വീഡിയോ ദൃശ്യങ്ങൾ പാൽഘറിലെ സന്യാസിമാരുടെ ഘാതകരെ പിടികൂടുന്നതിന്‍റെതല്ല…

വിവരണം  മഹാരാഷ്ട്രയിലെ പാൽഘറിൽ ഗുരുവിന്‍റെ സംസ്ക്കാര ചടങ്ങുകൾക്ക് പോവുകയായിരുന്ന രണ്ടു സന്യാസിമാരെയും ഡ്രൈവറെയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം മർദ്ധിച്ചു കൊന്ന വാർത്തയും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഏപ്രിൽ 16 നാണ് സംഭവം നടന്നത്. ഏതാണ്ട് 100 പേർ അക്രമം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യങ്ങളിൽ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പോലീസ് ചില ആളുകളെ ഓടിച്ചിട്ട് പിടിച്ച്  […]

Continue Reading

ജോലിയില്‍ നിന്നും 14 വര്‍ഷം മുന്‍പ് ലീവ് എടുത്ത ശേഷവും മന്ത്രി കെ.ടി.ജലീല്‍ ശമ്പളം വാങ്ങുന്നു എന്ന പ്രചരണം വ്യാജം..

വിവരണം ജോലിയില്‍ നിന്നിറങ്ങി 14 വര്‍ഷമായിട്ടും മന്ത്രി കെ.ടി.ജലീല്‍ അധ്യാപക സ്‌കെയിലില്‍ ശമ്പളം വാങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയത്തിനായി ലീവെടുത്ത കാലഘട്ടം മുതല്‍ സെര്‍വീസ് വര്‍ഷങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഇയാള്‍ക്കായി സംസ്ഥാന ഖജനാവ് ചെലവാക്കുന്നത് കോടികള്‍. ശമ്പളത്തിന് പുറമെ ഇയാളുടെ തസ്‌തികയില്‍ നികുതിപ്പണത്തില്‍ നിന്നും ദശലക്ഷങ്ങളുടെ ചെലവില്‍ അധിക അധ്യാപകന്‍. എന്നതാണ് സൈബര്‍ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ ആരോപിക്കുന്ന വിഷയങ്ങള്‍. […]

Continue Reading

വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഹോം ട്യൂഷന്‍ ഡിജിറ്റല്‍ പഠന പദ്ധതി രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന വാട്‌സാപ്പ് സന്ദേശം വ്യാജം..

വിവരണം 40000 രൂപ സ്കോളർഷിപ്പ് – ഇപ്പോൾ അപേക്ഷിക്കാം 25/04/2020 ➖➖➖➖➖➖➖➖➖➖ https://chat.whatsapp.com/B5Ao6hKVil06Fwb3JhKn1N കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി അടുത്ത അധ്യയന വർഷം 5 മുതൽ 12 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷന് (ഡിജിറ്റൽ പഠനം) സഹായം ലഭിക്കുന്നു. എല്ലാ എല്ലാ ജാതി മത വിഭാഗങ്ങൾക്കും അപേക്ഷിക്കാം. 🖱️https://bit.ly/2RU5QVn ഈ ലിങ്ക് വഴി ലളിതമായി മൊബൈൽ ഫോണിലൂടെ സ്വയം  അപേക്ഷിക്കാവുന്നതാണ്. അവസാന തിയ്യതി 2020 മെയ് 25. അറിയാത്തത് കാരണം ആർക്കും […]

Continue Reading

FAKE ALERT: 13 പേര്‍ക്ക് ഫോര്‍വേഡ് ചെയ്‌താല്‍ പ്രധാനമന്ത്രി മോദി സൌജന്യമായി 400 രൂപ റീചാര്‍ജ് നല്‍കുമെന്ന വാട്ട്സാപ്പ് സന്ദേശം വിശ്വസിക്കരുത്….

കൊറോണ കാലത്ത് വാട്ട്സാപ്പിലൂടെ ഒരുപാട് തെറ്റായ സന്ദേശങ്ങള്‍ നമ്മള്‍ക്ക് ലഭിച്ച് കാണും. വ്യാജ വാര്‍ത്ത‍യോടപ്പം സൌജന്യമായി ബാലന്‍സ് അലെങ്കില്‍ മൊബൈല്‍ ഡാറ്റാ ലഭിക്കും എന്ന് പ്രലോഭനം നല്‍കി സന്ദേശം പ്രചരിപ്പിക്കാന്‍ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങളും വ്യാപകമായി വാട്ട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. കാലങ്ങളായി പല സമയങ്ങളില്‍ പ്രചരിക്കുന്ന ചില സന്ദേശങ്ങളും വിണ്ടും വാട്ട്സാപ്പില്‍ പ്രത്യക്ഷപെടാന്‍ തുടങ്ങിട്ടുണ്ട് എന്ന കാര്യമാണ് ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇത്തരത്തില്‍ ഒരു സന്ദേശമാണ് നമ്മള്‍ ഇന്ന് നോക്കാന്‍ പോകുന്നത്. ഞങ്ങള്‍ക്ക് അന്വേഷണത്തിനായി ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറില്‍ ലഭിച്ച […]

Continue Reading

ഇന്ത്യയിലെ ആദ്യ എയർ ആംബുലൻസ് മാതാ അമൃതാന്ദമയി രാഷ്ട്രത്തിന് സമർപ്പിച്ചു എന്ന് തെറ്റായ പ്രചരണം….

വിവരണം  ലോകത്ത് എവിടെയുമുള്ള ആരോഗ്യ മേഖല എക്കാലവും നേരിടുന്ന ഒരു വെല്ലുവിളിയാണ് രോഗിക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കുക എന്നുള്ളത്. അടിയന്തിര ശസ്ത്രക്രീയ ആവശ്യമായവർ, അവയവം മാറ്റി വയ്‌ക്കേണ്ടി വരുന്നവർ ഇവരുടെയൊക്കെ ചികിത്സയ്ക്ക് പലപ്പോഴും ദൂരം ഒരു വലിയ തടസ്സമാകാറുണ്ട്. ഇത്തരം കേസുകളുമായി  റോഡുമാർഗം സഞ്ചരിക്കേണ്ടി വരുമ്പോൾ മാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകിയശേഷം പോലീസ് സഹായത്തോടെ ഗതാഗത തടസ്സങ്ങൾ നീക്കുകയാണ് പതിവ്. കേരളത്തിൽ ഇത് വിജയകരമായി ചെയ്യുന്നുണ്ടെങ്കിലും ഏറെ ശ്രമകരമായതും സമ്മർദ്ധമേറിയതുമായ പരിശ്രമമാണിത്.  ഇതിനു പരിഹാരമായി എയര്‍ […]

Continue Reading

ഡോ. ബഡ്‌‌‌വാളിന്‍റെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിന്‍റെ പിന്നിലെ സത്യമെന്ത്?

