കേരളത്തില്‍ നിന്നും കണാതായതാണോ ഈ കുട്ടി? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം എല്ലാവരും പെട്ടന്ന് ഷെയർ ചെയ്യു..ഈ കുട്ടി കേരളത്തിലുള്ളതാണ് മലയാളം സംസാരിക്കുന്നു..ഇപ്പോൾ   തമിഴ്‌നാട്ടിലുണ്ട്..പ്ലീസ് ഷെയർ   പ്ലീസ്..ഒരു വിരൽ സ്പർശനം കൊണ്ട് നമുക്ക് ഒരു കുട്ടിയെ രക്ഷിക്കാനാവും..പ്ലീസ്   ഷെയർ.. എന്ന തലക്കെട്ട് നല്‍കി ഒരു കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രം നിമിഷ നേരം കൊണ്ട് ഷെയര്‍ ചെയ്യുന്നതും. ബാബു പിള്ളൈ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 15ല്‍ അധികം റിയാക്ഷനുകളും 221ല്‍ […]

Continue Reading

കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ രാത്രിയില്‍ വീട്ടില്‍ കയറി പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറലായ പ്രചരണം. ആന്ധ്രപ്രദേശില്‍ രജിസ്ടര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റെന്നും കര്‍ണാടകയിലെ ഭരണത്തിന്‍റെ തണലില്‍ പിടികൊടുക്കാതിരുന്ന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണത്തില്‍ ഏറിയപ്പോള്‍ തന്നെ പിടികൂടിയെന്നും ഇത് ഡി.കെ.ശിവകുമാറിന്‍റെ കഴിവാണെന്നും അവകാശവാദം ഉന്നയിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം- *കർണാടക ബി ജെ പി അധ്യക്ഷനെ അർധരാത്രി വീട്ടിൽ കയറി പോലീസ് അറസ്റ്റ് […]

Continue Reading

എ‌ഐ ക്യാമയുടെ തൂണ് കാറ്റില്‍ ഒടിഞ്ഞുവീണെന്ന് പ്രചരണം… എന്നാല്‍ സത്യമിങ്ങനെ…

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വാഹന നിയമലംഘനം തടയാനും നിയന്ത്രണ വിധേയമാക്കാനും സംസ്ഥാന സർക്കാർ സ്ഥാപിച്ച എ ഐ ക്യാമറകൾ ജൂൺ മാസം ആറ് മുതൽ പ്രവർത്തിച്ച് പിഴ ഈടാക്കി തുടങ്ങും. പ്രതിപക്ഷ പാർട്ടികൾ ക്യാമറക്കെതിരെ പലയിടത്തും സമരങ്ങളും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ക്യാമറ സ്ഥാപിച്ചതില്‍  അഴിമതി നടന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ക്യാമറ ഒരിടത്ത് പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഒടിഞ്ഞു കിടക്കുന്ന ഒരു ചിത്രം ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡിന്‍റെ ഡിവൈഡറിന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന എ […]

Continue Reading

‘മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ച ബസ് അപകടം’- വീഡിയോ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്

ഒരു ബസ് അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടമുണ്ടായതിന്‍റെ വീഡിയോയാണിതെന്നാണ് അവകാശവാദം.  പ്രചരണം  വൈറലായ വീഡിയോയിൽ ബസ് മുന്‍വശത്തെ താഴ്ചയുള്ള  ഭാഗത്തേയ്ക്ക് നീങ്ങി തോട്ടിലേക്ക് വീഴുന്നത് കാണാം. സംഭവം നടന്നത് മേഘാലയയില്‍ ആണെന്നും ബസില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല എന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😳മേഘാലയിലാണ് സംഭവം ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി പോയതാണ് ബസ് സ്റ്റാർട്ടിങ് ആയിരുന്നു ബാക്കി ഡീറ്റെയിൽസ് ഒന്നുമറിയില്ല😔* വാട്സ്ആപ്പ് ഫോർവേഡ് വിഡീയോ” FB post […]

Continue Reading

ചൈനയിലെ ചായതോട്ടത്തിന്‍റെ വീഡിയോ അരുണാചല്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മലകളുടെ മുകളില്‍ അപകടസാധ്യതയുള്ള റോഡുകളില്‍ ബൈക്ക് ഓടിക്കുന്ന അരുണാചല്‍ പ്രദേശിലെ പെൺകുട്ടികൾ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അരുണാചല്‍ പ്രദേശിലെതല്ല പകരം ചൈനയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില പെണ്‍കുട്ടികള്‍ മലകളിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന സഹാസികമായ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ലിറ്റര്‍ സോഡ കര്‍ണാടകയില്‍ സൗജന്യമായി നല്‍കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചോ?വസ്‌തുത അറിയാം..

