മാധുരി ദീക്ഷിതിന്‍റെ പേരിൽ ഹേമമാലിനിയുടെ ചിത്രം വെച്ച് വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു..

വിവരണം പ്രശസ്തരുടെ പരാമർശങ്ങൾ അഭിപ്രായങ്ങൾ നിലപാടുകൾ  എന്നീ പേരുകളിൽ നിരവധി പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാറുണ്ട്. ഇവയിൽ പലതും ഈ വ്യക്തി അറിഞ്ഞിട്ടില്ലാത്തതായിരിക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ കൌതുകം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായിപ്രചരിച്ച  പ്രശസ്തരുടെ പേരിലുള്ള ഇതുപോലെ നിരവധി പ്രസ്താവനകളുടെ മുകളിൽ ഞങ്ങൾ ഇതിനുമുമ്പ് വസ്തുത അന്വേഷണം നടത്തുകയും തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.  ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി പ്രചരിച്ചു വരുന്ന ഒരു പ്രസ്താവനയാണ് ഇവിടെ നൽകുന്നത്.  archived link FB post സ്ത്രീകൾക്ക് […]

Continue Reading

ആയിരക്കണക്കിന് കാക്കകളുടെ ഈ ഫെസ്ബൂക്ക് ലൈവ് ദൃശ്യങ്ങള്‍ റിയാദിലെതല്ല…

ഒരു മാളിന്‍റെ മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനു നേര്‍ക്ക് ആയിരക്കണക്കിന് കാക്കകള്‍ ആക്രമിക്കുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രച്ചരിക്കുകെയാണ്. കാറിന്‍റെ ഉള്ളില്‍ നിന്ന് തനിക്ക് നേരെ ഈ കിളികള്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒരു സ്ത്രി തന്‍റെ ഫെസ്ബൂക്ക് പ്രൊഫൈല്‍ ലൈവ് നടത്തിയ ദൃശ്യങ്ങലാണ്. ഈ സംഭവം നടന്നത് സൗദി അറേബ്യയുടെ തലസ്ഥാന നഗരം റിയാദിലാന്നെന്ന്‍ അവകാശപ്പെട്ട് പലരും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ റിയാദിലെതാണോ എന്നറിയാന്‍ പലരും അന്വേഷണത്തിനായി ഈ വീഡിയോ ഞങ്ങള്‍ക്ക് […]

Continue Reading

ഈ ചിത്രത്തിൽ കാണുന്നത് ഡോക്ടർ സുനിത അല്ല.. ഇവർ സൗജന്യചികിത്സ നൽകുന്നുമില്ല…

വിവരണം ആതുര സേവന രംഗത്ത് പ്രാഗൽഭ്യവും രോഗികളോട് കാരുണ്യവും കാണിക്കുന്ന ഡോക്ടർമാർ എന്നും വാർത്തകളിൽ വരാറുണ്ട്.  നിർധനരായ രോഗികളോട് കാരുണ്യം കാട്ടിയിയുള്ള നിരവധി ഡോക്ടർമാർ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുണ്ട്.  മെൻറൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് സ്ഥാപകനായ ഡോക്ടർ മനോജ് കുമാറിനെ നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. ആതുര സേവനം പൂർണമായും സേവനമായി കണ്ട, ഒരു രൂപ പോലും വാങ്ങാതെ രോഗികളെ ചികിത്സിച്ചു ആളാണദ്ദേഹം. പൂനെയിലെ ഡോക്ടർ അഭിജിത്ത് സോനാവാനെ തെരുവിൽ കിടക്കുന്ന അഗതികളായ രോഗികൾക്ക് സാന്ത്വനം പകർന്ന ഡോക്ടറാണ്.  […]

Continue Reading

ഈ ചിത്രം ടിപ്പു സുല്‍ത്താന്‍റെതല്ല, സത്യാവസ്ഥ അറിയൂ…

ടിപ്പു സുല്‍ത്താന്‍റെ പേരില്‍ പല ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് നാളായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍റെതാകാന്‍ വഴിയില്ല.  കാരണം ക്യാമറയുടെ ആവിഷ്കാരത്തിനു മുമ്പേ തന്നെ ടിപ്പു സുല്‍ത്താന്‍ മരിച്ചിരുന്നു. മുന്‍ മൈസൂര്‍ സുല്‍ത്താന്‍റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ ചിത്രം ഞങ്ങള്‍ കഴിഞ്ഞ കൊല്ലം അന്വേഷിച്ചിരുന്നു. ഈ അന്വേഷണ ലേഖനം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….? ഇതേ പോലെയൊരു ചിത്രം വാട്ട്സാപ്പിലൂടെ […]

Continue Reading

പ്രവാസികളായ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ചാനൽ പ്രസിദ്ധീകരിച്ചതിന്‍റെ വ്യാജ സ്ക്രീൻഷോട്ട്…

വിവരണം വിദേശത്തുനിന്ന് പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളും തിരിച്ചെത്തുമ്പോൾ ക്വാറന്‍റിന്‍ നൽകാൻ അതിവിശാലമായ സൗകര്യങ്ങള്‍ ഇന്നത്തെ നിലയിൽ കേരളത്തിലില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും ക്വാറന്‍റിന്‍ സൗകര്യങ്ങളെ ചൊല്ലിയുള്ള വ്യക്തതയില്ലായ്മയും മൂലം സർക്കാർ തീരുമാനങ്ങൾ പുനരാലോചിച്ചു വരുന്നു. തിരിച്ചുവരുന്ന പ്രവാസികളിൽ കഴിവുള്ളവർ അവരവരുടെ ക്വാറന്‍റിന്‍ ചിലവുകള്‍ വഹിക്കണമെന്നും കഴിവില്ലാത്തവർക്ക് സർക്കാർ ക്വാറന്‍റിന്‍ സൗകര്യം തുടരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതേതുടർന്ന് സർക്കാരിനെ വിമർശിച്ചു കൊണ്ട് ഒരുപാട് വാർത്തകൾ പ്രചരിച്ചു തുടങ്ങി. ഇക്കഴിഞ്ഞ ദിവസം മുതൽ […]

Continue Reading

ഇത്തിരിക്കുഞ്ഞന്‍ ‘ചട്ടുകത്തലയനും’ ഒത്തിരിയൊത്തിരി നുണക്കഥകളും..

