വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്ക് മെസ്സഞ്ചേറിലൂടെയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ജാഗ്രതയോടെ വേണം സ്ഥിതി നോക്കിക്കാണേണ്ടതെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി വിവിധ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പെട്രോള്‍ പമ്പുകള്‍ അടയ്ക്കുമോ എന്ന ആശങ്കയില്‍ വലിയ ജനത്തിരക്കും പമ്പുകളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്- എന്നാല്‍ ഇന്ധന പമ്പുകള്‍ അടച്ചിടാന്‍ […]

Continue Reading

FACT CHECK: 40 വര്‍ഷം മുമ്പേ സദ്ദാം ഹുസൈന്‍ കൊറോണ വൈറസിനെ കുറിച്ച് പ്രവചിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ വ്യാജമാണ്…

ആയിരക്കണക്കിന് ജനങ്ങളെ കൊന്ന കൊറോണ വൈറസിന്‍റെ ഭീതിയിലാണ് ഇപ്പോള്‍ ലോകത്തോടൊപ്പം നമ്മുടെ രാജ്യവും കഴിയുന്നത്. ഇതുവരെ ഇന്ത്യയില്‍ 200ഓളം കൊറോണ വൈറസ്‌ ബാധയുടെ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 4 പേര്‍ക്ക് ഈ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഈ ഭീതിയുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് പല വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ലഭിച്ചത്. വീഡിയോയില്‍ ഇറാക്കിലെ മുന്‍ ഏകാധിപതി […]

Continue Reading

കൊറോണവൈറസ് എന്ന് ഡെറ്റോൾ കുപ്പിയിൽ എഴുതിയിട്ടുള്ളതിന്‍റെ യാഥാർഥ്യം ഇതാണ്…

വിവരണം  നാമെല്ലാവരും എത്രയോ വർഷങ്ങളായി ഡെറ്റോൾ ഉപയോഗിക്കുന്നു.പക്ഷെ ഡെറ്റോൾ കൊറോണ വൈറസിനെ തടയുന്നു എന്ന ഈ വാചകം നമ്മൾ വായിച്ചിരുന്നില്ല. ഈ വാചകം സൂക്ഷിച്ച് നോക്കുക. എല്ലാവർക്കും ഫോർവേഡ് ചെയ്യുക… എന്ന വിവരണത്തോടെ ഡെറ്റോൾ  കുപ്പിയുടെ പിൻഭാഗത്ത് കൊറോണവൈറസ് എന്നെഴുതിയ ഭാഗം ചുവന്ന വൃത്തത്തിലാക്കി കാണിക്കുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഇതേ വാർത്ത വാട്ട്സ് ആപ്പിലൂടെ നിങ്ങൾ ഇതിനകം കണ്ടിട്ടുണ്ടാകും. archived link FB post ഡെറ്റോൾ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുമെന്നും ഇക്കാര്യമാരും ശ്രദ്ധിച്ചിരുന്നില്ല എന്നുമാണ് […]

Continue Reading

ചിത്രത്തില്‍ കാണുന്നത് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാളിലെ സിപിഎം എംപിമാരോ?

വിവരണം ബംഗാളില്‍ സിപിഎമ്മിനുണ്ടായിരുന്ന രണ്ട് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതാണ് പറയുന്നത് ചെങ്കൊടി മങ്ങിയാല്‍ കാവിയാകുമെന്ന്. എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിലസങ്ങളിലായി പ്രചരിക്കുന്നുണ്ട്. സുദീപ് ചില്ലക്കാട്ടില്‍ പ്രാക്കുളം എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 1,500ല്‍ അധികം ഷെയറുകളും 216ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link ‍എന്നാല്‍ ചിത്രത്തില്‍ കാണുന്നത് ബംഗാളിലെ സിപിഎം നേതാക്കളും ഇപ്പോള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപിമാരാണോ? എന്താണ് […]

Continue Reading

FACT CHECK: ഇന്ത്യയിലെ പെട്രോള്‍ നിരക്ക് ഇറ്റലി, ക്യൂബ, ബംഗ്ലാദേശ് എന്നി രാജ്യങ്ങളെക്കാള്‍ അധികമാണോ…?

