ലഹരിയിലുള്ള കോളേജ് വിദ്യാർത്ഥികളുടെ വൈറൽ വീഡിയോ കേരളത്തിലെതല്ല ; സത്യാവസ്ഥ അറിയൂ…

മയക്കുമരുന്നിൻറെ ലഹരിയിൽ കോളേജ് പിള്ളേരുടെ വീഡിയോ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ കേരളത്തിലെതാണ് എന്നും ചിലർ വിശ്വസിച്ചിട്ട് ഈ വീഡിയോ സോഷ്യൽ മീഡിയ യിൽ പങ്ക് വെക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് വീഡിയോയിൽ കാണുന്ന സംഭവത്തി ൻറെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ വീഡിയോയിൽ നമുക്ക് ചില കോളേജ് വിദ്യാർഥികൾ ലഹരിയിൽ […]

Continue Reading

ഈ വീട് എംവി ഗോവിന്ദന്‍ മാസ്റ്ററുടെതല്ല, സത്യമിതാണ്…

സിപിഐഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാൽ തുടരാൻ കഴിയാത്തതിനാൽ സിപിഐഎം പുതിയ സെക്രട്ടറിയായി എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനെ പാർട്ടി നിയോഗിച്ച വാര്‍ത്ത  മാധ്യമങ്ങളിലെല്ലാം വന്നിരുന്നു.  ഇതിനു ശേഷം അദ്ദേഹത്തെ പറ്റി ഒരു പ്രചരണം സൂക്ഷ്മ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം എം വി ഗോവിന്ദന്‍റെ വീടിന്‍റെ ചിത്രമാണ് എന്നവകാശപ്പെട്ട് കൊട്ടാരസദൃശ്യമായ ഒരു വീടിന്‍റെ ചിത്രമാണ് നല്‍കിയിട്ടുള്ളത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “പുതിയ സീപീയെം സംസ്ഥാന സെക്രട്ടറി MV […]

Continue Reading

ആഗ്രയിലെ പോലീസ് റെയ്ഡിന്‍റെ വീഡിയോ മധ്യപ്രദേശിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നു…

മധ്യപ്രദേശിലെ ഹുക്ക എന്ന ബാറിൽ മുസ്ലീം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലൂടെ വലയിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി എന്നവകാശപ്പെട്ട്  ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഒരു കഫേയിലെ ക്യാബിനുകളുള്ള ഉള്‍ഭാഗത്തേക്ക് പോലീസുകാർ കയറുന്നതും കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതു അവര്‍ കാണുന്നതുമായ ദൃശ്യങ്ങള്‍  വീഡിയോ കാണിക്കുന്നു. പോലീസുകാര്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവര്‍ അരുതെന്ന് യാചിക്കുന്നുണ്ട്.  ഇത് ലവ് ജിഹാദിന്‍റെ നേര്‍ക്കാഴ്ഛായാണെന്നും സംഭവം നടന്നത് മദ്ധ്യപ്രദേശിലെ ഹൂക്ക ബാറിലാണ് എന്നും അവകാശപ്പെട്ട് വീഡിയോയ്ക്ക് […]

Continue Reading