വ്യാജ പ്രസ്താവന വെച്ച് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പ്രധാനമന്ത്രിക്കെതിരെ എന്ന് വ്യവ്യാജപ്രചരണം…

രാഷ്ട്രിയ നേതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് സാധാരണമായ ഒരു സംഭവമാണ്. ചില സമയത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും പലര്‍ക്കും വിമര്‍ശനം നേരിടേണ്ടി വരും. മാധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ചര്‍ച്ചയുടെ വിഷയവും ആകും. എന്നാല്‍ സാമുഹ്യ മാധ്യമങ്ങളില്‍ മാത്രം ചില നേതാക്കളുടെ പേരിലുള്ള പ്രസ്താവനകള്‍ പ്രചരിക്കുന്നതാണ്. ഈ നേതാക്കള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാതെ ഇത് വിശ്വസിക്കുന്നവരുടെ എണ്ണം നമ്മെ അമ്പരപ്പിക്കും. ഇതുപോലെ മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശ്രി. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന […]

Continue Reading

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു എന്ന് മലയാളം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വ്യാജ വാര്‍‍ത്ത..

വിവരണം സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് ചാനലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത ഇപ്പോള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെയ് 18ന് നടന്ന മന്ത്രിസഭ യോഗത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ധാരണയായെന്നും നേരത്തെ മെയ് 26ന് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു എന്നതുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. 186ല്‍ അധികം ഷെറുകളും 40ല്‍ അധികം റിയാക്ഷനുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 24 ന്യൂസ് ഫെയ്‌സ്ബുക്ക് പേജിലെ വാര്‍ത്തയുടെ […]

Continue Reading

ഈ ജനക്കൂട്ടത്തിന്‍റെ വീഡിയോ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ തിരക്ക് കൂട്ടുന്നതിന്‍റെതല്ല

വിവരണം കോവിഡ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിനെയും പൊതുസമൂഹത്തെയും ഏറെ ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം പല സംസ്ഥാനങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോകാനായി സർക്കാർ യാത്രാസൗകര്യം ഏർപ്പെടുത്തിയെങ്കിലും രജിസ്ട്രേഷനും കാര്യങ്ങൾക്കുമായി ഇപ്പോഴും ഒരുപാട് തൊഴിലാളികൾ കാത്തുനിൽക്കുകയാണ് പലരും കാൽനടയായി പോലും സ്വന്തം സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.  അവരുടെ കൂട്ടത്തോടെയുള്ള യാത്രയും സമൂഹ വ്യാപനത്തിന് കാരണമാകുമോ എന്ന് ആശങ്ക ഉയർത്തുന്നുണ്ട് ഇതിനിടെ കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചു തുടങ്ങിയ […]

Continue Reading

ഈ ചിത്രം പ്രിയങ്ക ഗാന്ധി കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പാടാക്കിയ ബസുകളുടെതല്ല, സത്യാവസ്ഥ ഇങ്ങനെ…

കോവിഡ്‌-19 രോഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ നടപടികള്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. കേരളം പോലെയുള്ള സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കാന്‍ വലിയ ഒരു തരത്തില്‍ വിജയിച്ചിട്ടുണ്ട്.  അതിനാല്‍ ഇത്തരം സംസ്ഥാനങ്ങളില്‍ ലോക്ക്ഡൌണ്‍ നിയനത്രണങ്ങള്‍ ഭാഗികമായി കുറച്ചിട്ടുണ്ട്. അതേ സമയം കോവിഡ്‌-19 വ്യാപകമായി പ്രചരിക്കുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഗുജറാത്ത്‌ എന്നി സംസ്ഥാങ്ങളില്‍ കര്‍ശനമായി ലോക്ക്ഡൌണ്‍ തുടരുന്നു. ഈ ലോക്ക്ഡൌണ്‍ മൂലം ഇതര സംസ്ഥാനങ്ങള്‍ നിന്ന് ജോലിക്കായി എത്തിയ തൊഴിലാളികള്‍ക്ക് തിരിച്ച് അവരുടെ നാട്ടില്‍ എത്താനുള്ള സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയില്‍ പലരും […]

Continue Reading