ഈയിടെ അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയില്‍ വില വളരെ അധികം കുറഞ്ഞതായി നമ്മള്‍ വാര്‍ത്ത‍കളില്‍ കേട്ടിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയിലിന് വില്ല കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡിസല്‍ വില്ല കുറയ്ക്കാത്തതിനാല്‍ ഏറെ പ്രതിഷേധം ജനങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെ മുകളിലുള്ള എക്സൈസ് നിരക്ക് കുട്ടാന്‍ തിരുമാനം എടുത്തത്. ഇതിനെ തുടര്‍ന്ന് സര്‍ക്കിനെതിരെ പല കുറിപ്പുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടിരുന്നു. ഇത്തരത്തില്‍ ഒരു കുറിപ്പാണ് ഞങ്ങളുടെ ശ്രദ്ധയില്‍ […]

Continue Reading

FACT CHECK: തമിഴ്നാട്ടില്‍ കോഴിഫാമുകളില്‍ കോഴികൾക്ക് പ്രത്യേക രോഗമെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം.

കൊറോണ വൈറസ് ഭീതി മൂലം പോൾട്രി വ്യവസായത്തിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചിക്കനന്‍റെ വില അതി വേഗത്തില്‍ കുറയുന്ന ഒരു സാഹചര്യമാണ് നാം ഇപ്പോൾ കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ചിക്കന്‍ തിന്നാല്‍ കൊറോണ വൈറസ്‌ ബാധയുണ്ടാകും എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഈ വില കുറവിന് കാരണമായിരിക്കാം. ഈ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ചിക്കന്‍ ഫാമുകളില്‍ കോഴികളില്‍ പ്രത്യേക രോഗം കണ്ടെത്തി എന്ന തരത്തിലുള്ള പ്രചരണം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പോസ്റ്റില്‍ രണ്ട് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ആദ്യത്തെ ചിത്രത്തില്‍ […]

Continue Reading

ഈ ചിത്രം ഇറ്റലിയിൽ കൊറോണവൈറസ് ബാധ മൂലം മരിച്ചവരുടെ ശവമഞ്ചങ്ങളുടേതല്ല….

വിവരണം  ഇറ്റലിയിൽ നിന്നും ഒരു കാഴ്ച നമ്മുടെ ജനങ്ങൾ ഇപ്പോഴും ഒരു തമാശ ആയി എടുത്തിരിക്കുവാ ഇതു ഒരു വിലാപം ആവാതെ സൂക്ഷിക്കുക കരുതിയിരിക്കുവാ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 😭😭😭എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പള്ളിയുടേത് പോലെ തോന്നുന്ന ഒരു വലിയ ഹാളിൽ  നിരനിരയായി അടുക്കി വച്ചിരിക്കുന്ന ശവപ്പെട്ടികളാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.  archived link FB post ഈ ശവപ്പെട്ടികളിൽ  ഇറ്റലിയിൽ കോവിഡ് 19 ബാധയേറ്റ് മരിച്ചവരുടേതാണ്, ഈ അവസ്ഥ […]

Continue Reading

ക്രിസ്ത്യാനോ റൊണാള്‍ഡോ തന്‍റെ ഹോട്ടലുകള്‍ കൊറോണ ബാധിതര്‍ക്ക് ചികിത്സക്കായി സൌജന്യമാക്കി എന്ന വാര്‍ത്ത‍ വ്യാജമാണ്…

