ഈ ചിത്രം ബെല്‍റ്റ്‌-ബോംബ്‌ ധരിച്ച തീവ്രവാദിയുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വയോധികനായ മുസ്ലിം വ്യക്തിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഈ വ്യക്തിയുടെ ശരീരത്തില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച് വെച്ച ഒരു  സാധനവസ്തുവും നമുക്ക് ചിത്രത്തില്‍ കാണാം. ഇയാള്‍ ഒരു തീവ്രവാദിയാണ്,  ശരീരത്തില്‍ കെട്ടി വെച്ചിട്ടുള്ളത്‌ സ്ഫോടനം സൃഷ്ടിച്ച് നമ്മുടെ ജവാന്മാരെ കൊല്ലാന്‍ വേണ്ടിയുള്ള ബോംബ്‌ ആണ് എന്നാണ്‌ ഈ ചിത്രത്തിനെ കുറിച്ച് ഫെസ്ബൂക്ക് അടക്കം പല സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണത്തില്‍ എത്രത്തോളം സത്യമുണ്ട് എന്ന് അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ […]

Continue Reading

മുസ്‌ലിം ലീഗ് നേതാക്കളെ നിരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്ന പ്രചരണം വ്യാജം..

വിവരണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കളെ നിരീക്ഷിക്കാൻ ഹൈക്കമാൻഡ് തീരുമാനം. അസ്വാഭികത തോന്നിയാൽ റിസോർട്ടിൽ പൂട്ടിയിടാനും ഉള്ള ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ അതി രൂക്ഷമയ ഭാഷയിൽ തുറന്നടിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്. മുസ്ലിം ലീഗ് പ്രസിഡന്റ്ന്റെ വാക്കുകൾ ചുവടെ ചേർക്കുന്നു 👇 കൊണ്ഗ്രെസ്സ് മലർന്ന് കിടന്ന് തുപ്പരുത്, ആദ്യം സ്വന്തം നേതാക്കളെ നിരീക്ഷിച്ചാൽ മതി, പല്ലിൽ കുത്തി സ്വയം മണപ്പിക്കരുത് എന്നും ഹൈദരലി തങ്ങൾ ആഞ്ഞടിച്ചു.  എന്ന തലക്കെട്ട് നല്‍കി മുസ്‌ലിം ലീഗ് സംസ്ഥാന […]

Continue Reading

RAPID FC: നെതന്യാഹുവിന്‍റെ പേരിൽ വീണ്ടും വ്യാജ പരാമർശം പ്രചരിക്കുന്നു

വിവരണം പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി രാജ്യങ്ങളുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിന് എല്ലായ്പ്പോഴും പ്രാധാന്യം കൊടുക്കുന്ന പ്രധാനമന്ത്രിയാണ്. അമേരിക്ക, റഷ്യ ഇവ കൂടാതെ മറ്റുചില രാജ്യങ്ങളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ഇസ്രയേലുമായി അദ്ദേഹം ഇത്തരത്തിൽ വളരെ നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ ചൈന പ്രശ്നം രൂക്ഷമാകുന്നതിനിടെ അയൽ രാജ്യങ്ങളിൽ നിന്നും രാഷ്ട്രത്തലവന്മാർ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചില പരാമർശങ്ങൾ നടത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.  എന്നാൽ ഇവയിൽ പലതും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തവയാണ്. ഇത്തരത്തിൽ ഇസ്രയേൽ […]

Continue Reading

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വൈറല്‍ ചിത്രം വെളിയാംകോട് ഉമര്‍ ഖാളിയുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചില പഴയ ചിത്രങ്ങള്‍ തെറ്റായി പ്രചരിക്കുന്നത് സാധാരണമാണ്. ചില സമയങ്ങളില്‍ ഇത് മനപ്പൂര്‍വം ആണെങ്കിലും ചിലപ്പോള്‍ അറിയാതെ ഒരു തെറ്റിദ്ധാരണ മൂലം ഈ പ്രചരണം ഉണ്ടായിരിക്കാം. പല ചരിത്രപുരുഷന്മാരുടെയും വനിതാകളുടെയും ചിത്രം മറ്റാരുടെയെങ്കിലും പേരില്‍ തെറ്റിദ്ധരിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാറുണ്ട്. ഈ പ്രാവശ്യം ഞങ്ങള്‍ അന്വേഷിച്ച ഫോട്ടോയും ഇത്തരത്തില്‍ പെട്ട ഒരു പോസ്റ്റ്‌ ആണ്. ബ്രിട്ടീഷ്‌ പട്ടാളം ബന്ധിയാക്കി ചങ്ങലയില്‍ കെട്ടിയ സ്വതന്ത്ര സേനാനിയായ വെളിയങ്കോട് ഉമര്‍ ഖാളിയുടെ ചിത്രം എന്ന തരത്തില്‍ […]

Continue Reading

പ്രശസ്ത ഗായിക എസ്. ജാനകി വിടവാങ്ങി എന്നു പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്…

വിവരണം പ്രശസ്തരുടെ മരണ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് പ്രചാരം നേടാറുണ്ട്. വാർത്താമാധ്യമങ്ങൾ  വിവരണം എഴുതി തയ്യാറാക്കി പ്രസിദ്ധീകരിക്കുമ്പോഴേയ്ക്കും സാമൂഹ്യമാധ്യമങ്ങളിൽ മരണ വാർത്തയ്ക്ക് വളരെ അധികം പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ടാകും.  ഇത്തരത്തിൽ മരണത്തെ പറ്റി പല വ്യാജവാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ജൂൺ 28 ഞായറാഴ്ച മുതല്‍ പ്രചരിക്കുന്ന ഒരു വാർത്തയാണ് എസ് ജാനകി അമ്മ വിടവാങ്ങി എന്നത്.  അവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഗാനകോകിലം എസ് ജാനകി അമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്നാണ് […]

Continue Reading

ചൈനീസ് രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ ‘മൈ ബോസ്’ എന്ന്‍ വിശേഷിപ്പിക്കുന്ന സിതാറാം യെച്ചുരിയുടെ ട്വീറ്റ് വ്യാജമാണ്…

ഇന്ത്യയും ചൈനയും തമ്മില്‍ ജൂണ്‍ മധ്യതിലുണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്ന്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചൈനയും ചൈനീസ് രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ എതിരെയും വിമര്‍ശനങ്ങള്‍ ഉയാരാന്‍ തുടങ്ങി. നമ്മുടെ രാജ്യത്തിന്‍റെ 20 വീര ജവാന്മാരെ കൊന്ന ചൈനയെയും ചൈനീസ് രാഷ്‌ട്രതലവനെയും വിമര്‍ശിച്ച് പലരും സാമുഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി. ഇതിന്‍റെ ഇടയില്‍ ചൈനക്കെതിരെ ഉറച്ച നിലപാട് എടുക്കാത്തതു കൊണ്ട് ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെയും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം തുടങ്ങി.  പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും അതിന്‍റെ നേതാക്കളുടെയും എതിരെ. ഇതില്‍ പ്രമുഖ […]

Continue Reading

ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റ് റോഡ് പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുറന്ന് റോഡ് അടച്ചുപൂട്ടി എന്ന പ്രചരണം വ്യാജം..

