FACT CHECK: ഈ മൂന്ന്‍ IPS അധികാരികള്‍ സഹോദരരല്ല; സത്യാവസ്ഥ ഇങ്ങനെ…

മൂന്ന്‍ IPS അധികാരികളുടെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന മൂന്ന്‍ പേരും സഹോദരന്മാരും സഹോദരിയുമാണ്‌ എന്നാണ് വാദം.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ മൂന്ന്‍ IPS ഉദ്യോഗസ്ഥരെ നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഇവര്‍ സഹോദരന്മാരും സഹോദരിയുമാണ്‌ എന്ന് അറിയുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:  “സഹോദരിയു൦ […]

Continue Reading

FACT CHECK: സ്ത്രീ സുരക്ഷയ്ക്കായുള്ള ഈ മുന്നറിയിപ്പ് സംസ്ഥാന പോലീസിന്‍റെതല്ല…

വിവരണം  സംസ്ഥാന പോലീസ് നീതി-നിയമ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല, ജനങ്ങളുടെ ജീവന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായി വരുന്ന എല്ലാ അപകടങ്ങള്‍ക്കുമെതിരെ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ്. പ്രകൃതി ദുരന്തങ്ങളോ അല്ലെങ്കില്‍ അതുപോലെയുള്ള അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ സംസ്ഥാന പോലീസ് മാധ്യമങ്ങള്‍ വഴി പല മുന്നറിയിപ്പുകളും പൊതു ജനങ്ങള്‍ക്ക് കൈ മാറാറുണ്ട്.  എന്നാല്‍ പോലീസ് മുന്നറിയിപ്പിന്‍റെ രൂപത്തില്‍ പല വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രച്ചരിക്കാരുണ്ട്. ഈ മുന്നറിയിപ്പുകള്‍ പാലിക്കുന്നത് കൊണ്ട് ദോഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഇവ പോലീസ് […]

Continue Reading

FACT CHECK – മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ശരീരത്തിലുണ്ടാക്കുന്ന മാറ്റം ഈ പരീക്ഷണത്തിലൂടെ കണ്ടെത്താന്‍ കഴിയുമോ? വസ്‌തുത അറിയാം..

വിവരണം മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ എത്രത്തോളം മനുഷ്യ ശരീരത്തില്‍ ദൂഷ്യമുണ്ടാക്കുന്നുണ്ടെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൊബൈല്‍ കയ്യിലുണ്ടെങ്കില്‍ എന്ത് സംഭവിക്കുമെന്ന തലക്കെട്ട് നല്‍കിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഒരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ പൂര്‍ണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയെ നിര്‍ത്തി അദ്ദേഹത്തിന്‍റെ കൈ ഒരു വശത്തേക്ക് നീട്ടി നില്‍ക്കാന്‍ പറയുകയാണ് അവതരിപ്പിക്കുന്ന യുവാവ്. ശേഷം താന്‍ കൈ താഴേക്ക് താഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കും വിധം ശക്തിയായി മുകളിലേക്ക് കൈ ഉയര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ […]

Continue Reading

FACT CHECK: ദേശിയ പതാകയെ അപമാനിക്കുന്നതിന്‍റെ ഈ വീഡിയോയ്ക്ക് കര്‍ഷകസമരവുമായി യാതൊരു ബന്ധവുമില്ല…

സാമുഹ്യ മാധ്യമങ്ങളില്‍ കര്‍ഷക സമരത്തിനോട് ബന്ധപെടുത്തി ഭാരതത്തിന്‍റെ ദേശിയ പതാക കത്തിക്കുന്നതിന്‍റെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോക്ക് ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ഖാലിസ്ഥാനികള്‍ നമ്മുടെ ദേശിയ പതകയെ അപമാനിക്കുന്നതായി കാണാം. ഇവര്‍ ഈ കാര്യം […]

Continue Reading

RAPID FACT CHECK: ഈ ചിത്രം പ്രവാചകന്‍റെ വാളിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

ഹസ്രത്ത് മുഹമ്മദ്‌ നബിയുടെ വാള്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.  പക്ഷെ ഈ ചിത്രം പ്രവാചകന്‍റെ വാളിന്‍റെതല്ല. ചിത്രത്തില്‍ കാണുന്ന വാള്‍ യഥാര്‍ത്ഥത്തില്‍ ആരുടെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming the sword shown above belongs to Prophet Muhammad. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വാളിന്‍റെ ചിത്രം പ്രചരിപ്പിച്ച് വാദിക്കുന്നത് ഈ വാള്‍ പ്രവാചകന്‍ ഹസ്രത്ത് മുഹമ്മദ്‌ നബിയുടെതാണ് […]

Continue Reading

FACT CHECK: റിസര്‍വ് ബാങ്ക് 100, 10, 5 എന്നീ കറൻസികൾ പിൻവലിക്കുന്നു എന്ന വാര്‍ത്ത തെറ്റാണ്…

