കമിതാക്കളെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ഇറക്കി വിടുന്ന വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

വിവരണം ഒരു പെണ്‍കുട്ടി യുവാവിന്‍റെ കയ്യില്‍ പിടിച്ച് കൊണ്ട് നടന്ന് രണ്ട് കെട്ടിടങ്ങള്‍ക്ക് ഇടയിലെ നടവഴിയില്‍ മറഞ്ഞ് നിന്ന് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കമിതാക്കള്‍ സംസാരിക്കുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍റെ കണ്ണില്‍ ഇവര്‍ പെടുകയും അയാള്‍ അവരെ അവിടെ നിന്നും പറഞ്ഞു വിടുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യമെന്ന് തോന്നിക്കുന്ന ഈ വീഡിയോ. കൊല്ലത്ത് പട്ടാപകൽ സുടാപ്പി മജീദിനേ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയെ സെക്യൂരിറ്റി പൊക്കി.. കൊല്ലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തിന്‍റെ സിസിടിവി ദൃശ്യമാണിതെന്ന പേരിലാണ് […]

Continue Reading

ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദ് ഒളിവില്‍ പോയി- വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഒറീസയിലെ ബാലസൂർ ജില്ലയിൽ ബഫനാഗ ബസാർ റെയിൽവേ സ്റ്റേഷൻ അടുത്ത് കഴിഞ്ഞയാഴ്ച നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു ആയിരത്തിലധികം പരിക്കേറ്റ ചികിത്സയിലുമാണ്. പ്രധാന അന്വേഷണ ഏജൻസി സിബിഐ അന്വേഷണം തുടരുകയാണ്. ഇതിനിടെ അപകടം ഉണ്ടാകാൻ കാരണക്കാരൻ മുഹമ്മദ് ഷരീഫ് അഹമ്മദ് എന്ന സ്റ്റേഷൻ മാസ്റ്ററാണ് എന്ന് ആരോപിച്ച്, റെയിൽവേ ഉദ്യോഗസ്ഥന്‍റെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ഷെരീഫ് അഹമ്മദ് സിഗ്നൽ തെറ്റിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് വാദിച്ച് ഒപ്പമുള്ള […]

Continue Reading