വൈറ്റ് ഹൗസിൽ നടന്ന ശ്രീരുദ്രം സ്തോത്ര പാരായണം –പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

അമേരിക്കയിലെ വൈറ്റ് ഹൗസിൽ ‘ശ്രീ രുദ്രം സ്തോത്രം’ പാരായണം നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. വിദേശികളുടെ ഒരു സംഘം ഹിന്ദു ആചാരപ്രകാരമുള്ള  ആരാധനയ്‌ക്കൊപ്പം സ്തുതിഗീതങ്ങൾ ചൊല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രചരണം  വിദേശികള്‍ ഇന്ത്യയുവുടെ പരമ്പരാഗത വേഷങ്ങള്‍ ധരിച്ച് മനോഹരമായ വര്‍ണ്ണക്കളം ഒരുക്കി ദീപങ്ങള്‍ തെളിയിച്ച് അതിനു ചുറ്റുമിരുന്ന് വേദമന്ത്രങ്ങള്‍ ഭക്തിപൂര്‍വം ഉരുവിടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹൈന്ദവ സംസ്കാരത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കിയ വിദേശികള്‍ അമേരിക്കയിലെ വൈറ്റ്ഹൌസില്‍ ശ്രീരുദ്രം സ്തോത്ര പാരായണം ചെയ്യുന്നു എന്നാണ് വിവരണത്തില്‍ അവകാശപ്പെടുന്നത്. ഇത് […]

Continue Reading

1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 സ്ഥിരീകരിച്ചുവോ? വൈറല്‍ പോസ്റ്റിന്‍റെ സത്യാവസ്ഥ ഇതാണ്…

1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 തെളിയിച്ചിരിക്കുന്നു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ പരിശോധിച്ചപ്പോള്‍ തമാശക്കായി സൃഷ്ടിച്ച ഈ പോസ്റ്റ്‌ പിന്നിട് വൈറലായി എന്നാണ് കണ്ടെത്തിയത്. ഇസ്ലാം മതത്തിനെ പരിഹസിച്ച് ഉണ്ടാക്കിയ ഈ പോസ്റ്റ്‌ പലരും സത്യമാണെന്ന്‌ വിശ്വസിച്ച് പ്രചരിപ്പിക്കുകയാണ്. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പില്‍ എഴുതിയത് […]

Continue Reading

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പകർത്തിയ പഴയ വീഡിയോ ചന്ദ്രയാൻ 3 അയച്ച ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) ചരിത്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയിച്ചതായി പ്രഖ്യാപിച്ചു. ശേഷം ഉപഗ്രഹം പകര്‍ത്തിയ ചില ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തു. വിക്ഷേപണത്തിന് ശേഷം, ചന്ദ്രയാൻ 3 പകർത്തിയതായി അവകാശപ്പെടുന്ന ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  സാറ്റലൈറ്റില്‍ നിന്നും ഭൂമിയുടെ വീഡിയോ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ലൈറ്റുകളുടെ പ്രകാശത്താല്‍ സുന്ദരമായ ഭൂമി കാണാം. അടിക്കുറിപ്പിൽ പറയുന്നതിങ്ങനെ: “#ആദ്യ വീഡിയോ പുറത്ത് വിട്ട് ISRO” FB post […]

Continue Reading

ചന്ദ്രയാൻ-3 വിജയം ആഘോഷിക്കുന്ന ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരുടെ ചിത്രം- യാഥാര്‍ഥ്യമിങ്ങനെ…

ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറക്കിയതിന്‍റെ ആഘോഷം രാജ്യത്തുടനീളം ഇപ്പൊഴും തുടരുകയാണ്. ചന്ദ്രനില്‍  ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് നിരവധിപ്പേര്‍ ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്.  പ്രചരണം  സാരി ധരിച്ച, തലമുടിയിൽ മുല്ലപ്പൂചൂടിയ ഏതാനും സ്ത്രീകൾ പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രയാൻ -3 ന്റെ വിജയത്തിൽ ആഹ്ലാദിച്ച വനിതാ ശാസ്ത്രജ്ഞരുടെ അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചന്ദ്രയാൻ-3 ന്‍റെ വിജയകരമായ […]