വിവരണം  കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വാർത്തയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 100, 10, 5 എന്നീ കറൻസികൾ പിൻവലിക്കുന്നു എന്നത്. വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഷെയർ ചാറ്റ് തുടങ്ങിയ മാധ്യമങ്ങളിലെല്ലാം വാർത്ത വളരെ വൈറലായിരുന്നു.   നോട്ടുകള്‍ പിന്‍‌വലിക്കുന്നു… 100, 10 5 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍‌വലിക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നു. മാര്‍ച്ച് അവസാനമോ ഏപ്രില്‍ അവസാനമോ നോട്ടുകള്‍ പ്രചാരത്തിലില്ല.- എന്ന വാചകങ്ങളാണ് പോസ്റ്റര്‍ രൂപത്തില്‍ പ്രചരിക്കുന്നത്.  archived link FB post പ്രചരണങ്ങളിൽ […]

Continue Reading

FACT CHECK: ഈ വൈറല്‍ വാട്സാപ്പ് സന്ദേശം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെതല്ല; സത്യാവസ്ഥ അറിയൂ…

Representative Image; photo credit: Reuters. വിദ്യഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് രക്ഷിതകള്‍ക്കായി നല്‍കിയ സന്ദേശം എന്ന തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ സന്ദേശം വിദ്യാഭ്യാസ മന്ത്രി ശ്രി. രവീന്ദ്രനാഥ് നല്‍കിയതല്ല എന്ന് വ്യക്തമായി.  പ്രചരണം Screenshot: Message forwarded to us for verification on our WhatsApp factline number. ഫാക്റ്റ് ക്രെസേണ്ടോയുടെ വാട്സാപ്പ് നമ്പറില്‍ മുകളില്‍ കാണുന്ന […]

Continue Reading

FACT CHECK: ഗുരുതരമായി പരിക്കേറ്റ ഈ വ്യക്തിയുടെ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല…

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പോലീസ് നടപടിയില്‍ പരിക്കേറ്റ ഒരു കര്‍ഷകന്‍റെ ചിത്രം എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങള്‍ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ അറിയൂ… പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ കര്‍ഷകന്‍ എന്ന് വാദിച്ച് ഒരു സര്‍ദാര്‍ജിയുടെ ചിത്രം നല്‍കിട്ടുണ്ട്. പോലീസുകാരാണ് ഈ കര്‍ഷകനെ മര്‍ദിച്ച് ഈ നിലയിലാക്കിയത് […]

Continue Reading

FACT CHECK – ഡെല്‍ഹിയില്‍ കര്‍ഷക സമരത്തിന് നേരെ പോലീസ് വെടി ഉതിര്‍ക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മറഞ്ഞ് ഇരുന്ന് കർഷകർക്ക് നേരെ പോലീസ് വെടി ഉതിർക്കുന്നു…. എന്ന തലക്കെട്ട് നല്‍കി 45 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് നടത്തിയ ട്രാക്ടര്‍ റാലിയും തുടര്‍ന്ന് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിന്‍റെ ഭാഗമായി നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോയാണിത്. അഡ്വ. അനസ് അലി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 70ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link Archived Link […]

Continue Reading

FACT CHECK: അഞ്ചു മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രസേനയുടെ നിര്‍ദ്ദേശം എന്ന്‍ വ്യാജ പ്രചരണം…

വിവരണം  റിപ്പബ്ലിക് ദിനമായ ഇന്നലെ ഡല്‍ഹിയിലെ പരേഡിന് സമാന്തരമായി പല സംസ്ഥാനങ്ങളിലും ട്രാക്ടര്‍ റാലികള്‍ നടക്കുകയും പലയിടത്തും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലെ റാലികള്‍ക്കിടയിലുണ്ടായ  സംഘര്‍ഷങ്ങളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത നമുക്ക് പരിശോധിക്കാം.  archived link FB post സുപ്രീംകോടതി തന്ന നിയമത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്തു ചെങ്കോട്ടയില്‍ കൊടി നാട്ടിയിട്ട് ഉണ്ടെങ്കില്‍…. നിങ്ങളെ വേരോടെ പിഴുതെറിയാനും അതേ നിയമത്തില്‍ വ്യവസ്ഥയുണ്ട്…. ✊✊💪💪 എന്ന […]

Continue Reading

FACT CHECK: ഈ ചിത്രം ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഒരു കുട്ടിയുടെതല്ല; സത്യാവസ്ഥ അറിയൂ…

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ലോകത്തിലെ ഏറ്റവും കറുത്ത നിറമുള്ള കുഞ്ഞിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം കുറച്ച് ദിവസങ്ങളായി വിണ്ടും പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ഒരു കുഞ്ഞിന്‍റെതല്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Viral Facebook post sharing photo of allegedly the ‘darkest baby in the world’ born in SA. Facebook Archived Link മുകളില്‍ […]

Continue Reading

FACT CHECK: അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ ഒരു കുഞ്ഞിനൊപ്പമുള്ള ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

അമേരിക്കയില്‍ പോലീസ്സുകാര്‍ നടത്തിയ വംശിയ ആക്രമണത്തില്‍ കൊലപെട്ട ഒരു ഇരുണ്ട വംശജനായ വ്യക്തിയുടെ കുഞ്ഞിന്‍റെ മുന്നില്‍ മുട്ട് കുത്തി മാപ്പ് അഭ്യര്‍ത്തിക്കുന്ന അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിനോടൊപ്പം നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ്‌ ചിത്രത്തില്‍ കാണുന്ന ഈ കുട്ടി നമുക്ക് നോക്കാം. പ്രചരണം Screenshot:Facebook post claiming that Biden is apologizing […]