വിവരണം വഴിച്ചേരി മാർക്കറ്റിൽ 3 പേർക്ക് covid, Market closed എന്ന തലക്കെട്ട് നല്‍കി ഒരു ചിത്രവും സഹിതം ജൂണ്‍ 27 മുതല്‍ ഒരു വാട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതെ സന്ദേശവും ചിത്രവും ചിലര്‍ ഫെയ്‌സ്ബുക്കിലും മെസ്സഞ്ചിറിലും പ്രചരിപ്പിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ നഗരപ്രദേശമായ ആലപ്പുഴ നഗരസഭയിലെ വഴിച്ചേരി വാര്‍ഡിലെ മാര്‍ക്കറ്റില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും അതിനാല്‍ മാര്‍ക്കറ്റ് പോലീസ് അടച്ചു പൂട്ടി നിരോധനം ഏര്‍പ്പെടുത്തി എന്നുമാണ് പ്രചരണം. വാട്‌സാപ്പിലെ പ്രചരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്- പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് […]

Continue Reading

പാണക്കാട് തങ്ങള്‍ കുടുംബം പണം ചെലവാക്കി 75 വിമാന സര്‍വീസുകള്‍ നടത്തുമെന്ന പ്രചരണം വ്യാജം..

വിവരണം 75 സൗജന്യ വിമാന സര്‍വീസുകളുമായി പാണക്കാട് തങ്ങള്‍ കുടുംബം. രാഷ്ട്രീയ, ജാതി ഭേദമന്യേ ജോലി നഷ്ടപ്പെട്ടവര്‍ക്കും രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും മുന്‍ഗണ. മുഴുവന്‍ തുകയും പാണക്കാട് തങ്ങള്‍ കുടുംബം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ സ്ഥലത്തെ കെഎംസിസിസി ഓഫിസുമായി ബന്ധപ്പെടുക. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റര്‍ വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന പോസ്റ്റ്- അതെ പോസ്റ്റ് കൊണ്ടോട്ടി പച്ചപ്പട എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിച്ചിരിക്കുന്നത്- Facebook Post Archived Link എന്നാല്‍ പാണക്കാട് […]

Continue Reading

എം.ഐ.എം പ്രവര്‍ത്തകര്‍ കാവി കൊടി കത്തിക്കുന്നത് കാണിക്കുന്ന ഈ ചിത്രം വ്യാജമാണ്…

ഹൈദരാബാദ് എം.പി. അസ്സദുദ്ദിന്‍ ഒവൈസിയുടെ  ഓള്‍ ഇന്ത്യ മജ്ലിസ് എ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കാവികൊടി കത്തിക്കുന്നത്തിന്‍റെ ഒരു ചിത്രം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറില്‍ ഫാക്റ്റ് ചെക്ക്‌ ചെയ്യാന്‍ ആവശ്യപെട്ടു ലഭിച്ചിരുന്നു. ചിത്രത്തില്‍ തൊപ്പിയും താടിയുമുള്ള രണ്ട് എം.ഐ.എം പ്രവര്‍ത്തകര്‍ കൊടികത്തിച്ച് പ്രതിഷേധിക്കുന്നതായി കാണുന്നു. ഒരു നോട്ടത്തില്‍ ഈ ചിത്രം സത്യമാണ് എന്ന് തോന്നും. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ് എന്ന് കണ്ടെത്തി. ഈ ചിത്രം […]

Continue Reading

കുഞ്ചാക്കോ ബോബൻ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു എന്നത് വ്യാജ വാര്‍ത്തയാണ്…

വിവരണം സിനിമ താരങ്ങൾ രാഷ്ട്രീയപാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തില്‍ തന്നെ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. രാജ്യസഭാ എംപി സുരേഷ് ഗോപി, എംഎൽഎ ഗണേഷ് കുമാർ, ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ച ദേവന്‍, തുടങ്ങിയവരെല്ലാം തന്നെ സിനിമയില്‍ നിന്നും സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയ രംഗത്തെത്തിയതാണ്.  എന്നാല്‍ ചില സിനിമാ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നതായി വ്യാജ പ്രചരണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നടക്കാറുണ്ട്. ഇപ്പോൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ […]

Continue Reading

ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്‌ പറഞ്ഞുവോ…?

ഇന്ത്യ ലോകത്തിലെ സമ്പന്നരായ രാജ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയുടെ സമ്പത് വ്യവസ്ഥ ലോകത്തിലെ വെറും ചില രാജ്യങ്ങളെക്കാളും കുറവാണ്. പക്ഷെ ഇന്ത്യ ലോകത്തെ മുന്നാമത്തെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥയാണോ? ഈ ചോദ്യത്തിന്‍റെ ഉത്തരം ആണും ഇല്ലയും രണ്ടുമാണ്. ഇതേ കണ്‍ഫ്യൂഷന്‍റെ പുറമേ ഇന്ത്യയുടെ സമ്പത്തവ്യവസ്ഥ ലോകബാങ്ക് റിപ്പോര്‍ട്ട്‌ പ്രകാരം ലോകത്തിലെ മുന്നാമത്തെ ഏറ്റവും വലിയ സമ്പത്  വ്യവസ്ഥയായി എന്ന പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ പോസ്റ്റുകളില്‍ വാദിക്കുന്നത് മുഴുവന്‍ സത്യമല്ല എന്ന് ഞങ്ങള്‍ […]

Continue Reading

ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തിന് ലഡാക്കിലെ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ല….

വിവരണം കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ  സൈനിക ഏറ്റുമുട്ടലുകള്‍ നടന്നു വരുന്ന ഗാല്‍വന്‍ താഴ്വരയിൽ ചൈന വീണ്ടും സൈനിക നീക്കങ്ങൾ നടത്തുകയാണ് എന്ന വാർത്തകളാണ് ഏറ്റവും പുതുതായി പുറത്തുവരുന്നത്.  ഗാൽവാനിലെ പെട്രോൾ പോയിൻറ് സമീപം ചൈനീസ് സേന ടെന്‍റുകളും മറ്റും നിർമ്മിച്ചു വരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എന്നു വാര്‍ത്തകള്‍ വരുന്നുണ്ട്.  ഇതിനിടയിൽ ഗാൽവന്‍ താഴ്വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും  സൈനിക നീക്കത്തിന്‍റെയും നിരവധി വാർത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും പുറത്തുവരുന്നുണ്ട്. സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു […]

Continue Reading

ഓര്‍മ്മ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ സ്വര്‍ണ്ണം കടത്തിയ ഓര്‍മ്മ ഭാരവാഹിയെ വിമാനത്താവളത്തില്‍ പിടികൂടിയോ?