വിവരണം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുകയും കോണ്‍ഗ്രസ് ഭരണത്തിലേറുകയും ചെയ്തത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും നടന്നു. സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ മദ്യനയത്തില്‍ മദ്യപിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിലെ പ്രചരണം. അതായത് ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ബോട്ടില്‍ സോഡ സൗജന്യമായി നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്നാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഗ്രൂപ്പില്‍ ഷംസു കുന്നത്ത് […]

Continue Reading

ഉച്ചകോടിക്കിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി- പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ജപ്പാനില്‍ മെയ് 19 മുതല്‍ 21 വരെ സംഘടിപ്പിച്ച 49 മത് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയടക്കം ലോക നേതാക്കൾ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.  ഉച്ചകോടി യോഗത്തിനിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി എന്ന് പരിഹസിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം ലോക നേതാക്കൾ എല്ലാവരും ഫോട്ടോയ്ക്ക് ഫോട്ടോഷൂട്ടിനായി രണ്ടു വരിയായി നിന്ന് തയ്യാറെടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത് . ഇതിനിടയിൽ പ്രസിഡണ്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും […]

Continue Reading

മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍ 30% ഇളവ്- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

ഹജ്ജ് തീർത്ഥാടകർ കെഎസ്ആർടിസി യാത്രയ്ക്കായി 30% ഇളവ് നൽകുന്നു എന്ന് സൂചിപ്പിച്ച ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം  മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍  30% ഇളവ് എന്നെഴുതിയ നോട്ടീസ് പതിച്ചിരിക്കുന്ന ചിത്രമുപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “KSRTC @ ശബരിമല ഓർമ്മയുണ്ടല്ലോ ഹിന്ദു സഖാക്കളാണ് പ്രതികരിക്കേണ്ടത് പാർട്ടി വേദിയിൽ തന്നെ പ്രതിഷേധം ആരംഭിക്കട്ടെ” FB post archived link പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം […]

Continue Reading

വിദേശി ദമ്പതിയുടെ വര്‍ക്ക്‌-ഔട്ട്‌ വീഡിയോ ‘ജിം ജിഹാദ്’ എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ഒരു ജിമ്മില്‍ മുസ്ലിമായ ട്രെയിനര്‍ എക്സര്‍സൈസിന്‍റെ പേരില്‍ ഒരു അന്യ മതകാരി യുവതിയുമായി അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച്  ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നവര്‍ ഒരേ മതക്കാരാണ് കുടാതെ ഭാര്യയും ഭര്‍ത്താവുമാണ് എന്ന് കണ്ടെത്തി എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവതിയും അവരുടെ ട്രെയിന്‍രും ജിമ്മില്‍ […]

Continue Reading

മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് നേര്‍ന്ന ജന്മദിനാശംസ വാചകം എഡിറ്റ് ചെയ്ത് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനം ആയിരുന്നു. നിരവധിപ്പേര്‍ അദ്ദേഹത്തിന് തങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകൾ വഴി ആയുരാരോഗ്യസൗഖ്യത്തിനായി ആശംസകൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിക്ക് ആശംസകൾ നേര്‍ന്നതുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം കരുത്തോടെ നാട് കക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ എന്നെഴുതിയാണ് പി‌എ മുഹമ്മദ് റിയാസ് ആശംസ പോസ്റ്റു ചെയ്തിട്ടുള്ളത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ജന്മദിന ആശംസയുടെ സ്ക്രീന്‍ഷോട്ട് […]

Continue Reading

അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ സ്‌കോളർഷിപ്പ്… പ്രചരിക്കുന്നത് തെറ്റായ അറിയിപ്പ്

പത്താം ക്ലാസ്, പ്ലസ്സ് ടൂ റിസള്‍ട്ട് വന്നുകൊണ്ടിരിക്കുന്നു. ഉന്നത പഠന കോഴ്സുകളോടൊപ്പം സര്‍ക്കാര്‍ നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനെ കുറിച്ചുള്ള അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  75 ശതമാനത്തിലധികം മാർക്കോടെ 10ലും 12ലും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ സര്‍ക്കാര്‍ സ്‌കോളർഷിപ്പ് നൽകുന്നതായാണ് അറിയിപ്പ്. സന്ദേശം ഇങ്ങനെ: “*ശ്രദ്ധിക്കുക..!!!* ===============  *ഡോ.അബ്ദുൾ കലാമിന്റെയും, വാജ്‌പേയിയുടെയും പേരിൽ, പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു.  *75% മാർക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്, 10000 […]

Continue Reading

കേരള സ്റ്റോറി അഭിനേത്രി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

കേരള സ്റ്റോറി എന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  ചിത്രത്തെപ്പറ്റിയുള്ള ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിലും പുരോഗമിക്കുന്നു. തീവ്രവാദ സംഘങ്ങളുടെ സ്വാധീനം മൂലം മതപരിവർത്തനത്തിന് വിധേയരായി സിറിയയിലേക്കും  അഫ്ഗാനിലേക്കും കടത്തിക്കൊണ്ടുപോകുന്ന മലയാളി പെൺകുട്ടികളുടെ ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.  ഇതിനിടെ ചിത്രത്തിലെ നായിക മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം അതായത് ലൌ ജിഹാദിനെതിരെയുള്ള സിനിമയിലെ നായിക തന്നെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ആളെ വിവാഹം ചെയ്തു എന്നാണ് ആരോപിക്കുന്നത്. വിവാഹ […]

Continue Reading

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്താംക്ലാസ് പരീക്ഷ ജയിച്ച കുട്ടികള്‍ക്കായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നുണ്ടോ? വസ്‌തുത അറിയാം..