Continue Reading

FACT CHECK – സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുൻ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട് ധ്വാജപ്രണാമം മിത്രമേ എന്ന തലക്കെട്ട് നല്‍കി ചന്ദ്രിക ദിനപത്രത്തിന്‍റെ ഫെയ്‌സബുക്ക് പേജായ ചന്ദ്രിക ഡെയ്‌ലി എന്ന പേജില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഐവൈസി ആന്‍ഡ് കെഎസ്‌യു ഇടവ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 173ല്‍ അധികം റിയാക്ഷനുകളും 53ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ […]

Continue Reading

FACT CHECK: രാഹുല്‍ ഗാന്ധി തമിഴ് നാട്ടില്‍ നെയ്ത്തുകാര്‍ക്കിടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലെ നാടകം നടത്തിയതാണോ? സത്യാവസ്ഥ അറിയൂ…

Photo credit: Dinakaran  മാസ്ക് ധരിച്ച് വെറും ഫോട്ടോ ഷൂട്ട്‌ ചെയ്യാനായി രാഹുല്‍ ഗാന്ധി സാധാരണ ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു എന്ന് കാണിക്കാന്‍ മാത്രം ഇരുന്നതാണ് എന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ഫോട്ടോയുടെ പിന്നിലെ സത്യാവസ്ഥ അറിയാന്‍ ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ ആരോപിക്കുന്നത് പൂര്‍ണമായും തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ഫോട്ടോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook […]

Continue Reading

FACT CHECK: ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷിനെ വിളിക്കാന്‍ രഹസ്യ ഫോണ്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

വിവരണം  സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണം ഉന്നത അന്വേഷണ ഏജന്‍സികള്‍ തുടരുകയാണ്. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ക്കെതിരെ ചരിത്രത്തിലാദ്യമായി സാമ്പത്തികമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പ്രമേയം പാസാക്കുകയും വോട്ടിനിടുകയും ചെയ്തു. എന്നാല്‍ വോട്ടില്‍ പ്രമേയം തള്ളപ്പെട്ടു. മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിച്ച ഒരു വാര്‍ത്ത അറിയിക്കുന്നത് സ്പീക്കര്‍ തന്‍റെ മറ്റൊരു നമ്പരില്‍ നിന്ന് സ്വപ്ന സുരേഷിനെ വിളിച്ചു എന്നാണ്. ഈ പ്രചരണം ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ പേരിലും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ചെന്നിത്തലയ്ക്ക് […]

Continue Reading

FACT CHECK – മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ 20 രൂപ ഫീസ് നല്‍കണമെന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതികള്‍ നല്‍കാന്‍ ഫീസ് ഇാടാക്കുമെന്ന് ഒരു ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീം ഹെഡായ രതീഷുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്- മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ എവിടെയാണ് പണച്ചിലവ് വരുന്നതെന്ന് അറിയില്ല. തപാല്‍, ഇ-മെയില്‍, വെബ്‌സൈറ്റ് തുടങ്ങിയ മാര്‍ഗങ്ങളില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള സംവിധാനങ്ങളുണ്ട്. കൂടാതെ […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദിയെ ‘ലോകനേതാവ്’ എന്ന് വിശേഷിപ്പിച്ച് ചെയ്ത ജോ ബൈഡന്‍റെ ട്വീറ്റ് വ്യാജമാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് അദ്ദേഹത്തിന് നന്ദി പ്രകടിപ്പിച്ച ജോ ബൈഡന്‍ പ്രധാനമന്ത്രി മോദിയെ വേള്‍ഡ് ലീഡര്‍ അതായത് ലോകനേതാവ് എന്ന തരത്തില്‍ സംബോധന ചെയ്തു എന്ന് വാദിച്ച് ഒരു  ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാപകമായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റ് വ്യാജമാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സ്ക്രീന്‍ഷോട്ടിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം താഴെ നല്‍കിയ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പറില്‍ […]

Continue Reading

FACT CHECK: കര്‍ണാടകയിലെ ബിജെപി നേതാകളുടെ പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ വെറും ഫോട്ടോഷൂട്ട്‌ ചെയ്യാനായി വാക്സിന്‍ എടുക്കുന്നത്തിന്‍റെ നാടകം കാണിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം വ്യാജമാണ് എന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങളില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് വീഡിയോയില്‍ ചിലര്‍ ഇന്‍ജെക്ഷന്‍ എടക്കുന്നതായി അഭിനയിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയില്‍ കാണുന്നവര്‍ […]

Continue Reading

FACT CHECK: രാഹുല്‍ ഗാന്ധി വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നുമുള്ള പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

വിവരണം  രാഹുല്‍ ഗാന്ധി ഈയിടെയായി  സാമൂഹ്യ മാധ്യമ പ്രചരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ തന്നെ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. അവ താഴെയുള്ള ലിങ്കുകളില്‍ നിന്നും വായിക്കാം  FACT CHECK: ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു എന്നത് വ്യാജ പ്രചരണമാണ്… FACT CHECK: ‘മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയ്ക്ക് പ്രിയങ്കരന്‍’ എന്ന് രാഹുല്‍ ഗാന്ധി പ്രശംസിച്ചു എന്നത് വ്യാജ പ്രചാരണമാണ്… ഇപ്പോള്‍ രാഹുല്‍ […]