വിവരണം കണ്ണൂരിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. ബഡ്‌വാള്‍ പറയുന്നത് കേള്‍ക്കാം.. എന്ന പേരില്‍ ഒരു ഓ‍ഡിയോ സന്ദേശം കുറച്ച് ദിവസങ്ങളായി വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന് ചില നാട്ട് രീതികള്‍ മതിയെന്ന തരത്തിലാണ് ഓഡിയോ പ്രചരിക്കുന്നത്. ഓഡിയോയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന വ്യക്തിയുടെ സഹോദരങ്ങള്‍ വിദേശ രാജ്യങ്ങളില്‍ കോവഡ് ബാധിതരായെന്നും ഇവര്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞപ്പോള്‍ ആവിപിടിക്കുകയും ചുക്ക്കാപ്പി കുടിക്കുകയും ഉപ്പ് വെള്ളം തൊണ്ടയില്‍ പിടിക്കുകയും ചെയ്താണ് ഇവരുടെ കോവിഡ് ഭേദമായതെന്നും ഓഡിയോയില്‍ അവകാശപ്പെടുന്നു. വാട്‌സാപ്പ് സന്ദേശത്തിന്‍റെ […]

Continue Reading

ബീഹാറിലെ മോക്ക് ഡ്രിലിന്‍റെ വീഡിയോ കോവിഡ്‌ ബാധിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ അവസ്ഥ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

കോവിഡ്‌-19 രോഗ ബാധ ലോകരാജ്യങ്ങളെ വളരെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. നോവല്‍ കൊറോണവൈറസ്‌ എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം ഇത് വരെ ലോകത്തെ 3079972 പേരിലാണ് സ്ഥിരികരിച്ചിട്ടുള്ളത് അതുപോലെ 212265 പേര് ഈ രോഗം മൂലം മരിച്ചിട്ടുമുണ്ട് (worldometer). ഇന്ത്യയിലും കോവിഡ്‌-19 ഇത് വരെ 29435 പേരില്‍ സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 934 പേര് മരിച്ചിട്ടുമുണ്ട് (MoHFW). ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ കോവിഡ്‌ വ്യാപകമായി പ്രചരിക്കുകയാണ്. ഇതര ഒരു സാഹചര്യത്തില്‍ ബീഹാറില്‍ ഹാജിപൂര്‍ ജയിലില്‍ ജോലി ചെയ്യുന്ന ഒരു […]

Continue Reading

മേഘാലയിൽ വാഹന അപകടത്തില്‍ ജവാന്മാർ മരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്…

വിവരണം  മറിഞ്ഞു കിടക്കുന്ന ഒരു ബസിന്‍റെയും സമീപത്ത് പട്ടാള യൂണിഫോമിൽ  നിൽക്കുന്ന കുറച്ച് ആളുകളുടെയും ചിത്രവുമായി ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് രണ്ടു ദിവസങ്ങൾ കൊണ്ട് 3200 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് “ഇന്ന് മേഘാലയിൽ ഉണ്ടായ വാഹന അപകടത്തിൽ നമ്മുടെ 12 ധീര ജവാന്മാർ മരണപ്പെട്ടു. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ”.  പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2020 ഏപ്രിൽ 26 നാണ്. അതായത് അന്നേ  ദിവസം മേഘാലയയിൽ […]

Continue Reading

മുംബൈ പൊലീസിന്‍റെ മുന്നില്‍ ചോദ്യങ്ങള്‍ നേരിടാന്‍ എത്തിയ അ൪ണബ് ഗോസ്വാമി ‘പാന്‍റ് നനച്ചുവോ’…?

മഹാരാഷ്ട്രയിലെ പാല്‍ഘരില്‍ രണ്ട് സന്യാസി മാരെ ജനകൂട്ടം ആക്രമിച്ച് കൊന്ന കേസില്‍ ദേശിയ മാധ്യമങ്ങളില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാരിനു നേരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇതര മാധ്യമങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ ഈ കാര്യത്തില്‍ നിന്നത് അ൪ണബ് ഗോസ്വാമിയും റീപബ്ലിക് ചാനലും ആയിരുന്നു. ഇതിനിടയില്‍ മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയുമായി സഖ്യത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശിയ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് ചാനല്‍ ചര്‍ച്ചയ്ക്കിടെ എടുത്ത് അ൪ണബ് ഗോസ്വാമി വ്യക്തിപരമായി ആക്ഷേപിച്ച് കോണ്‍ഗ്രസ് നെതാക്കളെ പ്രകോപിപ്പിച്ചു. കുറച്ച് […]

Continue Reading

ഇന്‍ഡോറില്‍ ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ചെയ്യുന്നയാളുടെ പോക്കറ്റില്‍ നിന്ന് വീണ നോട്ടുകളുടെ വീഡിയോ കൊറോണയുമായി ബന്ധപ്പെടുത്തി ഫെസ്ബൂക്കില്‍ വ്യാജപ്രചരണം…

കൊറോണവൈറസ്‌ ബാധിച്ചവരുടെ എണ്ണം രാജ്യത്തില്‍ ദിവസവും വര്‍ദ്ധിക്കുകയാണ്. നിലവില്‍ രാജ്യത്തില്‍ കോവിഡ്‌-19 സ്ഥിരികരിച്ചവരുടെ എണ്ണം 28380 ആയിട്ടുണ്ട് കുടാതെ 886 പേരാണ് ഇത് വരെ കോവിഡ്‌-19 ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും അധികം രോഗികള്‍ മഹാരാഷ്ട്രയിലാനുള്ളത്. മഹാരാഷ്ട്രയില്‍ ഇത് വരെ 8068 പേര്‍ക്ക് കോവിഡ്‌-19 സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 342 പേരാണ് മരിച്ചിട്ടുള്ളത്. മധ്യപ്രദേശിലും കോവിഡ്‌-19 ബാധിച്ച രോഗികളുടെ എണ്ണം വളരെ വേഗത്തോടെ വര്‍ദ്ധിക്കുകയാണ്. ഇതുവരെ മധ്യപ്രദേശില്‍ കോവിഡ്‌-19 രോഗികളുടെ എണ്ണം 2168 ആണ് അതേസമയം 106 പേരാണ് […]

Continue Reading

ആമിർ ഖാൻ 15000 രൂപ ഒരു കിലോ ആട്ട മാവിൽ ഒളിപ്പിച്ചു വച്ച്‌ പാവങ്ങൾക്ക് വിതരണം ചെയ്യുന്നു എന്ന വാർത്ത വിശ്വാസ യോഗ്യമല്ല…

വിവരണം  കഴിഞ്ഞു രണ്ടു-മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ബോളിവുഡ് നടൻ ആമിർ ഖാൻ കോവിഡ് ദുരിതാശ്വാസമായി ഒരു സർപ്രൈസ് സമ്മാനം നൽകിയെന്നത്. “അമീർ ഖാൻ ഓരോ കിലോ ഗോതമ്പുപൊടി പാവപ്പെട്ടവർക്ക് സൗജന്യമായി കൊടുത്തു.  ഒരു കിലോ ആയ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർ മാത്രം പോയി വാങ്ങി കിട്ടിയവർ വീട്ടിൽവന്ന് കിറ്റ് തുറന്നപ്പോൾ 15,000 രൂപ വെച്ച് ഓരോ കവറിലും സിനിമയെ വെല്ലുന്ന ക്ലൈമാക്സ്👇” എന്ന വിവരണത്തോടെ ഒരു ടിക്ടോക് ആപ്പിൽ […]

Continue Reading

വിശപ്പിന്‍റെ കാഠിന്യത്താല്‍ ഡെല്‍ഹിയില്‍ നിന്നും പലായനം ചെയ്ത കുട്ടികളുടെ കാലിന്‍റെ അവസ്ഥയാണോ ചിത്രത്തിലുള്ളത്?

