FACT CHECK: UKയിലെ ഒരു വിമാന അഭ്യാസത്തിന്‍റെ വീഡിയോ അഫ്ഗാനിസ്ഥാനില്‍ കണ്ട പാക്കിസ്ഥാന്‍ യുദ്ധവിമാനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

അഫ്ഗാനിസ്ഥാനിലെ പഞ്ചശീറില്‍ താലിബാനെ സഹായിക്കാന്‍ പാകിസ്ഥാന്‍ അയച്ച വിമാനം എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അഫ്ഗാനിസ്ഥാനിലെതല്ല എന്ന് വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു വിമാനം മലകളുടെ ഇടയില്‍ പറക്കുന്നതായി കാണാം. ഈ വീഡിയോ അഫ്ഗാനിസ്ഥാനിലെ പഞ്ചശീറില്‍ താലിബാനെ സഹായിക്കാന്‍ പാകിസ്ഥാന്‍ അയച്ച വിമാനം ആണ് എന്ന് വാദിച്ച് […]

Continue Reading

FACT CHECK: വീഡിയോ വെല്ലൂരിൽ നിന്ന് മോഷ്ടിച്ച സ്വർണം പിടികൂടിയതിന്‍റെതാണ്; തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റിയുടെ വീട്ടിൽ നടന്ന റെയ്ഡുമായി യാതൊരു ബന്ധവുമില്ല…

റെയിഡില്‍ പിടിച്ചെടുത്തതാണ് എന്ന അവകാശവാദത്തോടെ, സ്വർണ്ണാഭരണ ശാലയിലെ പോലെ ആഭരണങ്ങൾ ടേബിളിനു മുകളിൽ നിരത്തി വച്ചിരിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം   ഈ ആഭരണങ്ങൾ റെയ്ഡിനിടെ തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിയുടെ പക്കല്‍ നിന്നും ലഭിച്ചതാണ് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഭക്തർ തങ്ങളുടെ കാര്യപ്രാപ്തിക്കും ദൈവപ്രീതിക്കായും വാരിക്കോരി ദൈവങ്ങൾക്കു കൊടുക്കുന്നതാണ് ഇത്.. തിരുപ്പതിയെ സേവിക്കുന്ന 16 പൂജാരിമാരിൽ ഒരു പൂജാരിയുടെ വീട്ടിൽ ആധായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയപ്പോൾ […]

Continue Reading

EXPLAINED: ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ച ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കില്ല…

പെട്രോൾ ഡീസൽ വിലവർധന ഇപ്പോഴും അതും ചൂടുപിടിച്ച ചർച്ച വിഷയം തന്നെയാണ് ചില സംസ്ഥാന സർക്കാരുകൾ പെട്രോൾ വില കുറയ്ക്കാൻ തയ്യാറായി.  കേരള സര്‍ക്കാര്‍ ഇതേവരെ കുറച്ചിട്ടില്ല എന്ന്  പരക്കെ ആക്ഷേപമുണ്ട്. ഇപ്പോള്‍ ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ചതായി ആയി സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. archived link FB post “ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിസ്മയം ആകുന്നു. പെട്രോളിന് കുറച്ചത് 25 രൂപ…”എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.  ഞങ്ങൾ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ജാർഖണ്ഡിൽ നിന്നും […]

Continue Reading

FACT CHECK: കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ഈ വൈറല്‍ ചിത്രം നിലവിലേതല്ല; സത്യാവസ്ഥ അറിയൂ…

എല്‍.ഡി.എഫ്. ഭരണത്തില്‍ കേരളത്തിലെ ഒരു റോഡിന്‍റെ ദുരവസ്ഥ കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ജനങ്ങളുടെ ഇടയിലും മാധ്യമങ്ങളിലും വലിയൊരു ചര്‍ച്ച വിഷയമാണ്. സമുഹ മാധ്യമങ്ങളിലും കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ചുണ്ടി കാണിച്ച് എല്‍.ഡി.എഫ്. സര്‍ക്കാറിന്‍റെ കെ-റെയില്‍ പദ്ധതിയെയും പലരും ട്രോള്‍ ചെയ്തിട്ടുണ്ട്. […]

Continue Reading

FACT CHECK – നാളികേര വികസന ബോര്‍‍ഡ് വൈസ് ചെയര്‍മാനെ നിയമച്ചത് പിണറായി സര്‍ക്കാരാണോ? വസ്‌തുത അറിയാം..

