യേശുദാസിന്‍റെ സഹോദരന്‍ പാടിയ പാട്ടിന്‍റെ വീഡിയോയാണോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്?

വിവരണം ശ്രീ.കെ.ജെ.യേശുദാസിന്റെ സഹോദരൻ അടുത്തിടെ അന്തരിച്ച ശ്രീ. കെ.ജെ. ജസ്റ്റിന്‍റെ ആലാപനം നോക്കുക എന്ന തലക്കെട്ട് നല്‍കി യേശുദാസിന്‍റെ ശബ്ദത്തോടും കാഴ്ച്ചയില്‍ ഏകദേശം സാദൃശ്യവും തോന്നുന്ന ഒരു വ്യക്തിയുടെ പാട്ട് പാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പയ്യന്നൂര്‍ ഡയറീസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഹൃഷികേശ് ഭവാനിയെന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മെയ് 16ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 3,100ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. screencast-www.facebook.com-2020.05.21-20_08_17 from Dewin Carlos on Vimeo. […]

Continue Reading

ഇനി തൊഴിലാളികള്‍ക്ക് ദിവസക്കൂലിക്ക് പകരം മണിക്കൂറിന് കൂലി നല്‍കിയാല്‍ മതിയോ?

വിവരണം മലപ്പുറത്ത് ലോക്ക്ഡൗണ്‍ കൂലി പുനര്‍നിര്‍ണ്ണയിച്ചു.. മുതലാളിക്കും തൊഴിലാളിക്കും ഗുണം.. കൂലി ഇനി മണിക്കൂറില്‍.. വിദഗ്‌ദ്ധ തൊഴിലാളി കൂലി (ആശാരിപ്പണി, കരിങ്കല്‍പ്പടവ്, ചെങ്കല്‍പ്പടവ്, തേപ്പ് ഇനങ്ങള്‍) മണിക്കൂറിന് 130 രൂപ. അവിദഗ്ദ്ധ തൊഴിലാളി കൂലി (കൈയ്യാള്‍, കൂലിപ്പണി, തോട്ടംപണി, കൈക്കോട്ട് പണി) മണികൂറിന് 100 രൂപ. ഇനി ദിവസക്കൂലി ഇല്ല കൂലി മണിക്കൂറിന്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഹമ്മദ് മുനീര്‍ കെ.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മെയ് […]

Continue Reading

ആന്ധ്രയിലെ പഴയ വീഡിയോ ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

വിവരണം പശ്ചിമബംഗാൾ ഒറീസ തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചു കൊണ്ട് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ആംഫന്‍ ചുഴലികാറ്റിന്‍റെ പ്രതിഫലനങ്ങള്‍ കാറ്റായും മഴയായും ന്യൂനമര്‍ദ്ദമായും ഇന്ത്യയിലെ മിക്കവാറും ജില്ലകളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ദിവസവുംഇതേപ്പറ്റി മാധ്യമ വാർത്തകള്‍ നാം കാണുന്നുണ്ട്. കോവിഡ് ഭീതിക്കിടയിൽ ഈ ചുഴലിക്കാറ്റ് ഉയർത്തുന്ന ആശങ്ക ചെറുതല്ല. വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈ ചുഴലിക്കാറ്റിന്‍റെ വീഡിയോകൾ പ്രചരിച്ചു വരുന്നുണ്ട്.  ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. […]

Continue Reading

ഈ വീഡിയോ വിനാശകാരിയായ ആംഫന്‍ ചുഴലിക്കാറ്റിന്‍റേതല്ല… കഴിഞ്ഞ കൊല്ലത്തെ ഫാനി കൊടുങ്കാറ്റിന്‍റേതാണ്…

വിവരണം കോവിഡ് എന്ന മഹാമാരി നിയന്ത്രണാതീതമാകാതെ രാജ്യം മുഴുവൻ ആശങ്കയിൽ കഴിയുന്നതിനിടയിൽ കൂടുതൽ ദുരന്തം വിതച്ചു കൊണ്ട് ആംഫന്‍ എന്ന ചുഴലിക്കാറ്റ് ബംഗാൾ ഒറീസ തീരങ്ങളിൽ അതി ശക്തിയോടെ വീശി കൊണ്ടിരിക്കുകയാണ്. മൂന്നുദിവസം കൊണ്ട് തന്നെ വൻ നാശനഷ്ടങ്ങൾ ചുഴലിക്കാറ്റ് ഇവിടങ്ങളിൽ വരുത്തി കഴിഞ്ഞു. കടലിൽനിന്നും തീരത്തേക്ക് കയറി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന് ഇപ്പോൾ മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു ആംഫന്‍ ചുഴലിക്കാറ്റിന്‍റെ വാര്‍ത്തകളും വീഡിയോകളും വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിക്കുന്ന […]

Continue Reading