വിവരണം ഇടതുപക്ഷ അനുഭാവികളുടെ നേതൃത്വത്തില്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍മ്മ പ്രവാസി കൂട്ടായിമയുടെ പേരിലുള്ള ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓര്‍മ്മ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ഓര്‍മ്മ കൂട്ടായ്മയുടെ ദുബായ് ഘടകം ഭാരവാഹി ഉസ്‌മാന്‍ പിടിയില്‍ എന്ന തലക്കെട്ട് നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ഒരു വ്യക്തിയുടെ ചിത്രവും സഹതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റാഫി സുനി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 606 ഷെയറുകളും […]

Continue Reading

ഇന്ത്യയെ പിന്തുണച്ച് ജപ്പാന്‍-ചൈന അതിര്‍ത്തിയില്‍ ജപ്പാന്‍ സേന വിന്യസിച്ചുവോ…? സത്യാവസ്ഥ അറിയൂ…

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ രണ്ട് രാജ്യങ്ങളും ചര്‍ച്ചയോടെ സമാധാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച അതിര്‍ത്തി പ്രശനം കര്‍ശനമായി ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷത്തിന്‍റെ രൂപത്തില്‍ കൊട്ടികലാശിച്ചു. ഇതില്‍ നമുക്ക് നമ്മുടെ 20 വീര ജവാന്മാരെ നഷ്ടപെട്ടു. ഇതിന്‍റെ പശ്ചാതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ വിവിധ പ്രതികരണങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകളുടെ പ്രചരണം തുടങ്ങി. ഇതിനിടയില്‍ ജപ്പാന്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനയുടെ അതിര്‍ത്തിയുടെ അടുത്ത് സൈന്യം വിന്യസിച്ചു […]

Continue Reading

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് പിടിയിലായത് സിപിഎം പ്രവര്‍ത്തകനാണെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ..

വിവരണം കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകനെ സ്വര്‍ണ്ണം കടത്തിയതിന് പിടികൂടിയെന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയെന്നും, മനോരമ ന്യൂസില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന് തോന്നിക്കും വിധം ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ബാറ്റില്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 282ല്‍ അധികം റിയാക്ഷനുകളും 133ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഎസ് അച്യുതാനന്ദൻ തരംതാണ പരാമർശം നടത്തി എന്ന പ്രചരണം വ്യാജമാണ്….

വിവരണം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന ആചാര്യനായ വിഎസ് അച്യുതാനന്ദൻ പാർട്ടിക്കെതിരെയും  മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ചില പരാമർശങ്ങൾ നടത്തി എന്ന മട്ടിൽ ചില പ്രചരണങ്ങൾ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.  എന്നാൽ ഇവ തീർത്തും വ്യാജപ്രചരണങ്ങൾ മാത്രമാണെന്ന് ഞങ്ങൾ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്.  ഇപ്പോൾ വീണ്ടും അച്യുതാനന്ദൻ പിണറായി വിജയൻ ഇത്രയേ നടത്തിയ ഒരു പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വി എസ് അച്യുതാനന്ദന്‍റെ ചിത്രത്തോടൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന അച്യുതാനന്ദന്‍റെ പരാമർശം ഇതാണ്:  archived link FB […]

Continue Reading

എ.എ.റഹീമിനെതിരെ മുല്ലപള്ളി രാമചന്ദ്രന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല..

വിവരണം കെപിസിസി പ്രസി‍ഡന്‍റെ മുലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പലതരം ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം നടത്തിയ ഒരു പരാമര്‍ശത്തിന് മുല്ലപ്പള്ളി നല്‍കിയ മറുപടി എന്ന  പേരിലുള്ള ഒരു പ്രചരണമാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മുലപ്പള്ളി രാമചന്ദ്രനെ ആക്രി പെറുക്കാന്‍ ക്ഷണിക്കുന്നു – എ.എ.റഹീം. ഇതിന് മറുപടിയായി റഹീമിന്‍റെ കുടുംബത്തൊഴിലില്‍ പങ്കാളിയാകാന്‍ എനിക്ക് താല്‍പര്യമില്ല -മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന പേരിലാണ് […]

Continue Reading

1945ല്‍ ജപ്പാന്‍റെ മുകളില്‍ അണുബോംബിട്ട അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ ജപ്പാന്‍ ബഹിഷ്കരിച്ചിട്ടുണ്ടോ?

ഇന്ത്യ-ചൈന അതിര്‍ത്തി വിവാദം രൂക്ഷമായതോടെ ഇന്ത്യകാര്‍ ചൈനീസ് ഉല്പാദനങ്ങള്‍ ബഹിഷ്കരിക്കണം എന്നുള്ള ആവശ്യം സാമുഹ്യ മാധ്യമങ്ങളില്‍ ശക്തമാവുന്നുണ്ട്. ഇന്ത്യയുടെ 20 സൈനികര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യ ചൈനക്ക് നല്‍കിയ പല പ്രൊജക്റ്റുകള്‍ തിരിച്ചെടുത്തു. കുടാതെ ജനങ്ങളും ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കു എന്ന് ആവശ്യമുന്നയിച്ച് രാജ്യമെമ്പാടും ചൈനക്കെതിരെ പ്രതിഷേധം നടത്തി. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റ്‌ ഫെസ്ബൂക്കിലും വാട്ട്സാപ്പിലും വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ തങ്ങളുടെ മുകളില്‍ അണുബോംബിട്ട അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ എങ്ങനെ ജപ്പാന്‍ ബഹിഷ്കരിച്ചുവോ […]

Continue Reading

‘ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു’ എന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യമറിയൂ…

വിവരണം ഇന്നലെ അതായത് ജൂൺ ഇരുപത്തിരണ്ടാം തീയതി ചേർത്തല അർത്തുങ്കൽ നടന്ന സംഘർഷത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ട വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും  പ്രചരിക്കുന്നുണ്ട്.  ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് ഞങ്ങൾക്ക് വായനക്കാരിൽ ചിലർ സന്ദേശം അയച്ചിരുന്നു.  ഈ വാർത്ത ഫെയ്സ്ബുക്കിലും കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്നതായി ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വാർത്ത താഴെ നൽകുന്നു.  archived link FB post ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു […]

Continue Reading

ഈ ചിത്രങ്ങളും പട്ടികയും ലഡാക്കില്‍ മരിച്ച ചൈനീസ് സൈനികരുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈയിടെ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച ചൈനീസ് സൈനികരുടെ  പട്ടികയും ശവം അടക്കല്‍ ചടങ്ങുകളുടെ ചിത്രങ്ങളുമാണ് ഇവ എന്ന തരത്തിലാണ് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ ആഴ്ച്ച ലഡാക്കില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായി ഈ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചു എന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരികരിച്ചു. എന്നാല്‍ സംഘര്‍ഷത്തില്‍ ചൈനക്ക് നഷ്ടമുണ്ടായി […]