വിവരണം നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജെപി നേതാവായിട്ടുള്ള നാരായണന്‍ മാസ്റ്ററാണ് നാളികേര വികസന ബോര്‍ഡിന്‍റെ പുതിയ വൈസ് ചെയര്‍മാന്‍. എന്നാല്‍ ഇദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ നിയമിച്ചതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. അതിന് കാരണമായി ഉയരുന്ന ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.അബ്‌ദുറഹ്മാന്‍ 2016ലും 2021ലും താനൂരില്‍ വിജയിച്ചത് ബിജെപി വഴങ്ങിക്കൊടുത്തതിനാലാണാനെന്നും ഇതിന് ഉപകാരസ്മരണയായി ബിജെപി നേതാവും താനൂരില്‍ നിന്നും മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാരായണന്‍ മാസ്റ്ററിനെ പിണറായി […]

Continue Reading

FACT CHECK: വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറയുടെ ചിത്രം എഡിറ്റ് ചെയ്തതാണ്… അയര്‍ലണ്ടിലെ പുരാതന മുനിയറയാണിത്…

പ്രപഞ്ചത്തെ നിലനിർത്തുന്ന നാല് അടിസ്ഥാന ബലങ്ങളിൽ ഒന്നാണ് ഗുരുത്വാകർഷണം. ഭൂമിയിലെ പിണ്ഡമുള്ള വസ്തുക്കള്‍ പരസ്പരം ആകർഷിക്കുന്ന പ്രകൃതിയുടെ പ്രതിഭാസമാണിത് എന്ന് നമുക്കെല്ലാം അറിയാം. ഗുരുത്വാകർഷണം ഉള്ളതുകൊണ്ടാണ് ഭൂമിയിൽ ജീവജാലങ്ങളും  ജലവും എല്ലാം നിലനിൽക്കുന്നത്. എന്നാൽ ഗുരുത്വാകർഷണം ഇല്ലാത്ത സ്ഥലങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..? ഭൂമിയിൽ അത്തരത്തിൽ ചില സ്ഥലങ്ങളുണ്ട് എന്ന് പറയപ്പെടുന്നു. ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ അഭാവത്തില്‍ ഒരു പാറ വായുവിൽ ഉയർന്നു നിൽക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ നീളത്തിലുള്ള […]

Continue Reading

FACT CHECK: UPയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? സത്യാവസ്ഥ അറിയൂ…

ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ജനങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബിജെപിയില്‍ സീറ്റ്‌ വിതരണത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ നിജസ്ഥിതി നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ബിജെപിയുടെ പോസ്റ്ററുകളുള്ള വാഹനങ്ങല്‍ക്കൂനെരെ അക്രമം നടക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

FACT CHECK: അതിഥി തൊഴിലാളികളുടെ പ്രതിഷേധ റാലിയുടെ ഈ വീഡിയോ 2019 ലേതാണ്… കിഴക്കമ്പലത്തു നടന്ന സംഘര്‍ഷവുമായി ബന്ധമില്ല…

ഇന്നലെ കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്‍റ്സിലെ അതിഥി  തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷം നിയന്ത്രണാതീതമാവുകയും പ്രശ്നം പരിഹരിക്കാന്‍ എത്തിയ പോലീസുകാരില്‍ പലര്‍ക്കും സാരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു.  ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം   ബംഗ്ലാദേശികളും റോഹിങ്ക്യകളും പാറക്കടവ് ടൗണിൽ നടത്തിയ പ്രകടനമാണ് എന്ന് അവകാശപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.  വീഡിയോദൃശ്യങ്ങളിൽ മുദ്രാവാക്യം മുഴക്കി മുന്നോട്ട് നീങ്ങുന്ന ഇന്ന അതിഥി തൊഴിലാളികളെ കാണാം. സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയുമാണ് മുദ്രാവാക്യം […]

Continue Reading

FACT CHECK: അസാദുദ്ദിന്‍ ഒവൈസി ഹിന്ദുക്കള്‍ക്കെതിരെ പ്രസംഗിച്ചോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

ഉത്തര്‍പ്രദേശിലെ കാന്‍പ്പുറില്‍ നടത്തിയ പ്രസംഗത്തില്‍ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം. തലപ്പന്‍ അസാദുദ്ദിന്‍ ഒവൈസി ഹിന്ദുകളെ ഭീഷണിപെടുത്തി എന്ന തരത്തില്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗത്തിന്‍റെ ദൃശ്യങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഒവൈസി പ്രസംഗത്തില്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒവൈസി ഉര്‍ദുയില്‍ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. അദ്ദേഹം പറയുന്നത്, “എന്‍റെ […]

Continue Reading

FACT CHECK: സൈനികര്‍ നിരാശ്രയയായ ഗര്‍ഭിണിയെ സഹായിക്കുന്ന വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല, ചിത്രീകരിച്ചതാണ്…

അതിർത്തികളിൽ അതിൽ രാജ്യ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല സൈനികർ ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സൈനികർ സഹായവുമായി മുന്നിട്ടിറങ്ങുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്നുവെന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പല ഇന്ത്യൻ ഭാഷകളിലും ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: അഭിമാനം 🙏 ഇന്ത്യൻ മിലിറ്ററി.. ❤ ശരിക്കും മനസ്സിൽ തട്ടിയ […]