നമ്മുടെ നാട്ടിലൊക്കെ വെള്ളം കയറിയിരിക്കുകയാണല്ലോ. വീട്ടിലും മുറ്റത്തുമെല്ലാം വെള്ളം കയറി പല ജീവികളും വന്നിട്ടുണ്ടാവും. ആ കൂട്ടത്തില്‍ മഴക്കാലത്ത് മാത്രം കണ്ടുവരുന്ന ഒരുതരം ജീവിയാണ് ഇത് ചട്ടുകത്തലയന്‍. കണ്ടാല്‍ ചെറുതാണെങ്കിലും 100 ആളെ കൊല്ലാന്‍ ഇത് ഒന്ന് മതി. ഇത് കഴിക്കുന്ന ഭക്ഷണത്തിലായാല്‍ കഴിഞ്ഞ എല്ലാവരും മരിക്കും. ഇതിനെ തൊട്ടുപോയാല്‍ അത് വയറില്‍ എത്തിയാലും മരണം നിശ്ചയം. ഇതിനെ കണ്ടാല്‍ ചവിട്ടിയോ അടിച്ചോ കൊല്ലരുത് ഇതിന്‍റെ വിഷയം പകരാന്‍ സാധ്യതയുണ്ട്. ഒരു പിടി ഉപ്പ് ഇതിനുമേല്‍ ഇട്ടാല്‍ […]

Continue Reading

വിഎസ് അച്യുതാനന്ദന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ പരാമർശം വ്യാജമാണ്…

വിവരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ തന്നെ മുതിർന്ന ആചാര്യൻ വിഎസ് അച്യുതാനന്ദൻ അദ്ദേഹത്തിൻറെ പ്രസ്താവനകളുമായി പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അദ്ദേഹത്തിൻറെ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നുണ്ട്.  archived link FB post പിണറായിയുടെ അറിവോടെയാണ് കാസർഗോഡ് സിപിഎം നേതാവ് കുറവാണ് പടർത്തിയത് എന്ന് അദ്ദേഹം പറഞ്ഞു എന്നതാണ് ആദ്യത്തെ ആരോപണം വിശ്വസിച്ച് കൂടെ നിന്ന സഖാവ് അലനേയും സഖാവ് താഹയെയും ആ പാർട്ടി ചതിച്ചു പിന്നെയാണോ ഒരു സമൂഹത്തെ ചതിക്കാൻ പിണറായിക്ക് ബുദ്ധിമുട്ട്…  […]

Continue Reading

കോവിഡിന് കാരണം ബാക്റ്റീരിയയാണോ? പുതിയ ഇറ്റാലിയന്‍ പഠനത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

ലോകത്തിനെ സ്തംഭിപ്പിച്ച കോവിഡ്‌-19 രോഗത്തിന്‍റെ കാരണം പുതുതായി കണ്ടുപിടിച്ച വുഹാന്‍ കൊറോണവൈറസ്‌ അല്ലെങ്കില്‍ SARS-nCoV2 എന്ന വൈറസ്‌ ആണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇറ്റലിയില്‍ ഡോക്ടര്‍മാര്‍ കോവിഡ്‌ ബാധിച്ച രോഗികള്‍ക്ക് മുകളില്‍ നടത്തിയ ഒരു പുതിയ പഠനം പ്രകാരം കോവിഡ്‌-19 രോഗത്തിന്‍റെ കാരണം വൈറസ്‌ അല്ല പകരം ബാക്റ്റീരിയയാണ്. ആന്‍റി-ബയോറ്റിക്സ് കഴിച്ചാല്‍ ഈ രോഗത്തിനെ മാറ്റാന്‍ കഴിയും എന്നാണ് ഈ പഠനത്തിന്‍റെ കണ്ടുപിടിത്തം. കുടാതെ കോവിഡ്‌ ബാധിച്ച മരണങ്ങള്‍ സംഭവിക്കുന്നത് ത്രോമ്പോസിസ് (രക്തം കട്ടി ആകള്‍) […]

Continue Reading

കോഴിക്കോട് ജില്ലാ കളക്ടറിന്‍റെ പേരില്‍ വാട്ട്സാപ്പില്‍ കോവിഡിനെ കുറിച്ച് വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നു…

വാട്ട്സാപ്പില്‍ കോഴിക്കോട് ജില്ല കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന്‍റെ പേരില്‍ ഒരു ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശത്തിലുള്ള ശബ്ദം കോഴിക്കോട് കളക്ടറുടെതാണ്.  ആദേഹം കോവിഡ്‌ രോഗത്തിനെ പ്രതിരോധിക്കാന്‍ സ്വന്തം കുടുംബത്തിലെ ഒരു അനുഭവം പങ്ക് വെക്കുകയാണ് എന്ന് സന്ദേശത്തില്‍ അവകാശപ്പെടുന്നു. ശബ്ദസന്ദേശത്തില്‍ മലയാളത്തില്‍ പറയുന്നത് ഇങ്ങനെയാണ്- കൊറോണയെ പ്രതിരോധിക്കാനും മാറ്റാനും ആശുപത്രി പോകുന്നതിനു പകരം വെറും മുന്‍ കാര്യം ചെയ്ത മതി: ആവി പിടിക്കുക, ഉപ്പ് വെള്ളം വെച്ച് കുല്‍ക്കുഴിഞ്ഞു തുപ്പുക എന്നിട്ട്‌ ചുക്ക് കാപ്പി കുടിക്കുക. ദിവസം […]

Continue Reading

ഒരു രാജ്യത്തിന്‍റെ പേരിലുള്ള ബാര്‍കോഡ് ആ ഉല്‍പന്നം അതേ രാജ്യത്താണ് നിര്‍മ്മിച്ചത് എന്ന് അര്‍ത്ഥമാക്കുന്നില്ല….

വിവരണം   ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുക. 690-699 ല്‍ തുടങ്ങുന്ന ബാര്‍കോഡ് ചൈനയുടെതാണ് എന്ന വാര്‍ത്തയും ഒപ്പം ചൈന ഇന്ത്യക്ക് എതിരേ നടത്തുന്ന Economic Warfare , ഇന്ത്യയിലെ ചൈനീസ് ഏജന്റുമാർ ഇന്ത്യയെ ചൈനീസ് ഉൽപ്പന്നങ്ങളുടെ ചന്തയാക്കി മാറ്റുന്ന അണിയറ നീക്കങ്ങൾ.. ലോക ജനതയെ മാസങ്ങളായി വീട്ടിൽ അടച്ചു പൂട്ടി ഇരുത്തിയ ചൈനക്കെതിരെ ഓരോ ഇന്ത്യക്കാരനും നിങ്ങളാൽ കഴിയുന്ന രീതിയിൽ അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുക.. ഓരോ ഭാരതീയനും ചൈനക്കെതിരെയുള്ള ബഹിഷ്ക്കരണ യുദ്ധത്തിൽ പങ്കാളിയാവുക..വായിക്കാൻ ക്ഷമയുള്ളവർ ലിങ്കുകൾ കൂടി തുറന്നു […]

Continue Reading

കെഎസ്ഇബി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ വസ്‌തുതകള്‍ ഇതാണ്..

