കൊല്ലത്ത് ആര്‍എസ്പി മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കാം..
വിവരണം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് ആര്‍എസ്പി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എന്‍.കെ.പ്രേമചന്ദ്രന് എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരുക്കേറ്റ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മനോരമ ന്യൂസ് കളക്ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ കുറിച്ച് നല്കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് ആര്‍എസ്പി മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.. എന്‍.കെ.പ്രേമചന്ദ്രന് എംപിക്ക് പരിക്ക്. രണ്ട് പേര് ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് […]
Continue Reading