Continue Reading

FACT CHECK: ‘നികേഷ് കുമാർ അഴീക്കോട് നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കും എന്ന് സൂചന’ – എന്ന് വ്യാജ പ്രചരണം…

വിവരണം  നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ നിർണയിക്കുന്ന ചർച്ചകളിലാണ്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരണം ശക്തമാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിന്‍റെ ചിത്രവും ഒപ്പം “സിപിഎം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം നികേഷ് കുമാർ അഴീക്കോട് നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കും എന്ന് സൂചന” എന്ന വാചകങ്ങളും ചേർത്താണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.   archived link FB post നികേഷ് കുമാർ കഴിഞ്ഞ തവണ സി.പി.എം […]

Continue Reading

FACT CHECK: പ്രധാനമന്ത്രി കള്ളനാണ് എന്ന് എഴുതിയ ഓട്ടോറിക്ഷയുടെ ചിത്രം എഡിറ്റഡാണ്….

എന്‍റെ പ്രധാനമന്ത്രി കള്ളനാണ് എന്ന് എഴുതിയ ഓട്ടോറിക്ഷയുടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: A Facebook post carrying the edited image. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ഓട്ടോറിക്ഷ കാണാം. ഈ ഓട്ടോറിക്ഷയില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രമുണ്ട് കൂടാതെ […]

Continue Reading

FACT CHECK: ‘മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയ്ക്ക് പ്രിയങ്കരന്‍’ എന്ന് രാഹുല്‍ ഗാന്ധി പ്രശംസിച്ചു എന്നത് വ്യാജ പ്രചാരണമാണ്…

വിവരണം  നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ ചില പ്രചാരണങ്ങള്‍ വ്യാപകമാകുന്നുണ്ട്. ഇത്തരത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നേതാക്കള്‍ക്കെതിരെ നടന്ന  ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.  ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ വീണ്ടും ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. രാഹുല്‍ ഗാന്ധിയുടെയും പിണറായി വിജയന്‍റെയും ചിത്രങ്ങളും ഒപ്പം കേരള ജനതക്ക് പ്രിയങ്കരന്‍ പിണറായി […]

Continue Reading

FACT CHECK – ശബരിമലയിലെ അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാര്‍ തുക ഉപയോഗിച്ചെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം #സ്വാമി_ശരണം #മോദിസർക്കാരിന്_അഭിനന്ദനങ്ങൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം കേന്ദ്ര സർകാർ ഫണ്ടുപയോഗിച്ഛാണ് നിർമിച്ചിരിക്കുന്നത് 24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം കൊടുക്കാൻ കഴിയുന്നതാണ് ഇത്.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK: കായംകുളത്ത് കള്ളപ്പണവുമായി അഞ്ച് ബിജെപി പ്രവര്‍ത്തകരെ പിടികൂടി എന്ന്‍ വ്യാജ പ്രചരണം…

കായംകുളത്ത് 1.88 കോടി രൂപ കള്ളപ്പണത്തിനൊപ്പം അഞ്ച് ബിജെപി പ്രവര്‍ത്തകരെ പിടികൂടി എന്ന പ്രചരണം ജനുവരി 11 മുതല്‍ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും, ഞങ്ങള്‍ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം കണ്ടെത്തിയതും എങ്ങനെയാണെന്ന് നോക്കാം. പ്രചരണം Screenshot: Viral post alleging 5 bjp workers caught with 1.88 cr black money. Facebook Archived Link മുകളില്‍ […]

Continue Reading

FACT CHECK: കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന് വ്യാജ പ്രചരണം…

വിവരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്കായി പുതിയ തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുന്ന തിരക്കിലാണ്. ഈ സന്ദര്‍ഭത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും – പ്രിയങ്ക ഗാന്ധി എന്ന വാചകങ്ങളാണ് പ്രിയങ്കയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ ഉള്ളത്.   archived link FB post ബീഫ് പ്രേമികളുടെ നാടാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്‍റെ ഗോവധ നിരോധന നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധമാണ് […]

Continue Reading

FACT CHECK: ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  ലോക് സഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ മുന്നോട്ടു വച്ച ന്യായ് പദ്ധതി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലും അവര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാര്‍ത്ത ഇതാണ്: ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പിലക്കാനാവില്ല – രാഹുല്‍ ഗാന്ധി. archived link FB post അതായത് ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആകില്ല എന്ന് […]

Continue Reading

FACT CHECK: നരേന്ദ്ര മോദി വണങ്ങുന്നത് അംബാനിയുടെ സഹോദരിയെ അല്ല, മത നേതാവായ സ്വാധ്വി റിതംബരയെയാണ്…

വിവരണം  പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തികളെ  ശിരസ്സ് കുനിച്ച് വണങ്ങുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മള്‍ വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കണ്ടിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു പോന്നിട്ടുണ്ട്. ഇതിനിടയില്‍ പല വ്യാജ വാര്‍ത്തകളും പ്രധാന മന്ത്രിയുടെ ഈ ‘വണങ്ങലു’മായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇങ്ങനെയുള്ള ചില പ്രചരണങ്ങളുടെ മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തിയിട്ടുണ്ട്. വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. താഴെയുള്ള ലിങ്കുകളില്‍ നിന്നും അവ വായിക്കാം  FACT CHECK: പ്രധാനമന്ത്രി മോദി പ്രണമിക്കുന്നത് […]

