അമേരിക്ക കോവിഡ് 19 ന് മരുന്ന് കണ്ടെത്തി എന്ന വാർത്ത തെറ്റാണ്….

വിവരണം  കേരളത്തിൽ കോവിഡ് ഭീതി ഒരു പരിധിവരെ ഒഴിഞ്ഞു മാറിയെങ്കിലും ലോക രാജ്യങ്ങൾ ഇപ്പോഴും രോഗ ഭീഷണി ഭീകരമായി തുടരുക തന്നെയാണ്. രോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്നുകൾ ഇല്ലാത്തതാണ്‌ രോഗം നിയന്ത്രണത്തിലാക്കാൻ സാധിക്കാത്തതിന് കാരണം. ഇതിനിടയിൽ കോവിഡിന് അമേരിക്ക മരുന്ന് കണ്ടെത്തി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  archived link FB Post നിരവധി മരുന്നുകൾക്ക് മുകളിൽ ഗവേഷണം നടത്തുന്നുണ്ടെന്നും ചിലത് പരീക്ഷണാർത്ഥം നൽകി നോക്കിയതിൽ അനുകൂലമായ ഫലം കാണിക്കുന്നു എന്നുമല്ലാതെ കോവിഡ് 19 ന് […]

Continue Reading

കൊച്ചിയിലെ കണ്‍സ്യൂമര്‍ഫെ‍ഡ് ബിവറേജില്‍ നിന്നും മദ്യം ഹോം ‍‍ഡെലിവെറിയായി നല്‍കി തുടങ്ങിയോ?

വിവരണം Consumerfed Foreign Liquor Shop Kochi home delivery available all brand available online payment accept 24 hours open contact number..7231852934.. എന്ന തലക്കെട്ട് നല്‍കി കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ചിത്രം സഹിതം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കണ്‍സ്യൂമെര്‍ഫെഡ് ഫോറിന്‍ ലിക്വര്‍ ഷോപ്പ് കൊച്ചി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ വാട്‌സാപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ ലിങ്ക് തന്നെയാണ് […]

Continue Reading

അമരവിളയില്‍ വീട്ടില്‍ ചാരായം വാറ്റിയതിന് പിടിയിലായവരുടെ ചിത്രമുപയോഗിച്ച് സേവാഭാരതിക്കെതിരെ തെറ്റായ പ്രചരണം…

കോവിഡ്‌-19 പകര്‍ച്ചവ്യാധി തടയാനായി പ്രഖ്യാപ്പിച്ച ലോക്ക്ഡൌണില്‍ പാവപെട്ടവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ ഇറങ്ങിയ സേവാഭാരതി പ്രവര്‍ത്തകരെ പോലീസ് ചാരായം വാറ്റി എടുത്തു എന്ന കുറ്റത്തിന് പിടികൂടി എന്ന തരത്തില്‍ ഒരു ചിത്രം ഏപ്രില്‍ 13, 2020 മുതല്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ പോലീസ് സംഘത്തിനോടൊപ്പം മുന്ന്‍ പേരെ ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗപെടുന്ന സാധനങ്ങള്‍ക്കൊപ്പം പിടികൂടിയതിന്‍റെ ദൃശ്യമാണ് കാണുന്നത്. കഴിഞ്ഞ ഒരു ആഴ്ച്ച മുതല്‍ പ്രചരിക്കുന്ന ഈ പോസ്റ്റ്‌ ഏറെ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ […]

Continue Reading

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്ഥാവന വ്യാജം..

വിവരണം കൊറോണ പശ്ചാത്തലത്തിലും ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞ സാഹചര്യത്തിലും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് ദേവസ്വം മന്ത്രി, കൊറോണ പശ്ചാത്തലത്തിലും മദ്രസകള്‍ തുറക്കാത്ത സാഹചര്യത്തിലും ഉസ്‌താദ്മാര്‍ക്ക് അതാത് മാസത്തെ ശമ്പളം സൗജന്യമായി നല്‍കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി.ജലീല്‍.. എന്ന പേരിലൊരു ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിനോജ് മാധവന്‍ നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇതുവരെ 3,600ല്‍ അധികം ഷെയറുകളും 89ല്‍ അധികം […]

Continue Reading