ലോകമെമ്പാടും കോടി കണക്കിനു ആരാധകരുള്ള പോര്‍ട്ടുഗീസ്‌ ഫുട്ട്ബാള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഒരു വാര്‍ത്ത‍ കുറച്ച് ദിവസമായി മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ലോകത്തിലെ 164 രാജ്യങ്ങളില്‍ പടരുന്ന കോവിഡ് 19 മാഹാമാരിയില്‍ ഇത് വരെ 6500 കാലും അധികം ആളുകളാണ് മരിച്ചിരിക്കുന്നത്. ഇറ്റലി, സ്പയിന്‍, ഇറാന്‍ എന്നി രാജ്യങ്ങളിലാണ് കോവിഡ് 19 മൂലം വ്യാപകമായി മരണങ്ങള്‍ സംഭവിക്കുന്നത്. കൊറോണ ബാധിതരയവര്‍ക്ക് വൈറസ്‌ മറ്റുള്ളവരിലേയ്ക്ക് പകരാതെയിരിക്കാനായി ഐസോലെഷനില്‍ കഴിയേണ്ടി വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പല രാജ്യങ്ങളില്‍ […]

Continue Reading

ചൂട് വെള്ളം കുടിച്ചാലും വെയിലത്ത് നിന്നാലും കൊറോണ വൈറസ് നശിക്കുമോ? സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പേരിലെ പ്രചരണം വ്യാജം.

വിവരണം കൊറോണ വൈറസ് നമുക്കുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാന്‍ കഴിയും? എന്ന പേരില്‍ ഒരു വാട്‌സാപ്പ് വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിയവേഴ്‌സിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. അപര്‍ണ്ണ മള്‍ബറി എന്ന വിദേശ വനിത മലയാളത്തില്‍ ഇത്തരത്തിലുള്ള നാല് മാര്‍ഗ നിര്‍ദേശങ്ങള്‍ പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വാ‍ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നത്. 10 സെക്കന്‍ഡ് നേരം ശ്വാസം എടുത്ത് പുറത്തേക്ക് വിടാതെ നോക്കുമ്പോള്‍ ചുമയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ തോന്നുന്നില്ലെങ്കില്‍ […]

Continue Reading

ബിജെപി 157 സീറ്റ് നേടിയെന്ന പഴയ വാർത്ത ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു

വിവരണം  BJP ജയിച്ചാൽ ചൊറിച്ചിലുണ്ടാകുന്ന മലയാള മാധ്യമങ്ങൾ ഇത് പറഞ്ഞില്ല എന്ന അടിക്കുറിപ്പോടെ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത ഇതാണ് : ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 158  ൽ 157  സീറ്റും ബിജെപി നേടി.  archived link FB post വർഷങ്ങളായി കമ്യുണിസ്റ്റ് പാർട്ടിയുടെ ഭരണം നിലനിന്നിരുന്ന  ത്രിപുരയിൽ 2018 ൽ നടന്ന അസ്സംബ്ലി തെരെഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടി ചരിത്രം സൃഷ്ടിച്ച് അധികാരത്തിലെത്തുകയായിരുന്നു. പൗരത്വ ബിൽ നടപ്പിലാക്കിയതിനു ശേഷം നടന്ന അസംബ്ലി […]

Continue Reading

നാട്ടുകാരോടൊപ്പമുള്ള ഇറ്റലിക്കാരന്‍റെ ‘കൊറോണ’ ഡാന്‍സിന്‍റെ സത്യാവസ്ഥ ഇങ്ങനെയാണ്…

വര്‍ക്കലയില്‍ കൊറോണ വൈറസ് ബാധ കൊണ്ടുവന്ന ഇറ്റലികാരന്‍ ക്ഷേത്ര ഉത്സവത്തില്‍ ഗ്രാമവാസികളോടൊപ്പം നൃത്തം ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു വിദേശി ഗ്രാമവാസികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതായി നാം കാണുന്നു. ഇയാള്‍ ഇറ്റലിക്കാരനാണ് കൂടാതെ കൊറോണ വൈറസ് ബാധ ഉള്ളവനാണ് എന്ന് തരത്തില്‍ ഈ വീഡിയോ വാട്ട്സാപ്പ്, ഫെസ്ബൂക്ക് പോലെയുള്ള സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ്‌ ബാധ മൂലം ഇതുവരെ ആയിരകണക്കിന് ആളുകളാണ് ഇറ്റലിയില്‍ മരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനായി വന്ന ഇറ്റാലിയന്‍ […]