Continue Reading

ഇന്‍ജെക്ഷന്‍ കണ്ട് പേടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകയുടെ പഴയ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…

ഒരു മലയാളി ആരോഗ്യ പ്രവര്‍ത്തകയുടെ കൈയ്യില്‍  ഇന്‍ജെക്ഷന്‍ എടുക്കുന്നതിന്‍റെ പഴയ വീഡിയോ കോവിഡ്‌-19 വാക്സിന്‍ വിതരണത്തിന്‍റെ സന്ദര്‍ഭത്തില്‍ സാമുഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പക്ഷെ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് കൂടാതെ നിലവില്‍ കോവിഡ്‌ പ്രതിരോധത്തിന് ആരംഭിച്ച വാക്സിനേഷന്‍ പരിപാടിയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.    പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒരു മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഇന്‍ജെക്ഷന്‍ എടുക്കാന്‍ സഹപ്രവര്‍ത്തകര്‍ പെടുന്ന പാട് നമുക്ക് വീഡിയോയില്‍ […]

Continue Reading

FACT CHECK: ബജറ്റിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് രമേശ്‌ ചെന്നിത്തല പരാമര്‍ശം നടത്തി എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക് ഇന്നലെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ സമയമെടുത്ത് അവതരിപ്പിച്ച ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് നേടിയ ബജറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.   പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ബജറ്റിനെ പ്രശംസിച്ച് പരാമര്‍ശം നടത്തി എന്ന മട്ടില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: രമേശ്‌ ചെന്നിത്തലയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍, ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളോട് കൂടിയിട്ടുള്ള […]

Continue Reading

FACT CHECK: KSRTCക്ക് 3000 പുതിയ ബസുകള്‍ വാങ്ങാന്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത് വെറും 50 കോടി എന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം….

KSRTCക്ക് 3000 പുതിയ ബസുകള്‍ വാങ്ങാന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത് വെറും 50 കോടി രൂപ, അതായത് ഒരു ബസ് വാങ്ങാന്‍ വെറും ഒരു ലക്ഷത്തി അറുപത്താറായിരം രൂപ! എന്ന തരത്തിലൊരു പ്രചരണം ഇന്ന് കേരള നിയമസഭയില്‍ ബജറ്റ് പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരണം വ്യാജമാണ് എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.  പ്രചരണം Screenshot: Facebook post claiming Kerala govt announces only 50 crore rupees […]

Continue Reading

FACT CHECK: കോവിഡ്‌ വാക്സിനുകളുമായി പുറപ്പെടുന്ന ട്രക്കുകളുടെ ഈ ചിത്രം ഗുജറാത്തിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…

കോവിഡ്‌-19ന്‍റെ വാക്സിന്‍ നിറഞ്ഞ ട്രക്കുകള്‍ രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യാന്‍ പോകുന്നതിന്‍റെ ദൃശ്യം കാണിക്കുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ ഈ അടുത്ത കാലത്ത് വൈറല്‍ ആയിരുന്നു.  ഈ ചിത്രം പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റിയും ആസ്റ്റ്രസെനെക കമ്പനിയും ചേര്‍ന്ന്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ കൊണ്ട് പോകുന്നതിന്‍റെതാണ്. പക്ഷെ ചിലര്‍ ഈ ചിത്രം ഗുജറാത്തിലേതാണ് എന്ന് വാദിച്ച് പ്രചരണം നടത്തുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്താണ് […]

Continue Reading

FACT CHECK: ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയ സൗജന്യമാണ്‌ എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

വിവരണം  ചികിത്സയുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കാരുണ്ട്. അവ ചികില്‍സാ സഹായങ്ങളെ പറ്റിയുള്ള അറിയിപ്പുകളാകാം, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളാകാം, അല്ലെങ്കില്‍ ചികിത്സാ കേന്ദ്രത്തെ പറ്റിയും സമ്പ്രദായത്തെ പറ്റിയുമുള്ള അനുഭവ കുറിപ്പുകളാകാം. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഇത്തരത്തിലൊരു അറിയിപ്പ് ഈയിടെ വ്യാപകമായി പ്രചരിക്കുകയുണ്ടായി.  പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: 18 വയസ്സില്‍ താഴെയുള്ള heart patients തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഹോസ്പിറ്റലില്‍ heart operations സൗജന്യമാണ്. അപ്പോയ്ന്മെന്‍റ് എടുത്ത ശേഷം […]

Continue Reading

FACT CHECK: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

വിവരണം  സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഹിന്ദു സമുദായത്തെ പുകഴ്ത്തി പറഞ്ഞു എന്ന വിവരണത്തോടെ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ലോകത്ത് എല്ലാ രാജ്യങ്ങളിലും ഹിന്ദു സമൂഹം ജീവിക്കുന്നുണ്ട്. എന്നാൽ അവർ ഏതെങ്കിലും രാജ്യത്ത് കലാപമുണ്ടാക്കുകയോ മതത്തിന്റെ പേരിൽ ചാവേറാക്രമണം നടത്തി എന്നോ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ  കേൾക്കില്ല അവർ ഏത് രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തിന്‍റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നു. സൗദി രാജകുമാരന്‍ “ ഇതിനു മുമ്പ് […]