Continue Reading

FACT CHECK: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ ഒബാമ ഇപ്പോള്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

അമേരിക്കയുടെ മുന്‍ രാഷ്‌ട്രപതി ബറാക്ക് ഒബാമ സാധാരണക്കാരനെ പോലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒബാമ ഒരു കൌണ്ടറില്‍ ഭക്ഷണം വിളമ്പുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  “ജനങ്ങൾ ഏൽപ്പിച്ച പണി […]

Continue Reading

FACT CHECK – എച്ച്.സലാം എംഎല്‍എ കൊല്ലപ്പെട്ട എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട് മാത്രമാണോ സന്ദര്‍ശിച്ചത്? രണ്‍ജിത്ത് ശ്രീനിവാസന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയില്ലേ? വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോഴും ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോഴും ഇതെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട്ടില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം സന്ദര്‍ശനം നടത്തിയെന്ന പേരില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ബിജെപി നേതാവ് രണ്‍ജിത്തിന്‍റെ വീട്ടില്‍ ഒരു ഒരു ഇടതുപക്ഷ നേതാക്കളും എത്തിയില്ല എന്ന ആരോപണമാണ് ബിജെപി-ആര്‍എസ്എസ് സൈബര്‍ പ്രവര്‍ത്തകരുടെ ആരോപണം. ഇത്തരത്തില്‍ ലസിത […]

Continue Reading

FACT CHECK: എല്‍ഡിഎഫിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി നിലപാടെടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ശശി തരൂർ എംപി സ്വന്തം മുന്നണിയെ തള്ളി പറഞ്ഞുവെന്നും  സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ചില പരാമർശങ്ങൾ നടത്തിയെന്നും ചില പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്   പ്രചരണം ശശി തരൂരിന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവനയായി നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: എൽഡിഎഫ് എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിർക്കുന്ന യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയം ശശി തരൂർ എംപി” archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ചില നിലപാടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത്  മറ്റൊരു തരത്തിലാക്കി […]

Continue Reading

FACT CHECK: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാഹനത്തിന്‍റെ മുന്നിലെ പ്രതിഷേധത്തിന്‍റെ വൈറല്‍ വീഡിയോ പഴയതാണ്…

Image Credit: PTI ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ജനങ്ങള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നതിന്‍റെ ഒരു വീഡിയോ ഈയിടെ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ 4 കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയിലെ സംഭവം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ചില വിദ്യാര്‍ഥികള്‍ കരിങ്കൊടി പിടിച്ച് ഒരു കന്വോയിനെ നിര്‍ത്താന്‍ ശ്രമിക്കുന്നതായി […]

Continue Reading

FACT CHECK – എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളം നടുങ്ങിയ ആലപ്പുഴയിലെ രാഷ്ട്രീയ ഇരട്ട കൊലപാതകങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളത്തപ്പോള്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. എസ്‍ഡിപിഐ നേതാവ് കെ.എസ്.ഷാന്‍, ആര്‍എസ്എസ്-ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസ് എന്നിവരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍. ഇതിനിടയില്‍ കേന്ദ്ര സഹമന്ത്രി നടത്തിയ ഒരു പ്രസ്താവന എന്ന പേരുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എസ്‌ഡിപിഐക്കാരനെ കൊന്നത് സിപിഎംകാരാണെന്ന് വി.മുരളീധരന്‍.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വ്യാപകമായി പ്രചരണം നടക്കുന്നത്. […]

Continue Reading

FACT CHECK: വീഡിയോ ദൃശ്യങ്ങളിലുള്ളത് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനല്ല… മറ്റൊരാളാണ്…

ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഏതാനും മണിക്കൂറുകൾക്കിടയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ മൊത്തം ഞെട്ടിച്ചിരുന്നു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സംസ്ഥാന നേതാക്കൾ ആയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. രഞ്ജിത്ത് ശ്രീനിവാസന്‍ ആർഎസ്എസ് ശാഖയിൽ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉള്‍പ്പെടുത്തി ഓൺലൈൻ മാധ്യമമായ പബ്ലിക് കേരള  ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രചരണം  കൊല്ലപ്പെട്ട ഒബിസി […]

Continue Reading

FACT CHECK: ചര്‍ച്ചിലെ സോണിയ ഗാന്ധിയുടെ ഈ ചിത്രം അവരുടെ വിവാഹ ഫോട്ടോയല്ല; സത്യാവസ്ഥ അറിയൂ…

രാജീവ്‌ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചര്‍ച്ചില്‍ നടന്ന വിവാഹത്തിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം സോണിയ ഗാന്ധിയുടെ വിവാഹത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇംഗ്ലീഷില്‍ ഒരു പോസ്റ്റര്‍ കാണാം. പോസ്റ്ററില്‍ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചര്‍ച്ചിലെ ഒരു ചിത്രം നല്‍കി “അമ്മയും അച്ഛനും ഡല്‍ഹിയിലെ ഒരു ചര്‍ച്ചില്‍ […]

Continue Reading

FACT CHECK – ബസിനും വഞ്ചിക്കും പോകാന്‍ കഴിയുന്ന തകര്‍ന്ന റോഡിന്‍റെ ചിത്രം ഇപ്പോഴുള്ളതാണോ? എന്താണ് വസ്‌തുതയെന്ന് അറിയാം..

കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളായ സംസ്ഥാന പാതയും ദേശീയ പാതയുമെല്ലാം പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് പ്രധാനമായും റോഡിന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായത്. റോഡ് പുനര്‍നിര്‍മ്മിക്കാനും കാലതാമസം വന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയും പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതെ സമയം കാലാവസ്ഥ അനുകൂലമായതോടെ പൊതുമരാതമതത്ത് വകുപ്പ് റോ‍ഡ് നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരു തകര്‍ന്ന റോഡിലൂടെ കെഎസ്ആര്‍ടിസിയും ഇതെ റോഡിലെ വെള്ളക്കിട്ടിലൂടെ വള്ളവും തുഴഞ്ഞു പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍റെ കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ എന്‍റെ […]

Continue Reading

FACT CHECK: പഴങ്കഞ്ഞി ലോകത്തെ മികച്ച ആരോഗ്യദായക പ്രഭാതഭക്ഷണമായി UNESCO തിരഞ്ഞെടുത്തു എന്ന് വ്യാജ പ്രചരണം

കാലം എത്ര മാറിയാലും മലയാളികൾ ഗൃഹാതുരതയോടെ കരുതുന്ന ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. യുനെസ്കോ പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു എന്ന് പ്രചരിപ്പിക്കുന്ന ചില സാമൂഹ്യമാധ്യമ പോസ്റ്റുകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പഴങ്കഞ്ഞി ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ആണ് എന്ന് വ്യക്തമാക്കി യുനെസ്കോ നൽകിയ സർട്ടിഫിക്കറ്റിനോടൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “ഒടുവിൽ അർഹിച്ച അംഗീകാരം നമ്മുടെ പഴങ്കഞ്ഞിയെ തേടിയെത്തിയിരിക്കുന്നു.  ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി യുനസ്കോ നമ്മുടെ പഴങ്കഞ്ഞിയെ തെരഞ്ഞെടുത്തിരിക്കുന്നു നമ്മൾ മലയാളികൾ ഏവർക്കും ഇത് അഭിമാനത്തിന് നിമിഷങ്ങൾ.” […]

Continue Reading

FACT CHECK: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി ദല്‍വീര്‍ ഭണ്ഡാരിയെ നിയമിച്ചു എന്ന പ്രചരണം വ്യാജം…

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (International Court of Justice) മുന്‍ ഇന്ത്യന്‍ സുപ്രീം കോടതി ജഡ്ജ് ദല്‍വീര്‍ ഭണ്ഡാരി തെരഞ്ഞെടുത്തു എന്ന പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ വാര്‍ത്ത‍ തെറ്റാണെന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ജസ്റ്റിസ്‌ ദല്‍വീര്‍ ഭണ്ഡാരിയെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസായി തെരഞ്ഞെടുത്തു എന്ന് വാദിക്കുന്നു. പോസ്റ്ററിനോടൊപ്പം […]

Continue Reading

FACT CHECK: പ്രധാനമന്ത്രിയുടെ വൈറല്‍ ചിത്രവുമായി കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: സത്യമിതാണ്…

ഹൈന്ദവര്‍ പുണ്യ നഗരിയായി കരുതുന്ന വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും ഗംഗാ നദിയിലേക്ക്  നേരിട്ട് എത്തിച്ചേരാനാകുന്ന കാശി വിശ്വനാഥ് ധാം എന്ന  ഇടനാഴി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വാർത്താ മാധ്യമങ്ങളിലും നാം കണ്ടിരുന്നു.  പ്രധാനമന്ത്രി ഉദ്ഘാടനവേളയിൽ കാശിയിൽ എത്തിയപ്പോൾ അദ്ദേഹം പൂജ നടത്തുന്ന വേളയില്‍ ക്യാമറയിലേക്ക് ദേഷ്യത്തോടെ നോക്കുന്ന തരത്തിലുള്ള  ഒരു ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്‍റെ ഫേസ്ബുക്ക് […]

Continue Reading

FACT CHECK: യു.പിയില്‍ 34 മുസ്ലിം കുടുംബങ്ങള്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

Image Credit: Amar Ujala ഉത്തര്‍പ്രദേശില്‍ 34 മുസ്ലിം കുടുംബങ്ങള്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ചിത്രത്തിന്‍റെ സത്യാവസ്ഥ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ ഇങ്ങനെ യാതൊരു സംഭവം ഉത്തര്‍പ്രദേശില്‍ ഈയിടെ നടന്നിട്ടില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ഹിന്ദു സന്യാസി മുസ്ലിങ്ങളുടെ ഇടയില്‍ നിന്ന് അവരോടൊപ്പം […]