വിവരണം വിശപ്പിന്‍റെ കാഠിന്യം സഹിക്കാനാകാതെ ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലേക്ക് കിലോമീറ്ററുകളോളം നടന്ന കുട്ടികളുടെ പാദങ്ങൾ.. എന്ന തലക്കെട്ട് നല്‍കി ഒരു ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷജീര്‍ എ ഷംസുദ്ദീന്‍ എന്ന വ്യക്തി അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,700ല്‍ അധികം ഷെയറുകളും 57ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ വിശപ്പ് സഹിക്കാനാവാതെ ഡെല്‍ഹിയില്‍ നിന്നും യുപിയിലേക്ക് നടന്ന് പലായനം ചെയ്ത കുട്ടികളുടെ കാലിന്‍റെ അവസ്ഥയാണോ […]

Continue Reading

FACT CHECK: ചിത്രത്തില്‍ കാണുന്ന സ്ത്രി പൂനയിലെ ഒരു വിട്ടമ്മയായ മേഘ ശ്രികാന്ത് ശര്‍മ്മയാണ് അവര്‍ മരിച്ചത് കോവിഡ്‌ ബാധിച്ചല്ല…

കോവിഡ്‌-19 രോഗം ലോക രാജ്യങ്ങളെ വളരെ രൂക്ഷമായി ബാധിക്കുകയാണ്. ഇതുവരെ ലോകത്തില്‍ 2, 834, 336 പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട് അതേപോലെ 1,97,409 പേര് ഈ രോഗം മൂലം മരിച്ചിട്ടുണ്ട് (സ്രോതസ്സ്). നമ്മുടെ രാജ്യത്തിലും ഇത് വരെ 24506 പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്.  775 പേര്‍ക്ക് കോവിഡ്‌ മൂലം ജീവന്‍ നഷ്ടപെട്ടിട്ടുണ്ട് (സ്രോതസ്സ്). മഹാരാഷ്ട്രയെയാണ് കോവിഡ്‌ ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഏറ്റവും അധികം രോഗികള്‍ അതായത് 6817 പേര്‍ക്ക് മഹാരാഷ്ട്രയില്‍ ഈ രോഗം ബാധിച്ചിട്ടുണ്ട്. […]

Continue Reading

യുപിയില്‍ ബിസ്ക്കറ്റ് വാങ്ങാന്‍ പോയ മുസ്ലിം യുവാവിനെ പോലീസ് തല്ലി കൊന്നു എന്ന വാര്‍ത്ത‍ വ്യാജമാണ്…

ലോക്ക്ഡൌണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഇടയില്‍ പോലീസുകാര്‍ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നത് നമ്മള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും കണ്ടതാണ്. എന്നാല്‍ വിശപ്പടക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ബിസ്ക്കറ്റ് വാങ്ങാന്‍ അടുത്തുള്ള കടയില്‍ പോയ ഒരു മുസ്ലിം ചെരിപ്പക്കാരനെ യുപിയിലെ അംബേദ്‌കര്‍ നഗര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു കൊന്നു എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഇത്ര ക്രൂരമായി മര്‍ദിക്കാന്‍ പോലീസിന് എന്ത് അധികാരമാനുല്ലത് എന്ന് പലരും സാമുഹ്യ മാധ്യമങ്ങളില്‍ നിന്ന് […]

Continue Reading

സാമുഹിക അകലം പാലിക്കുന്നതിന്‍റെ മാതൃകയായി പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ മിസോറാമിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…

ലോകത്തില്‍ വ്യാപകമായി കൊല്ല നടത്തുന്ന കോവിഡ്‌-19 രോഗതിനായി ഇത് വരെ യാതൊരു മരുന്നോ അതോ വാക്സ്സിനോ കണ്ടെത്തിയിട്ടില്ല. ഇതര സാഹചര്യത്തില്‍ ഈ വൈറസിനെ തടയാനായി ഒരൊറ്റ മാര്‍ഗമേ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളൂ അതായത് സോഷ്യല്‍ ഡിസ്റ്റ്ന്‍സിംഗ് അലെങ്കില്‍ സാമുഹിക അകലം എന്ന്. ഒരു വ്യക്തിയോട് കുറഞ്ഞത് 1 മുതല്‍ 2 മീറ്റര്‍ വരെ അകലം പാലിച്ചാല്‍ നമുക്ക് വൈറസിനെ ഒഴിവാക്കാം എന്നാണ്‌ സാമുഹിക അകലത്തിന്‍റെ സിദ്ധാന്തം. സാമുഹിക അകലം കൂട്ടാനായി ഇന്ത്യ അടക്കം ലോകത്തില്‍ പല രാജ്യങ്ങള്‍ […]

Continue Reading

നമോ ടിവി മാധ്യമ പ്രവർത്തകയെ ആദരിക്കുന്ന ചടങ്ങ് മുൻ ഡിജിപി ഡോ. സെൻകുമാർ ഉൽഘാടനം ചെയ്യും എന്ന പ്രചരണം തെറ്റാണ്…

വിവരണം  നമോ ടിവി എന്ന ഓൺലൈൻ മാധ്യമം സാമൂഹിക മാധ്യമ ഉപയോക്താക്കൾക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ  സുപരിചിതമായിട്ടുണ്ടാകും. നമോ ടിവിയിലെ ഒരു വനിതാ മാധ്യമ പ്രവർത്തക തനിക്കെതിരെയുള്ള  ഉയർന്ന ആരോപണങ്ങൾക്ക്  അതിരൂക്ഷമായ ഭാഷയിൽ ചാനലോലൂടെ മറുപടി നൽകുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള  നിരവധി ചർച്ചകൾക്ക് സാമൂഹിക മാധ്യമങ്ങൾ വേദിയായി. മാധ്യമ പ്രവർത്തകയ്‌ക്കെതിരെ  പോലീസ് കേസെടുത്തു എന്ന വാർത്തയും ഇതിനിടെ വന്നിരുന്നു. തങ്ങളുടെ ജീവനക്കാരിയെ സംരക്ഷിക്കുന്ന നിലപാടാണ് നമോടിവി സ്വീകരിച്ചിരിക്കുന്നത്.  നമോ ടിവിയിൽ തന്നെ […]

Continue Reading

സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറിയും നാല്‍പ്പത് പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചോ?

വിവരണം എറിയാട് ബ്രാഞ്ച് സെക്രട്ടറി കാവുങ്ങൽ ഹക്കീമും നാൽപ്പതോളം പ്രവർത്തകരും സിപിഎമ്മിൽ നിന്ന് രാജിവെച്ചു നേരിന്‍റെ പാതയിലേക്ക്.. എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയുടെ ചിത്രം സഹിതം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറി 40 ഓളം പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സലാം കൊണ്ടോട്ടി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന […]

Continue Reading

ചിത്രത്തിലേത് കന്നഡ സീരിയൽ നടിയല്ല, ബിഗ് ബോസ് ഫെയിം ജസ്ല മാടശ്ശേരിയാണ്…

വിവരണം  സാമൂഹ്യ മാധ്യമങ്ങളിൽ ഒരു മത പരിവർത്തന വാർത്ത പ്രചരിക്കുന്നുണ്ട്. പ്രശസ്ത കന്നഡ സീരിയൽ നടി മൂകാംബിക ഇസ്‌ലാം മതം സ്വീകരിച്ചു എന്നതാണ് വാർത്ത. ഇസ്‌ലാം മതത്തിലെ സ്ത്രീ സ്വാതന്ത്ര്യമാണ് തന്നെ ഇസ്‌ലാം മതത്തിലേക്ക് ആകർഷിച്ചത് എന്ന് നടി പറഞ്ഞു എന്നും പോസ്റ്റിൽ നൽകിയിട്ടുണ്ട്. മതം സ്വീകരിക്കുന്നതിന് മുമ്പും ശേഷവും എന്ന മട്ടിൽ നടിയുടേതായി രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്. archived link FB post അല്ലാഹു ഈ സഹോദരിക്ക് മുൻകാല പാപങ്ങൾ എല്ലാം പൊറുത്തു കൊടുത്തു ദീനുൽ […]