വിവരണം എസ്എസ്എല്‍സി റിസള്‍ട്ട് വന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം വ്യാപകമായി വൈറലായി പ്രചരിക്കുകയാണ്. പത്താം ക്ലാസ് പരീക്ഷയില്‍ 80 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ കീഴിലുള്ള പ്രേരണ എന്ന എൻജിഒ ഒരു പരീക്ഷ നടത്തുന്നു എന്നതാണ് സന്ദേശം. അതായത് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍പഠനത്തിനായി സാമ്പത്തിക സഹായം എന്‍ജിഒ ചെയ്യുമെന്നതാണ് ഉള്ളടക്കം. പ്രധാനമായും വാട്‌സാപ്പിലൂടെയാണ് ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. പ്രചരിക്കുന്ന സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം- എല്ലാവർക്കും ഹായ്,  ഒരു […]

Continue Reading

മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ പിന്തുണച്ചിരുന്നോ? സത്യാവസ്ഥ അറിയൂ…

മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീറിന് വേണ്ടി പകിസ്ഥാനോടൊപ്പം ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു അതെ സമയം ഇന്ത്യയോട് ആരും യുദ്ധം ചെയ്‌താല്‍ ഞങ്ങളോടും യുദ്ധം ചെയ്യേണ്ടി വരും പറഞ്ഞു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.  പക്ഷെ ഈ പ്രചരണത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഇന്ത്യയും പലസ്തീനും ഇന്ത്യയും ഇസ്രേലും തമ്മിലുള്ള ബന്ധങ്ങളെ താരതമ്യം ചെയ്യുകതാണ്. […]

Continue Reading

ടയറില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിടികുടുന്നത്തിന്‍റെ വൈറല്‍ വീഡിയോ 4 കൊല്ലം പഴയതാണ്…

2000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും എന്ന വാര്‍ത്ത‍ പുറത്ത് വന്നത്തോടെ 2000 നോട്ടുകളായി ഒളിപ്പിച്ച് വെച്ച കള്ളപ്പണം പുറത്ത് വരുന്നു എന്ന് അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ഇയടെയായി എടുത്ത 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത്തിന്‍റെ തിരുമാനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടയറില്‍ […]

Continue Reading

തെര്‍മോകോള്‍ കൊണ്ട് നിര്‍മ്മിക്കുന്നത്  കൃത്രിമ പഞ്ചസാരയല്ല,  സത്യമിതാണ്…

മായം കലര്‍ന്ന ഭക്ഷണത്തെ കുറിച്ചുള്ള അറിയിപ്പുകളുടെ മുകളില്‍  ഞങ്ങള്‍ ഇതിനകം നിരവധി ഫാക്റ്റ് ചെക്കുകള്‍ നടത്തിയിട്ടുണ്ട്. കൃത്രിമ പഞ്ചസാര ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഇപ്പോള്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെര്‍മോകോള്‍ ഷീറ്റുകള്‍ ഒരു മെഷീനില്‍ കയറ്റി വിട്ട് ചില സംസ്കരണ പ്രക്രിയകള്‍ക്ക് ശേഷം ക്രിസ്റ്റല്‍ രൂപത്തിലുള്ള തരികളായി പുറത്തു വരുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. തെര്‍മോകോള്‍ ഉപയോഗിച്ച് കൃത്രിമമായി പഞ്ചസാര നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ ആണിത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ദൃശ്യങ്ങള്‍ക്ക് മുകളില്‍ ഇത് സൂചിപ്പിച്ച് […]

Continue Reading

തെലങ്കാനയിലെ വീഡിയോ കര്‍ണാടകയില്‍ കോണ്‍ഗ്രസും പോപ്പുലര്‍ ഫ്രണ്ടും കൂടി പോലീസിനെ ഭീക്ഷണിപ്പെടുത്തുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാനിദ്ധ്യത്തില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. കര്‍ണാടക പോലീസിനെ ഭീക്ഷണിപെടുത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കര്‍ണാടകയിലെതല്ല കുടാതെ വീഡിയോയില്‍ കാണുന്നവര്‍ കോണ്‍ഗ്രസോ പോപ്പുലര്‍ ഫ്രണ്ടിന്‍റെയോ നേതാക്കളല്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ മുന്നില്‍ പോലീസിനെ ഭീക്ഷണിപെടുത്തുന്നു എന്ന് വാദിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

കീഴാറ്റൂര്‍ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് ശേഷമുള്ള ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം വാര്‍ത്തകളില്‍ ഏറെ ശ്രദ്ധ നേടായ സ്ഥലമായിരുന്നു കണ്ണൂരിലെ കീഴാറ്റൂര്‍ എന്ന ഗ്രാമം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കീഴാറ്റൂരില്‍ സമരം ആരംഭിച്ചത്. വയല്‍കിളി എന്ന പേരിലുള്ള കൂട്ടായ്മയായിരുന്നു സമരത്തിന് നേതൃത്വം വഹിച്ചത്. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും ഇതിന്‍റെ ചിത്രം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്‍റെ ഫെയ്‌സ്ബുക്ക് […]

Continue Reading

കുടുംബശ്രീ മിഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയല്ല, പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ പദ്ധതിയാണ്… കൂടുതല്‍ അറിയാം…

കേരളത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരായ സ്ത്രീകളെ സംഘടിപ്പിച്ച രൂപം നൽകിയ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ലോകത്തെ തന്നെ ആദ്യ മാതൃകയാണ്. ഈ കഴിഞ്ഞ മെയ് 17ന് കുടുംബശ്രീ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയാവുകയായിരുന്നു കുടുംബശ്രീ കേന്ദ്രസർക്കാർ പദ്ധതിയാണ് എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം  കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ് തികയുകയാണെന്നും അടൽ ബിഹാരി വാജ്പേയ് തുടക്കം കുറിച്ച […]

Continue Reading

ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയില്‍ തൊഴുന്നത്തിന്‍റെ ചിത്രം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല…