വവരണം KSEB നമ്മളെ കബളിപ്പിക്കുന്നുണ്ടോ? KSEB നമ്മളെ ശരിക്കും കബളിപ്പിക്കുന്നു. 2 മാസം കൂടുമ്പോൾ റീഡിംഗ് എടുക്കുന്നത് നമ്മളെ സയഹായിക്കാനല്ല. അതിൽ കള്ളക്കളി ഉണ്ട്. ഉദാ: 2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക് വരിക 100×3.40=340. അടുത്ത മാസവും 100 യൂണിറ്റ് ആണെങ്കിൽ 100×3.40=340. 340+340=680. ഇപ്പോഴത്തെ റീഡിംഗ് സമ്പ്രദായം വെച്ച് അടക്കേണ്ടി വരുന്നത് 1220. 2 മാസത്തെ റീഡിംഗ് എന്ന ഗുണം കൊണ്ട് […]

Continue Reading

പോലീസ് യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ഈ വീഡിയോ മധ്യപ്രദേശിലെതാണ്…

പോലീസ്സുകാര്‍ ഒരു വ്യക്തിയെ ക്രൂരമായി മാര്‍ദിക്കുന്നതിന്‍റെ ഒരു വീഡിയോ ഇപ്പൊള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ വീഡിയോ ഫെസ്ബൂക്ക്, വാട്ട്സാപ്പ് അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു വ്യക്തിയെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. അവസാനം മര്‍ദനമേറ്റ് യുവാവ് വീഴുന്നതായി നമുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നു. സംഭവം നടന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഈ വീഡിയോ ഉത്തര്‍പ്രദേശ്‌ പോലീസിന്‍റെതാണ് എന്ന് […]

Continue Reading

വ്യത്യസ്ത ആരാധാനാലയങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായി വൈദ്യുത താരിഫ് നിശ്ചയിച്ചു എന്ന വാർത്ത തെറ്റാണ്…

വിവരണം സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം എല്ലാവരും വീടുകളിൽ തന്നെ വരുമാനമില്ലാത്ത കഴിയുന്നതിനാൽ കറണ്ട് ബിൽ ഇളവ് ചെയ്തു നൽകണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആവശ്യമുയർന്നിരുന്നു. എന്നാല്‍€സർക്കാർ ബില്ല് അടക്കാൻ ഉള്ള തീയതി മാത്രമാണ് ഇതുവരെ ഇളവുചെയ്തു നൽകിയത്. ഇതിനിടെ വൈദ്യുതിബിൽ വർദ്ധിപ്പിച്ചു എന്ന വാർത്തയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.  എന്നാൽ കഴിഞ്ഞ ജൂലൈ ഒമ്പതിനാണ് ഏറ്റവുമൊടുവിൽ വൈദ്യുതിബിൽ വർധിപ്പിച്ച ഉത്തരവിറങ്ങിയത്.  അതിനുശേഷം ഇതുവരെ വൈദ്യുതി ബിൽ വർധിപ്പിച്ചിട്ടില്ല എന്നാണ് കെഎസ്ഇബിയുടെ പിആർഒ റാം മഹേഷ് ഞങ്ങളുടെ […]

Continue Reading

തൃശൂരില്‍ ഇനി മുതല്‍ മണിക്കൂറിന് കൂലി എന്ന വാര്‍ത്ത‍യുടെ സത്യാവസ്ഥ ഇങ്ങനെ…

ലോക്ക്ഡൌണ്‍ കൂലി പുനര്‍നിര്‍ണ്ണയിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ പണികൂലി മണിക്കൂറിന് എന്ന് അവകാഷിക്കുന്നതാണ് പോസ്റ്റുകള്‍. ആദ്യം മലപ്പുറത്തിന്‍റെ പേരിലും പിന്നിട് തൃശൂറിന്‍റെ പേരിലും ഈ പോസ്റ്റ്‌ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഞങ്ങള്‍ രണ്ട് ജില്ലകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഈ ജില്ലകളില്‍ ഇറക്കിയിട്ടില്ല എന്നാണ്‌ മനസിലായത്. എന്താണ് പോസ്റ്റിലുള്ളത് എനിട്ട്‌ എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. വിവരണം Facebook Archived Link പോസ്റ്റില്‍ […]

Continue Reading

മുംബൈയിലെ തെരുവില്‍ കിടക്കുന്നവരുടെ പഴയ ചിത്രം ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

രാജ്യത്ത് കൊറോണവൈറസ്‌ പകര്‍ച്ചവ്യാധിയെ തടയാനായി പ്രഖ്യാപ്പിച്ച ലോക്ക്ഡൌണിന്‍റെ പശ്ചാതലത്തില്‍ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കഷ്ടപാടുകള്‍ കാണിക്കുന്ന പല ചിത്രങ്ങളും ദൃശ്യങ്ങളും നാം ദിവസവും മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും കാണുകയാണ്. എന്നാല്‍ ലോക്ക്ഡൌണ്‍ മൂലം ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ പേരില്‍ ചില പഴയ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ലോക്ക്ഡൌണുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ ഈയിടെയായി നടത്തിയ ചില അന്വേഷണങ്ങളില്‍ നിന്ന് തെളിയിച്ചിട്ടുണ്ട്. ഇതേ പോലെ ഗുജറാത്തിന്‍റെ തെരുവില്‍ […]

Continue Reading

കര്‍ണാടക സര്‍ക്കാര്‍ വൈദ്യുതി ബില്ല് എഴുതി തള്ളി എന്ന പ്രചരണം വ്യാജം..

വിവരണം കര്‍ണ്ണാടക രണ്ട് മാസത്തെ വൈദ്യുതി ബില്ല് എഴുതി തള്ളി, കേരളം മൂന്ന് മാസത്തെ വൈദ്യുതി ബില്ല് തള്ളി കയറ്റി.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വരുണ്‍ പിള്ളൈ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 5,600ല്‍ അധികം ഷെയറുകളും 262ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ കോവിഡ് ദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തെ വൈദ്യുതി ബില്ല് […]

Continue Reading

60 വയസ്സ് കഴിഞ്ഞവർക്ക് 10000 രൂപ പെൻഷൻ നല്‍കാന്‍ മോദി സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്ത തെറ്റാണ്…

വിവരണം കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയർന്നുകേൾക്കുന്ന ഒരു ആവശ്യമാണ് പ്രായമേറിയ സാധാരണ ജനങ്ങള്‍ക്ക് സ്ഥിരമായ പെൻഷൻ പദ്ധതികൾ വേണമെന്നുള്ളത്.  മുമ്പ് സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുമേഖല ജീവനക്കാര്‍ക്കും  മാത്രമായിരുന്നു പെൻഷൻ. പിന്നീട് സ്വകാര്യ കമ്പനികളും പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ സർക്കാരിൻറെ വിവിധ ഇനം പെൻഷൻ പദ്ധതികൾ ഇപ്പോള്‍ നിലവിലുണ്ട്.  കൂടാതെ പല ഇൻഷുറൻസ് കമ്പനികളും പെൻഷൻ പദ്ധതികളുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിനിടെ ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ക്യാമ്പയിൻ നമ്മൾ കണ്ടു വരുന്നുണ്ട്. എല്ലാവർക്കും ഒരേ […]

Continue Reading

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഇരിക്കുന്ന ചിത്രം നാടകമാണെന്ന് പ്രചരണം, സത്യം ഇതാണ്..

വിവരണം ഒരു കോവിഡ് പ്രതിരോധം.. കോൺഗ്രസ്‌ വക ചിത്രം 1: രാഹുൽ മോനു കെട്ടിപിടിക്കേണ്ട ആൾക്കാരെ മേക്കപ്പ് ഇടിച്ചു വണ്ടിയിൽ കൊണ്ടുവരുന്നു.. ചിത്രം 2: അവരെ അന്യസംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ വഴിയിൽ ഇരുത്തി രാഹുൽ മോൻ പൊട്ടിക്കരയുന്നു.. കെട്ടിപ്പിടിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മെയ് 22ന് നജീബ് മേത്തര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

യേശുദാസിന്‍റെ സഹോദരന്‍ പാടിയ പാട്ടിന്‍റെ വീഡിയോയാണോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്?

