FACT CHECK – കെ.കെ.രമ യുഡിഎഫിനെ തള്ളി പറഞ്ഞു എന്ന പ്രചരണം തെറ്റ്.. വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചത്.. വസ്‌തുത അറിയാം..

വിവരണം നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് രമ അപ്പോ വോട്ട് കൊടുത്ത യൂഡീഎഫുകാർ ആരായി… എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് മലയാളം ചാനലിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഞാന്‍ ജയിച്ചത് എന്‍റെ കഴിവുകൊണ്ട്. സ്വതന്ത്ര ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.. എന്നതാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിലും നല്‍കിയിരിക്കുന്നത്. ബുഹാരി ഷംസുദ്ദീന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived […]

Continue Reading

FACT CHECK: പാകിസ്ഥാനിലെ പഴയ ചിത്രങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ക്രിസ്ത്യാനികള്‍ക്ക് നേരെ സംഘപരിവാറിന്‍റെ ആക്രമണങ്ങളുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇതില്‍ ചില ചിത്രങ്ങള്‍ പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. പാകിസ്ഥാനിലെ ഏത് ചിത്രങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “എല്ലാ ക്രിസംഘികളിലും എത്തുന്നവരെ ഷെയര്‍ ചെയ്യുക.”  ഈ ചിത്രം […]

Continue Reading

FACT CHECK – കാനഡയില്‍ ചുഴലിക്കാറ്റ് അടിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത ഇതാണ്..

വിവരണം കാനഡയിൽ ടൊറണ്ടൊ ചുഴലിക്കാറ്റ്അടിച്ചപ്പോള്‍… എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിതീവ്രമായ ചുഴലിക്കാറ്റിനിടയില്‍ അത് ഷൂട്ട് ചെയ്യുന്ന ഒരു സംഘത്തിന്‍റെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. രാജ്മോഹന്‍ എസ്.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 55ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതാണ് പ്രചരിക്കുന്ന വീഡിയോ- Facebook Post Archived Link എന്നാല്‍ ഇതില്‍ കാണുന്നത് കാനഡ‍യില്‍ വീശിയ ചുഴലിക്കാറ്റിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ തന്നെയാണോ? […]

Continue Reading