മുസ്ലിങ്ങളുടെ വോട്ടുകള്‍ നേടാന്‍ വേണ്ടി ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയില്‍ ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കര്‍ണാടക കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയുടെ മുന്നില്‍ തൊഴുന്നതായി നമുക്ക് കാണാം. ചിത്രത്തില്‍ എഴുതിയ വാചകം […]

Continue Reading

പശുവിനെ മൃഗീയമായി കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

കര്‍ണ്ണാടകയില്‍ തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍   പശുവിന്‍റെ കഴുത്ത് അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ കര്‍ണ്ണാടകയില്‍ നിന്നുമാണെന്ന് അവകാശപ്പെട്ട്  പ്രചരിക്കുന്നുണ്ട്.  പ്രചരണം   ബിജെപിയുടെ പതാകയ്ക്ക് മുകളില്‍ കാലുകള്‍ ബന്ധിച്ച നിലയില്‍ ഒരു പശുവിനെ കിടത്തി അതിന്‍റെ കഴുത്ത് ഒരാള്‍ പച്ചജീവനോടെ  അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ജയിച്ച ശേഷമുള്ള ആഘോഷമാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “In the euphoria […]

Continue Reading

എ‌പി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്ന് വ്യാജ പ്രചരണം…

സിപിഎമ്മിൽ നിന്ന് പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്കും പിന്നെ അവിടെ നിന്നും ബിജെപിയിലേക്കും ചുവടുമാറ്റം നടത്തിയ എപി അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയ നേതാവ് ബിജെപിയിൽ നിന്നും മാറുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്  പ്രചരണം  അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു മുസ്ലിം ലീഗിലേക്ക് എന്ന സൂചന കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ വിളിച്ചു ആശയ വിനിമയം നടത്തി എന്ന വാചകങ്ങളോടൊപ്പം അബ്ദുള്ളക്കുട്ടിയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.  FB post archived link കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനു ശേഷമാണ് പോസ്റ്റര്‍ പ്രചരിച്ചു […]

Continue Reading

സോണിയ ഗാന്ധി ഇരിക്കാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ ഖാര്‍ഗെ ഇരിക്കുന്നില്ല എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

സോണിയ ഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡന്‍റിനെ അപമാനിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയുടെ ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങളില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ […]

Continue Reading

ബി‌ജെ‌പിയുടെ പോസ്റ്റര്‍ കീറിക്കളയുന്ന ഈ ദൃശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ്സ് മികച്ച വിജയം കരസ്ഥമാക്കിയതിന്‍റെ ആഘോഷം ഇപ്പൊഴും കര്‍ണ്ണാടകയില്‍ നടക്കുകയാണ്. ഇതിനിടയില്‍ കര്‍ണ്ണാടകയില്‍ ബി‌ജെ‌പി കൊടികള്‍ ബി‌ജെ‌പി പ്രവര്‍ത്തകന്‍റെ തന്നെ വീട്ടില്‍ നിന്നും നീക്കം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീടിന്‍റെ ഉള്ളിലെ ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന ബി‌ജെ‌പി പോസ്റ്റര്‍ ഒരു പെണ്‍കുട്ടി വലിച്ചു കീറി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടി ബലംപ്രയോഗിച്ച് കീറിക്കളയുകയാണ്.  കുട്ടിയുടെ പിതാവ് […]

Continue Reading

ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്ന വീ‍ഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം അടിപൊളി ചാണക ജ്യൂസ്.. കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിച്ച് സംശയത്തോടെ നമ്മള്‍ ആലോചിക്കും ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കി അത് ആരെങ്കിലും കുടിക്കുമോ? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് പലര്‍ക്കും ഈ സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്. ചാണക ജ്യൂസ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ചെറിയ കടയില്‍ ഒരാള്‍ ചാണകം കൊണ്ടുള്ള ഉരുള എന്ന് തോന്നിക്കുന്ന ഒരു വസ്‌തു തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് കലക്കി അരിച്ച് ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നു. ഇത് ആളുകള്‍ പണം […]

Continue Reading

ഇസ്ലാം പ്രാര്‍ത്ഥനയില്‍ ഡി‌കെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്… 2023 തെരെഞ്ഞെടുപ്പ് വിജയവുമായി ബന്ധമില്ല…

കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസിൽ മുഖ്യമന്ത്രി ആരായിരിക്കും എന്നുള്ള  ചർച്ചകൾ നടക്കുകയാണ്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ പേര് ഉയരുന്നുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ  സിദ്ധരാമയ്യ ആണ്  മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്.  ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഉടനെ തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതിനിടയിൽ ഡികെ ശിവകുമാറിന്‍റെയും സിദ്ധരാമയ്യയുടെയും ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം ഇസ്ലാം മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയില്‍ ഡി‌കെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പുരോഹിതന്‍ ഇസ്ലാം […]

Continue Reading

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിന് ശേഷം വിഘടന സ്വരങ്ങള്‍ ഉയര്‍ത്തിയുള്ള റാലി എന്ന തരത്തില്‍ പാക്കിസ്ഥാനിലെ വീഡിയോ പ്രചരിപ്പിക്കുന്നു…

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം നടന്ന വിഘടനവാദികളുടെ റാലി എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. വീഡിയോയുടെ വസ്തുത എന്താണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ‘ആസാദി’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ആളുകള്‍ റാലിയില്‍ പോക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കോൺഗ്രസ്‌ വിജയത്തിന് ശേഷം […]