വിവരണം ശ്രീ.കെ.ജെ.യേശുദാസിന്റെ സഹോദരൻ അടുത്തിടെ അന്തരിച്ച ശ്രീ. കെ.ജെ. ജസ്റ്റിന്‍റെ ആലാപനം നോക്കുക എന്ന തലക്കെട്ട് നല്‍കി യേശുദാസിന്‍റെ ശബ്ദത്തോടും കാഴ്ച്ചയില്‍ ഏകദേശം സാദൃശ്യവും തോന്നുന്ന ഒരു വ്യക്തിയുടെ പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പയ്യന്നൂര്‍ ഡയറീസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഹൃഷികേശ് ഭവാനിയെന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മെയ് 16ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 3,100ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. screencast-www.facebook.com-2020.05.21-20_08_17 from Dewin Carlos on Vimeo. […]

Continue Reading

ഇനി തൊഴിലാളികള്‍ക്ക് ദിവസക്കൂലിക്ക് പകരം മണിക്കൂറിന് കൂലി നല്‍കിയാല്‍ മതിയോ?

വിവരണം മലപ്പുറത്ത് ലോക്ക്ഡൗണ്‍ കൂലി പുനര്‍നിര്‍ണ്ണയിച്ചു.. മുതലാളിക്കും തൊഴിലാളിക്കും ഗുണം.. കൂലി ഇനി മണിക്കൂറില്‍.. വിദഗ്‌ദ്ധ തൊഴിലാളി കൂലി (ആശാരിപ്പണി, കരിങ്കല്‍പ്പടവ്, ചെങ്കല്‍പ്പടവ്, തേപ്പ് ഇനങ്ങള്‍) മണിക്കൂറിന് 130 രൂപ. അവിദഗ്ദ്ധ തൊഴിലാളി കൂലി (കൈയ്യാള്‍, കൂലിപ്പണി, തോട്ടംപണി, കൈക്കോട്ട് പണി) മണികൂറിന് 100 രൂപ. ഇനി ദിവസക്കൂലി ഇല്ല കൂലി മണിക്കൂറിന്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഹമ്മദ് മുനീര്‍ കെ.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മെയ് […]

Continue Reading

ആന്ധ്രയിലെ പഴയ വീഡിയോ ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

വിവരണം പശ്ചിമബംഗാൾ ഒറീസ തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചു കൊണ്ട് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ആംഫന്‍ ചുഴലികാറ്റിന്‍റെ പ്രതിഫലനങ്ങള്‍ കാറ്റായും മഴയായും ന്യൂനമര്‍ദ്ദമായും ഇന്ത്യയിലെ മിക്കവാറും ജില്ലകളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ദിവസവുംഇതേപ്പറ്റി മാധ്യമ വാർത്തകള്‍ നാം കാണുന്നുണ്ട്. കോവിഡ് ഭീതിക്കിടയിൽ ഈ ചുഴലിക്കാറ്റ് ഉയർത്തുന്ന ആശങ്ക ചെറുതല്ല. വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈ ചുഴലിക്കാറ്റിന്‍റെ വീഡിയോകൾ പ്രചരിച്ചു വരുന്നുണ്ട്.  ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. […]

Continue Reading

ഈ വീഡിയോ വിനാശകാരിയായ ആംഫന്‍ ചുഴലിക്കാറ്റിന്‍റേതല്ല… കഴിഞ്ഞ കൊല്ലത്തെ ഫാനി കൊടുങ്കാറ്റിന്‍റേതാണ്…

വിവരണം കോവിഡ് എന്ന മഹാമാരി നിയന്ത്രണാതീതമാകാതെ രാജ്യം മുഴുവൻ ആശങ്കയിൽ കഴിയുന്നതിനിടയിൽ കൂടുതൽ ദുരന്തം വിതച്ചു കൊണ്ട് ആംഫന്‍ എന്ന ചുഴലിക്കാറ്റ് ബംഗാൾ ഒറീസ തീരങ്ങളിൽ അതി ശക്തിയോടെ വീശി കൊണ്ടിരിക്കുകയാണ്. മൂന്നുദിവസം കൊണ്ട് തന്നെ വൻ നാശനഷ്ടങ്ങൾ ചുഴലിക്കാറ്റ് ഇവിടങ്ങളിൽ വരുത്തി കഴിഞ്ഞു. കടലിൽനിന്നും തീരത്തേക്ക് കയറി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന് ഇപ്പോൾ മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു ആംഫന്‍ ചുഴലിക്കാറ്റിന്‍റെ വാര്‍ത്തകളും വീഡിയോകളും വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിക്കുന്ന […]

Continue Reading

രാഷ്ട്രീയം മറക്കുന്നുവെന്ന് കെപിസിസി യോഗത്തിൽ ശശി തരൂരിനെയും പി ജെ കുര്യനും വിമർശിച്ചു എന്ന പ്രചരണം തെറ്റാണ്..

വിവരണം ലോകമെമ്പാടും ഭീതി വിതച്ച് നിയന്ത്രണാതീതമായി മുന്നോട്ടുനീങ്ങി കൊണ്ടിരിക്കുന്ന കോവിഡ് മാഹാമാരിയെ പ്രതിരോധിക്കാൻ ഭരണപക്ഷം മുന്നിട്ടിറങ്ങുന്നത് പോലെതന്നെ ഇതര രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഇവർ തമ്മിലുള്ള രാഷ്ട്രീയ മത്സരങ്ങളെ പറ്റിയുള്ള വാർത്തകളും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. കോവിഡ് വ്യാപനവും ലോക്ക്ഡൌണും മൂലം അന്യദേശങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തി എത്തിക്കുവാൻ കോൺഗ്രസും മുസ്ലിം ലീഗും എല്ലാം വാഹനങ്ങൾ ഏർപ്പാടാക്കുന്നതായി നാം മാധ്യമ വാർത്തകൾ കാണുന്നുണ്ട്.  ഇതിനിടെ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത് കേരളത്തിലെ കോവിഡ് […]

Continue Reading

ദേശാഭിമാനി ദിനപത്രത്തില്‍ ഇത്തരമൊരു സ്ത്രീവിരുദ്ധ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

വസ്‌തുത വിശകലനം ഇന്ന്‌ ദേശാഭിമാനിയിൽ വന്ന കാർട്ടൂൺ ആണ് ലോക്ക്ഡൗൺ സമയത്തു പല സഖാക്കളുടെഭാര്യമാരും ഗർഭണികൾ ആണ് ഇനി അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റടുക്കും സഖാക്കളെ …. ഒരു പാർട്ടി പത്രം ഇത്ര തെരം താഴാൻ പറ്റുമെന്നതിന്റെ ഗവേഷണത്തിൽ ആണ് നുണാശാഭിമാനി … എന്ന തലക്കെട്ട് നല്‍കി ഒരു അശ്ലീലച്ചുവയുള്ള സംഭാഷണം ഉള്‍പ്പെട്ട സ്ത്രീവിരുദ്ധമായ കാര്‍ട്ടൂണ്‍ ചിത്രം ദേശാഭിമാനി ദിനപത്രത്തില്‍ അച്ചടിച്ചു വന്നു എന്ന പേരില്‍ പ്രചരിക്കുന്നത്. വിജയന്‍ മയ്യനാട് എന്ന കാര്‍ട്ടൂണിസ്റ്റിന്‍റെ പേരും കാര്‍ട്ടൂണിലുണ്ട്. കല്ലൂര്‍മ […]