Continue Reading

മഹാരാഷ്ട്രയിലെ സന്യാസി മാരുടെ ആള്‍കൂട്ടകൊലപാതകത്തിനെ വര്‍ഗീയമായി ചിത്രകരിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഈ അടുത്ത കാലത്ത് നടന്ന രണ്ട് സന്യാസിമാരുടെയും അവരുടെ ഡ്രൈവറുടെയും ക്രൂരമായ കൂട്ടകൊലപതകം ഏറെ ചര്‍ച്ചയുടെ വിഷയമായിട്ടുണ്ട്. പാല്‍ഘാരില്‍ ആദിവാസി പ്രദേശത്ത് രണ്ട് സന്യാസി മാരുടെ വഴി തടഞ്ഞ അവരെയും അവരുടെ ഡ്രൈവറേയും ക്രൂരമായി ജനകൂട്ടം കൊലപ്പെടുത്തി. രാജ്യത്തില്‍ പല ഇടതും ഇതിനെ തുടര്‍ന്ന്‍ സംഭവത്തിനെ അപലപിച്ച് പല പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇതിനിടയില്‍ ഈ സംഭവത്തിനെ കുറിച്ച് വ്യാജമായ പല പ്രചരണങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജ പ്രചാരണമാണ് […]

Continue Reading

ചിത്രത്തിൽ കാണുന്ന പെൺകുട്ടി കോമല്‍ മിശ്രയല്ല, ശശികലയാണ്, ഇവൾ കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല…

വിവരണം  കോവിഡ് 19 ഇന്നുവരെ 2589480 പേർക്ക് ലോകത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1696890 പേര് രോഗബാധിതരാണ്. ലോകമെമ്പാടും ഇതുവരെ 178509 പേർ  മരിച്ചിട്ടുണ്ട്. വിശ്രമമില്ലാത്ത രോഗീപരിചരണമാണ് കോവിഡ്  കർമ്മമുഖത്തുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്നത്. പ്രാഥമിക ആവശ്യങ്ങൾ പോലും ഉപേക്ഷിച്ചാണ് പലരും വിശ്രമമില്ലാതെ പണിയെടുക്കുന്നത്. അപ്പോൾ ഇക്കൂട്ടർക്ക് രോഗം പകരാനുള്ള സാധ്യത അപകടകരമായ രീതിയിൽ കൂടുതലാണ്. ഇങ്ങനെ സുമനസ്സുകളായ അനേകം ഡോക്ടർമാരെയും നേഴ്‌സുമാരെയും  ലോകത്തെ പല രാജ്യങ്ങൾക്കും നഷ്ടമായിട്ടുണ്ട്.  ഇന്നലെ മുതൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് 23കാരിയായ […]

Continue Reading

കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ചു ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ ബോർഡ് സ്ഥാപിച്ചു എന്ന വാർത്ത തെറ്റാണ്…

വിവരണം  കോവിഡ്  ഭീതി ലോകം മുഴുവൻ പരക്കുമ്പോഴും അപൂർവം ചില ജില്ലകളും സംസ്ഥാനങ്ങളും ലോകത്തിന്റെ പലഭാഗത്തും കോവിഡ് ഫലപ്രദമായി തടഞ്ഞ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിക്കുകയും അവരുടെ വിജയം മാധ്യമ ശ്രദ്ധ നേടുകളും ചെയ്തിട്ടുണ്ട്. അത്തരം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിന്‍റെ മികവുറ്റ കോവിഡ്  പ്രതിരോധ പദ്ധതിയെ പ്രശംസിച്ച് പല വിദേശ മാധ്യമങ്ങളും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.  ഇതുകൂടാതെ  മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വിദേശരാജ്യങ്ങൾ എന്ന പേരിൽ ചില വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ശ്രീലങ്കൻ സർക്കാർ നമ്മുടെ മുഖ്യമന്ത്രിയോടുള്ള […]

Continue Reading

സ്പ്രിംക്ലറിന് ‍ഡേറ്റ കൈമാറ്റം ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിട്ടില്ല..

വിവരണം സ്‌പ്രിംക്ലറിന് ഇനി ഡേറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് കോടതി, സര്‍ക്കാരിന്‍റെ മറുപടി അപകടമെന്ന് കോടതി.. എന്ന പേരില്‍ സ്പ്രിംക്ലര്‍ വിവാദത്തെ കുറിച്ച് കോടതയില്‍ പരാമര്‍ശമുണ്ടായതായി ചൂണ്ടിക്കാണിച്ച് ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്പ്രിംക്ലര്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയില്‍ ഹര്‍ജി ഏപ്രില്‍ 21ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. ഐഎന്‍സി ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന സക്രീന്‍ഷോട്ടിലാണ് ഹര്‍ജി പരിഗണിച്ച കോടതി ഇനി ഡേറ്റ സ്പ്രിംക്ലറിന് കൈമാറരുതെന്ന ഉത്തവിറക്കിയതായി അവകാശവാദം ഉന്നയിക്കുന്നത്. പോസ്റ്റിന് ഇതുവരെ […]

Continue Reading

അമേരിക്ക കോവിഡ് 19 ന് മരുന്ന് കണ്ടെത്തി എന്ന വാർത്ത തെറ്റാണ്….

വിവരണം  കേരളത്തിൽ കോവിഡ് ഭീതി ഒരു പരിധിവരെ ഒഴിഞ്ഞു മാറിയെങ്കിലും ലോക രാജ്യങ്ങൾ ഇപ്പോഴും രോഗ ഭീഷണി ഭീകരമായി തുടരുക തന്നെയാണ്. രോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്നുകൾ ഇല്ലാത്തതാണ്‌ രോഗം നിയന്ത്രണത്തിലാക്കാൻ സാധിക്കാത്തതിന് കാരണം. ഇതിനിടയിൽ കോവിഡിന് അമേരിക്ക മരുന്ന് കണ്ടെത്തി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  archived link FB Post നിരവധി മരുന്നുകൾക്ക് മുകളിൽ ഗവേഷണം നടത്തുന്നുണ്ടെന്നും ചിലത് പരീക്ഷണാർത്ഥം നൽകി നോക്കിയതിൽ അനുകൂലമായ ഫലം കാണിക്കുന്നു എന്നുമല്ലാതെ കോവിഡ് 19 ന് […]

Continue Reading

കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെ‍ഡ് ബിവറേജില്‍ നിന്നും മദ്യം ഹോം ‍‍ഡെലിവെറിയായി നല്‍കി തുടങ്ങിയോ?