Continue Reading

സൈനികന്‍ വെടിയേറ്റ് വീരചരമം പ്രാപിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തെത്തത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

വിവരണം ഇന്ത്യ ചൈന അതിർത്തിയില്‍ ലഡാക്കിലെ ഗാൽവനിക് താഴ്വരയിൽ ചില സംഘർഷങ്ങൾ ഉണ്ടാവുകയും അത് തുടരുകയുമാണെന്ന് നാം വാര്‍ത്തകളിലൂടെ അറിയുന്നുണ്ടല്ലോ. സാമൂഹ്യ മാധ്യമങ്ങളിലും സംഘർഷത്തെ കുറിച്ചുള്ള വാർത്തകൾ ആണ് കൂടുതലും പ്രചരിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട്  സൈനികരുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിരിക്കുന്നത്. സൈനികന്‍റെ വെടിയേറ്റ് തുളഞ്ഞ ഹെല്‍മെറ്റിന്‍റെ മൂന്നു ചിത്രങ്ങളും ഒപ്പം അതിന്‍റെ വിവരണവുമാണ് പോസ്റ്റിലുള്ളത്.  archived link FB post വിവരണം ഇങ്ങനെയാണ്:  സഹപ്രവർത്തകന്റെ […]

Continue Reading

നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ശശി തരൂര്‍ എംപി അനുകൂലിച്ചോ?

വിവരണം വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിവരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണമെന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നയത്തിലൂടെ പ്രവാസികളെ ദ്രോഹിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. എന്നാല്‍ അതെ സമയം സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത്തരത്തില്‍ കാര്‍ത്തിക് കെ.ദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

സിപിഎം നേതാക്കള്‍ ചൈന അനുകൂല പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ചുവെന്ന് വ്യാജ പ്രചരണം…

വിവരണം  ചൈന ഇന്ത്യ അതിർത്തിയായ ലഡാക്കിലെ ഗാല്‍വൻ താഴ്വരയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ  സംഘർഷത്തിൽ ജീവൻ  ബലിയർപ്പിച്ചധീരനായ സൈനികർക്കുള്ള ആദരവ് അർപ്പിക്കുകയും ചൈനയുടെ നടപടിയെ അപലപിക്കുകയും ചെയ്യുന്ന വിവിധ പോസ്റ്റുകൾ കൊണ്ട് നിറയുകയാണ്.  ചൈനക്കാരുടെ സൈനിക നടപടിയെ അപലപിക്കുന്നതോടൊപ്പം ചൈനീസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണത്തിനും മൊബൈലുകളിലെ ചൈനീസ് ആപ്പുകളുടെ ബഹിഷ്കരണത്തിനും ഉള്ള ആഹ്വാനങ്ങളുംസാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  എന്നാൽ ഇതിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പല പോസ്റ്റുകളും യഥാർത്ഥ പോസ്റ്റുകളുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തന്നെ ഈ […]

Continue Reading

നാലു കൊല്ലം പഴയ ഒരു ബന്ധവുമില്ലാത്ത ചിത്രം ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ജവാന്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…

ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ സംഭവത്തിനെ കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഈ പോസ്റ്റുകളില്‍ വീരമൃത്യു വരിച്ച നമ്മുടെ വീര സൈനികരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന കുറിപ്പുകളും ചൈനക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പുകളുമുണ്ട്. എന്നാല്‍ ഇതിന്‍റെ മറവില്‍ പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. പഴയ ചിത്രങ്ങളും ദൃശ്യങ്ങളും ശരിയായ വിവരം നല്‍കാതെയും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം. ഇസ്രയേൽ പ്രധാനമന്ത്രിയുടെ […]

Continue Reading

2018 ല്‍ കാലംചെയ്ത ജെയിന്‍ സന്യാസി തരുണ്‍ സാഗറും മാധ്യമപ്രവര്‍ത്തകയുമായുള്ള ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

പ്രസിദ്ധ ജെയിന്‍ സന്യാസി തരുണ്‍ സാഗറിന്‍റെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 1, 2018 ന് അന്തരിച്ച തരുണ്‍ സാഗറിന്‍റെ ഈ ചിത്രം പഴയതാണ്. പക്ഷെ ഈ ചിത്രം ഇപ്പോള്‍ വിണ്ടും ഫെസ്ബൂക്കിലും വാട്ട്സാപ്പിലും പ്രചരിക്കുകയാണ്. ചിത്രത്തില്‍ ജയിന്‍ സന്യാസി ഒരു സ്ത്രിയോട് സംവാദം നടത്തുന്നതായി നമുക്ക് കാണാം. ഈ സ്ത്രി ഹരിയാനയുടെ വിദ്യാഭ്യാസ മന്ത്രിയാണെന്നാണ് വൈറല്‍ പോസ്റ്റുകളില്‍ വാദിക്കുന്നത്. എന്നാല്‍ ഈ വാദം പൂര്‍ണ്ണമായി തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി. ചിത്രത്തില്‍ […]

Continue Reading

വിജയനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് എംപി പരാമർശം നടത്തി എന്നത് തെറ്റായ വാർത്തയാണ്…

വിവരണം ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനത്ത് ഉള്ളവർ ഇതര രാഷ്ട്രീയ പാർട്ടിയെയോ  അതിൻറെ പ്രവർത്തകരെയോ പ്രശംസിച്ചു സംസാരിക്കുന്നത് പരാമർശം നടത്തുന്നത് എപ്പോഴും വാർത്ത ആകാറുണ്ട്.  പല രാഷ്ട്രീയ നേതാക്കളും ഇത്തരത്തിൽ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ നിന്നും  വിമർശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിച്ച ചില വാർത്തകൾക്ക് മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിയിരുന്നു. എന്നാൽ അവയിൽ പല പരാമർശങ്ങളും വെറും വ്യാജപ്രചരണങ്ങൾ മാത്രമാണ് എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ […]

Continue Reading

ഇസ്രയേൽ പ്രധാനമന്ത്രിയുടെ പേരില്‍ കാലങ്ങളായി പ്രചരിക്കുന്ന വ്യാജ പരാമർശം….

