കൊറോണ നിർമ്മാർജ്ജനത്തിനുള്ള കാര്യനിർവ്വാഹണ സംഘത്തലവനാവാൻ മോദിയോട് അമേരിക്ക, ഓസ്ട്രെലിയ, യു.കെ. പോലെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല…

കോവിഡ്‌-19 മഹാമാരി ഇന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ വലിയൊരു വെല്ലുവിളിയാണ്. ഈ ആഗോള ആരോഗ്യ പ്രശ്നതിനെ നേരിടാന്‍ പല രാജ്യങ്ങളും മറ്റു രാജ്യങ്ങളോട് സഹായം ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പെടും. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വ്യത്യസ്തമായ പ്രചാരണമാണ് നടക്കുന്നത്. ഓസ്ട്രെലിയ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ 18 രാജ്യങ്ങള്‍ ഇന്ത്യയോട് കൊറോണവൈറസിനെ നേരിടാനായിയുണ്ടാക്കിയ കാര്യാനിരവാഹണ സംഘത്തിന്‍റെ തലപ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുത്താന്‍ ആവശ്യപെട്ടു. ഇന്ത്യക്ക് ലഭിച്ച ബഹുമാനം എന്ന് കരുതി പലരും ഈ വാര്‍ത്ത‍ ഷെയര്‍ ചെയ്തു. […]

Continue Reading

ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് കണ്ടുപിടിച്ചത് പ്രഫുല്ല ചന്ദ്ര റേയല്ല.. അമേരിക്കയിലെ ബെയർ കമ്പനിയാണ്…

വിവരണം  ഈയിടെ മരുന്നുകളുടെ കൂട്ടത്തിൽ ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേരാണ് ഹൈഡ്രോക്‌സി ക്ളോറോക്വിൻ. 2020 മാർച്ച് 17 ന്, ഇറ്റാലിയൻ മെഡിസിൻസ് ഏജൻസിയുടെ ഐഫ സയന്റിഫിക് ടെക്നിക്കൽ കമ്മീഷൻ COVID-19 ചികിത്സയ്ക്കായി ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുടെ ഓഫ്-ലേബൽ ഉപയോഗം ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് അനുകൂല അഭിപ്രായം പ്രകടിപ്പിച്ചു. ഈ മരുന്ന് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് വാർത്തകൾ വന്നതിനെ തുടർന്ന് മരുന്നിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയോട് ലോകരാജ്യങ്ങൾ ഇത് ആവശ്യപ്പെട്ടു തുടങ്ങി. ഹൈഡ്രോ ക്ളോറോക്വിൻ കോവിഡ് 19 […]

Continue Reading

ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ?

വിവരണം ചാവക്കാട് അഥിതി തൊഴിലാളിയെ നാട്ടുകാർ പൊക്കി… ഇനി മട്ടനും ചിക്കനും,, ആഥിതി ജയിലിൽ തീറ്റിപോറ്റും… എന്ന പേരില്‍ കറുത്ത ചായം മുഖത്ത് പൂശി കറുത്ത വസ്‌ത്രവും ധരിച്ച ഒരാളെ പോലീസ് ജീപ്പില്‍ ഇരുത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  സ്പ്രിങ് ഘടിപ്പിച്ച ചെരുപ്പിന്‍റെ ചിത്രവും നാട്ടുകാര്‍ റോഡില്‍ കൂട്ടം കൂടി നില്‍ക്കുന്ന വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രബീഷ് പ്രഭാകരന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 2,100ല്‍ അധികം ഷെയറുകളും 108ല്‍ അധികം റിയാക്ഷനുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. […]

Continue Reading