കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് സേവന പദ്ധതിയായ കെ-ഫോണിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ കെ-ഫോണില്‍ പരക്കെ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കണക്ഷന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍നെറ്റ് കെബിളുകള്‍ മുറിച്ച് അവര്‍ പ്രതിഷേധിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങൾ ചിന്തിക്കണം എന്താണ് ഇവരുടെ ഉദ്ദേശം ഒരു നാടിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ […]

Continue Reading

വീഡിയോയില്‍ നൃത്തം ചെയ്യുന്നത് മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്രയല്ല, മറ്റൊരു കുട്ടിയാണ്… ദയവായി വീഡിയോ പങ്കുവയ്ക്കരുത്…

മാവലിക്കരയില്‍ നക്ഷത്ര എന്ന ആറുവയസുകാരിയെ സ്വന്തം പിതാവ് മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയെന്ന മനസ്സാക്ഷി മരവിക്കുന്ന വാര്‍ത്തയിലേയ്ക്കാണ് കേരളം ഇക്കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്നത്. നക്ഷത്രക്ക് പ്രണാമം അര്‍പ്പിച്ച് കണ്ണീരൊഴുക്കാത്തവരായി കേരളക്കരയില്‍ ആരുമുണ്ടാകില്ല. സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാവരും കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ക്രൂരത കാട്ടിയ പിതാവിനെതിരെ രോഷപ്രകടനം നടത്തുകയും ചെയ്തുകൊണ്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇതിനിടെ നക്ഷത്ര മോള്‍ ഡാന്‍സ് കളിക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. പ്രചരണം  സമയമിതപൂര്‍വ്വ സായാഹ്നം എന്ന […]

Continue Reading