Continue Reading

പാകിസ്ഥാനിലെ സംഭവത്തിന്‍റെ ചിത്രം ഇന്ത്യയിലെ ജാതിയ അക്രമം എന്ന് വ്യാജ പ്രചരണം…

കുറച്ച് ദിവസമായി ഫെസ്ബൂക്കില്‍ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രിയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഈ സ്ത്രിയുടെ നെറ്റിയില്‍ വലിയൊരു മുറിവുണ്ട്.  ഒരുപാട് രക്തവും നഷ്ടപെട്ടിട്ടുണ്ട്. ഈ ചിത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതീയമായ ഹിംസക്ക് ഇരയായ ഒരു സ്ത്രിയുടെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. കൂടാതെ ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ഒപ്പമുണ്ട്. താണ ജാതിക്കാരായ ഈ സ്ത്രി കുടിവെള്ളം എടുത്തു എന്നൊരു കുറ്റത്തിന് മേല്‍ജാതിക്കാര്‍ ഈ സ്ത്രിയെ ക്രൂരമായി മര്‍ദിച്ചു എന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്. കൂടാതെ ഈ മേല്‍ജാതിക്കാര്‍ […]

Continue Reading

തന്നെ പകരക്കാരനായി എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ് തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്ന പ്രചരണം വ്യാജം..

വിവരണം പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ ക്വാറന്‍റൈനില്‍ ആയതിനാല്‍ എന്നെ എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി രാജേഷ്. പഴയ എക്സസിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എക്സിറ്റ് പോളിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. എന്ന പേരില്‍ ഒരു പോസ്റ്റ്  കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം റിയാക്ഷനുകഴും 263ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. FB Post Archived Link എന്നാല്‍ കേവലം എക്‌സിറ്റ് പോള്‍ […]

Continue Reading

വ്യാജ പ്രസ്താവന വെച്ച് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പ്രധാനമന്ത്രിക്കെതിരെ എന്ന് വ്യവ്യാജപ്രചരണം…

രാഷ്ട്രിയ നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സാധാരണമായ ഒരു സംഭവമാണ്. ചില സമയത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും പലര്‍ക്കും വിമര്‍ശനം നേരിടേണ്ടി വരും. മാധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ചര്‍ച്ചയുടെ വിഷയവും ആകും. എന്നാല്‍ സാമുഹ്യ മാധ്യമങ്ങളില്‍ മാത്രം ചില നേതാക്കളുടെ പേരിലുള്ള പ്രസ്താവനകള്‍ പ്രചരിക്കുന്നതാണ്. ഈ നേതാക്കള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാതെ ഇത് വിശ്വസിക്കുന്നവരുടെ എണ്ണം നമ്മെ അമ്പരപ്പിക്കും. ഇതുപോലെ മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശ്രി. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന […]

Continue Reading

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു എന്ന് മലയാളം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ വാര്‍‍ത്ത..

വിവരണം സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് ചാനലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെയ് 18ന് നടന്ന മന്ത്രിസഭ യോഗത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ധാരണയായെന്നും നേരത്തെ മെയ് 26ന് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു എന്നതുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. 186ല്‍ അധികം ഷെറുകളും 40ല്‍ അധികം റിയാക്ഷനുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 24 ന്യൂസ് ഫെയ്‌സ്ബുക്ക് പേജിലെ വാര്‍ത്തയുടെ […]

Continue Reading

ഈ ജനക്കൂട്ടത്തിന്‍റെ വീഡിയോ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ തിരക്ക് കൂട്ടുന്നതിന്‍റെതല്ല

വിവരണം കോവിഡ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിനെയും പൊതുസമൂഹത്തെയും ഏറെ ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം പല സംസ്ഥാനങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോകാനായി സർക്കാർ യാത്രാസൗകര്യം ഏർപ്പെടുത്തിയെങ്കിലും രജിസ്ട്രേഷനും കാര്യങ്ങൾക്കുമായി ഇപ്പോഴും ഒരുപാട് തൊഴിലാളികൾ കാത്തുനിൽക്കുകയാണ് പലരും കാൽനടയായി പോലും സ്വന്തം സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.  അവരുടെ കൂട്ടത്തോടെയുള്ള യാത്രയും സമൂഹ വ്യാപനത്തിന് കാരണമാകുമോ എന്ന് ആശങ്ക ഉയർത്തുന്നുണ്ട് ഇതിനിടെ കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചു തുടങ്ങിയ […]

Continue Reading

ഈ ചിത്രം പ്രിയങ്ക ഗാന്ധി കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പാടാക്കിയ ബസുകളുടെതല്ല, സത്യാവസ്ഥ ഇങ്ങനെ…

കോവിഡ്‌-19 രോഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ നടപടികള്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. കേരളം പോലെയുള്ള സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കാന്‍ വലിയ ഒരു തരത്തില്‍ വിജയിച്ചിട്ടുണ്ട്.  അതിനാല്‍ ഇത്തരം സംസ്ഥാനങ്ങളില്‍ ലോക്ക്ഡൌണ്‍ നിയനത്രണങ്ങള്‍ ഭാഗികമായി കുറച്ചിട്ടുണ്ട്. അതേ സമയം കോവിഡ്‌-19 വ്യാപകമായി പ്രചരിക്കുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഗുജറാത്ത്‌ എന്നി സംസ്ഥാങ്ങളില്‍ കര്‍ശനമായി ലോക്ക്ഡൌണ്‍ തുടരുന്നു. ഈ ലോക്ക്ഡൌണ്‍ മൂലം ഇതര സംസ്ഥാനങ്ങള്‍ നിന്ന് ജോലിക്കായി എത്തിയ തൊഴിലാളികള്‍ക്ക് തിരിച്ച് അവരുടെ നാട്ടില്‍ എത്താനുള്ള സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയില്‍ പലരും […]

Continue Reading

ഈ ചിത്രം ലോക്ക് ഡൗൺ മൂലം പലായനം ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്ത കുടുംബത്തിന്‍റേതല്ല..