Continue Reading

സേവാഭാരതിയുടെ പേരിൽ തെറ്റായ പ്രചരണം

വിവരണം  ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമ്മിച്ചു തൃശൂർ മെഡിക്കൽ കോളേജിന് നൽകി #സേവാഭാരതി #RSS ❤️❤️❤️ എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിനു ഇതിനോടകം 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുൻകരുതൽ എന്ന മട്ടിൽ ആളുകൾ മാസ്ക് വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ മാസ്കിനു ദൗർലഭ്യം വന്നതിനാൽ സന്നദ്ധ സംഘടനകൾ മാസ്ക് വിതരണം ആരംഭിച്ചിരുന്നു.  സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജിൽ 20 മണിക്കൂർ കൊണ്ട് 3750  […]

Continue Reading

FACT CHECK: ബീഹാറിലെ പഴയ ചിത്രം യുപിയിലെ ആശുപത്രികള്‍ എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…

ഇന്ത്യയടക്കം ലോകമെമ്പാടും വ്യാപകമായി പടരൂന്ന നോവല്‍ കൊറോണ വൈറസ് ബാധയില്‍ ഇതുവരെ ആയിരക്കണക്കിനു ആളുകളാണ് മരിച്ചിരിക്കുന്നത്. ചൈന, ഇറ്റലി, ഇറാന്‍ എന്നി രാജ്യങ്ങളിലാണ് കൂടതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലും കൊറോണ ബാധിച്ചവരുടെ സംഖ്യ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ്‌ ബാധിച്ചവരുടെ സംഖ്യ ഇതുവരെ 100 കടന്നു. ഏറ്റവും അധികം കൊറോണ ബാധ ഉള്ളവര്‍ മഹാരാഷ്ട്രയിലാണ്, 33 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇത് വരെ കൊറോണ ബാധിച്ചത്. തൊട്ടു പിന്നില്‍ കേരളമാണ് ഇത് വരെ 22 പേര്‍ക്കാണ് ഈ വൈറസ് […]

Continue Reading

FACT CHECK: ചൈന ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ബീഫിന്‍റെ കൂടെ മനുഷ്യ മാംസം എന്ന പ്രചാരണത്തിന്‍റെ സത്യാവസ്ഥ…

ചൈന ബീഫിന്‍റെ കൂടെ മനുഷ്യന്‍റെ മാംസം ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു എന്ന തരത്തില്‍ മനുഷ്യ അംഗങ്ങള്‍ കാണിക്കുന്ന ഒരു ചിത്രവും മനുഷ്യ ശവങ്ങളില്‍ നിന്ന് മാംസം മുറിച്ച് എടുക്കുന്ന ഒരു വ്യക്തിയുടെ വീഡിയോയും വാട്ട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ചൈനയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അയക്കാനുള്ള ബീഫില്‍ ഈ മാംസം ചൈനകാര്‍ കലര്‍ത്തുന്നു എന്നാണ് ഈ വൈറല്‍ വാട്ട്സാപ്പ് സന്ദേശത്തില്‍ നിന്ന് ഉന്നയിക്കുന്ന വാദം. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രവും വീഡിയോയും പരിശോധിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. […]

Continue Reading

ഡിവൈഎഫ്ഐ മാസ്‌ക് നിര്‍മ്മാണത്തിന്‍റെ ചിത്രങ്ങള്‍ സേവാഭരതിയുടെ പേരിലാക്കി പ്രചരണം..