Continue Reading

FACT CHECK:ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്‍റെ അനുമതി വാങ്ങിയിരിക്കണം എന്ന് തെറ്റായ പ്രചരണം…

ക്രിസ്തുമസ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ഇടയിൽ ആഘോഷങ്ങൾക്ക് മുൻവർഷങ്ങളിലെ പോലെ നിറപ്പകിട്ട് ഉണ്ടാവില്ലെങ്കിലും നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായ കരോൾ നടത്തണമെങ്കിൽ പോലീസിന്‍റെ അനുവാദം വേണമെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം എന്ന വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ലിങ്ക് ചേര്‍ത്തിട്ടുണ്ട്. അതിലെ ഉള്ളടക്കം ഇത് തന്നെയാണ്. archived link FB post എന്നാൽ ഞങ്ങൾ […]

Continue Reading

FACT CHECK: ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശിലെതാണ്…

പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഇന്ത്യയിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ വീഡിയോ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെതുമല്ല. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സ്ത്രിയെ ബന്ധിച്ച് ശേഷം ഇസ്ലാമിക ആചാരങ്ങള്‍ നടത്തുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ […]

Continue Reading

FACT CHECK – സംവിധായകന്‍ അലി അക്ബര്‍ ഹിന്ദു മതം സ്വീകരിക്കുമ്പോള്‍ പുതിയ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ബിജെപി മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകനും നിര്‍മ്മാതാവുമായ അലി അക്ബര്‍ മതം മാറുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങിലൂടെ പുറത്ത് വന്നിരുന്നു. രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് മാറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം എന്നായിരുന്നു വാര്‍ത്തകള്‍. അതെ സമയം അദ്ദേഹം രാമസിംഹന്‍ നായര്‍ എന്ന പേരാണ് സ്വീകരിച്ചതെന്നും നായര്‍ ജാതിയാണ് ഹിന്ദു മതത്തില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നതെന്നുമുള്ള പ്രചരണങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനായി വിക്കിപ്പീഡിയയുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സ്ക്രീന്‍ഷോട്ടും പ്രചരണത്തിനായി […]

Continue Reading

FACT CHECK – ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം ‘കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് നേടിയതിന്’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കണ്ണൂരിലെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്‍ കഴിഞ്ഞ 29 വര്‍ഷമായി ആശപുപത്രി സമിതി പ്രസിഡന്‍റായിരുന്നു. എന്നാല്‍ കെപിസിസി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന നലിപാട് ദിവാകരന്‍ സ്വീകരിച്ചതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ മമ്പറം ദിവകാരന്‍റെ വിമത പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഔദ്യോഗിക പാനല്‍ ഭരണം പിടിച്ചെടുക്കയും ചെയ്തു. ഇതെ […]

Continue Reading

FACT CHECK: പാര്‍ട്ടിക്കിടെ പെണ്‍ സുഹൃത്തുക്കളെ മയക്കുമരുന്ന് നല്‍കി വഞ്ചിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

സുഹൃത്തുക്കളെയും പ്രണയിതാക്കളെയും വിശ്വസിച്ചു കൂടെ നിൽക്കുന്നവർ ചതിയിൽ പെടുത്തുന്ന വാർത്തകൾ ദിവസേനയെന്നോണം വാർത്താ മാധ്യമങ്ങളിൽ വരാറുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളാണ് കൂടുതലും അപകടത്തിന് ഇരകളാവുന്നത്. അത്തരത്തിലൊരു ചതിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം രണ്ടു പെൺകുട്ടികളും നാല് ആൺകുട്ടികളും ബർത്ത് ഡേ ആഘോഷിക്കാനായി ബാൽക്കണിയിലേക്ക് വരുന്നതും അവർ സെൽഫി എടുത്തു സന്തോഷിക്കുന്നതും ഇതിനിടയിൽ ആൺകുട്ടികളിൽ ഒരാൾ ഒരു കവറിൽ നിന്നും കേക്കിലേക്ക് എന്തോ കലര്‍ത്തുന്നതും കേക്ക് കഴിച്ച പെൺകുട്ടികള്‍ മയങ്ങി വീഴുന്നതും ആൺകുട്ടികൾ ഇവരെ വീടിനുള്ളിലേക്ക് താങ്ങി എടുത്തുകൊണ്ട് […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..