Continue Reading

FACT CHECK – ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് ചാടുന്ന ബഹിരാകാശ സഞ്ചാരിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഓസ്ട്രേലിയയിലെ ഒരു ബഹിരാകാശ സഞ്ചാരി ബഹിരാകാശ പേടകത്തിൽ നിന്നും ഭൂമിയിലേക്ക് | 128000 അടി ഉയരത്തിൽ നിന്നും ചാടുന്നു 4 മിനിറ്റ് കുറച്ച് സെക്കൻ്റുകൾക്കുള്ളിൽ ഭൂമിയിലെത്തുന്ന ദൃശ്യം. ഭൂമി കറങ്ങുന്നതും നമുക്ക് കാണാം.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനില്‍ തഴവ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 39ല്‍ അധികം റിയാക്ഷനുകളും 64ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ […]

Continue Reading

കളിമണ്ണില്‍ പ്രതിമയുണ്ടാക്കിയത് ഈ ബാലനല്ല; സത്യാവസ്ഥ ഇങ്ങനെ…

Image Courtesy: Sadanand Mallick’s Facebook Post. കളിമണ്ണില്‍ സ്വന്തം പ്രതിമയുണ്ടാക്കിയ ഒരു ബാലന്‍ എന്ന തരത്തില്‍ ഒരു ബാലനും, ആ ബാലന്‍റെ മണ്ണില്‍ നിര്‍മിച്ച ഒരു പ്രതിമയുടെയും ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തില്‍  ഇത്ര മനോഹരമായി സ്വന്തം പ്രതിമയുണ്ടാക്കി എടുത്ത ഈ ബാലനെ പലരും അഭിനന്ദിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രതിമയുണ്ടാക്കിയത് ഈ ബാലനല്ല എന്ന് കണ്ടെത്തി. ആരാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രതിമയുണ്ടാക്കിയത് നമുക്ക് […]

Continue Reading

FACT CHECK: മുസ്ളിം ദേവാലയത്തില്‍ നമസ്ക്കരിക്കുന്ന സിഖുകാരന്‍റെ ചിത്രം 2017 ലേതാണ്… കര്‍ഷക സമരവുമായി ബന്ധമില്ല…

വിവരണം  ഡല്‍ഹിയില്‍ മാറ്റമില്ലാതെ തുടരുന്ന കര്‍ഷക സമരത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി ഇടപെട്ടതായി വാര്‍ത്തകള്‍ അറിയിക്കുന്നു. വാര്‍ത്ത ഇങ്ങനെ: “വിവാദമായ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കേന്ദ്രവും കർഷക യൂണിയനുകളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാൻ 4 അംഗ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇത് പ്രാബല്യത്തിൽ […]

Continue Reading

FACT CHECK: 2021 ഫെബ്രുവരി മാസത്തില്‍ ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം ആവര്‍ത്തിച്ച് വരുന്ന പ്രതിഭാസം 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്ന പ്രചാരണത്തിന്‍റെ വസ്തുത…

വിവരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ 2021 ഫെബ്രുവരി മാസവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ എല്ലാവരും ഇതിനോടകം കണ്ടുകാണും. സന്ദേശത്തിലെ വാചകങ്ങള്‍ ഇതാണ്: “ഈ വരുന്ന ഫെബ്രുവരി നിങ്ങളുടെ ജീവിതത്തില്‍ ഇനി വരില്ല. കാരണം ഈ വര്‍ഷം ഫെബ്രുവരിയില്‍ 4 ഞായര്‍, 4 തിങ്കള്‍, 4 ചൊവ്വ, 4 ബുധന്‍, 4 വ്യാഴം, 4 വെള്ളി, 4 ശനിയാഴ്ച്ച്ചകളുണ്ട്. 823 വര്‍ഷത്തിലൊരിക്കല്‍ ഇത് സംഭവിക്കുന്നു. ഫെബ്രുവരി 2021” അതായത് 2021 ഫെബ്രുവരി മാസത്തില്‍ […]

Continue Reading

FACT CHECK: ‘റോക്കിംഗ് സ്റ്റാര്‍’ യാഷ് ‘സംഘി’യാണോ? സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയൂ…

കന്നഡ സിനിമയില്‍ റോക്കിംഗ് സ്റ്റാര്‍ എന്ന തരത്തില്‍ അറിയപെടുന്ന പ്രസിദ്ധ നടന്‍ യാഷിന്‍റെ 2018ലെ സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്രം കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ടീസര്‍ ഈ അടുത്ത കാലത്ത് പുറത്ത് വന്നിട്ടുണ്ട്. ടീസാറിന് ട്വിട്ടാര്‍, യുട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ഇത് വരെ ലഭിച്ചിരിക്കുന്നത് റെക്കോര്‍ഡ്‌ വ്യുസാണ്. ഈ ടീസര്‍ കേരളമടക്കം രാജ്യത്ത് മുഴുവന്‍ സാമുഹ്യ മാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ യാഷിന്‍റെ 2018ലെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ […]

