ഫിഫ ലോകകപ്പിനിടെ പാലസ്തീനെ പിന്തുണച്ച് ആരാധകർ ഗാനമാലപിക്കുന്നു: വീഡിയോയുടെ സത്യമിതാണ്…
ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് 2022 ആരംഭിച്ചത് മുതൽ, ടൂർണമെന്റിന്റെ ചിത്രങ്ങളും വീഡിയോകളും മാത്രമല്ല, ചില രാഷ്ട്രീയ ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നുണ്ട്. ഇതിനിടയിൽ പാലസ്തീനെ പിന്തുണച്ച് ഗാനമാലപിക്കുന്നതും പലസ്തീൻ പതാകകൾ വീശുന്നതും കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണം ഖത്തർ സ്റ്റേഡിയം മുഴുവൻ പാലസ്തീനെ പിന്തുണച്ച് ഒറ്റക്കെട്ടായി ഗാനമാലപിച്ചുവെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ അവകാശപ്പെടുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: ഇപ്രാവശ്യത്തെ ലോക കപ്പിൽ… വളരെ മനോഹരമായി കാണികൾ പാടിത്തുടങ്ങി.. ഖത്തറിൽ ഏറ്റവും കൂടുതൽ […]
Continue Reading