വിവരണം ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമ്മിച്ചു തൃശൂർ മെഡിക്കൽ കോളേജിന് നൽകി #സേവാഭാരതി #RSS എന്ന തലക്കെട്ട് നല്‍കി ഒരു സംഘം യുവാക്കള്‍ പ്രതിരോധ മാസ്‌ക്കുകള്‍ നിര്‍മ്മിക്കുകയും പിന്നീട് അത് അധികാരികള്‍ക്ക് കൈമാറുകയും ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പ്രവീണ്‍ വി ശ്രീകാര്യം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് 736ല്‍ അധികം ഷെയറുകളും 220ല്‍ അധികം റിയാക്ഷനുകളുമാണ് ലഭിച്ചിരിക്കുന്നത്. സേവാ ഭാരതിയാണ് പ്രതിരോധ മാസ്‌കുകള്‍ […]

Continue Reading

കുമ്മനം രാജേട്ടൻ -ആരോരുമില്ലാതെ തന്‍റെ വീട്ടിൽ കഴിയുന്ന അനാഥക്കുട്ടികൾക്കൊപ്പം എന്ന പ്രചരണം തെറ്റാണ്…

വിവരണം  കുമ്മനം രാജേട്ടൻ -ആരോരുമില്ലാതെ തന്റെ വീട്ടിൽ കഴിയുന്ന 50  തോളം അനാഥക്കുട്ടികൾക്കൊപ്പം എന്ന വിവരത്തോടെ ഒരു സംഘം കുട്ടികളുടെ കൂടെ മുൻ മിസോറാം ഗവർണ്ണറും മുതിർന്ന ആർഎസ്എസ് പ്രവർത്തകനും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ നിൽക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഇതൊക്കെ നമ്മുടെ നാട്ടിൽ എത്രപേർക്കറിയാം എന്നൊരു അടിക്കുറിപ്പും നൽകിയിട്ടുണ്ട്. archived link FB post പൊതുപ്രവർത്തന രംഗത്ത് സജീവമായ കുമ്മനം രാജശേഖരൻ ആരോരുമില്ലാത്ത 50 തോളം കുട്ടികൾക്ക് തന്‍റെ വീട്ടിൽ ഇടം കൊടുത്തിരിക്കുന്നു എന്നാണു […]

Continue Reading

ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്?

വിവരണം പേര് ആo ആദ്മി.നടക്കുന്നത് വളരെ രസകരം.കേരള നിയമസഭ യെ വെല്ലും.നോക്കൂ…എംഎൽഎ മാർ തമ്മിൽ അടി.😂😂😂😂😂🤔🤔പാവം കേജൂ അണ്ണൻ എങ്ങനേ ഭരിക്കും?? എന്ന പേരില്‍ ഒരു വീഡിയോ സമൂമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു യോഗത്തിനിടയില്‍ രണ്ടു പേര്‍ തമ്മിലടിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇവര്‍ ആം ആദ്‌മി പാര്‍ട്ടി നേതാക്കളാണെന്നതാണ് പോസ്റ്റിലെ അവകാശവാദം. നരേന്ദ്ര മോദി എന്ന ഗ്രൂപ്പില്‍ നരസിംഹ നായര്‍ എന്ന വ്യക്തിയും ഇതെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ വീഡിയോയില്‍ കാണുന്നത് ആം […]

Continue Reading

400 കൊല്ലത്തിലൊരിക്കല്‍ പുക്കുന്ന മഹാമേരു പുഷ്പത്തിന്‍റെ ചിത്രമാണോ ഇത്…?

സാമുഹ്യ മാധ്യമങ്ങളില്‍ അപൂര്‍വ പുഷ്പ്പങ്ങളുടെ പല ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. മനോഹരമായ ഈ പുഷ്പങ്ങളെ കുറിച്ച് വിവിധ വാദങ്ങളും ഈ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിക്കാറുണ്ട്. ഇതില്‍ പലതും ശരിയാണെങ്കിലും പല വ്യാജമായ പ്രചാരണങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ അപൂര്‍വ്വ പുഷ്പ്പങ്ങളുടെ പേരില്‍ നടക്കുന്നുണ്ട്. സാധാരണ പുഷ്പങ്ങളുടെ ചിത്രങ്ങളെ ഹിമാലയില്‍ കണ്ടുപിടിച്ച അപൂര്‍വ്വ പുഷ്പം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പുഷ്പങ്ങള്‍ നൂറോ അധികമോ കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഒരക്കില്‍ പൂക്കുന്നത് എന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ […]

Continue Reading

സിപിഎം മുന്‍രാജ്യ സഭാംഗം ഋതബ്രത ബാനർജി ബിജെപിയിൽ ചേർന്നു എന്ന വാർത്ത തെറ്റാണ്….