വിവരണം Consumerfed Foreign Liquor Shop Kochi home delivery available all brand available online payment accept 24 hours open contact number..7231852934.. എന്ന തലക്കെട്ട് നല്‍കി കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ചിത്രം സഹിതം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കണ്‍സ്യൂമെര്‍ഫെഡ് ഫോറിന്‍ ലിക്വര്‍ ഷോപ്പ് കൊച്ചി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ വാട്‌സാപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ ലിങ്ക് തന്നെയാണ് […]

Continue Reading

അമരവിളയില്‍ വീട്ടില്‍ ചാരായം വാറ്റിയതിന് പിടിയിലായവരുടെ ചിത്രമുപയോഗിച്ച് സേവാഭാരതിക്കെതിരെ തെറ്റായ പ്രചരണം…

കോവിഡ്‌-19 പകര്‍ച്ചവ്യാധി തടയാനായി പ്രഖ്യാപ്പിച്ച ലോക്ക്ഡൌണില്‍ പാവപെട്ടവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ ഇറങ്ങിയ സേവാഭാരതി പ്രവര്‍ത്തകരെ പോലീസ് ചാരായം വാറ്റി എടുത്തു എന്ന കുറ്റത്തിന് പിടികൂടി എന്ന തരത്തില്‍ ഒരു ചിത്രം ഏപ്രില്‍ 13, 2020 മുതല്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ പോലീസ് സംഘത്തിനോടൊപ്പം മുന്ന്‍ പേരെ ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗപെടുന്ന സാധനങ്ങള്‍ക്കൊപ്പം പിടികൂടിയതിന്‍റെ ദൃശ്യമാണ് കാണുന്നത്. കഴിഞ്ഞ ഒരു ആഴ്ച്ച മുതല്‍ പ്രചരിക്കുന്ന ഈ പോസ്റ്റ്‌ ഏറെ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ […]

Continue Reading

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്ഥാവന വ്യാജം..

വിവരണം കൊറോണ പശ്ചാത്തലത്തിലും ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞ സാഹചര്യത്തിലും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് ദേവസ്വം മന്ത്രി, കൊറോണ പശ്ചാത്തലത്തിലും മദ്രസകള്‍ തുറക്കാത്ത സാഹചര്യത്തിലും ഉസ്‌താദ്മാര്‍ക്ക് അതാത് മാസത്തെ ശമ്പളം സൗജന്യമായി നല്‍കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി.ജലീല്‍.. എന്ന പേരിലൊരു ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിനോജ് മാധവന്‍ നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇതുവരെ 3,600ല്‍ അധികം ഷെയറുകളും 89ല്‍ അധികം […]

Continue Reading

പ്രവാസികളെ തിരികെ കൊണ്ടു വരുന്നതിനെ പറ്റി വി മുരളീധരൻ പറഞ്ഞത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നു

വിവരണം  കോവിഡ് ഭീതി കേരളത്തിൽ നിന്നും പതിയെ ഒഴിഞ്ഞു തുടങ്ങുന്നുണ്ട്. ലോക്ക് ഡൗൺ വ്യവസ്ഥകളിൽ ഇരുപതാം തിയതിക്ക് ശേഷം ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളെ തിരികെ എത്തിക്കുന്നതിന് പറ്റിയുള്ള ചർച്ചകളാണ് മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറയുന്നത്.  ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കുമെന്നും സംസ്ഥാനങ്ങൾ തയ്യാറായിരിക്കണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. ആലപ്പുഴയിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഹൌസ് ബോട്ടുകളും ഗുരുവായൂരിലെ  ഹോട്ടലുകളും മറ്റും പ്രവാസികൾക്കായി ക്വാറന്‍റൈന്‍ ചെയ്യാനായി […]

Continue Reading

ഇറ്റലിയും ചൈനയും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള വൈറല്‍ വാര്‍ത്ത എത്രത്തോളം യാഥാര്‍ഥ്യമാണ്…?

ചൈനയില്‍ തുടങ്ങിയ കൊറോണവൈറസ്‌ പകര്‍ച്ചവ്യാധി ഏറ്റവും അധികം ബാധിച്ച ഒരു രാജ്യമാണ് ഇറ്റലി. അമേരിക്കക്ക് ശേഷം ഏറ്റവും അധികം കൊറോണ മരണങ്ങളുടെ ഉയര്‍ന്ന നിരക്ക് ഇറ്റലിയിലാണ്. ഇതു വരെ ഇറ്റലിയില്‍ കൊറോണവൈറസ്‌ കാരണം ഉണ്ടാവുന്ന കോവിഡ്‌-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22, 745 ആയിരിക്കുന്നു. കോവിഡ്‌ പകര്‍ച്ചവ്യാധി ജനങ്ങളുടെ ജീവതം സ്ഥംഭിപ്പിച്ചതിനെ തുടര്‍ന്ന്‍ പലരും ചൈനക്കെതിരെ പരമര്‍ശങ്ങളുമായി രംഗത്ത് എത്തി. സാമുഹ്യ മാധ്യമങ്ങളിലും ചൈനക്കെതിരെയുള്ള രോഷപരമായ പരാമര്‍ശങ്ങള്‍ നമുക്ക് കാണാം. ഇത്തരം ഒരു സാഹചര്യത്തില്‍, ഇറ്റലിയെ […]

Continue Reading

പാലത്തായി പീഡന കേസിലെ പ്രതിയുമായിയുള്ള കെ.എം. ഷാജിയുടെ വ്യാജ ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍…

കൊറോണവൈറസ്‌ ഭീതിയില്‍ നിന്ന് കേരളം പതിയെ പുറത്ത് വരുന്നതിനെ പിന്‍തുടര്‍ന്ന്‍ വീണ്ടും കേരളത്തില്‍ രാഷ്ട്രിയം സജീവമാവുകയാണ്. കുറച്ച് ദിവസം മുമ്പ് അഴിക്കൊട് എം.എല്‍.എ. കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച വിഷയമായി മാറിയിരുന്നു. അതേസമയം സാമുഹ്യ മാധ്യമങ്ങളില്‍ മറ്റൊരു ചര്‍ച്ച വിഷയമായിരുന്നു പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണം അഭിമുഖീകരിച്ച ബിജെപി നേതാവ് പത്മരാജിന്‍റെത്. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ആയ പത്മരാജിനെ പോലീസ് രണ്ട് ദിവസം മുന്നേ പിടികൂടിയിരുന്നു. […]

Continue Reading

കണ്ണൂരിൽ പീഡനത്തിന്‍റെ പേരിൽ അറസ്റ്റിലായ അധ്യാപകനെ പോലീസ് കണ്ടെത്തിയത് യുവമോർച്ചാ നേതാവിന്‍റെ വീട്ടിൽ നിന്നുമാണെന്ന് തെറ്റായ പ്രചരണം

വിവരണം  കോവിഡ്  ഭീതിക്കിടയിലും കേരളം ഞെട്ടലോടെ കേട്ട ഒരു വാർത്തയാണ് കണ്ണൂരിൽ ഒരു അദ്ധ്യാപകൻ നാലാംക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നത്. അധ്യാപകനെ കസ്റ്റഡിയിൽ എടുക്കണമെന്ന സമ്മർദ്ദം  ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.  അറസ്റ്റ് നടന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഒരു വാർത്ത വൈറലായിത്തുടങ്ങി. അധ്യാപകനെ അറസ്റ്റ് ചെയ്തത് യുവ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നുമാണ് എന്നാണ്‌  പോസ്റ്റിൽ നല്കിയിരിക്കുന്ന വാർത്ത. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന […]

Continue Reading

വീണ ജോര്‍ജ് കമ്മ്യൂണിസത്തിനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വ്യാജപ്രചരണം…

കേരളത്തില്‍ കോവിഡ്‌ കാരണമുണ്ടായ സ്ഥിതികള്‍ പതിയെ സാമാന്യമായി വരുന്നതിനിടയില്‍ ഫെസ്ബൂക്കില്‍ രാഷ്ട്രിയ പ്രചാരണങ്ങള്‍ വിണ്ടും സജീവമാവുന്നതായി നമുക്ക് കാണാം. രാഷ്ട്രീയകാര്‍ക്കെതിരെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വ്യാജവാര്‍ത്ത‍കളും, തെറ്റായ പ്രചാരണവും നമുക്ക് സാമുഹ്യ മാധ്യമങ്ങളില്‍ കാണാം. ഇത്തരത്തില്‍ ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ ആണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. പോസ്റ്റ്‌ സി.പി.എം നേതാവും ആറന്മുള എം.എല്‍. എയുമായ വീണ ജോര്‍ജിനെ കുറിച്ചാണ് ഈ പോസ്റ്റ്‌. വീണ ജോര്‍ജ് കമ്മ്യൂണിസത്തിനെ രാജ്യത്തില്‍ വംശനാശം സംഭവിക്കുന്ന ഒരു പ്രത്യയ ശാസ്ത്രം ആണെന്ന് പറഞ്ഞു എന്നാണ് […]

Continue Reading

വെള്ളരി വാങ്ങാന്‍ ലോക്‌ഡൗണ്‍ ലംഘനം നടത്തിയ ജനക്കൂട്ടത്തിന്‍റെ ചിത്രമാണോ ഇത്?