വിവരണം ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍  അതിർത്തിയിലുള്ള  സംഘർഷാവസ്ഥയ്ക്ക് ഇതുവരെ അയവ് വന്നിട്ടില്ല. ഇരുഭാഗത്തും സൈനികർക്ക് ജീവഹാനി വന്നിട്ടുണ്ടെങ്കിലും ചൈന പിൻമാറാൻ തയ്യാറല്ല എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ലോകരാഷ്ട്രങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുക സ്വാഭാവികമാണ്.  ഇന്ത്യയെ അനുകൂലിക്കുന്ന രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ എന്ത് നിലപാടാണ് എടുത്തിരിക്കുന്നത് എന്നത് നിർണായകമാണ്. ഇന്ത്യയെ അനുകൂലിക്കുന്ന നിലപാട് ലോകരാഷ്ട്രങ്ങൾ സ്വീകരിച്ചാൽ തർക്ക പരിഹാരത്തിന് അത് കൂടുതൽ ഗുണകരമാകും.  സാമൂഹ്യ മാധ്യമങ്ങൾ അതിർത്തിയിലെ സംഘർഷവും അനുബന്ധ പോസ്റ്റുകളും കൊണ്ട് നിറയുകയാണ്. ഇതിൽ […]

Continue Reading

കര്‍ണാടകയിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍റെ സഹോദരി ഫോട്ടോ കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ മകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു….

ജൂണ്‍ 15/16ന് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഈ വീര സൈനികരില്‍ കേണല്‍ സന്തോഷ്‌ ബാബുവുമുണ്ടായിരുന്നു. ഇന്നലെ തെലിംഗാനയിലെ സുര്യപെട്ടില്‍ അദേഹത്തിന്‍റെ അന്തിമ ക്രിയകള്‍ നടത്തി. അദേഹത്തിന് ഒരു മകനും ഒരു മകളുമുണ്ട്. അദേഹത്തിന്‍റെ നാലു വയസുള്ള മകനാണ്  ചിതക്ക് തീ കൊളുത്തിയത്.  Deccan Chronicle Archived Link എന്നാല്‍ അദേഹത്തിന്‍റെ മകള്‍ അദേഹത്തിനു ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നതിന്‍റെ ഫോട്ടോകള്‍ മാധ്യമങ്ങളിലും […]

Continue Reading

ഈ ഭൌതിക ശരീരങ്ങള്‍ ലഡാക്കിൽ കഴിഞ്ഞ ദിവസം ജീവൻ ബലിയർപ്പിച്ച ധീര യോദ്ധാക്കളുടെതല്ല…

വിവരണം ഇന്ത്യ ചൈന അതിർത്തിയിൽ സേനാംഗങ്ങൾ തമ്മിൽ  കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ 20 ജവാന്മാർ വീരമൃത്യു വരിച്ചതും ചൈനയുടെ 43 ജവാൻമാർക്ക് ജീവഹാനി ഉണ്ടായതും ഇപ്പോഴും അവിടെ സംഘർഷാവസ്ഥ തുടരുകയാണ് എന്നതും  നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇപ്പോഴും സേന കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.  ചൈന ഇന്ത്യക്ക് നേരെ പ്രകോപനപരമായ സമീപനം തുടരുകയാണ് എന്നും ഏറ്റവും പുതിയ വാർത്തകൾ അറിയിക്കുന്നു.  ഇതിനിടെ സാമൂഹികമാധ്യമങ്ങളിൽ നിരവധി ചിത്രങ്ങളും  വീഡിയോയും കിഴക്കൻ […]

Continue Reading

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍റെ പഴയ വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു…

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തിന്‍റെ ചരിത്രം പഴയതാണ്. ബ്രിട്ടീഷ്‌ ഭരിച്ചിരുന്ന കാലത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിശ്ചയിച്ച അതിര്‍ത്തിരേഖയാണ് മിക്ക്മാന്‍ ലൈന്‍ (McMahon line) എന്ന് പറയും. എന്നാല്‍ 1949ല്‍ മാവുന്‍റെ നേത്രത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ചൈന ഈ അതിര്‍ത്തിയെ മാനിച്ചില്ല. ഈ അതിര്‍ത്തി തെറ്റാന്നെന്ന്‍ അവര്‍ വാദിച്ച് ആദ്യം ടിബട്ടും പിന്നിട് ഇന്ത്യയുടെ ഭാഗമായ അക്സായ്‌ ചിനും തട്ടി എടുത്തു. കുടാതെ അരുണാചല്‍ പ്രാദേശിനെയും ചൈന തന്‍റെ ഭാഗമാന്നെന്ന്‍ അവകാശപെടുന്നു. […]

Continue Reading

ടിക്ക് ടോക്ക് വീഡിയോയില്‍ കഞ്ചാവ് ചെടി; ആ വൈറല്‍ വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്..

വിവരണം ഒരു ടിക്ക് ടോക്ക് വീഡിയോ വരുത്തിവെച്ച അമിളിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈ ടിക്‌ടോക് വീഡിയോ പബ്ലിഷ് ചെയ്തതോടെ  ലവൻ അറസ്റ്റിലായി. 😃😃😃😃 എന്താണ് കാര്യം എന്ന് കണ്ടുപിടിക്കു….. !!! എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി വൈറലായി മാറിയിട്ടുണ്ട്. ഇതാണ് വൈറലായ ആ വീഡിയോ- WhatsApp Video 2020-06-17 at 52329 PM from Dewin Carlos on Vimeo. ഫെയ്‌സ്ബുക്കിലും വീഡിയോ ഇതെ തലക്കെട്ട് നല്‍കി വ്യാപകമായി […]

Continue Reading

‘തീവ്രവാദികളുമായി ചേർന്ന് മത്സരിക്കാൻ തയ്യാറെടുത്ത് യുഡിഎഫ്’ എന്ന് ദുഷ്പ്രചരണം…

വിവരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.  കോവിഡും അതേതുടര്‍ന്നുണ്ടായ പ്രശ്നങ്ങളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ കഴിഞ്ഞദിവസം മുതല്‍ ചില വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഒരു വാർത്ത പ്രചരിക്കുന്നുണ്ട്.  തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമായി കൈകോർക്കും എന്ന് ലീഗ് നിലപാട് എടുത്തു എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്ന വാര്‍ത്ത.  തീവ്രവാദികളുമായി ചേർന്ന് മത്സരിക്കാൻ തയ്യാറെടുപ്പ് യുഡിഎഫ് എന്ന തലക്കെട്ടിൽ […]

Continue Reading

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ചിത്രമല്ല ഇത്…

ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ പല ദിവസങ്ങളായി ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന്‍റെ സാഹചര്യങ്ങളുണ്ടായിരുന്നു. ഈ സംഘര്‍ഷം ഒഴിവാക്കാന്‍ പല ഉന്നത യോഗങ്ങള്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ നടന്നിരുന്നു. ഈ യോഗങ്ങളുടെ പശ്ചാതലത്തില്‍ ചൈനീസ് സൈന്യം പിന്മാറാന്‍ സമതിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ലഡാക്കിലെ ഗാല്‍വാന്‍ പുഴയുടെ അടുത്ത് സംഘര്‍ഷമുണ്ടായി എന്ന വാര്‍ത്ത‍കള്‍ വന്നത്. വാര്‍ത്തകള്‍ പ്രകാരം ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ […]