Continue Reading

FACT CHECK: ‘മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാണക്കാട് ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ പരാമര്‍ശം നടത്തി’ എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  രാഷ്ട്രീയ നേതാക്കള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ പറ്റിയോ ആശയങ്ങളെ കുറിച്ചോ പുകഴ്ത്തിയോ ഇകഴ്ത്തിയോ പരാമര്‍ശം നടത്തി എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സാധാരണയാണ്. ഇങ്ങനെയുള്ള പ്രചരണങ്ങളില്‍ പലതും അടിസ്ഥാന രഹിതവും വ്യാജവുമായിരിക്കും എന്നാണ് അവലോകനത്തിനൊടുവില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ഫാക്റ്റ് ചെക്കുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റിലോ അല്ലെങ്കില്‍ ഫേസ്ബുക്ക് പേജിലോ കാണാന്‍ സാധിക്കും.  ഇത്തരത്തില്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഏഷ്യാനെറ്റ് ചാനലിന്‍റെ എംബ്ലത്തോടൊപ്പം പാണക്കാട് […]

Continue Reading

FACT CHECK: കര്‍ഷകര്‍ ഒരു ലോഡ് ചാണകം ഇറക്കി പ്രതിഷേധിച്ചത് ഹരിയാനയിലെ മന്ത്രിയുടെ വീടിന്‍റെ മുന്നിലല്ല; സത്യാവസ്ഥ ഇങ്ങനെ…

ഹരിയാനയിലെ ഒരു മന്ത്രി പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്ഥാനികളെന്നും തിവ്രവാദികളെന്നും വിളിച്ചപ്പോള്‍ പ്രതികാരമായി കര്‍ഷകര്‍ മന്ത്രിയുടെ വീടിനെ മുന്നില്‍ ഒരു ലോഡ് ചാണകം ഇറക്കി എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം വൈറലാണ്. ഇത്തരം വാദങ്ങള്‍ക്കൊപ്പം ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, സംഭവത്തിന്‍റെ സത്യാവസ്ഥ പോസ്റ്റില്‍ വാദിക്കുന്നത് പോലെയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് […]

Continue Reading

FACT CHECK: ഭാരതം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു രൂപ പോലും വേള്‍ഡ് ബാങ്കില്‍ നിന്നും കടം എടുത്തിട്ടില്ല എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത അറിയൂ…

വിവരണം ലോക ബാങ്കിനെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. അഞ്ച് അന്താരാഷ്‌ട്ര സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് ലോക ബാങ്ക്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്ര സ്ഥാപനമായ അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്കും  (International Bank For Reconstruction and Development – IBRD) ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് അസോസിയേഷനും (ഐ.ഡി.എ.) ആണ് ലോക ബാങ്കിലെ പ്രമുഖ സംഘടനകള്‍. ഉൽപാദനത്തിനുള്ള മൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ ഗവൺമെന്റുകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഗവൺമെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജൻസികൾക്കും […]

Continue Reading

FACT CHECK – അല്‍കബീര്‍ എന്ന പ്രമുഖ മാംസ കയറ്റുമതി സ്ഥാപനത്തിന്‍റെ ഉടമ അമുസ്‌ലിം ആണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം അൽ- കബീർ! ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനം.. മുസ്ലിമിന്റെ സ്ഥാപനമല്ല ഉടമ നല്ല ഒന്നാന്തരം സംഘിയാണ്..സ്റ്റിക്കർ കണ്ടോ “ഹലാൽ” കബീർ എന്ന പേരും ഇട്ട് ഹലാൽ സ്റ്റിക്കർ അടിക്കുന്നത് മുസ്ലിങ്ങൾക്ക് പണം ഉണ്ടാക്കി കൊടുക്കാൻ അല്ല. മുസ്ലിങ്ങളുടെ പണം സ്വന്തം കീശയിൽ ആക്കാൻ ആണ് ഈ കച്ചവട തന്ത്രം… എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താമരവാടി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

FACT CHECK: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ പി ജയരാജന്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു എന്നുള്ള പ്രചരണം വ്യാജമാണ്…

വിവരണം  സാമൂഹ്യ മാധ്യമ പ്രചരണങ്ങളില്‍ നിരന്തരം ഉള്‍പ്പെടുന്ന ഒരാളാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അദ്ദേഹത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ചില വാര്‍ത്തകള്‍ വ്യാജമായിരുന്നു എന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു എന്ന് ഇതിനു മുമ്പും വ്യാജ വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്.  അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ചിലത് താഴെ കൊടുക്കുന്നു:  പി ജയരാജന്‍റെ പേരിൽ പ്രചരിക്കുന്ന ഈ പരാമർശം വ്യാജമാണ് സിപിഎം നേതാവ് പി ജയരാജനോടൊപ്പം പാലത്തായി […]

Continue Reading

FACT CHECK: ഈ ചിത്രം ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയുടെതല്ല; സത്യാവസ്ഥ അറിയൂ…

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ  പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. ഈ ട്രാക്ടര്‍ റാലിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കഴിഞ്ഞ മാസത്തെയാണ്, അങ്ങനെ ചിത്രത്തിന് ഇന്ന് നടന്ന ട്രാക്ടര്‍ റാലിയുമായി യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. ഈ ചിത്രം ഡല്‍ഹിയിലെതുമല്ല. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]