വിവരണം മിനിഞ്ഞാന്ന് പോത്ത് വാങ്ങാന്‍ ക്യൂ നിന്നവനെ കളിയാക്കിയവരാണ് ഇന്ന് വെള്ളരിക്ക വാങ്ങാന്‍ കൂട്ടംകൂടി നില്‍ക്കുന്നത്. 😂😂😂😂 എന്ന പേരില്‍ വലിയൊരു ജനക്കൂട്ടം ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈസ്റ്റര്‍ ദിവസം ലോക്ക് ‍ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങിയെന്ന വിമര്‍ശനത്തിന് മറുപടി എന്നതരത്തിലാണ് വിഷുവിക്കണിയൊരുക്കാന്‍ പ്രധാനമായും വെക്കുന്ന വെള്ളരി വാങ്ങാന്‍ ലോക്‌ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയെന്ന വ്യാജേന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജെയിംസ് കേരള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

കെഎംസിസിയെ ആദരിച്ചു കൊണ്ട് ബുർജ് ഖലീഫയിൽ ദീപാലങ്കാരം ഒരുക്കി എന്ന വാർത്ത തെറ്റാണ്….

വിവരണം   ബുർജ് ഖലീഫ എന്ന ദുബായിലെ ഗോപുര വിസ്മയം ലോകത്തിനു തന്നെ ഒരു കൗതുക കാഴ്ചയാണ്. 2004 ൽ നിർമാണം ആരംഭിച്ച് 2010 ൽ ലോകത്തിനു മുന്നിൽ സമർപ്പിച്ച 2722 അടി ഉയരമുള്ള ബുർജ് ഖലീഫയ്ക്ക് നിരവധി റെക്കോർഡുകൾ സ്വന്തമായുണ്ട്. ഗോപുരത്തിലെ ദീപാലങ്കാരം നിങ്ങൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാകും. ഇത് ഇടയ്ക്ക്  വാർത്തകളിൽ നിറയാറുണ്ട്. ഓരോ രാജ്യത്തിന്‍റെയും സ്വാതന്ത്ര്യ ദിനം പോലുള്ള പ്രത്യേക ദിവസങ്ങൾ, രാഷ്ട്ര തലവന്മാരുടെ ജന്മദിനങ്ങൾ തുടങ്ങിയ അവസരത്തിലെല്ലാം അവരോടുള്ള ആദര സൂചകമായി ബുർജ് […]

Continue Reading

മലയാളികളെ തിരികെ എത്തിക്കാൻ വിദേശത്തേയ്ക്ക് വിമാനം അയയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ എന്ന വാർത്ത തെറ്റാണ്…..

വിവരണം  കോവിഡ് 19 വൈറസ് ഗൾഫ് നാടുകളിലും വളരെവേഗം പടരുകയാണ്.  അവിടെയുള്ള മലയാളികൾ ഏറെ പരിഭ്രാന്തരുമാണ്. ലോക് ഡൌൺ പോലുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതുമൂലം ചെറുകിട തൊഴിലാളികളിൽ പലർക്കും  വരുമാനം നിലച്ചിട്ടുമുണ്ട്. എല്ലാ രാജ്യങ്ങളും യാത്രാ വിമാന സർവീസുകൾ ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. തിരിച്ചു വരാൻ മാർഗമില്ലാതെ  മലയാളികൾ ലോക രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. അവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാർ ഹെൽപ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്.  archived link FB post ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് […]

Continue Reading

ആദ്യത്തെ കൊറോണരഹിത ഇന്ത്യന്‍ സംസ്ഥാനമായി മണിപ്പൂരിനെ പ്രഖ്യാപിച്ചിട്ടില്ല…

രാജ്യത്തില്‍ കൊവിസ്-19 കേസുകല്‍ ദിവസം വര്‍ധിക്കുന്നുണ്ട്. ഇത് കണ്ടിട്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യ മെമ്പാടുമുള്ള ലോക്ക് ഡൌണ്‍ മെയ്‌ 3 വരെ നീട്ടിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനങ്ങളെ ഈ കാര്യം അറിയിച്ചത്. ഇതിനിടയില്‍ മണിപ്പൂരിനെ കൊറോണരഹിതമായ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപ്പിച്ചു എന്ന പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍ കൊറോണ ബാധിതവരുടെ എണ്ണം പൊതുവേ കുറവാണ്. എന്നാലും അസ്സാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്‌ എന്നി സംസ്ഥാനങ്ങളില്‍ കോവിഡ്‌-19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. […]

Continue Reading

മോദി സർക്കാർ ലോകത്തിന് മാതൃകയാണെന്ന് ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ പറഞ്ഞു എന്ന പ്രചരണം തെറ്റാണ്..

വിവരണം  മോദി  സർക്കാർ ലോകത്തിന്  മാതൃകയാണെന്ന് ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ പറഞ്ഞു എന്ന ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊറോണ വ്യാപനം തടയാൻ രാജ്യം അടച്ചു പൂട്ടി. വൈറസ് തുരത്താൻ അതിവേഗത്തിൽ പ്രവർത്തിച്ചു. ഈ രണ്ടു കാര്യങ്ങൾ പരിഗണിച്ചാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ ഇപ്രകാരം പറഞ്ഞത് എന്നാണ് പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.  കോവിഡ് 19  ലോകം മുഴുവൻ ദിനംപ്രതി പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ലോക് ഡൗൺ മെയ് മൂന്നുവരെ നീട്ടിയിട്ടുണ്ട്. ഓരോ ദിവസവും […]

Continue Reading

കെഎംസിസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് മുസ്‌ലിം ലീഗ് പതാക ഉയര്‍ത്തിയോ?

വിവരണം കെഎംസിസിക്ക് അഭിനന്ദനം അറിയിച്ച് യുഎന്‍. കെഎംസിസിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎന്‍ ആസ്ഥാനത്ത് മുസ്‌ലിം ലീഗിന്‍റെ പതാക ഉയര്‍ത്തി. ഓരോ മുസ്‌ലിം ലീഗുകാരനും അഭിമാനിക്കുന്ന നിമിഷം. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സലാം കൊണ്ടോട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 418 ഷെയറുകളും 163ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കെഎംസിസിക്ക് ഐക്യരാഷ്ട്ര സഭയുടെ അഭിനന്ദനം […]

Continue Reading

തൃശൂരിലെ അവ്യക്ത രൂപത്തിന്‍റെ പേരില്‍ അതിഥി തൊഴിലാളികള്‍ക്കെതിരെ ഫെസ്ബുക്കില്‍ വ്യാജ പ്രചരണം…

ലോക്ക് ഡൌണ്‍ കാലത്തില്‍ കേരളത്തിലെ അതിഥി തൊഴിലാളികളുടെ പേരില്‍ വ്യാജ പ്രചരണം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്ഈയിടെയായി ഞങ്ങള്‍ അതിഥി തൊഴിലാളികള്‍ക്കെതിരെയായ രണ്ട് പോസ്റ്റുകല്‍ പരിശോധിച്ചിരുന്നു. ഈ രണ്ട് പോസ്റ്റുകളും വ്യാജമാന്നെന്ന്‍  അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ റിപ്പോര്‍ട്ട്‌ വായിക്കാം. പഴയ വീഡിയോ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം… ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ? ഇതേ പോലെയുള്ള ഒരു പോസ്റ്റ്‌ ആണ് ഏപ്രില്‍ 10 […]

Continue Reading

സെബാസ്റ്റ്യന്‍ പോളിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ ലേഖനം..