വിവരണം വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് […]

Continue Reading

FACT CHECK: മുന്‍ പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

കേരള സംസ്ഥാന പോലീസ് മേധാവിയായി വിരമിച്ച ഡോ ടി പി സെൻകുമാർ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം സ്ത്രീ  പുരുഷന്‍റെ കൃഷിയിടമാണെന്ന് പഠിപ്പിക്കുന്ന മതങ്ങളെക്കണ്ടു… അടിമ സ്ത്രീകളെ എങ്ങനെ വ്യാപാരം നടത്താമെന്ന നിയമങ്ങളും കണ്ടു… എന്നാൽ ഇപ്പോൾ പഠിപ്പിക്കുന്നത് എങ്ങനെ സ്ത്രീ ശരീരത്തിന്‍റെ എല്ലാ ദ്വാരങ്ങളും ഉപയോഗിച്ച് സ്വർണ്ണവും മയക്കുമരുന്നും കടത്താമെന്നാണ് മതത്തിന്‍റെ ഒരു വളർച്ച- ടി പി സെൻകുമാർ എന്ന വാചകങ്ങളുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK:സൌദിയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട കാര്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ചാണ്…

കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും കുടുംബവും സൗദിയിലെ ദമാമിൽ വാഹനാപകടത്തിൽ മരിച്ച വാർത്ത നാം  കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. മരണകാരണമായ വാഹനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന നിലയിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  ഒരു കാർ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നതും അല്പസമയത്തിനുള്ളിൽ പിന്നിലൂടെ അതിവേഗം പാഞ്ഞു വന്ന മറ്റൊരു കാർ നിർത്തിയിട്ടിരുന്ന കാറില്‍ ശക്തിയായി ഇടിക്കുകയും കാറുകൾ രണ്ടും തകരുകയും ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ വീണ്ടും അവിടെ വേറെയും കാറുകള്‍ കൂട്ടിയിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സൗദിയിൽ […]

Continue Reading

FACT CHECK: ഛത്തീസ്ഗഡില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ മധുരയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഹിന്ദു മഹാസഭയുടെ ഭീഷണിയെ തുടര്‍ന്ന്‍ മധുരയിലെ ഈദ്ഗാഹ് പള്ളിയുടെ ചുറ്റുവട്ടത്തില്‍ 6 ഡിസംബറിന് വലിയ സുരക്ഷ പ്രബന്ധങ്ങള്‍ എരുപെടുത്തിയിരുന്നു. മധുരയിലെ പള്ളി പൊളിച്ച് ശ്രി കൃഷ്ണന്‍റെ ക്ഷേത്രം നിര്‍മിക്കും എന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഹിന്ദു സംഘടനകള്‍ മധുരയില്‍ പള്ളിയെ ആക്രമിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ മധുരയിലെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് വീഡിയോയുടെ സത്യാവസ്ഥയെന്നു നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

FACT CHECK: റോഡിലെ കുഴികളുടെ മുകളിലൂടെ അപകടപരമായി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല…

കേരളത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ അപകടപരമായി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വാഹങ്ങള്‍ കുഴികളിലൂടെ അപകടപരമായി സഞ്ചരിക്കുന്നതായി കാണാം. ഈ റോഡ്‌ കേരളത്തിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “😎🤣#kറെയിൽ നിർമ്മിക്കാൻ പോകുന്ന കേരള സർക്കാർ അതി നൂതന മാതൃകയിൽ […]

Continue Reading

FACT CHECK – ഈ ചിത്രം കേരളത്തിലെ റോഡിന്‍റേതല്ല.. പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കോവിഡ് മഹാമാരിയിയെ തുടര്‍ന്ന് പ്രളയവും മറ്റ് പ്രതിസന്ധികളും കേരളത്തെ വരിഞ്ഞ് മുറുകിയപ്പോള്‍ ഇതിന്‍റെയൊപ്പം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന മറ്റൊന്നാണ് കേരളത്തിലെ ചില പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ. പ്രതികൂല കാലാവസ്ഥ മൂലം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പല ഇടങ്ങളിലും അപകടകരമായ കുഴി രൂപപ്പെടുകയും പല അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലും അല്ലാതെയുമെല്ലാം ഉയര്‍ന്നിട്ടുമുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. വലിയ ഗര്‍ത്തങ്ങള്‍ പോലെ തകര്‍ന്ന […]

Continue Reading

FACT CHECK:സൈനികരും തദ്ദേശീയരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ നാഗാലാന്‍ഡിലെതല്ല… 2018 ല്‍ കൊളംബിയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ്…

കഴിഞ്ഞ ദിവസം  നാഗാലാൻഡിലെ മോണ്‍  ജില്ലയിൽ സൈനികര്‍ വിഘടന വാദികളോട് ഏറ്റുമുട്ടിയപ്പോൾ ഏതാനും ഗ്രാമീണരും കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നിരുന്നു. കരസേനയുടെ യുടെ ‘21 പാരാ സ്പെഷ്യൽ അയൽ കോഴ്സസ് കമാൻഡോ യൂണിറ്റി’നെതിരെ സംസ്ഥാന പോലീസ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു എന്നും വാർത്തയിൽ പറയുന്നു.  ശേഷം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയില്‍  സൈന്യം  വെറുതെ  ഗ്രാമീണരെ ആക്രമിക്കുകയായിരുന്നില്ല എന്നും ഗ്രാമീണർ സൈനികരെ ആക്രമിക്കാൻ മുന്നോട്ട്  പ്രകോപിതനായി വന്നതാണ് എന്നും വാദിക്കുന്നു. പ്രചരണം  വീഡിയോ ദൃശ്യങ്ങൾ […]