വിവരണം  കോവിഡ് 19 നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ലോക രാഷ്ട്രങ്ങൾ പ്രതിരോധ മാർഗമെന്നോണം ലോക്ക്ഡൗൺ നീട്ടിക്കൊണ്ടു പോവുകയാണ്. ലോക്ക്ഡൗൺ മൂലം ഏറെ കഷ്ടത്തിലായത് അന്യ സംസ്ഥാനങ്ങളിൽ നിന്നും പണിയെടുക്കാനായി മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിയ തൊഴിലാളികളാണ്. പലരും കുടുംബ സമേതമാണ് ജോലി സ്ഥലങ്ങളില്‍ കഴിഞ്ഞു പോന്നിരുന്നത്. ജോലിയും താമസവും നഷ്ടപ്പെട്ട ഇവർക്ക് സ്വന്തം സ്ഥലത്തേയ്ക്ക് തിരികെ പോകാൻ ഗതാഗത സൗകര്യമില്ലാതെ പലരും കാൽനടയായി കാതങ്ങൾ താണ്ടാൻ തീരുമാനിച്ചു. ഇങ്ങനെ പലായനം ചെയ്യുന്ന തൊഴിലാളികളുടെ കദന കഥകൾ ദിവസവും മാധ്യമ […]

Continue Reading

ഡല്‍ഹിയില്‍ പാലത്തിന്‍റെ താഴെ കിടക്കുന്ന തൊഴിലാളികളുടെ ചിത്രം ഗുജറാത്തിലെ ക്വാറന്‍റീൻ കേന്ദ്രങ്ങള്‍ എന്ന തരത്തില്‍ വ്യാജപ്രചരണം…

ഇന്ത്യയില്‍ കോവിഡ്‌-19 ബാധിതവരുടെ സംഖ്യ പല സംസ്ഥാനങ്ങളില്‍ നിയന്ത്രണത്തില്‍ വന്നിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ പണി എടുക്കാന്‍ വന്ന പല അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കാനും തിരിച്ച് വിട്ടിലേക്ക് പോകാനും പണമില്ലാത്ത പാവപെട്ട തൊഴിലാളികള്‍ റോഡിലൂടെ കാല്‍നടയായി അവരുടെ നാട്ടില്‍ എത്താന്‍ ശ്രമിക്കുന്നു. ഇവരുടെ കഥകള്‍ നമ്മള്‍ എന്നും മാധ്യമങ്ങളില്‍ കാണുന്നുണ്ടാകും. രോഗികളുടെ എണ്ണം കൂടാതിരിക്കാനും രോഗികളെ […]

Continue Reading

സീതാറാം യെച്ചൂരി പിണറായി വിജയനെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

വിവരണം പിണറായി വിജയന്‍ ധാര്‍ഷ്ട്യം കൈവെടിയണം.. കേരളത്തിന്‍റെ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത് മികച്ച ആശയങ്ങളാണ്.. അത് അനുസരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടികെ അബ്ദുള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 112ല്‍ അധികം ഷെയറുകളും 17ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. FB Post Archived Link എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ […]

Continue Reading

അനിൽ അക്കര എം എൽ എക്കെതിരെ തൃശൂര്‍ കളക്ട്രേറ്റിന് മുന്നിലെ സമരത്തിന്‍റെ വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചരണം…

വിവരണം   കോവിഡ് പകരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടികൊണ്ടു പോകുന്നത് മൂലം ജോലി നഷ്ടപ്പെട്ടും താമസസൗകര്യം നഷ്ടപ്പെട്ടും നാട്ടിൽ എത്താനായി എല്ലാ സംസ്ഥാനക്കാരും സംസ്ഥാന അതിർത്തി കളിലേക്ക് എത്തുകയാണ് കഴിഞ്ഞദിവസം കേരള അതിർത്തികളിൽ എത്തിയ പാസ്സ് ഇല്ലാത്ത ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ചെക്ക് പോസ്റ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പാസ് ഇല്ലാത്തവരെ കടത്തിവിടാൻ പോലീസ് തയ്യാറായില്ല. തിരികെ പ്രവേശിക്കാന്‍ അവിടുത്തെ പോലീസുകാരും അനുവദിച്ചില്ല. ഈ സന്ദർഭത്തിൽ വാളയാർ ചെക്പോസ്റ്റിൽ കുറച്ചു കോൺഗ്രസ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. […]

Continue Reading

ഈ ചിത്രം രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കാണാറുണ്ട്. ഈ ചിത്രങ്ങളും ദ്രിശ്യങ്ങളും സംഭവത്തിന്‍റെ ഗൌരവം അറിയിക്കാനാണ് ചിലര്‍ ഉപയോഗിക്കുന്നത്. അതേസമയം ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ബന്ധമില്ലാത്ത സംഭവങ്ങളുമായി ചേര്‍ത്ത് അതിന്‍റെ തീവ്രത വര്‍ധിപ്പിക്കാനും സാമുഹ്യ മാധ്യമങ്ങളില്‍ ചിലര്‍ ശ്രമിക്കും. ഇത് തെറ്റിധരിപ്പിക്കാനുമാകാം അല്ലെങ്കില്‍ ഷെയറുകള്‍ നേടാനും ആകാം. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. രാജസ്ഥാനിലെ ഒരു പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നാലു പേര് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തിരുന്നു. മെയ്‌ അഞ്ചാം […]

Continue Reading

കോണ്‍ഗ്രസ്സ് നേതാക്കള്‍ ചെക്ക് പോസ്റ്റില്‍ കോവിഡ് രോഗിയോടൊപ്പം ഉണ്ടായിരുന്നു എന്ന പ്രചരണം തെറ്റാണ്…

വിവരണം കേരളത്തിൽ കോവിഡ് ഭീഷണി ഒരു വിധം മാറി വന്നപ്പോഴാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽനിന്നും പ്രവാസികൾ മടങ്ങിയെത്തി തുടങ്ങിയത്. അതിനാല്‍ വീണ്ടും കേരളത്തിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തു തുടങ്ങി.  തമിഴ്നാട് കേരള അതിർത്തിയിലെ വാളയാർ ചെക്ക് പോസ്റ്റിൽ പാസ് ഇല്ലാത്ത ആളുകൾ കടന്നുവന്നത് കഴിഞ്ഞദിവസം വിവാദം സൃഷ്ടിച്ചിരുന്നു. എംഎൽഎമാരായ ഷാഫി പറമ്പില്‍ ടി എൻ പ്രതാപന്‍, അനില്‍ അക്കര എംപിമാരായ രമ്യഹരിദാസ് വി കെ ശ്രീകണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ വാളയാർ […]

Continue Reading

ഈ ചിത്രം ഇസ്ലാമിലേക്ക് മതംമാറിയ ഇറ്റലിയന്‍ പാര്‍ലമെന്‍റ് അംഗത്തിന്‍റെതല്ല, സത്യാവസ്ഥ ഇങ്ങനെ…

സാമുഹ്യ മാധ്യമങ്ങളില്‍ ലോകത്തിലെ പ്രമുഖ വ്യക്തികള്‍ മതം മാറി അന്യ മതം സ്വീകരിക്കുന്നത്തിന്‍റെ വാര്‍ത്ത‍കള്‍ സാമുഹ്യ മാധ്യമങ്ങളില്‍ സാധാരണമായി നമ്മള്‍ കാണാറുണ്ട്. സ്വന്തം മതം വിട്ടു അന്യ മതത്തിലേക്ക് വന്നവരെ ആ മതക്കാര്‍ സ്വാഗതം ചെയ്യുന്ന പോസ്റ്റുകളാണ് ഇവ. ഇത്തരത്തിലൊരു പോസ്റ്റ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഈ പോസ്റ്റിന്  3000 ത്തോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഒരു പാര്‍ലമെന്‍റ് അംഗം ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പോസ്റ്റില്‍ മതം മാറി ഇസ്ലാമിലേക്ക് വന്ന ഈ […]

Continue Reading

കെഎംസിസിയുടെ നേതൃത്വത്തില്‍ മലയാളികളുമായി നൂറ് ബസുകള്‍ കേരളത്തിലേക്ക് എത്തുമെന്ന പ്രചരണം വ്യാജം..