വിവരണം #സെബാസ്റ്റ്യൻപോൾ #മോദിവിരോധം #ഒരുമനോരോഗം പ്രധാനമന്ത്രി മോദിയോടുള്ള ഒരു വിഭാഗത്തിന്റെ അടങ്ങാത്ത പകയും വിരോധവും ഒരുമാതിരി മനോരോഗത്തിന്റെ ലക്ഷണമായാണ് എനിക്കിപ്പോൾ തോന്നുന്നത്. കോൺഗ്രസ്സിനു വേണ്ടി എഴുതുമ്പോൾ ഞാനും മോദിയെ പരിഹസിച്ചിരുന്നു. അതിലിപ്പോൾ ഖേദിക്കുന്നു. മോദി ഒരു അമാനുഷികനോ സിദ്ധനോ ഒന്നുമല്ല. ഒരു സാധാരണ മനുഷ്യൻ. അദ്ദേഹം തന്റെ സ്വതസിദ്ധമായ ഭാഷയിൽ ജനങ്ങളോട് സംവദിക്കുന്നു. ഹൃദയത്തിൽ നിന്നെടുത്ത് പറയുന്ന വാക്കുകൾ ജനങ്ങൾക്ക് സ്വീകാര്യമാകുന്നു. അങ്ങനെ ജനങ്ങളാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അല്ലാതെ അദ്ദേഹം ഭരണകൂടം പിടിച്ചെടുത്തതോ ഓട് പൊളിച്ച് […]

Continue Reading

പോലീസ് റെയ്ഡില്‍ പിടികൂടിയ ആയുധങ്ങളുടെ ഈ പഴയ ചിത്രത്തിന് ജമാഅത്തുമായി യാതൊരു ബന്ധവുമില്ല…

ഡല്‍ഹിയിലെ മാര്‍ക്കസ് നിസാമുദ്ദിനില്‍ തബ്ലിഗി ജമാഅത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ച് ഐസോലെഷനില്‍ ആക്കിയിട്ടുണ്ട്. ജമാത്തിനോദ് ബന്ധപെട്ട ചിലരെ പിടിക്കാനായി ഒരു പള്ളിയില്‍ കയറിയ പോലീസ് ജാമാഅത്തികളുടെ അടുത്ത് നിന്ന് ആയുധങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം പഴയതാണെന്നും ഈ ചിത്രത്തിന് ജമാഅത്തിനോട് യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. ഈ […]

Continue Reading

പിണറായി വിജയന്‍റെ ചിത്രം വച്ച് ശ്രീലങ്കൻ സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയതായി വ്യാജ പ്രചരണം

വിവരണം  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ചു നിൽക്കുന്നു എന്ന് പിണറായി സർക്കാരിനെ  പരക്കെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. വാഷിംഗ്ടൺ പോസ്റ്റ് ഈയിടെ കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.  ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: പിണറായി വിജയന് ശ്രീലങ്കൻ സർക്കാരിന്‍റെ ആദരം. പിണറായി വിജയന്‍റെ ചിത്രം പതിപ്പിച്ച പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയാണ് ശ്രീലങ്കൻ സർക്കാർ പിണറായി വിജയനോടുള്ള ആദരം പ്രകടിപ്പിച്ചത്. ഇതാദ്യമായാണ് ശ്രീലങ്കൻ സർക്കാർ ഒരു മലയാളിയുടെ […]

Continue Reading

ടിവി ചാനലിന്‍റെ കൃത്രിമ സ്ക്രീൻഷോട്ട് ഉപയോഗിച്ച്‌ ഇമ്രാൻ ഖാന്‍റെ ഭാര്യയ്ക്കും ഡ്രൈവർക്കും കോവിഡ് ബാധിച്ചു എന്ന വ്യാജ പ്രചരണം..

വിവരണം  കോവിഡ് 19 എന്ന വിനാശകാരിയായ വൈറസ് ചൈനയിൽ ഉത്ഭവിച്ച്  മൂന്നു മാസത്തിനുള്ളിൽ ലോകരാജ്യങ്ങൾ മുഴുവൻ പടർന്നതിനിടെ വൈറസിന്‍റെ പിടിയിൽ അമർന്നവർ ഇന്നുവരെ 1711953 പേരാണ്. ഇതിൽ 103582 പേർ മരണത്തിന് കീഴടങ്ങി. ഇതുവരെ 387106 ആളുകൾ രോഗമുക്തി നേടിക്കഴിഞ്ഞു. ഇതുവരെ കൃത്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തിന് അടിപ്പെട്ടവരിൽ  നിരവധി പ്രമുഖരും ഉൾപ്പെടും.  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് 19 ബാധിതനായി ഇപ്പോഴും ചികിത്സയിലാണ്. ബ്രിട്ടനിലെ തന്നെ ചാൾസ് രാജകുമാരൻ, ഹോളിവുഡ് നടൻ ടോം […]

Continue Reading

പഴയ വീഡിയോ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം…

അതിഥി തൊഴിലാളികളെ കുറിച്ചുള്ള പോസ്റ്റുകള്‍ മലയാളികളുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളുടെ ഏറെ പ്രചരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും ശ്രമിക്കുന്നതിനിടയില്‍ അതിഥി തൊഴിലാളികളെ കുറിച്ചുള്ള വ്യാജ പ്രചാരണവും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രചരണതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ? ഇതേ പരമ്പരയില്‍ ഞങ്ങള്‍ക്ക് ഇന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട്. […]

Continue Reading

യുപി സർക്കാർ മൂന്നു മാസത്തെ വൈദ്യുതി ബില്ല് ഫ്രീ ആയി പ്രഖ്യാപിച്ചു എന്ന വാർത്ത തെറ്റാണ്….