Continue Reading

ഒ.രാജഗോപാല്‍ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ഈ പോസ്റ്റര്‍ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം നേമം മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ ബിജെപ്പിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയെന്ന പേരിലുള്ള പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വോട്ട് ചോദിച്ച് ചെന്നാല്‍ ജനങ്ങള്‍ ആട്ടി ഓടിക്കുന്ന അവസ്ഥയില്‍ ബിജെപി എത്തി എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നതാണ് പ്രചരണം. പോരാളി ഷാജി (ഒഫീഷല്യല്‍) എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അലവി ഹംസ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 2,500ല്‍ അധികം റിയാക്ഷനുകളും 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook […]

Continue Reading

“കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ കർണാടകയില്‍ പാകിസ്ഥാൻ പതാക ഉയർത്തിയ ദൃശ്യങ്ങള്‍”- പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത…

2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളില്‍ വിജയിച്ച് കോൺഗ്രസ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ കീഴടക്കി ഭരണം നേടിയതിന്‍റെ ആഹ്ളാദത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കോൺഗ്രസ് അനുഭാവികളുടെ ആഘോഷങ്ങളുടെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങി. ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്സ് ആഘോഷങ്ങളില്‍ നിന്നാണ് എന്നവകാശപ്പെട്ട്  ഒരു വ്യക്തി പാകിസ്ഥാന്‍ പതാക വീശുന്നു എന്ന പേരില്‍ ഒരു  വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കർണാടകയിലെ ഭട്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ പാകിസ്ഥാൻ പതാക ഉയര്‍ത്തിയതായിട്ടാണ്  അവകാശപ്പെടുന്നത്.  നക്ഷത്രവും […]

Continue Reading

മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ ബ്രിട്ടന്‍ ആസ്ഥാനമായ സംഘടയാണ്… ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല…

ഇന്ത്യയിൽ മുസ്ലിം ഡോക്ടർമാരുടെ അസോസിയേഷൻ രൂപം കൊണ്ടുവെന്നും ഈ അസോസിയേഷൻ വളർന്ന് അപകടകരമായ രീതിയിലേക്ക് ഇന്ത്യയിലെ ചികിത്സാരംഗത്തെ കൊണ്ട് എത്തിക്കുമെന്നും അവകാശപ്പെട്ട് ഒരു പോസ്റ്റ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ എന്ന ബോർഡിനു മുമ്പിൽ ഏതാനും യുവതികൾ നിൽക്കുന്ന ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത് ചില യുവതികളിൽ ഹിജാബ് ഭരിച്ചിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “മതേതരത്വം പൂത്ത് ഉലയട്ടെ… മുസ്ലീം ഡോക്ടർമാരുടെ അസോസിയേഷൻ ….. ഇന്ത്യൻ ആരോഗ്യ രംഗം എങ്ങോട്ട്? ഗ്രാന്റ് / […]

Continue Reading

മറുനാടന്‍ മലയാളിക്കെതിരെയുള്ള കേസുകള്‍ വാദിക്കുന്നത് അഡ്വ. കെ.എം.ഷാജഹാനാണോ? വസ്‌തുത അറിയാം..

വിവരണം പ്രവാസി വ്യാവസായി എം.എ.യൂസഫലി, നടന്‍ പ്രത്വിരാജ് ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ വിവിധ സംഭവങ്ങളിലായി നിയമ നടപടി സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തി അധിക്ഷേപവും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കുന്നു എന്ന് ആരോപിച്ചാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയ്‌ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്തും പല കോടതികളില്‍ എം.എ.യൂസഫലി ഷാജനെതിരെ കേസ് കൊടുത്തിട്ടുള്ളതാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ […]

Continue Reading

മുംബൈ ബാന്ദ്ര വോർളി സീ ലിങ്ക് നിര്‍മ്മിച്ചത് മോദി സര്‍ക്കാരല്ല, വസ്തുത അറിയൂ

യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്ന പ്രൗഢഗംഭീരമായ തലയെടുപ്പുള്ള മുംബൈ ബാന്ദ്ര വോർളി പാലത്തിന്‍റെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ബാന്ദ്രാ വോര്‍ളി സീ ലിങ്ക് പാലത്തിന്‍റെ പ്രത്യേകതകൾ എണ്ണി പറഞ്ഞു കൊണ്ടാണ് വിവരണം നൽകിയിട്ടുള്ളത്.  നരേന്ദ്രമോദിയുടെ ഭരണകാലത്താണ് സീ ലിങ്ക് നിർമ്മിച്ചത് എന്നും വിവരണത്തില്‍ അവകാശപ്പെടുന്നു. ഈ അവകാശവാദത്തെ കുറിച്ചാണ് ഞങ്ങൾ അന്വേഷിക്കുന്നത്. “മലയാളം മീഡിയയിൽ അരികൊമ്പനേം ചക്ക കൊമ്പനേം കേട്ട് മടുത്തവർ കണ്ട് ആനന്ദിക്കുക… ഈ ബ്രിഡ്ജ് യൂറോപ്പിലോ, ഗൾഫ് രാജ്യങ്ങളിലോ, അമേരിക്കയിലോഅല്ല നമ്മുടെ […]

Continue Reading

മുസ്ലിം വനിത ദി കേരള സ്റ്റോറിയെ കുറിച്ച് അഭിപ്രായം വ്യക്തമാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്…