Continue Reading

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ അമിത് ഷാ ഡല്‍ഹിയില്‍ എല്‍.എന്‍.ജെ.പി. ആശുപത്രി സന്ദര്‍ശിച്ചതിന്‍റെതല്ല…

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ കോവിഡ്‌ മൂലമുണ്ടായ  നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരിക്ഷിക്കുകയാണ്. ഇതേ സന്ദര്‍ഭത്തില്‍ അദേഹം ഡല്‍ഹി മുഖ്യമന്ത്രിയും, എല്‍.ജിയും പങ്കെടുത്ത ഒരു സര്‍വകക്ഷിയോഗം ഞായറാഴ്ച സംഘടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നിലവില്‍ കൊറോണയുടെ സ്ഥിതി ഗുരുതരമാവുന്നതോടെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് ഈ പരിസ്ഥിതിയെ നേരിടണം എന്ന് അദേഹം ചര്‍ച്ചയില്‍ അഭിപ്രായപെട്ടു. എന്നാല്‍ ഇന്നലെ മുതല്‍ അമിത് ഷായുടെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ അമിത് ഷാ ഡല്‍ഹിയിലെ കോവിഡ്‌ നിരോധന […]

Continue Reading

വൈറലായ ഈ ചിത്രത്തിലുള്ള റോഡ് കേരളത്തിലെ അല്ല..

വിവരണം വലിയ പുരോഗമനം പ്രസംഗിക്കുന്ന കേരളത്തിലെ റോഡുകളുടെ അവസ്‌ഥ കണ്ടോ? പൈപ്പ് ഇരിക്കുന്ന ഭാഗത്തെ ടാറിന്റെയും മെറ്റലിന്റെയും കാശ് പിണറായി സർക്കാർ മുക്കിയോ? 😁 എന്ന തലക്കെട്ട് നല്‍കി ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടാര്‍ ചെയ്ത ഒരു റോഡിന്‍റെ ഏകദേശം നടുവിലൂടെ ജലവിതരണ പൈപ്പ് ലൈന്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണ് ചിത്രം. പ്രൊഗ്രെസ്സീവ് മൈന്‍ഡ്സ് എന്ന ഗ്രൂപ്പില്‍ മെഴ്‌സല്‍ അമെയ്സ് എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന […]

Continue Reading

അമേരിക്കയിലെ ചിത്രം ജർമനിയിൽ ഇന്ധന വിലയ്ക്കെതിരെ നടന്നത് എന്ന വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

വിവരണം ഇന്ത്യയിൽ ഇന്ധനവില ദിവസേന കൂടുന്നതായി വാർത്തകളും ഒപ്പം  വിമർശനങ്ങളും വന്നുകൊണ്ടിരിക്കുന്നു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ശേഷം വാഹന ഉപയോഗം വർധിച്ചിട്ടുണ്ട്. ഇതിന്‍റെ കൂടെയാണ് ദിവസേന ഇന്ധനവില ഉയരുന്നതായി വാർത്തകളും പരാതികളും വന്നുകൊണ്ടിരിക്കുന്നത്.  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഒരു വലിയ റോഡിൽ നിറയെ വാഹനങ്ങൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ഒരു ചിത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന വാർത്ത ഇതാണ് ജർമ്മനിയിൽ ഇന്ധന വില ഉയർന്നപ്പോൾ ജനങ്ങൾ വാഹനങ്ങൾ റോഡിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് നടന്നു പോയി. അവസാനം […]

Continue Reading

രാഹുല്‍ ഗാന്ധി സുശാന്ത് സിംഗ് രാജ്പുത്തിനെ ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചു കാണിക്കുന്ന ട്വീറ്റ് വ്യാജമാണ്…

കായ് പോ ചെ, പി.കെ., എം.എസ്. ധോണി-ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി തുടങ്ങിയ ഹിറ്റ്‌ സിനിമയില്‍ നിന്ന് തന്‍റെ പേരുണ്ടാക്കിയ പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പൂത് ഞായറാഴ്ച ഉച്ചക്ക് മുംബൈയിലെ തന്‍റെ ഫ്ലാറ്റില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാസങ്ങളായി സുശാന്ത് വിഷാദരോഗം കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. ഒടുവില്‍ സുശാന്ത് അതമഹത്യ ചെയ്തു എന്നാണ് മാധ്യമങ്ങളില്‍ വരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പോലീസ് ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇത്ര ചെറിയ പ്രായത്തില്‍ ഇങ്ങനെ ജീവന്‍ […]

Continue Reading

പ്രവാസികള്‍ക്ക് കൈരളി ടിവി നല്‍കുന്ന സൗജന്യ ഫ്ലൈറ്റ് ടിക്കറ്റിന്‍റെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു എന്ന പ്രചരണം വ്യാജം..

വിവരണം #പ്രവാസികൾക്ക്_കൈരളി_നൽകുന്ന_സൗജന്യ #ടിക്കറ്റുകളുടെ_രണ്ടാംഘട്ട_വിതരണം_ആരംഭിച്ചു 💞💞💞 (ശ്രദ്ധിക്കുക സൗജന്യ ടിക്കറ്റുകൾ) #KMCC എന്ന സംഘടന ഈ കോവിഡ് കാലത്തും പാവപ്പെട്ട പ്രവാസികളെ പിഴിയുമ്പോൾ അവർക്ക് താങ്ങും തണലുമായി ഇടതുപക്ഷ സർക്കാറും സംഘടനകളും മാറുന്നു.. NB:- ചില ശൈവർ മൂരികളോട് പറയാനുള്ളത് ഊളകളേ ഞങ്ങൾ സഖാക്കൾ ചെയ്യാൻ കഴിയുന്നതേ പറയാറൊള്ളൂ. പറയുന്നതേ ചെയാറുള്ളു.. #ഇടതുപക്ഷം_ഹൃദയപക്ഷം എന്ന തലക്കെട്ട് നല്‍കി കൈരളി ചാനലിന്‍റെ ലോഗോ സഹിതം ഉപയോഗിച്ച് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. രണ്ടാംഘട്ട ടിക്കറ്റ് വിതരണം […]

Continue Reading

സോണിയ ഗാന്ധിയുടെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്…

വിവരണം  ഇന്ത്യയുടെ മരുമകളായി ഇവിടെയെത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷപദവി വരെയെത്തിയ സോണിയ ഗാന്ധി ഇതര രാഷ്ട്രീയ പാർട്ടികളുടെ വിമർശനങ്ങൾക്ക് എന്നും  ഇരയാകാറുണ്ട്. കോണ്‍ഗ്രസ്സ് സോണിയ ഗാന്ധിയെയും മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കുറിച്ചും നിരവധി പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്.  അവയിൽ പലതും തെറ്റായ പ്രചരണങ്ങൾ ആണെന്ന് ഞങ്ങൾ വസ്തു അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സോണിയാഗാന്ധിയുടെ പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ചിത്രത്തിൽ സോണിയ ഗാന്ധി […]