വിവരണം  സിപിഎം രാജ്യ സഭാംഗം ഋതബ്രത ബാനർജി ബിജെപിയിൽ ചേർന്നു. കോൺഗ്രസുകാരെ സംഘികളാക്കുന്ന കമ്മികൾ കാണുന്നുണ്ടല്ലോ അല്ലേ… ഇന്നലെ സിന്ധ്യ പോയപ്പോൾ പൊട്ടിച്ചിരിച്ച കമ്മികൾ ഇന്ന് കുറച്ചു പൊട്ടിക്കരഞ്ഞോളു. എന്ന വിവരണത്തോടെ റിതബ്രത ബാനർജിയുടെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്റിന് 24 മണിക്കൂർ കൊണ്ട് 5000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  archived link FB post സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനർജി ബിജെപിയിൽ ചേർന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ഋതബ്രത ബാനർജിയെ 2017 ൽ സിപിഎം […]

Continue Reading

FACT CHECK: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിനെ 33 ലക്ഷം രൂപയുടെ പുതിയ നോട്ടുമായി പിടികൂടിയ വാര്‍ത്ത‍ പഴയതാണ്…

8 നവംബര്‍ 2016ന് കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ നിരോധിച്ചു. ഇതിനെ ശേഷം പലരും തന്‍റെ കഷ്ടപെട്ട് ഉണ്ടാക്കിയ പണം തിരിച്ചെടുക്കാനായി ബാങ്കുകളുടെ മുന്നില്‍ വലിയ ക്യൂകളില്‍ നില്‍കുന്ന കാഴ്ച നമ്മള്‍ എല്ലാവരും കണ്ടതാണ്. പക്ഷെ പല ആളുകള്‍ അവരുടെ കള്ളപ്പണം ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെളുപ്പിക്കാനും ശ്രമിച്ചിരുന്നത് നാം വാര്‍ത്ത‍കളില്‍ വായിച്ചു കാണും. ഇതിന്‍റെ ഇടയില്‍ ചിലരെ പിടികുടിയിരുന്നു. ഇത്തരത്തില്‍ പശ്ചിമ ബംഗാളില്‍ പിടിയിലായ ഒരു നേതാവിന്‍റെ പേരിലുള്ള പോസ്റ്റ്‌ ആണ് ഫെസ്ബൂക്കില്‍ […]

Continue Reading

പിണറായി വിജയന്‍റെ ഈ ചിത്രം കർണ്ണാടകയിലേതല്ല.. കാസർഗോഡ് നിന്നുള്ളതാണ്…

വിവരണം കർണാടകത്തിൽ നിന്നുമൊരു കാഴ്ച കമ്മ്യൂണിസം വളരുകയാണ് പിണറായി യിലൂടെ.. അഭിമാനം… എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം കന്നഡ ഭാഷയിലെ എഴുത്തുകൾ കാണാം.  archived link FB post കർണ്ണാടകയിൽ  പിണറായി വിജയന്‍റെ ചിത്രം കമ്മ്യുണിസ്റ്റുകാർ പ്രചരിപ്പി ക്കുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. എന്നാൽ ഈ ചിത്രം കാസർഗോഡ് ജില്ലയിലെ ഉപ്പളയിൽ നിന്നുമുള്ളതാണ്. അല്ലാതെ കര്‍ണ്ണാടകയിലെതല്ല. ` ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാം വസ്തുതാ […]

Continue Reading