വിവരണം  ഭരണകൂടങ്ങൾ എന്തെല്ലാം പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടങ്കിലും കോവിഡ് 19 ലോക രാഷ്ട്രങ്ങളെ കടന്നാക്രമിക്കുന്ന സ്ഥിതി തുടരുകതന്നെയാണ്. വൈറസിന്‍റെ വ്യാപനം തടയാനായി ലോകത്ത് മിക്കവാറും രാജ്യങ്ങൾ ലോക്ക് ഡൌൺ പോലെയുള്ള മാർഗങ്ങൾ  സ്വീകരിച്ചു. എന്നാൽ ഈ മാർഗങ്ങൾ സാമ്പത്തിക പ്രതിസന്ധി വരുന്ന ദിവസങ്ങളിൽ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദിവസവേതനക്കാർക്കു മാത്രമല്ല, മാസ ശമ്പളക്കാർക്കും വരുമാനം മുടങ്ങും എന്ന അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുമെന്ന് കരുതുന്നു. ഇങ്ങനെ വന്നാൽ നിത്യ ചെലവുകൾക്കുള്ള മാർഗം പോലും അടയും. ഈ അവസരത്തിൽ […]

Continue Reading

കൊറോണ നിർമ്മാർജ്ജനത്തിനുള്ള കാര്യനിർവ്വാഹണ സംഘത്തലവനാവാൻ മോദിയോട് അമേരിക്ക, ഓസ്ട്രെലിയ, യു.കെ. പോലെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല…

കോവിഡ്‌-19 മഹാമാരി ഇന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ വലിയൊരു വെല്ലുവിളിയാണ്. ഈ ആഗോള ആരോഗ്യ പ്രശ്നതിനെ നേരിടാന്‍ പല രാജ്യങ്ങളും മറ്റു രാജ്യങ്ങളോട് സഹായം ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പെടും. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വ്യത്യസ്തമായ പ്രചാരണമാണ് നടക്കുന്നത്. ഓസ്ട്രെലിയ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ 18 രാജ്യങ്ങള്‍ ഇന്ത്യയോട് കൊറോണവൈറസിനെ നേരിടാനായിയുണ്ടാക്കിയ കാര്യാനിരവാഹണ സംഘത്തിന്‍റെ തലപ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുത്താന്‍ ആവശ്യപെട്ടു. ഇന്ത്യക്ക് ലഭിച്ച ബഹുമാനം എന്ന് കരുതി പലരും ഈ വാര്‍ത്ത‍ ഷെയര്‍ ചെയ്തു. […]

Continue Reading

ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് കണ്ടുപിടിച്ചത് പ്രഫുല്ല ചന്ദ്ര റേയല്ല.. അമേരിക്കയിലെ ബെയർ കമ്പനിയാണ്…

വിവരണം  ഈയിടെ മരുന്നുകളുടെ കൂട്ടത്തിൽ ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേരാണ് ഹൈഡ്രോക്‌സി ക്ളോറോക്വിൻ. 2020 മാർച്ച് 17 ന്, ഇറ്റാലിയൻ മെഡിസിൻസ് ഏജൻസിയുടെ ഐഫ സയന്റിഫിക് ടെക്നിക്കൽ കമ്മീഷൻ COVID-19 ചികിത്സയ്ക്കായി ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുടെ ഓഫ്-ലേബൽ ഉപയോഗം ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അനുകൂല അഭിപ്രായം പ്രകടിപ്പിച്ചു. ഈ മരുന്ന് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് വാർത്തകൾ വന്നതിനെ തുടർന്ന് മരുന്നിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയോട് ലോകരാജ്യങ്ങൾ ഇത് ആവശ്യപ്പെട്ടു തുടങ്ങി. ഹൈഡ്രോ ക്ളോറോക്വിൻ കോവിഡ് 19 […]

Continue Reading

ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ?

വിവരണം ചാവക്കാട് അഥിതി തൊഴിലാളിയെ നാട്ടുകാർ പൊക്കി… ഇനി മട്ടനും ചിക്കനും,, ആഥിതി ജയിലിൽ തീറ്റിപോറ്റും… എന്ന പേരില്‍ കറുത്ത ചായം മുഖത്ത് പൂശി കറുത്ത വസ്‌ത്രവും ധരിച്ച ഒരാളെ പോലീസ് ജീപ്പില്‍ ഇരുത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  സ്പ്രിങ് ഘടിപ്പിച്ച ചെരുപ്പിന്‍റെ ചിത്രവും നാട്ടുകാര്‍ റോഡില്‍ കൂട്ടം കൂടി നില്‍ക്കുന്ന വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രബീഷ് പ്രഭാകരന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 2,100ല്‍ അധികം ഷെയറുകളും 108ല്‍ അധികം റിയാക്ഷനുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. […]

Continue Reading

FACT CHECK: ക്ഷാര ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കൊറോണവൈറസിനെ പരാജയപെടുത്താന്‍ പറ്റില്ല…

സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌-19 രോഗത്തിനെ നിരോധിക്കാനും ഭേദമാക്കാനുമുള്ള അവകാശിച്ച് പല സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്, പ്രത്യേക്കിച്ച് വാട്ട്സാപ്പിളുടെയാണ് കൂടതല്‍ പ്രചരണം നടക്കുന്നത്. കൊറോണവൈറസിനെ നിരോധിക്കാണോ ഇല്ലതെയാക്കാണോ ഇത് വരെ ഒരു മരുന്ന്‍ കണ്ടെതിട്ടില്ല എന്ന്‍ സമയാസമയങ്ങളില്‍ WHO അടക്കം ലോകത്തിലെ ഉന്നത ആരോഗ്യ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാലും പച്ചമരുന്നും മറ്റേ ഉപചാരങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌-19 രോഗങ്ങളെ മറ്റും അലെങ്കില്‍ നിരോധിക്കും എന്ന് അവകാഷിച്ച് സ്ഥിരമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഈ […]

Continue Reading

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഞായറാഴ്ച അത്യുത്സാഹത്തില്‍ മുഖത്ത് തീ കൊളുത്തിയ യുവാവിന്‍റെ ചിത്രമാണോ ഇത്…?

ഞായറാഴ്ച്ച അതായത് 5 ഏപ്രില്‍ 2020ന് പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തിലെ ജനങ്ങള്‍ രാത്രി ഒമ്പത് മണിക്ക് വീട്ടിലെ എല്ലാം ലൈറ്റുകള്‍ ഓഫ് ആക്കി ദീപങ്ങള്‍ കത്തിച്ചു രാജ്യം നേരിടുന്ന കോവിഡ്‌-19 പകര്‍ച്ചവ്യാധിക്കെതിരെ ഐക്യദാര്‍ഡ്യം കാണിച്ചു. ഇതിന്‍റെ ഇടയില്‍ ചിലര്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തിന്‍റെ അര്‍ഥം മനസിലാക്കാതെ റോഡില്‍ പന്തം പിടിച്ചു ഇറങ്ങി കൂടി. സാമുഹിക അകലത്തിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിച്ചു പലരും റോഡില്‍ ഇറങ്ങി കൂട്ടം കുടിയിരുന്നു. ചിലര്‍ ദീപാവലിയില്‍ പടകം പൊട്ടിക്കുന്ന പോലെ പടക്കവും പൊട്ടിച്ചിരുന്നു. എന്നാല്‍ […]

Continue Reading

ചിത്രത്തില്‍ കാണുന്നത് സി.എച്ച് ട്രസ്റ്റിലേക്ക് 800 കോടി രൂപ സംഭാവന നല്‍കിയ കെഎംസിസി നേതാവോ?

വിവരണം സി.എച്ച്.മുഹമ്മദ് കോയ ട്രസ്റ്റിലേക്ക് 800 കോടി രൂപ നല്‍കി ദുബായിയിലെ ബംഗ്ലാദേശ് വ്യവസായി 800 കോടി രൂപ നല്‍കി. ദുബായി കെഎംസിസി പ്രവര്‍ത്തകനും ബംഗ്ലാദേശ് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ചെയര്‍മാനുമായ ജനാബ് മുഹമ്മദ് അനസാര്‍ ആലത്തിന്‍റെ മകനുമായ ജനാബ് മുഹമ്മദ് അബ്ദുള്‍ ആലത്തിന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍.. എന്ന പേരില്‍ ഏപ്രില്‍ ഏഴ് മുതല്‍ ഒരു ഫെയ്‌സബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഹമ്മദ് അബ്‌ദുള്‍ ആലം എന്ന വ്യക്തി എന്ന പേരില്‍ […]

Continue Reading