ഡോ. ബഡ്‌‌‌വാളിന്‍റെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിന്‍റെ പിന്നിലെ സത്യമെന്ത്?

വിവരണം കണ്ണൂരിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. ബഡ്‌വാള്‍ പറയുന്നത് കേള്‍ക്കാം.. എന്ന പേരില്‍ ഒരു ഓ‍ഡിയോ സന്ദേശം കുറച്ച് ദിവസങ്ങളായി വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന് ചില നാട്ട് രീതികള്‍ മതിയെന്ന തരത്തിലാണ് ഓഡിയോ പ്രചരിക്കുന്നത്. ഓഡിയോയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന വ്യക്തിയുടെ സഹോദരങ്ങള്‍ വിദേശ രാജ്യങ്ങളില്‍ കോവഡ് ബാധിതരായെന്നും ഇവര്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞപ്പോള്‍ ആവിപിടിക്കുകയും ചുക്ക്കാപ്പി കുടിക്കുകയും ഉപ്പ് വെള്ളം തൊണ്ടയില്‍ പിടിക്കുകയും ചെയ്താണ് ഇവരുടെ കോവിഡ് ഭേദമായതെന്നും ഓഡിയോയില്‍ അവകാശപ്പെടുന്നു. വാട്‌സാപ്പ് സന്ദേശത്തിന്‍റെ […]

Continue Reading

ബീഹാറിലെ മോക്ക് ഡ്രിലിന്‍റെ വീഡിയോ കോവിഡ്‌ ബാധിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ അവസ്ഥ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

കോവിഡ്‌-19 രോഗ ബാധ ലോകരാജ്യങ്ങളെ വളരെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. നോവല്‍ കൊറോണവൈറസ്‌ എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം ഇത് വരെ ലോകത്തെ 3079972 പേരിലാണ് സ്ഥിരികരിച്ചിട്ടുള്ളത് അതുപോലെ 212265 പേര് ഈ രോഗം മൂലം മരിച്ചിട്ടുമുണ്ട് (worldometer). ഇന്ത്യയിലും കോവിഡ്‌-19 ഇത് വരെ 29435 പേരില്‍ സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 934 പേര് മരിച്ചിട്ടുമുണ്ട് (MoHFW). ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ കോവിഡ്‌ വ്യാപകമായി പ്രചരിക്കുകയാണ്. ഇതര ഒരു സാഹചര്യത്തില്‍ ബീഹാറില്‍ ഹാജിപൂര്‍ ജയിലില്‍ ജോലി ചെയ്യുന്ന ഒരു […]

Continue Reading

മേഘാലയിൽ വാഹന അപകടത്തില്‍ ജവാന്മാർ മരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്…

വിവരണം  മറിഞ്ഞു കിടക്കുന്ന ഒരു ബസിന്‍റെയും സമീപത്ത് പട്ടാള യൂണിഫോമിൽ  നിൽക്കുന്ന കുറച്ച് ആളുകളുടെയും ചിത്രവുമായി ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് രണ്ടു ദിവസങ്ങൾ കൊണ്ട് 3200 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് “ഇന്ന് മേഘാലയിൽ ഉണ്ടായ വാഹന അപകടത്തിൽ നമ്മുടെ 12 ധീര ജവാന്മാർ മരണപ്പെട്ടു. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ”.  പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2020 ഏപ്രിൽ 26 നാണ്. അതായത് അന്നേ  ദിവസം മേഘാലയയിൽ […]

Continue Reading

മുംബൈ പൊലീസിന്‍റെ മുന്നില്‍ ചോദ്യങ്ങള്‍ നേരിടാന്‍ എത്തിയ അ൪ണബ് ഗോസ്വാമി ‘പാന്‍റ് നനച്ചുവോ’…?

മഹാരാഷ്ട്രയിലെ പാല്‍ഘരില്‍ രണ്ട് സന്യാസി മാരെ ജനകൂട്ടം ആക്രമിച്ച് കൊന്ന കേസില്‍ ദേശിയ മാധ്യമങ്ങളില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാരിനു നേരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇതര മാധ്യമങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ ഈ കാര്യത്തില്‍ നിന്നത് അ൪ണബ് ഗോസ്വാമിയും റീപബ്ലിക് ചാനലും ആയിരുന്നു. ഇതിനിടയില്‍ മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയുമായി സഖ്യത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശിയ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് ചാനല്‍ ചര്‍ച്ചയ്ക്കിടെ എടുത്ത് അ൪ണബ് ഗോസ്വാമി വ്യക്തിപരമായി ആക്ഷേപിച്ച് കോണ്‍ഗ്രസ് നെതാക്കളെ പ്രകോപിപ്പിച്ചു. കുറച്ച് […]

Continue Reading

ഇന്‍ഡോറില്‍ ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ചെയ്യുന്നയാളുടെ പോക്കറ്റില്‍ നിന്ന് വീണ നോട്ടുകളുടെ വീഡിയോ കൊറോണയുമായി ബന്ധപ്പെടുത്തി ഫെസ്ബൂക്കില്‍ വ്യാജപ്രചരണം…

കൊറോണവൈറസ്‌ ബാധിച്ചവരുടെ എണ്ണം രാജ്യത്തില്‍ ദിവസവും വര്‍ദ്ധിക്കുകയാണ്. നിലവില്‍ രാജ്യത്തില്‍ കോവിഡ്‌-19 സ്ഥിരികരിച്ചവരുടെ എണ്ണം 28380 ആയിട്ടുണ്ട് കുടാതെ 886 പേരാണ് ഇത് വരെ കോവിഡ്‌-19 ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും അധികം രോഗികള്‍ മഹാരാഷ്ട്രയിലാനുള്ളത്. മഹാരാഷ്ട്രയില്‍ ഇത് വരെ 8068 പേര്‍ക്ക് കോവിഡ്‌-19 സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 342 പേരാണ് മരിച്ചിട്ടുള്ളത്. മധ്യപ്രദേശിലും കോവിഡ്‌-19 ബാധിച്ച രോഗികളുടെ എണ്ണം വളരെ വേഗത്തോടെ വര്‍ദ്ധിക്കുകയാണ്. ഇതുവരെ മധ്യപ്രദേശില്‍ കോവിഡ്‌-19 രോഗികളുടെ എണ്ണം 2168 ആണ് അതേസമയം 106 പേരാണ് […]

Continue Reading