Continue Reading

FACT CHECK – ഉപ്പ് പൊടിയിലെ മാരക വിഷം കണ്ടെത്താനുള്ള പരീക്ഷണമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ശാസ്ത്രീയ പരീക്ഷണങ്ങളും കൗതുകങ്ങളുമൊക്കെയായി നിരവധി യൂട്യൂബ് ചാനലുകള്‍ മലയാളികള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു വ്ളോഗറിന്‍റെ പരീക്ഷണ വീഡിയോ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. നമ്മള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന്‍റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഉപ്പിലുള്ള വിഷാംശം കണ്ടെത്താനുള്ള പരീക്ഷണമെന്ന പേരിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് ഗ്ലാസുകളിലേക്ക് നാരങ്ങ നീര് ഒഴിക്കുകയും പിന്നീട് കുറച്ച് കഞ്ഞിവെള്ളം ഒഴിക്കുകയും ഒടുവില്‍ ഒരു ഗ്ലാസിലേക്ക് കല്ലുപ്പും മറ്റൊന്നിലേക്ക് പൊടി ഉപ്പും ചേര്‍ക്കുന്നു. പൊടി ഉപ്പ് ചേര്‍ത്ത ഗ്ലാസിലെ ലായനിയുടെ […]

Continue Reading

FACT CHECK:RCC യില്‍ പരിശോധനയ്ക്കായി പോകുന്നവര്‍ക്ക് സൌജന്യ റെയില്‍വേ യാത്ര: വസ്തുത അറിയൂ…

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ ചികിത്സയ്ക്ക് പോകുന്നവർക്ക് സൗജന്യം ആദ്യ ട്രെയിൻ ടിക്കറ്റിനുള്ള പാസ്സ് ലഭിക്കുമെന്ന് ഒരു അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയിട്ടുണ്ട്  പ്രചരണം പോസ്റ്റിൽ ഇതുമായി ആയി ബന്ധപ്പെട്ട 8 നൽകിയിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്. “നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും തിരുവനന്തപുരം RCC യിൽ ചികിത്സക്കായി പോകുന്നവർ ഉണ്ടെങ്കിൽ അവർക്ക് അറിയാത്ത കാര്യമാണെങ്കിൽ അറിയിച്ച് കൊടുക്കുക.      RCC യിൽ ഓരോ തവണയും O P യിൽ കാണിച്ച്  ഇറങ്ങുമ്പോഴും,    നിങ്ങൾക്ക് പോകേണ്ടത് ഇന്ത്യയിലെ ഏത് റെയിൽവേ […]

Continue Reading

FACT CHECK: മന്ത്രി റിയാസിന്‍റെ കിഴിലുള്ള റോഡിന്‍റെ മോശമായ അവസ്ഥ കാണിക്കുന്ന തരത്തില്‍ പ്രച്ചരിപ്പിക്കുന്ന ചിത്രം 7 കൊല്ലം പഴയതാണ്…

സംസ്ഥാന  പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ്‌ റിയാസ് കേരളത്തിലെ റോഡുകലോഡ് കാണിക്കുന്ന അനാസ്ഥ കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ റോഡിന്‍റെ വൈറല്‍ ചിത്രം  എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്തിനെ മുമ്പേ എടുത്ത ചിത്രമാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്ററില്‍ നമുക്ക് മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ റസ്റ്റ്‌ ഹൌസില്‍ സന്ദര്‍ശനം നടത്തി സുചികരണം നടത്തുന്നതിന്‍റെ ചിത്രവും […]

Continue Reading

FACT CHECK: വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ തക്കാളി റോഡരുകില്‍ തള്ളിയ സംഭവം കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിന് മുമ്പേ നടന്നതാണ്…

കാർഷിക നിയമം പിൻവലിച്ചതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ  ഇതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കര്‍ഷകര്‍ വലിയ ലോറികളിൽ തക്കാളി ബാസ്ക്കറ്റുകളില്‍ കൊണ്ടുവന്ന് റോഡരികിൽ തള്ളിക്കളയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം ലോറിയിൽ നിറയെ കയറ്റി കൊണ്ടുവന്ന തക്കാളി റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ കർഷകർ മുഴുവനോടെ തള്ളിക്കളയുകയാണ്.  ഇത് ചാനൽ വാർത്തയുടെ ദൃശ്യങ്ങളാണ് എന്ന് വ്യക്തമാണ്. ഒപ്പമുള്ള വിവരണം ഇങ്ങനെ: മൂന്നു കരി നിയമങ്ങളും എടുത്തു കളഞ്ഞപ്പോളുള്ള സന്തോഷം പറയാവതല്ല നമ്മ കർഷകൻ ആരാന്നറിയാത്ത […]