Continue Reading

പഴയതും ബന്ധമില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ പശുക്കള്‍ ഭക്ഷണം ലഭിക്കാതെ മരിക്കുന്നു എന്ന വ്യജപ്രചരണം…

ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഭക്ഷണവും വെള്ളവും കിട്ടാത്തെ ആയിര കണക്കിന് പശുക്കള്‍ മരിച്ചു കിടക്കുന്നത്തിന്‍റെ ചിത്രങ്ങള്‍ എന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകെയാണ്. ഈ മുന്‍ ചിത്രങ്ങളില്‍ ചത്ത പശുക്കളുടെ ശവം കുഴിച്ചു മൂടുന്നതിനായി  ട്രക്കില്‍ കയറ്റി കൊണ്ട് പോകുന്നതായി നമുക്ക് കാണാം. ഈ മൂന്ന് ചിത്രങ്ങളും നിലവിലെ യുപിയിലെ അവസ്ഥയുടെ കാഴ്ചകള്‍ ആണെന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു. ഈ പ്രചരണം ട്വിട്ടരിലും നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ട്വിട്ടറില്‍ ഈ ചിത്രങ്ങള്‍ […]

Continue Reading

മുന്‍ കേന്ദ്ര മന്ത്രി ഇ. അഹ്മദിന്‍റെ മകന്‍ ഒരു ജൂതസ്ത്രീയെ വിവാഹം കഴിച്ചു എന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ രാഷ്ട്രീയമായ വ്യാജ പ്രചരണം സാധാരണമാണ്. ചിലത് ആക്ഷേപഹാസ്യ പരമായി രാഷ്ട്രിയ വിമര്ശാനങ്ങള്‍ ഉന്നയിക്കുമ്പോള്‍ പലരും വ്യാജ പ്രചരണം നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. മുഖ്യമായും ഇതില്‍ മരിച്ചു പോയ രാഷ്ട്രിയ നേതാക്കളെ കുറിച്ചും പലരും വ്യാജ പ്രചരണം നടത്തും. ഉദാഹരണത്തിന് വിവാഹം കഴിക്കാതെ ആജീവനാന്തം ബ്രഹ്മചാരിയായിരുന്ന മുന്‍. വിശ്വ ഹിന്ദു പരിഷദ് അധ്യക്ഷന്‍ അശോക്‌ സിംഘളുടെ മകള്‍ ബിജെപിയുടെ നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ്‌ നഖ്‌വിയെ വിവാഹം കഴിച്ചു എന്ന […]

Continue Reading

സർദാർ പട്ടേൽ സ്കോളർഷിപ്പ് അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാം എന്ന അറിയിപ്പ് തെറ്റാണ്…

വിവരണം കേന്ദ്ര സർക്കാരിന്‍റെ ഒരു അറിയിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ വൈറലായി പ്രചരിക്കുന്നുണ്ട്. ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സർദാർ പട്ടേൽ സ്കോളർഷിപ്പിനെ കുറിച്ചുള്ളതാണ് ഈ അറിയിപ്പ്. സ്കോളര്‍ഷിപ്പ് തുകയായി 1 5 0 0 0 രൂപ നല്‍കുന്ന  സർദാർ പട്ടേൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം എന്നാണ് അറിയിപ്പിൽ ഉള്ളത്. അതിനു വേണ്ട രേഖകളുടെ ലിസ്റ്റും പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികളെക്കുറിച്ചുള്ള പോസ്റ്റുകളായതിനാൽ വാസ്തവം അന്വേഷിക്കാതെ തന്നെ നിരവധി  പേർ സാമൂഹ്യ […]

Continue Reading

പാകിസ്ഥാന്‍ ആര്‍മി മേജര്‍ 12 വയസുള്ള കുട്ടിയെ വിവാഹം കഴിച്ചതിന്‍റെ ചിത്രങ്ങളല്ല ഇത്; സത്യാവസ്ഥ അറിയൂ…

ഇന്ത്യയില്‍ അയാള്‍ രാജ്യങ്ങള്‍ പാകിസ്ഥാനും ബംഗ്ലാദേശിലും താല്പര്യം കാണിക്കുന്ന പലരുമുണ്ട്. ഈ രണ്ട് രാജ്യങ്ങളെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളും ധാരാളം ഇവിടെ പ്രചരിക്കാരുണ്ട്. പാകിസ്ഥാനും ബംഗ്ലാദേശിനെ കുറിച്ച് പ്രചരിക്കുന്ന പല വ്യാജ പ്രചാരണങ്ങള്‍ ഞങ്ങള്‍ ഇതിനെ മുന്നേയും അന്വേഷിച്ചിട്ടുണ്ട്. ഇന്നും നമ്മള്‍ കാണാന്‍ പോകുന്നത് പാകിസ്താനിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത‍യാണ്. പാകിസ്ഥാന്‍ ആര്‍മിയിലെ ഒരു മേജര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ വിവാഹം ചെയ്തു കൊന്നു എന്നാണ് പ്രചരണം പ്രചരണത്തിന്‍റെ ആധാരമായി […]

Continue Reading

2015ല്‍ രാജസ്ഥാനിലുണ്ടായ ഒരു സംഭവത്തില്‍ പരിക്കേറ്റ പശുവിന്‍റെ ചിത്രം ഹിമാചലില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ പശുവിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

അമ്പലപാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടന വസ്തു ഭക്ഷിച്ച് മരിച്ചതിനെ തുടര്‍ന്ന്‍ മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയെ വിമര്‍ശിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പല പോസ്റ്റുകളും പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഈ പോസ്റ്റുകല്‍ക്കൊപ്പം സംഭവത്തിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതില്‍ ഏറ്റവും വ്യാപകമായി പ്രചരിച്ച തെറ്റിധാരണയായിരുന്നു സംഭവം സ്ഥലത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണ. മാധ്യമങ്ങളുടെ ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ സംഭവം മലപ്പുറത്താണ് സംഭവിച്ചത് എന്ന തെറ്റായ വാര്‍ത്ത‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ കേരളത്തിനെയും മലപ്പുറത്തിനെയും വിമര്‍ശിച്ച് പല പോസ്റ്റുകള്‍ […]

Continue Reading

മുംബൈയില്‍ നിന്നും ട്രെയിനില്‍ തിരൂരില്‍ എത്തിയവര്‍ ക്വാറന്‍റൈന്‍ കഴിയാന്‍ തയ്യാറാകാതെ മുങ്ങിയെന്ന വാട്‌സാപ്പ് പ്രചരണം വ്യാജം..