ദി കേരള സ്റ്റോറി പടം കാണാൻ വന്ന ഒരു മുസ്ലിം സ്ത്രീയോട് സിനിമ എന്തിനാണ് കാണാൻ വന്നത് എന്ന് ചോദിച്ചപ്പോൾ, തനിക്ക് ഏതു സിനിമ കാണാൻ അധികാരമുണ്ട് കൂടാതെ പർദ ധരിച്ച മുസ്ലിം സ്ത്രികൾ ഈ സിനിമ കാണരുത് എന്ന നിർബന്ധം വല്ലതുമുണ്ടോ? എന്ന മറുപടി അവർ കൊടുക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. എന്നാൽ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഴയതാണ് കൂടാതെ ദി കേരള […]

Continue Reading

ഈ ദൃശ്യങ്ങളില്‍  കോന്നി സുരേന്ദ്രന്‍ കയറ്റുന്നത് പി‌ടി 7 നെയാണ്. അരിക്കൊമ്പനെയല്ല… സത്യമറിയൂ…

അരിക്കൊമ്പന്‍ എന്ന ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റിയെങ്കിലും അരിക്കൊമ്പനെ കുറിച്ചുള്ള പ്രചാരണങ്ങള്‍ ഇപ്പൊഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. കാടുമാറ്റാനായി അരിക്കൊമ്പനെ ലോറിയില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് ഞങ്ങള്‍ക്ക് ഇത്തവണ ലഭിച്ചത്.  പ്രചരണം  അരിക്കൊമ്പനെ കുങ്കിയാനയുടെ സഹായത്തോടെ ലോറിയിലേക്ക് ബലംപ്രയോഗിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: കോന്നി സുരേന്ദ്രൻ അരികൊമ്പനെ തള്ളി ലോറിയിൽ കയറ്റുന്നു 🔥🔥🔥🐘 #arikomban #konnisurendran” FB post archived link എന്നാല്‍ കോന്നി സുരേന്ദ്രന്‍ ലോറിയില്‍ കയറ്റുന്നത് അരിക്കൊമ്പനെയല്ലെന്ന് അന്വേഷണത്തില്‍ […]

Continue Reading

മുസ്ലീം യുവാക്കൾ ISIS ടി-ഷർട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം – കേരളത്തിലെതല്ല വസ്തുത ഇതാണ്…

സുദീപ്തോ സെന്നിന്‍റെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിരവധി പ്രചരണങ്ങള്‍ സോഷ്യൽ മീഡിയയിൽ കാണാം. ഐസിസ് എന്ന് എഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച ഏതാനും യുവാക്കളുടെ ചിത്രം ഇപ്പോള്‍ വൈറലാകുന്നുണ്ട്  പ്രചരണം  ചിത്രത്തിന്‍റെ അടിക്കുറിപ്പിന്‍റെ പരിഭാഷ  ഇങ്ങനെ: “ഇത് കേരളത്തിൽ നിന്നുള്ള ചിത്രമാണ്, ഐസിസ് ടീ ഷർട്ട് ധരിച്ച് ഐസിസ് കൈകൊണ്ട് പോസ് ചെയ്യുന്ന പ്രാദേശിക മുസ്ലീം യുവാക്കൾ ഒരു ദൈവമേ ഉള്ളൂ, അവരുടെ ദൈവം! എന്നിട്ടും #ലൗ […]

Continue Reading

തെലങ്കാന ബിജെപി-ടിആർഎസ് സംഘർഷത്തിന്റെ പഴയ വീഡിയോ കർണ്ണാടക തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തുന്നു

കർണ്ണാടക തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കാർക്ക് മർദ്ദനമേൽക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ വൈറലായിട്ടുണ്ട്.  പ്രചരണം  തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടകയിൽ ബിജെപി അംഗങ്ങളെ മർദ്ദിച്ചുവെന്ന അടിക്കുറിപ്പോടെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബിജെപി പാർട്ടിയുടെ ഷാൾ ധരിച്ചവരെ നടുറോഡിൽ ഒരു സംഘം ആളുകൾ ഓടിച്ചിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങൾ. അക്രമികൾ പിങ്ക് സ്കാർഫും പിങ്ക് പതാകയും പിടിച്ചിട്ടുണ്ട്.   FB post archived link എന്നാൽ വൈറൽ വീഡിയോ കർണ്ണാടകയിൽ നിന്നുള്ളതല്ലെന്നും തെലങ്കാനയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  വസ്തുത ഇങ്ങനെ  […]

Continue Reading

താനൂരിൽ അപകടത്തിൽപ്പെട്ടത് ദൃശ്യങ്ങളിൽ കാണുന്ന ബോട്ടല്ല, സത്യമറിയൂ..

മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടമായ വാർത്തയിലേക്കാണ് കേരളം ഇന്നലെ പുലർച്ചെ കണ്ണുതുറന്നത്.  നിരവധിപ്പേർ ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ബോട്ടിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  താനൂരിൽ ബോട്ട് പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടു നിന്നവർ അപകട സൂചന നൽകിയിരുന്നു എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ബോട്ടിലേക്ക് ആളെ കയറ്റുന്നത് കാണാം അപകടം സംഭവിച്ചാൽ […]

Continue Reading

ഐസ് തലവന്‍ കേരളത്തെ കുറിച്ച് പറഞ്ഞ പ്രസ്താവന എന്ന തരത്തില്‍ മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ലാ. പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രസ്താവന ഇറക്കി. കേരളത്തില്‍ നിരോധനമില്ലെങ്കിലും വിരളമായ തീയറ്ററുകളില്‍ മാത്രമാണ് സിനിമ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതെ സമയം ഐഎസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശയത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു സിനിമ ഇറങ്ങാന്‍ പോകുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇന്ത്യ അതില്‍ നിന്നും പിന്മാറണം. ഞങ്ങളുടെ […]