Continue Reading

FACT CHECK: ഒരു ലക്ഷം രൂപയുടെ ഈ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടില്ല

വിവരണം  ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങളില്‍ പലരും വാട്ട്സ് അപ്പിലും ഫെസ്ബുക്കിലും ഷെയര്‍ ചാറ്റിലുമെല്ലാം ഒരു ചിത്രം കണ്ടുകാണും. റിസര്‍വ് ബാങ്ക് 100,000 രൂപയുടെ നാണയം പുറത്തിറക്കി എന്ന വിവരണത്തോടൊപ്പം നാണയത്തിന്റെ ചിത്രം ചേര്‍ത്താണ് പ്രചരണം നടക്കുന്നത്. “കാണാത്തവർക്കായി R.B.I. പുറത്തിറക്കിയ ഒരു ലക്ഷം രൂപ നാണയം” എന്ന വാചകമാണ് ചിത്രത്തോടൊപ്പം ഉള്ളത്.  archived link FB post 2016 ലെ നോട്ടു നിരോധനത്തിന് ശേഷം നോട്ടുമായും നാണയങ്ങളുമായും ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ സുപ്രധാനമായ ചില […]

Continue Reading

FACT CHECK: കൊല്ലപ്പെട്ട ഔഫ്‌ അബ്ദു റഹ്മാന് ആണ്‍കുട്ടി ജനിച്ചു എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

വിവരണം  കഴിഞ്ഞ ദിവസം കാസര്‍ഗോഡ്‌ കുത്തേറ്റു മരിച്ച അബ്ദു റഹ്മാന്‍ ഔഫിനെ ആരും മറന്നു കാണില്ല. ഔഫിന്റെ മരണത്തെ തുടര്‍ന്ന് ചില വ്യാജ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏതാനും പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.  ഇപ്പോള്‍ വീണ്ടും ഒരു പോസ്റ്റ് ഔഫുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.  രണ്ടു ചെറിയ പെണ്‍കുട്ടികള്‍ നവജാത ശിശുവുമായി ഇരിക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. ഒപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: “👉മുസ്ലിം ലീഗ് തീവ്രവാദികൾ കൊലപ്പെടുത്തിയ ധീര […]

Continue Reading

RAPID FACT CHECK: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സോണിയ ഗാന്ധിയുടെ പഴയ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി ആയിരുന്ന മാന്‍മോഹന്‍ സിംഗിനെ തന്‍റെ ഇരിപ്പിടത്തില്‍ നിന്ന് എഴുനേല്‍പ്പിച്ച് സോണിയ ഗാന്ധി ആ സ്ഥാനത്ത് ഇരുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് സോണിയ ഗാന്ധി നില്‍ക്കുന്നതായി കാണാം. അപ്പോള്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ […]

Continue Reading

FACT CHECK – സൗത്ത് ഇന്ത്യന്‍ ബാങ്ക് മുസ്‌ലിം വിഭാഗത്തിന് പ്രത്യേക പലിശ രഹിത വായ്പ പദ്ധതി ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഇത് കോഴിക്കോട് രാമനാട്ടുകര സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ATM കൗണ്ടറിൽ വച്ച ഒരു ബോർഡ്‌ ആണ്… ഈ ശരിയത്തു നിയമം ഭാരതത്തിൽ എവിടെയും ഇല്ല. പിന്നെ എന്തു കുന്തത്തിനാണ് ഇവർ ഈ ബോർഡ്‌ വച്ചത്… ഹിന്ദുക്കൾ ലോൺ എടുക്കാൻ ചെല്ലുമ്പോൾ കൊള്ള പലിശയും… നൂന്യപക്ഷം ചെല്ലുമ്പോൾ പലിശ കുറവും ഇതെന്താ പാകിസ്ഥാനോ സിറിയയോ.. അനുവദിച്ചു കൂടാ..ഒന്നുകിൽ അവർ ആ ബോർഡ്‌ എടുത്തു മാറ്റണം… അല്ലെങ്കിൽ പൂട്ടി കെട്ടി പോണം.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ […]

Continue Reading

FACT CHECK: എ.ടി.എം എന്നു കരുതി പാസ്സ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച സംഭവം നടന്നത് ഉത്തര്‍പ്രദേശിലല്ല, ആസാമിലെ ഗുവാഹത്തിയില്‍ ആണ്…

വിവരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ രണ്ടു പോലീസുകാരെയും നാല് കള്ളന്മാരെയും കാണാം. അവരുടെ കൈയ്യില്‍ ഒരു എ ടി എം മെഷീന്‍ ഉള്ളതായും കാണാം. ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകം ഇങ്ങനെ: “എന്തിനോ തിളച്ച സാമ്പാര്‍: കക്കണമെങ്കിലും വിദ്യാഭ്യാസം അനിവാര്യം: ATM മിഷ്യന്‍ എന്ന് കരുതി പഹയന്മാര്‍ പൊക്കിയത് പാസ്ബുക്ക് പ്രിന്റിംഗ് മിഷ്യന്‍” ചിത്രത്തിന്‍റെ അടിക്കുറിപ്പായി “ഉത്തർ പ്രദേശിലെ ജനങ്ങൾ വിദ്യഭ്യാസത്തിന്റെ കുറവ് മൂലം ബുദ്ധിമുട്ടുന്നതായി ലോക […]

Continue Reading