വിവരണം കെഎംസിസിയുടെ നേതൃത്വത്തില്‍ ഹരിയാനയിലെ ലുധിയാനയില്‍ നിന്നും മലയാളികളുമായി നൂറ് ബസുകള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അത്യാധുനിക സംവിധാനങ്ങളുള്ള ബസുകളിലാണ് ഇവരെ കൊണ്ടുവരുന്നത്. മുസ്‌ലിം ലീഗ് ഹരിയാന സ്റ്റേറ്റ് പ്രസിഡന്‍റ് ഖലീല്‍ ഖാലിദ് ഫ്ലാഗ് ഓഫ് ചെയ്തു.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന ദൗത്യങ്ങള്‍ സര്‍ക്കാരിന് പുറമെ പല സന്നദ്ധ സംഘടനകളും നടത്തുന്നുണ്ട്. അത്തരത്തിലൊന്നാണ് ഇതെന്നും അവകാശവാദം ഉന്നയിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അബ്‌ദുള്‍ ഹക്കീം […]

Continue Reading

അഗ്നിരക്ഷാസേന വാട്ടര്‍മിസ്റ്റ് ബുള്ളറ്റ് വാഹനം വാങ്ങിയതില്‍ ക്രമക്കെടുണ്ടോ?

വിവരണം സംസ്ഥാന അഗ്നിരക്ഷാസേന പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വാങ്ങിയതിനെ ചൊല്ലിയുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച. യഥാര്‍ത്ഥ തുകയുടെ ഇരട്ടിയലധികം തുക ചെവാക്കി 9.45 ലക്ഷം രൂപ വീതം വിലയിട്ട് 50 ബുള്ളറ്റുകളാണ് അഗ്നിരക്ഷാസേന വാങ്ങിയതെന്നും അതിനാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 4.75 കോടി രൂപ നഷ്ടം സംഭവിച്ചെന്നും അഴിമതിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ആരോപണങ്ങള്‍ പ്രചരിക്കുന്നത്. യുഡിഎഫ് ഫോര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് കെയര്‍ എന്ന പേജില്‍ നിന്നും ഈ വിഷയത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 122ല്‍ […]

Continue Reading

ബംഗ്ലാദേശിലെ രോഹിംഗ്യ മുസ്‌ലിംകളുടെ ചിത്രം ഇന്ത്യയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി ഏകദേശം രണ്ട് മാസം മുമ്പേ പ്രഖ്യാപ്പിച്ച ലോക്ക്ഡൌണ്‍ കാരണം വിവിധ സംസ്ഥാനത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ തേടി എത്തിയ തൊഴിലാളികള്‍ പ്രശ്നത്തിലായി. സ്വന്തം വിട്ടില്‍ നിന്ന് കിലോമീറ്ററുകളോളം ദൂരംപണി എടുക്കാന്‍ എത്തിയ ഇവര്‍ക്ക് പണിയും ഭക്ഷണവും ഇല്ലാതെ എങ്ങനെ ജിവിക്കും എന്ന ചോദ്യത്തിനെ നേരിടേണ്ടി വന്നു. തിരിച്ചു വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും നടന്ന് തന്‍റെ സംസ്ഥാനങ്ങളിലേക്ക് പോകാന്‍ തിരുമാനിച്ചു. വെയിലത്ത് കുടുംബമടക്കം നടന്നു പോകുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലും […]

Continue Reading

പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനെ അപലപിച്ചു കൊണ്ട് 24 ന്യൂസ് ചാനൽ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുന്നു..

വിവരണം  24 ന്യൂസ് ചാനലും ചാനൽ മേധാവിയായ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായരും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇത്തരത്തിൽ പ്രചരിച്ച ഒരു വാർത്ത വെറും വ്യാജ പ്രചാരണമായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ കണ്ടെത്തിയിരുന്നു. വാര്‍ത്തയുടെ ലിങ്ക് ഇതാണ്:  24 ന്യൂസ് ചാനലിന്‍റെ സ്ക്രീൻഷോട്ടിൽ തെറ്റായ സ്ലഗ് ലൈൻ കൃത്രിമമായി എഴുതി വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നു  ചാനലിന്‍റെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്‌ത്‌  മറ്റൊന്നാക്കി പ്രചരിപ്പിക്കുകയായിരുന്നു. വീണ്ടും ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിൽ അത്തരത്തിൽ പ്രചരിച്ചു വരുന്ന ഒരു […]

Continue Reading

രണ്ട് കൊല്ലം പഴയ ചിത്രം വെച്ച് പരപ്പനങ്ങാടിയില്‍ സിപിഎം ഓഫീസില്‍ നിന്ന് കഞ്ചാവ് പിടിച്ചു എന്ന വ്യാജപ്രചരണം…

കേരളത്തില്‍ കോവിഡ്‌ ബാധയുടെ പ്രഭാവം കുറയുന്നതോടെ രാഷ്ട്രിയം വിണ്ടും സജീവം ആവുകയാണ്. രാഷ്ട്രിയ തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ പരപ്പനങ്ങാടിയില്‍ സി.പി.എം ഓഫീസില്‍ നിന്ന് കഞ്ചാവ് കേസില്‍ പിടികൂടി എന്ന് അവകാശപ്പെടുന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വൈറല്‍ ആവാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ ഈ വാര്‍ത്ത‍യെ കുറിച്ച് അന്വേഷിച്ചു. ഈ വാര്‍ത്തയും വ്യാജമാന്നെന്ന്‍ ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് പോസ്റ്റിലുള്ളത്,  പോസ്റ്റില്‍ കാണുന്ന […]

Continue Reading

കുത്തിത്തിരിപ്പ് സമരം എന്ന തലക്കെട്ട് നല്‍കി ഈ ദിനപത്രം ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

വിവരണം കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു സമരത്തിന്‍റെ പേരിലെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ട്രോളുകളുമാണ് കഴിഞ്ഞ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഈ സമരം നടക്കുന്നതിനെ കുറിച്ച് ഒരു ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രം ഉപയോഗിച്ചും ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പത്രത്തില്‍ അച്ചടിച്ച് വന്ന തലക്കെട്ട് തെറ്റിയെന്ന പേരില്‍ കോണ്‍ഗ്രസിനെ ആക്ഷേപഹാസ്യ രൂപണ വിമര്‍ശിക്കുന്ന ചില പോസ്റ്റുകളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ‘അത്തരത്തിലൊന്നാണ് കോണ്‍ഗ്രസ് കുത്തിത്തിരിപ്പ് സമരം നാളെ’ എന്ന പത്രവാര്‍ത്ത തലക്കെട്ട്. ഇങ്ങനെയൊരു തലക്കെട്ട് നല്‍കിയാണ് പത്രത്തില്‍ വാര്‍ത്ത […]

Continue Reading

കെ‌പി‌സി‌സി വക്താവ് ജോസഫ് വാഴക്കന്‍റെ പേരിൽ വ്യാജ പ്രസ്താവന പ്രചരിക്കുന്നു..

