FACT CHECK: പ്രധാനമന്ത്രിയെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുന്ന ഈ വീഡിയോ അമേരിക്കന്‍ ചാനല്‍ പ്രസിദ്ധീകരിച്ചതല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍.എസ്.സിനെയും ഹിറ്റ്ലരും നാസി പാര്‍ട്ടിയുമായി താരതമ്യം ചെയ്യുന്ന ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. വീഡിയോയില്‍ ഇംഗ്ലീഷിലാണ് സംഭാഷണം. വീഡിയോയില്‍ നരേന്ദ്ര മോദിയും ആര്‍.എസ്.എസും എങ്ങനെയാണ് ഫാസിസം പ്രചരിപ്പിക്കുന്നത് എന്ന വാചകമാണുള്ളത്. ഈ വീഡിയോ ഒരു അമേരിക്കന്‍ ന്യൂസ്‌ ചാനലാണ് പ്രസിദ്ധികരിച്ചത് എന്നാണ് വൈറല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം. ലോകത്തിന്‍റെ മുന്നില്‍ ഇന്ത്യയുടെ തല കുനിയുന്നു എന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ 1200 ക്കാളധികംഷെയറുകള്‍ ലഭിച്ച ഈ പോസ്റ്റിനെ കുറിച്ച് ഞങ്ങള്‍ […]

Continue Reading

ചൈനീസ് പത്രത്തില്‍ ഷൈലജ ടീച്ചറിനെ അഭിനന്ദിച്ച് വന്ന വാര്‍ത്ത കട്ടിങ് ആണോ ഇത്?

വിവരണം #ചൈനക്കാരും എഴുതി. ടീച്ചറമ്മയെയും നമ്മുടെ സർക്കാരിനെയുംപറ്റി. ഇതാണ് നമ്മുടെ കേരളം. ഇതാണ് ലോകത്തിന് മാതൃക💪💪🌷🌷🌷🌷 എന്ന തലക്കെട്ട് നല്‍കി ഒരു ചൈനീസ് പത്രത്തില്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം ഉള്‍പ്പടെയുള്ള വാര്‍ത്ത അച്ചടിച്ചു വന്നതായി അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.മുസ്‌തഫ പുലവറ്റത്ത് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 435ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ […]

Continue Reading

ഈ സന്ദേശം ആരോഗ്യ മന്ത്രി കെകെ ശൈലജയുടേതല്ല

വിവരണം  കൊറോണ വൈറസ് രോഗബാധ നാട് മുഴുവൻ വീണ്ടും പരക്കാൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ ഓരോ സ്ഥലത്തും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനിടെ ആരോഗ്യ മന്ത്രാലയവും സന്നദ്ധ സംഘടനകളും രോഗപ്രതിരോധത്തിനായി നിരവധി മാർഗ നിർദ്ദേശങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ  മാധ്യമങ്ങളിലൂടെയും നൽകുന്നുണ്ട്. ഇതോടൊപ്പം വാട്ട്സ് ആപ്പിൽ ഒരു വോയ്‌സ് ക്ലിപ്പ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നൽകുന്ന മാർഗ നിർദ്ദേശങ്ങളാണ് വോയ്‌സ് ക്ലിപ്പിലുള്ളത്. കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള […]

Continue Reading

ശാസ്‌താംകോട്ട റിയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ച സ്കൂട്ടറില്‍ പാമ്പുകളെ കണ്ടെത്തിയോ?

വിവരണം ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങില്‍ വെച്ചിട്ട് പോയ സ്കൂട്ടറിനുള്ളില്‍ ഒരു കുടുംബം സംതൃപ്തിയോടുകൂടി ജീവിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സ്കൂട്ടര്‍ സീറ്റിനടിയില്‍ മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തിയ വീഡിയോ കഴിഞ്ഞ കുറച്ച നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫിങ്കര്‍ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 343ല്‍ അധികം ഷെയറുകളും 101ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Archived Link Archived Link എന്നാല്‍ വീഡിയോ ശാസ്‌താംകോട്ട റെയില്‍വേ കൊല്ലം സ്റ്റേഷനില്‍ നിന്നും ഉള്ളത് തന്നെയാണോ? […]

Continue Reading

കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്ന് തെറ്റായ പ്രചരണം

വിവരണം  കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗാചാര്യനും പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ ഫൗണ്ടറുമായ ബാബാ രാംദേവ് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നടുവിൽ ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ചിത്രമാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്. archived link FB post നിരവധി ആളുകൾ ഇതേ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത തെറ്റാണെന്നും ബാബാ രാംദേവിനെ ഗോമൂത്രം കുടിച്ചു അവശനിലയിലായതു കൊണ്ടല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും വിവരിച്ചു കൊണ്ട് ഏഷ്യാനെറ്റ് ഒരു വാർത്ത […]

Continue Reading