FACT CHECK – എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി പിടികൂടി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി എന്ന തരത്തിലുള്ള ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയെ വനിത ഉദ്യോഗസ്ഥര്‍ ജീപ്പില്‍ ഇരുത്തിയിരിക്കുന്നതും കഞ്ചാവ് ഒരു വാഹനത്തിന് മുകളില്‍ വെച്ചിരിക്കുന്നതുമായ ചില ചിത്രങ്ങള്‍ ചേര്‍ത്താണ് പ്രചരിപ്പിക്കുന്ന. എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ 4 പെണ്‍കുട്ടികളെ 5 കിലോ കഞ്ചാവുമായി മുണ്ടക്കയത്ത് നിന്നും എക്‌സൈസ് പിടികൂടി..എന്ന തലക്കെട്ട് നല്‍കി ലേഖ അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 115ല്‍ […]

Continue Reading

FACT CHECK: ഈ ചിത്രം ഹിസ്ബുൾ തീവ്രവാദി മെഹ്‌റാജുദീൻ ഹൽവായി ഉബൈദിന്‍റെതല്ല… മറ്റൊരു തീവ്രവാദിയുടെതാണ്

പ്രചരണം  ഹിസ്ബുൾ, ഐ.എസ്, അൽക്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകൾ ലോകരാജ്യങ്ങൾക്ക് എന്നും ഭീഷണിയാണ്. ദയാദാക്ഷിണ്യമില്ലാത്ത ക്രൂരമായ അക്രമമാണ് ഇത്തരം സംഘടനകൾ ഓരോ രാജ്യത്തും ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാജ്യത്ത് സംഘടനയിൽപ്പെട്ട ആരെങ്കിലും പോലീസ് പിടിയിലാകുമ്പോൾ അത് വളരെ വലിയ വാർത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. ഒരു തീവ്രവാദ സംഘടനയുടെ നേതാവിനെ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ്:  ഇന്നത്തെ സന്തോഷ വാർത്ത 👍 👌 💪 🇮🇳 👇 […]

Continue Reading

FACT CHECK: മേഘാലയയില്‍ വീടുകളില്‍ ചെന്ന് വാക്സിനേഷന്‍ നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടില്ല… വസ്തുത അറിയൂ…

പ്രചരണം  ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വാക്സിനേഷൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്.  മുഴുവൻ ജനസംഖ്യയുടെ അഞ്ചു ശതമാനത്തിലധികം പേർ അതായത് ഏഴു കോടിയിലധികം  ഇതിനോടകം രണ്ട് വാക്സിനുകളും സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.  മേഘാലയയില്‍ വീടുകളില്‍ ചെന്ന് വാക്സിൻ എടുക്കുന്നു എന്നു പറഞ്ഞാണ് ഒരു ചിത്രം നൽകിയിരിക്കുന്നത്. വീട് എന്ന് തോന്നുന്ന തരത്തിൽ കയറില്‍ തുണികൾ ഉണക്കാൻ ഇട്ടിരിക്കുന്നതും  വരാന്തയിൽ പച്ചക്കറികൾ വിളവെടുത്ത് വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.  archived link FB […]

Continue Reading