Continue Reading

ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് കെ. സുരേന്ദ്രൻ- എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വന്തം പ്രസ്ഥാനത്തെ പരസ്യമായി വിമർശിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു അഭിമുഖത്തിനിടെ കെ സുരേന്ദ്രൻ “ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണ്, ഇന്ത്യൻ മുസ്ലീങ്ങൾ സംഘപരിവാറിന്റെ ആക്രമണ ഭീതിയിലാണ്” എന്ന വാചകങ്ങൾ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ന്യൂസ് 18 ചാനലിന്റെ ലോഗോ ദൃശ്യങ്ങളിൽ കാണാം.  അതായത് സ്വന്തം പാർട്ടിയെയും സംഘടനയെയും കെ സുരേന്ദ്രൻ പരസ്യമായി വിമർശിച്ച് സംസാരിക്കുന്നു എന്ന അവകാശവാദത്തിനായാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  FB post archivd link എന്നാൽ […]

Continue Reading

ഈ കുടുംബമാണ് താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടതെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം താനൂര്‍ ഓട്ടമ്പ്രം തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 22 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട കുടുംബം അവസാനമായി എടുത്ത ഫോട്ടോ എന്ന തരത്തില്‍ ഒരു കുടുംബത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഇവര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍. ഇന്ന് എല്ലാവരും ഒരു ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ച്.. എന്ന തലക്കെട്ട് നല്‍കി […]

Continue Reading

സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിൽ നിന്നും ബിജെപി അടക്കമുള്ള പാർട്ടിയുടെ നേതാക്കൾ സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചതിന്റെ  ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടു എന്ന പേരിൽ ഒരു ലിസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയ നേതാക്കൾ അടക്കമുള്ളവർ സ്വിസ് ബാങ്കിൽ കോടി കണക്കിന് രൂപയാണ്  കള്ളപ്പണമായി നിക്ഷേപം നടത്തിയിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്.   FB post archived link എന്നാൽ വ്യാജ  പ്രചരണമാണ് നടത്തുന്നതെന്നും ഇത്തരത്തിൽ ഒരു ലിസ്റ്റ് വിക്കി ലീക്സ്  പുറത്തുവിട്ടില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ […]

Continue Reading

‘മനുഷ്യരുടെ അതേ ആകാരത്തില്‍ നിര്‍മ്മിച്ച റോബോട്ടുകളുടെ നൃത്തം’- ദൃശ്യങ്ങളിലുള്ളത് റോബോട്ടുകളല്ല… സത്യമിതാണ്…

ഹ്യൂമനോയിഡ് റോബോട്ടുകൾ അതായത് ആകാരത്തിൽ മനുഷ്യ ശരീരത്തോട് സാമ്യമുള്ളവ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ ഇടയ്ക്ക് മാധ്യമങ്ങളില്‍ വരാറുണ്ട്.  എന്നാൽ പൂർണ്ണമായും മനുഷ്യ ശരീരവുമായി സാമ്യമുള്ള റോബോട്ടുകൾ വികസിപ്പിച്ചെടുത്തതായി ഇതുവരെ സിനിമകളിൽ അല്ലാതെ എവിടെയും വാർത്തകളിലില്ല. മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകള്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.   പ്രചരണം  “ബ്രഹ്മ മോകതേ പരബ്രഹ്മ മൊകതേ…” എന്ന കന്നഡ കീര്‍ത്തനത്തിനൊപ്പം രണ്ടു വിദേശ വനിതകള്‍ മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന […]

Continue Reading

വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറ്- പ്രചരിക്കുന്ന ചിത്രം കേരളത്തിലെതല്ല… കുറ്റക്കാര്‍ അറസ്റ്റിലായിട്ടില്ല…

എട്ട് മണിക്കൂർ സമയത്തിനുള്ളിൽ തിരുവനന്തപുരം മുതല്‍  കാസർഗോഡ് വരെ സഞ്ചരിക്കാം എന്ന വാഗ്ദാനവുമായി എത്തിയ, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തേതുമായ വന്ദേ ഭാരത് എക്സ്പ്രസ് മലയാളികൾ ആവേശപൂർവ്വമാണ് സ്വാഗതം ചെയ്തത് വന്ദേ ഭാരതിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വീഡിയോകളും ധാരാളം പേര്‍  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ചില വിവാദങ്ങളും വന്ദേ ഭാരതമായി ബന്ധപ്പെട്ട് ഉണ്ടാവുകയുണ്ടായി.  മലപ്പുറം തിരൂരിൽ വന്ദേ ഭാരതിന്  നേരെ കല്ലേറുണ്ടായി എന്നൊരു വാർത്ത ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കല്ലേറില്‍ ചില്ലുകള്‍  തകര്‍ന്ന […]

Continue Reading

ഡി‌കെ ശിവകുമാര്‍ പ്രചാരണ വേളയില്‍ മദ്യപിച്ച് നടക്കുന്ന വീഡിയോ… ദൃശ്യങ്ങളുടെ സത്യമിതാണ്…

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിത്തന്നെ മേയ് 10ന് നടക്കും. ബിജെപി- കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ആവേശപൂര്‍വം പ്രചരണം തുടരുകയാണ്. കര്‍ണ്ണാടക കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡി‌കെ ശിവകുമാറിന്‍റെ ഒരു വീഡിയോ ഇതിനെ വൈറലായിട്ടുണ്ട്.  പ്രചരണം   ഡികെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു വരുന്ന ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണുന്നത്. നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുവടുകള്‍ ഇടറുന്നതും ബാലന്‍സ് തെറ്റി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡികെ ശിവകുമാര്‍ വീഴാതെ ശ്രദ്ധിക്കുന്നുണ്ട്. മദ്യപിച്ച് തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതാണ് എന്നാരോപിച്ച് […]