Continue Reading

FACT CHECK: “വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു” എന്ന വാര്‍ത്ത 2016 ലേതാണ്…

രാജ്യത്ത് ഏറ്റവും പട്ടിണി നിരക്ക് കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. നീതി അയോഗ് റിപ്പോർട്ട് പ്രകാരമാണ് ഈ നിഗമനം എന്നാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ 2015-16 കാലഘട്ടത്തിലെ റിപ്പോർട്ടാണ് പുറത്തുവന്നത് എന്ന് വാദിച്ച് ചില മാധ്യമങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഏതായാലും ഈ വാർത്തയുടെ പ്രചരണത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മറ്റൊരു വാർത്ത പ്രചരിക്കുന്നുണ്ട് വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി എന്നതാണ് വാര്‍ത്ത. പ്രചരണം   പത്രത്തിൽ വന്ന ഒരു […]

Continue Reading

FACT CHECK: ജന്മദിന ആഘോഷം അതിരുകടന്നപ്പോള്‍ ദുരന്തമായി മാറിയ സംഭവം യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

വിവാഹം, ജന്മദിനം പോലുള്ളവ ആഘോഷിക്കുന്ന വേളകളിൽ ചെറിയ അശ്രദ്ധയും അതിരു കടന്നതും സഭ്യമല്ലാത്തതുമായ ആഘോഷ രീതികളും ദുരന്തങ്ങളിലേക്ക് ചിലപ്പോൾ നയിക്കാറുണ്ട്. ഇത്തരം ചില സംഭവങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ഒരു ബർത്ത് ഡേ പാർട്ടിയിൽ ആഘോഷങ്ങള്‍ അതിരു കടന്നപ്പോള്‍ സംഭവിച്ച ഒരു ദുരന്തത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്: ഏകദേശം വിജനമായ ഒരിടത്ത് സുഹൃത്സംഘം രണ്ട് ബൈക്കുകളിൽ എത്തിച്ചേരുന്നു. ജന്മദിനം ആഘോഷിക്കാൻ തുടങ്ങുമ്പോള്‍ തന്നെ  പിറന്നാള്‍കാരന്‍റെ മുഖം വാങ്ങിക്കൊണ്ടുവന്ന കേക്കിലേക്ക് അമർത്തുകയാണ് അവര്‍ […]

Continue Reading

FACT CHECK – സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടി വില വര്‍ദ്ധനയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ലാഭകരമായ സ്ഥാപനങ്ങളില്‍ ഒന്നായ ബിവറേജസ് കോര്‍പ്പൊറേഷന്‍ മദ്യത്തിന് വില വര്‍ദ്ധപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ഒരു വാര്‍ത്തയാണ് മധ്യപര്‍ക്ക് ഇപ്പോള്‍ നിരാശ നല്‍കിയിരിക്കുന്നത്. പത്തും ഇരപതും രൂപയല്ല 250 മുതല്‍ 400 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പ്രചരണം. ബിയറിന് 50 മുതല്‍ 75 രൂപ വരെയും വിദേശ മദ്യത്തിന് 750 വരെയും വര്‍ദ്ധിക്കുമെന്നും പ്രചരിക്കുന്ന വാര്‍ത്ത കാര്‍ഡില്‍ പറയുന്നു. 24 ന്യൂസിന്‍റെ ഡിസംബര്‍ രണ്ടാം തീയതിയിലെ പോസ്റ്ററാണ് ഇത്തരത്തില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK: ചിത്രം യോഗി ആദിത്യനാഥിന്‍റെ സഹോദരന്‍റെതല്ല, യാഥാര്‍ത്ഥ്യമറിയൂ…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സഹോദരൻ ചായക്കട നടത്തി ജീവിക്കുന്നുവെന്ന് വാദിച്ച് ചില പ്രചരണങ്ങൾ ഏറെനാളായി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അനുജന്‍ മുഖ്യമന്ത്രി ആയിരുന്നിട്ടും സഹോദരൻ തന്‍റെ തൊഴിലായ ചായക്കട വിട്ടിട്ടില്ല എന്നാണ് കാലങ്ങളായുള്ള വാദം. പ്രചരണം  യോഗി ആദിത്യനാഥ് അതേ മുഖച്ഛായയുള്ള ഒരു വ്യക്തി സാധാരണ ബനിയനും കഴുത്തിൽ കാവി നിറത്തിലുള്ള ഒരു ഷോളും ധരിച്ച് ചെറിയ തട്ടുകടയുടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: ഇത് യുപി മുഖ്യമന്ത്രിയുടെ ജേഷ്ഠ സഹോദരൻ. […]

Continue Reading