രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദര്‍ശനം അവാര്‍ഡ് പിണറായി വിജയന് ഇപ്പോള്‍ ലഭിച്ചതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം പിണറായി വിജയന് ലഭിച്ചു എന്ന പേരിലൊരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സിപിഐ എം സൈബര്‍ കോംറേ‍ഡ്‌സ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ ചുമ്മാതാണോ,, സംഘി കൊങ്ങി മൂരികൾക്ക്, കുരു പൊട്ടുന്നത്,, എങ്ങനെ സഹിക്കും അവർ,, എന്ന തലക്കെട്ട് നല്‍കി സജി എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2023ല്‍ ഇത്തരത്തിലൊരു അവാര്‍‍ഡ് […]

Continue Reading

എസ്‌ഡി‌പി‌ഐ പ്രവര്‍ത്തകരുടെ ഈ ചിത്രം കേരളത്തിലെതല്ല, കര്‍ണ്ണാടകയില്‍ നിന്നുള്ളതാണ്…

കാഞ്ഞിരപ്പള്ളി പാറത്തോട് ഒമ്പതാം വാർഡ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നിരുന്നു. പാറത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ഐ.യിലെ ജോസിന അന്ന ജോസ് 369 വോട്ട് നേടി വിജയിച്ചു. എസ്.ഡി.പി.ഐ. സ്ഥാനാർഥി ഫിലോമിന ബേബി 341 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.   പ്രചരണം എസ്ഡിപിഐ പ്രവർത്തകർ പതാകയുമായി സംഘം ചേർന്ന് […]

Continue Reading

ദേശാഭിമാനി പത്രം സ്വപ്ന സുരേഷിനെ അശ്ലീലച്ചുവയില്‍ അഭിസംബോധന ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന പത്ര കട്ടിങ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സിപിഎം മുഖുത്രം ദേശാഭിമാനിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് അശ്ലീലച്ചുവയോടെ അഭിസംബോധന ചെയ്തു എന്നും പിന്നീട് പത്രം ഇത് തിരുത്തി ഖേദംപ്രകടിപ്പിച്ച് പ്രസിദ്ധീകരിച്ച കോളം എന്ന പേരില്‍ ഒരു പത്രകട്ടിങ്ങിന്‍റെ ചിത്രം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തിരുത്ത് – സ്വപ്നയ്ക്ക് വലിയ സാധനം എന്ന് ബുധനാഴ്ച്ച പത്രത്തില്‍ കൊടുത്ത തലക്കെട്ട്, സ്വപന്യ്ക്ക് വലിയ സ്വാധീനം എന്ന് തിരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഇത്തരമൊരു തെറ്റ് വന്നതില്‍ നിര്‍വ്യാജം വേദിക്കുന്നു (ഖേദിക്കുന്നു എന്നതും […]

Continue Reading