Continue Reading

‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നും 32,000 ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്‌ലിം മതം സ്വീകരിച്ച് സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയി എന്ന് അവകാശപ്പെട്ടാണ് സിനിമയുടെ ട്രയിലര്‍ പുറത്തിറക്കിയതും. ഇതോടെ സിനിമ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ളതാണെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രീം കോടതി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും […]

Continue Reading

ദൃശ്യങ്ങൾ അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നതിന്റെതല്ല… വസ്തുത അറിയൂ…

ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ   നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ച അരിക്കൊമ്പൻ  എന്ന പേരിൽ പ്രസിദ്ധനായ ആനയെ ഇക്കഴിഞ്ഞ ദിവസം പ്രത്യേക ദൌത്യ സംഘം പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയിരുന്നു. ഏതാനും മാസങ്ങളായിമലയാള മാധ്യമങ്ങളിൽ വാർത്തകളിൽ എന്നും ഇടംനേടിയ വന്യജീവിയാണ് അരിക്കൊമ്പൻ.  ആന ഉള്‍ക്കാട്ടിലേക്ക് പോയി എന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. അരിക്കൊമ്പനെ പിടികൂടാൻ രൂപീകരിച്ച ദൌത്യ സംഘം രണ്ടു ദിവസം പരിശ്രമിച്ചാണ്  മയക്കുവെടി വച്ച് ആനയെ നിയന്ത്രണത്തിലാക്കിയത്. പിന്നീട് ലോറിയില് കയറ്റിയാണ് പെരിയാർ റീസർവിലേക്ക് കൊണ്ടുപോയത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്ന […]

Continue Reading

കര്‍ണാടക പി.യു.സി പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയത് ഹിജാബ് ഗേള്‍ എന്ന പേരില്‍ വൈറലായ മുസ്കാന്‍ ഖാനല്ല..

കര്‍ണാടകയില്‍ കഴിഞ്ഞ കൊല്ലം നടന്ന ഹിജാബ് വിവാദത്തിനിടെ ഹിജാബിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഒറ്റയ്ക്ക് നേരിട്ട ധീരയായ ഹിജാബ് ഗേള്‍ എന്ന പേരില്‍ അറിയപെട്ട മുസ്കാന്‍ ഖാന്‍റെ ചിത്രം ഈയിടെ പ്രഖ്യാപ്പിച്ച കര്‍ണാടക പ്ലസ്‌ ടു പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഹിജാബ് ധരിച്ച ഒരു പെണ്കുട്ടിയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ആക്ഷേപഹാസ്യത്തിന് വേണ്ടിയുണ്ടാക്കിയ വീഡിയോ മുസ്ലിം വര്‍ഗീയത എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ഒരു മുസ്ലിം തന്‍റെ സെക്യുലറിസം പറഞ്ഞു മനസിലാക്കി കൊടുക്കുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് സെക്യുലറിസത്തിന്‍റെ പേരില്‍ മുസ്ലിങ്ങള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്ന് ഈ വീഡിയോയില്‍ കാണുന്നു എന്നാണ് പോസ്റ്റുകള്‍ വാദിക്കുന്നത്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, ഈ വീഡിയോ ആക്ഷേപഹാസ്യത്തിന് വേണ്ടി സൃഷ്ടിചതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോ ഒരു മുസ്ലിം […]

Continue Reading

വിഷപാമ്പ് വീണ പാൽ കുടിച്ച് കുട്ടികൾ മരിച്ചു- കെട്ടുകഥയുടെ സത്യമറിയൂ..

മരണം ഒഴിവാക്കാനാകാത്ത സത്യമാണ്. എങ്കിലും അപൂർവ മരണങ്ങൾ എല്ലായിടത്തും എല്ലാക്കാലവും ചർച്ച ആകാറുണ്ട്. അപൂർവ രീതിയിൽ  പാമ്പിൻ വിഷം  ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾ മരിച്ച വാർത്ത അടുത്ത ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാകിസ്താനിലെ ക്വറ്റയിൽ പാമ്പ് വീണ പാൽ കുടിച്ച് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. കുട്ടികളുടെ മരണകാരണമായ പാമ്പിന്റെ ചിത്രം എന്ന നിലയിൽ ഒരു ചെറിയ പാമ്പിന്റെ ചിത്രം നല്കിയിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്വറ്റയിൽ, ഒരേ […]

Continue Reading

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ലോക്കോ പൈലറ്റ് മഴയത്ത് കുട പിടിച്ച് ട്രെയിന്‍ ഓടിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മഴയത്ത് ചോര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. രണ്ട് കോച്ചുകളിലെ എസി ഗ്രില്ലുകളുടെ വിടവിലൂടെ ചോര്‍ന്നൊലിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രെയിനില്‍ ചോര്‍ച്ച കാരണം ലോക്കോ പൈലറ്റ് ക്യാബിനിനുള്ളില്‍ കുട പിടിച്ചാണ് ട്രെയിന്‍ ഓടിച്ചതെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. കേരളത്തിലാദ്യമായി ഓടുന്ന വാട്ടർ തീം പാർക്ക് കേന്ദ്ര സർക്കാർ […]

Continue Reading