വിവരണം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബെയില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു ട്രെയിന്‍ വന്നിരുന്നു. ട്രെയിനില്‍ വന്നവരെ സ്വീകരിക്കാനും പ്രദേശത്തെ ആളുകളും പോലീസും ഉണ്ടായിരുന്നു. അവരെ ക്വാറന്‍റൈന്‍ ചെയ്യാനും മറ്റും സജ്ജരായിട്ടാണ് പോലീസും മറ്റുള്ളവരും നിന്നിരുത്. എന്നാല്‍ അവരില്‍ ഭൂരിഭാഗം ആളുകളും പിന്നിലെ ഡോറിലൂടെ പോലീസിന്‍റെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. അതുകൊണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തുക. ശ്രദ്ധിക്കുക, ആരും പുറത്തിറങ്ങാതിരിക്കുക വളരെ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് ഒരു ഓഡിയോ സന്ദേശം വാട്‌സാപ്പിലൂടെ […]

Continue Reading

മനോഹരമായ ഈ ആകാശദൃശ്യത്തിലുള്ളത് താമരശ്ശേരി ചുരമല്ല, ബാംഗ്ലൂരിലെ നന്ദിഹിൽസാണ്..

വിവരണം സഹ്യപർവ്വതത്തോട് ചേർന്നുകിടക്കുന്ന കേരളത്തിലെ  മലയോര മേഖലകൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടങ്ങളാണ്. വയനാട് കേരളത്തിലെ വളരെ മനോഹരമായ മലയോര മേഖലയാണ്.  കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം. പാതയ്ക്ക് ഇരുവശവും നിറയെ കാടുകളാണ്. ആദ്യകാലത്ത് കുതിരസവാരി ചെയ്താണ് ഈ വഴിയിലൂടെ വയനാട്ടിൽ എത്തിയിരുന്നത്.  പിന്നീട് വാഹനഗതാഗതം നടത്താൻ പാകത്തിലുള്ള പാതയായി താമരശ്ശേരി ചുരം വികസിപ്പിച്ചു. ചുരം റോഡിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വയനാട് എത്തുന്നതുവരെ കഠിനമായ ഒൻപത് ഹെയർപിൻ വളവുകളാണ് ചുരത്തിൽ ഉള്ളത്.  ബാംഗ്ലൂരിലേക്കും […]

Continue Reading

മുസ്‌ലിം സ്ത്രീയെയും മകളെയും മനപ്പൂര്‍വ്വം വാഹനം ഇടിച്ച് കൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യമാണോ ഇത്?

വിവരണം ഉത്തർപ്രദേശിൽ നിന്നുള്ള ദൃശ്യമാണ്.. പർദ്ദ ധരിച്ച സ്ത്രീകളും കുട്ടികളും നടന്ന് പോകുമ്പോൾ ഒരു കാർ മനപ്പൂർവ്വം അവരിലേക്ക് വണ്ടി കയറ്റുന്നു, നിർത്താതെ പോകുന്നു ! ഒരു സ്ത്രീയും അവരുടെ പ്രായപൂർത്തി ആകാത്ത മകളും മരണപ്പെട്ടു !! ടൈംസ് ഓഫ്‌ ഇന്ത്യ ജേർണലിസ്റ്റ് ആണ് സംഭവം പുറത്ത് വിട്ടത്. ഇത്രയും അധമന്മാരായ ഒരു ജനത ഈ ലോകത്ത് വേറെയുണ്ടോ !! എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു […]

Continue Reading

തമിഴ് താരം ഇല്ലയ ദളപതി വിജയ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നോ? വൈറല്‍ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

തമിഴ് സിനിമയുടെ സുപ്പര്‍ സ്റ്റാര്‍ ഇളയ ദളപതി വിജയ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട് ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. കമല്‍ ഹാസന്‍ രജനികാന്ത് പോലെയുള്ള താരങ്ങള്‍ തന്‍റെ രാഷ്ട്രിയ നിലപാട് വ്യക്തമാക്കിയതോടെ വിജയും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കും എന്നത് പല ആരാധകരുടെയും ആശയായിരുന്നു. എന്നാല്‍ വിജയ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേരുന്നു എന്നൊരു പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ ശക്തമാവയതോടെ ഞങ്ങള്‍ ഈ വാര്‍ത്ത‍യില്‍ എത്രത്തോളം സത്യമുണ്ട് എന്ന് അന്വേഷിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാര്‍ത്ത‍ […]

Continue Reading

കൊറോണസംഹാര പൂജയുടെ വിവരം ചേര്‍ത്തുള്ള ക്ഷേത്രത്തിലെ വഴിപാട് വിവരപ്പട്ടിക എഡിറ്റ് ചെയ്തതാണ്…

വിവരണം സർക്കാർ ഏർപ്പെടുത്തിയ നിർബന്ധിത ലോക്ഡൌണിനെ തുടർന്ന്  എല്ലായിടത്തും ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുന്ന ഔപചാരികമായി അവസാനിക്കുന്നജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചു. ക്രൈസ്തവ ദേവാലയങ്ങളും മുസ്ലീം പള്ളികളും തല്‍ക്കാലം തുറക്കുന്നില്ല എന്ന് മത പുരോഹിതര്‍ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിൽ ഒരു ക്ഷേത്രത്തിലെ വഴിപാട് വിവര പട്ടികയാണ്  നൽകിയിട്ടുള്ളത്. ഈ വഴിപാട് പട്ടികയിലെ ഏറ്റവും ചുവട്ടിൽ സ്പെഷ്യൽ കൊറോണ സംഹാര […]

Continue Reading

‘സര്‍’ എന്ന പദത്തിന്‍റെ നിര്‍വചനമായി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരം തെറ്റാണ്…

വിവരണം  വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ എല്ലാ നാട്ടിലും ബഹുമാനം നൽകേണ്ട വ്യക്തികളെ സംബോധന നാം സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് സർ. സര്‍‘ന്‍റെ’ അർത്ഥം അന്വേഷിക്കാതെ ബഹുമാനിക്കാൻ വേണ്ടി നാം ഈ പദം പരക്കെ ഉപയോഗിക്കുന്നു. സ്കൂളിലെ അധ്യാപകനെയും മേൽ ഉദ്യോഗസ്ഥനെയും അപരിചിതരായ മുതിർന്നവരെയും എല്ലാം ബഹുമാനപൂർവ്വം സർ എന്ന് നാമെല്ലാം അഭിസംബോധന ചെയ്യും.  ഇക്കഴിഞ്ഞ ദിവസം മുതൽ  വാട്സ്ആപ്പിൽ സര്‍‘ന്‍റെ’ നിർവചനം പ്രചരിക്കുന്നുണ്ട്.  ഇംഗ്ലീഷിൽ ഉള്ള ചെറിയ നിർവചനത്തിന്‍റെ ഒരു സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്:  സ്ക്രീൻഷോട്ട് പരിഭാഷ […]

Continue Reading