വിവരണം  കൊറോണ ഒഴിഞ്ഞു പോയി എന്ന് കരുതി ഇടതുപക്ഷം അഹങ്കരി കണ്ട് നമുക്ക് കാത്തിരുന്ന് കാണാം ജോസഫ് വാഴക്കൻ കോൺഗ്രസ് എന്ന ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെപിസിസി വക്താവും മുൻ എംഎൽഎയുമാണ് ജോസഫ് വാഴക്കൻ.   archived link FB post “ഒന്നും രണ്ടും കോവിഡ് വരവിനെ നമ്മൾ അതിജീവിച്ചു. മൂന്നാം വരവുണ്ടായാൽ അതിജീവിക്കുക അത്ര എളുപ്പമാകില്ല. കാരണം കോവിഡിനെക്കാൾ ഭീകരമായ കോൺഗ്രസിനെയും കൂട്ടുപിടിച്ചാണ് ഇത്തവണ കോവിഡ് കേരളത്തിലേക്ക് എത്തുന്നത്. രാഷ്ട്രീയം മറന്ന് കേരളം ഒറ്റക്കെട്ടായി നിൽക്കുന്നത് […]

Continue Reading

ഈ സന്ദേശം കേരളാ പോലീസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്…

വിവരണം രാജ്യം യുദ്ധം പോലെയോ മഹാമാരി പോലെയോ ഉള്ള അടിയന്തര ഘട്ടങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പലതരത്തിലുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും പൊതുജനങ്ങൾക്കായി നൽകാറുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും നിയമ-ക്രമസമാധാന പാലകരും ഇക്കൂട്ടത്തില്‍ പെടും.  ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ പോലീസ് സേന ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. ആധുനിക കാലഘട്ടത്തിൽ അവര്‍ വിവര സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങൾക്കായി ഉള്ള നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന […]

Continue Reading

ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബ് കേരള സര്‍ക്കാരിനെ പ്രശംസിക്കുന്ന വ്യാജ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

കേരളത്തില്‍ നിന്നുള്ള ലക്ഷ കണക്കിന് പ്രവാസികളെ തിരിച്ച് നാട്ടിലേക്ക് എത്തിക്കുന്നതിന്‍റെ നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സമയത്ത് പ്രവാസികളുടെ പേരില്‍ രാഷ്ട്രിയവും സജീവമാണ്.  കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രവാസികളുടെ കാര്യത്തില്‍ തമ്മില്‍ തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി ചെയുന്ന നടപടികളെ പ്രശംസിച്ചും അഭിനന്ദിച്ചും മുസ്ലിം ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബിന്‍റെ ഒരു പ്രസ്താവന സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. ഫെസ്ബുക്കിലും വാട്ട്സാപ്പിലും ഹേലോ ആപ്പിലും ഈ പ്രചരണം വ്യാപകമാണ്. കേരളത്തില്‍ […]

Continue Reading

ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എഡിറ്റു ചെയ്ത് തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നു….

വിവരണം   മുതിർന്ന സിപിഎം നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട് ബിനീഷ് കോടിയേരിയും സിപിഎം പാർട്ടിയുടെ കടുത്ത അനുഭാവിയാണ്. എന്നാൽ സിപിഎമ്മിനെ അപലപിക്കുന്ന തരത്തിൽ ബിനീഷ് കൊടിയേരി ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന മട്ടിലാണ് പ്രചരണം.  archived link FB post “കോടിയേരി പണിതുടങ്ങി” എന്ന ഹാഷ് ടാഗും ആയി ബിനീഷ് കോടിയേരിയുടെ പേരിൽ ഉള്ള ഫേസ്ബുക്ക് പേജിൽ നിന്നും എന്ന മട്ടില്‍ പ്രളയത്തിന്‍റെ പേരിൽ കോടികൾ […]

Continue Reading

സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകത്തതിനാലാണോ ദോഹ-തിരുവനന്തപുരം വിമാനം ഖത്തര്‍ സര്‍ക്കാര്‍ റദ്ദാക്കിയത്?

വിവരണം കൊടും ചാര്‍ജ് വാങ്ങി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടി ഇന്ത്യുടെ വിമാനങ്ങള്‍ ഖത്തറിലേക്ക വരേണ്ടതില്ലെന്ന് ഖത്തര്‍ സര്‍ക്കാര്‍.. ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഇന്ത്യന്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്താല്‍ മതിയെന്നും അല്ലെങ്കില്‍ അവരെ ഞങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്നും ഖത്തര്‍ സര്‍ക്കാര്‍.. എന്ന പേരില്‍ ഒരു പോസ്റ്റ്  മെയ് 11 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സിപിഐഎം സൈബര്‍ കോമ്രേഡ് എന്ന ഗ്രൂപ്പില്‍ ശ്രീഹര്‍ഷന്‍ വാസു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 190ല്‍ അധികം ഷെയറുകളും 522ല്‍ […]

Continue Reading

ആലപ്പുഴ നഗരത്തിലെ തിരുമല ക്ഷേത്രത്തില്‍ ലോക്‌ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഉത്സവം നടത്തിയോ?

വിവരണം ആലപ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന തിരുമല ദേവസ്വം അനന്തനാരായണപുരം ക്ഷേത്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നൂറോളം പേർ പങ്കെടുക്കുന്ന ഉത്സവം നടന്നു കൊണ്ടിരിക്കുന്നു..  ആർ എസ് എസ് നേതൃത്വത്തിന്റെ കീഴിൽ നടക്കുന്ന ഈ ഉത്സവം ലോക് ഡൗണിനു വിപരീതമായി ആണ്  നടക്കുന്നതെന്ന് അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടും നിയമ ലംഘകരായ സംഘ പരിവാറുകാർക്കെതിരെ നിയമപാലകർ മൗനം അവലംബിക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്. അതേ സമയം ലോക്ക്ഡൗണിന്റെ മറവിൽ പൗരത്വവിരുദ്ധ സമരക്കാർക്കെതിരെ കള്ളക്കേസ്‌ എടുത്ത്‌ ജയിലിലടക്കുന്ന കേന്ദ്രസർക്കാർ […]

Continue Reading

ബിജെപി സംസ്ഥാന ഓഫീസിലെ റൂമിൽ നിന്നും കുമ്മനത്തെ പുറത്താക്കിയെന്ന് വ്യാജ പ്രചരണം…

വിവരണം  രാഷ്ട്രീയ പ്രവർത്തകരിൽ ഏറെപ്പേരും പലപ്പോഴും അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് വിധേയരാകാറുണ്ട്. അതിന്  രാഷ്ട്രീയ ഭേദമില്ല. മുൻ ബിജെപി സംസ്ഥാന പ്രസിഡന്റും മുൻ മിസോറാം ഗവർണ്ണരുമായിരുന്ന കുമ്മനം രാജശേഖരൻ പറ്റി  ഇപ്പോൾ അത്തരത്തിൽ ഒരു വാർത്ത ചില മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്. വാർത്ത ഇതാണ് “ബിജെപി സംസ്ഥാന ഓഫീസിലെ റൂമിൽ നിന്നും കുമ്മനത്തെ പുറത്താക്കി പകരം താമസിക്കുന്നത് വി രാജേഷിനെ ഡ്രൈവർ” archived link FB post ഈ വാർത്തയുടെ സത്യാവസ്ഥ അറിയാനായി വായനക്കാരിൽ […]

Continue Reading