Continue Reading

“ഓണക്കാലത്തെ വരവേല്‍ക്കാന്‍ കേരളത്തില്‍ പുഷ്പാലംകൃത റെയിൽവേ സ്റ്റേഷനും ട്രെയിനും” – ചിത്രം AI- ജനറേറ്റഡാണ്

പഴമയുടെ പ്രൌഡി അവകാശപ്പെടാനില്ലെങ്കിലും ഓണം ഇപ്പൊഴും മലയാളികള്‍ക്ക് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവമാണ്. വള്ളംകളി, അത്തപ്പൂക്കള മത്സരങ്ങൾ, ഘോഷയാത്രകള്‍ വിവിധ വിനോദപരിപാടികള്‍, ഓണസദ്യ എന്നിങ്ങനെ ആഘോഷം സംസ്ഥാനമൊട്ടാകെ പൊടിപൊടിക്കുന്നു. അത്തപ്പൂക്കളമില്ലാതെ ഓണമില്ല മലയാളിക്ക്. പൂക്കളാല്‍ അലംകൃതമാക്കി കേരളത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഓണത്തെ വരവേൽക്കാൻ കേരളത്തിൽ പ്രത്യേകം അലങ്കരിച്ച റെയിൽവേ സ്റ്റേഷന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്.  ഓണാഘോഷത്തിനായി ട്രാക്കിൽ പ്രത്യേകം നട്ടുപിടിപ്പിച്ച പൂചെടികളുടെ ഇടയിലൂടെ പുഷ്പങ്ങളുടെ […]

Continue Reading

2019ലെ വീഡിയോ ബിബിസിയുടെ ചന്ദ്രയാന്‍ 3ന്‍റെ കവറേജ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഓഗസ്റ്റ്‌ 23ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ചരിത്രം സൃഷ്ടിച്ചു. എല്ലാ ഇന്ത്യന്‍ പൌരന്മാര്‍ക്കും അഭിമാനത്തിന്‍റെ നിമിഷമായിരുന്നു ചന്ദ്രയാന്‍ 3ന്‍റെ ചന്ദ്രനില്‍ സോഫ്റ്റ്‌ ലാന്‍ഡിംഗ് നടന്ന നിമിഷം. ഈ ചരിത്ര നേട്ടത്തിന്‍റെ ആഘോഷത്തിനിടെ ബിബിസിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. “70 കോടി ജനങ്ങള്‍ക്ക് ശൌചാലയമില്ലാത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ ബഹിരാകാശ ഗവേഷണത്തില്‍ ഇത്ര പണം ചിലവാക്കുന്നത്  ശരിയാണോ?” എന്ന്  വീഡിയോയില്‍ ബിബിസി ന്യൂസ്‌ അവതാരകന്‍ ചോദിക്കുന്നതായി നമുക്ക് കേള്‍ക്കാം.  ഈ വീഡിയോ […]

Continue Reading

കുറ്റ്യാടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല… യാഥാര്‍ഥ്യമിങ്ങനെ…

കോളേജിലേക്ക് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട വിദ്യാർത്ഥിനിയെ കാണാതാവുകയും പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത വാർത്ത കേരളം ഇന്നലെ  ഞെട്ടലോടെയാണ് കേട്ടത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് അറിയിക്കുന്നു. വയനാട്ടിലെ കുറ്റ്യാടിയിലാണ് സംഭവം നടന്നത് എന്നത് ഞെട്ടലിന്‍റെ ആക്കം കൂട്ടി. അങ്ങേയറ്റം ഹീനമായ സംഭവത്തെ വർഗീയമായി ചിലർ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കുറ്റ്യാടിയിൽ പീഡനത്തിനിരയായ പെൺകുട്ടി ക്രിസ്ത്യാനിയാണെന്നും പീഡിപ്പിച്ചയാളുടെ ലക്ഷ്യം ലവ് ജിഹാദ് ആണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. […]

Continue Reading

ചന്ദ്രോപരിതലത്തിൽ പതിഞ്ഞ അശോകസ്തംഭത്തിന്‍റെയും ഐഎസ്ആർഒ ലോഗോയുടെയും മുദ്രകളുടെ വൈറല്‍ ചിത്രം ഫോട്ടോഷോപ്പാണ്…

ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചതിന്‍റെ സന്തോഷം രാജ്യമെമ്പാടും ആഘോഷിക്കുകയാണ്.  ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും എല്ലാവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. ചന്ദ്രനില്‍ നിന്നുമുള്ള റോവര്‍ വീലിന്‍റെ മുദ്ര ചന്ദ്ര പ്രതലത്തില്‍ പതിഞ്ഞ ചിത്രം എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇതിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ (ഐഎസ്ആർഒ) ലോഗോയും ഇന്ത്യയുടെ ദേശീയ ചിഹ്നവും പരുക്കൻ […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ അച്ചു ഉമ്മനെതിരെ പ്രചരിക്കുന്ന ഈ സക്രീന്‍ഷോട്ട് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍ വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ധരിച്ച ബ്രാന്‍ഡഡ് ടി ഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഉമ്മന്‍ ചാണ്ടി ലളിത ജീവിതം നയിച്ചപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനും ആ വഴി സ്വീകരിച്ചു എന്നും തന്‍റെ ആസ്തി വകകളെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്ത് […]

Continue Reading

കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം 

നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം.. വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ പോര് കടുക്കുമ്പോള്‍ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ചര്‍ച്ചയ്ക്ക് ചൂട് പകരുന്നത്. ഈ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പുതുപ്പള്ളി എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മനെതിരെ കെപിസിസി നേതൃത്വം കടുത്ത ശാസന നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ  പ്രചരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യാതൊരുവിധ ഉത്തരങ്ങളും നൽകരുതെന്ന് ചാണ്ടി ഉമ്മനോട് വീണ്ടും […]

Continue Reading

റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ചന്ദ്രനിൽ പര്യവേഷണം നടത്തിയ ആദ്യ രാജ്യം, അന്ന് യു‌എസ്‌എസ്‌ആര്‍ എന്നറിയപ്പെട്ടിരുന്ന റഷ്യയാണ്. റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി (റോസ്കോസ്മോസ്) ആസൂത്രണം ചെയ്ത മൂണ്‍ ലാൻഡർ ദൗത്യമായിരുന്നു 1976-ലെ ലൂണ 24.  ഈ കഴിഞ്ഞ ദിവസം ലൂണ 25 റഷ്യ വിക്ഷേപിച്ചിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയാണുണ്ടായത്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയും ലാൻഡര്‍ അവിടെ നിന്നും ആദ്യ ചിത്രങ്ങൾ അയക്കുകയും ചെയ്തുവെന്ന് ഐഎസ്ആർഒയുമായി ബന്ധപ്പെട്ട വാർത്തകൾ അറിയിക്കുന്നു. തകർന്ന ലൂണയുടെ ചിത്രങ്ങൾ […]

Continue Reading

സിംബാബ്‌വേയുടെ മുന്‍ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന വാര്‍ത്ത‍ വ്യാജമാണ്…

മുന്‍ സിംബാബ്‌വേ ക്രിക്കറ്റ്‌ താരം ഹീത്ത് സ്ട്രീക്ക് (Former Zimbabwe Cricketer Heath Streak) അന്തരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ വാര്‍ത്തകള്‍ വെറും കിംവദന്തിയാണ്. ഹീത്ത് സ്റ്റീക്കിന് ഒന്നും സംഭവിച്ചിട്ടില്ല. എന്താണ് മുഴുവന്‍ സംഭവം അറിയാന്‍ വായിക്കുക. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ സിംബാബ്‌വേ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന് അവകാശപ്പെടുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:  “സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് […]

Continue Reading

ജയിക്ക് സി തോമസിനെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഓര്‍ത്തൊടോക്‌സ് സഭ ആസ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് പുതുപ്പള്ളി സ്ഥാനാര്‍ത്ഥി ജയിക് സി തോമസിനെ മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഓര്‍ത്തൊടോക്‌സ് സഭ വികാരിയുടെ അനുഗ്രഹം വാങ്ങുന്ന ജയിക്കിന്‍റെ ചിത്രം പങ്കുവെച്ച് ശിവന്‍ കുട്ടി ഇങ്ങനെ എഴുതിയെന്നാണ് സ്ക്രീന്‍ഷോട്ട്- കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്.. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും.. എന്നാണ് ശിവന്‍കുട്ടി ജയികിനെതിരെ ഇട്ട പോസ്റ്റെന്നാണ് പ്രചരണം. ജിഷ്ണു പിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

ചൈനയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ ദൃശ്യങ്ങള്‍ മലപ്പുറത്ത് വിമാനം ഇടിച്ചിറക്കി എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

പച്ചപ്പ് നിറഞ്ഞ വിശാലമായ മൈതാനം പോലൊരിടത്ത് വിമാനം അപകടത്തില്‍പ്പെട്ടു കിടക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ കുറെ ഭാഗം തകർന്നിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കേരളത്തിൽ മലപ്പുറത്തെ ഒരു പാടത്താണ് ഈ സംഭവം നടന്നത് എന്നുള്ള ചില വിവരണങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് അരിപ്ര പാടത്താണ് വിമാനം ക്രാഷ് ലാൻഡ് ചെയ്തത് എന്നാണ് പോസ്റ്റിലെ വിവരണം അറിയിക്കുന്നത് വീഡിയോയുടെ പശ്ചാത്തലത്തിൽ മലയാളത്തിലുള്ള സംഭാഷണം കേൾക്കാം […]

Continue Reading

കൈയ്യില്‍ കൊട്ടയുമായി നില്‍ക്കുന്ന പി‌കെ ഫിറോസിന്‍റെ ചിത്രം എഡിറ്റഡാണ്… സത്യമറിയൂ…

കേരളത്തിൽ ട്രാഫിക് നിയമലംഘനം നിയന്ത്രിക്കാനായി ഈയിടെ പ്രാബല്യത്തിൽ കൊണ്ടുവന്ന എ ഐ ക്യാമറ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കുന്നു എന്നുള്ള വാർത്തകൾ വരുന്നുണ്ട്.  കേരളത്തിൽ എ‌ഐ ക്യാമറ സംവിധാനം സര്‍ക്കാര്‍ തീരുമാനിച്ചപ്പോൾ മുതൽ തന്നെ പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എ ഐ ക്യാമറ പദ്ധതിയിൽ അഴിമതി നടന്നു എന്നാരോപിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ട്രാഫിക് കാമറ മുളകൊണ്ട്  നിര്‍മ്മിച്ച കൊട്ട കൊണ്ട് മറച്ച് പ്രതീകാത്മകമായി പ്രതിഷേധം നടത്തിയിരുന്നു. കൊട്ട കൊണ്ട് മറച്ച് മൂടിവയ്ക്കാൻ […]

Continue Reading

INDIA സഖ്യം 2024ല്‍ പൊതുതെരെഞ്ഞെടുപ്പ് വിജയിക്കും എന്ന് കാണിക്കുന്ന ABP സര്‍വ്വേ വ്യാജം…

Image Credit: Outlook കോണ്‍ഗ്രസ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌, ആം ആദ്മി പാര്‍ട്ടി അടക്കം 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ 2024ല്‍ നേരിടാന്‍ രൂപികരിച്ച INDIA സഖ്യം അടുത്ത പോതുതെരെഞ്ഞെടുപ്പില്‍ 65% വോട്ട് നേടി അധികാരത്തിലെത്തുമെന്ന് ABP ന്യൂസ്‌ സര്‍വ്വേയില്‍ കണ്ടെത്തിയെന്ന്‍ അവകാശിച്ച് ചില പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

സംഘപരിവാര്‍ ഇന്ത്യയുടെ പഴയ ഭരണഘടന മാറ്റി പുതിയത് പ്രാബല്യത്തിലാക്കുന്നു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ലോകത്തിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന എന്ന് നാം പഠിച്ചിട്ടുണ്ട്. അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്‍റ്  സംവിധാനത്തിന്‍റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, മൗലികാവകാശങ്ങൾ, ഭരണത്തിനുള്ള നിർദേശ-തത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. 1950 ഇന്ത്യ റിപ്പബ്ലിക് ആയ ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തിൽ വന്നത്. ഭരണഘടന പ്രകാരമാണ് ഇന്ത്യയിൽ ഓരോ സംസ്ഥാനങ്ങളും അതുപോലെ കേന്ദ്രവും ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. പഴയ ഭരണഘടന കേന്ദ്രസർക്കാർ ഉപേക്ഷിക്കുകയാണെന്നും പുതിയ ഭരണഘടനയ്ക്ക് രൂപം നൽകി എന്നും […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം പാറശാല പൊന്‍വിളയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അജ്ഞാതന്‍ അടിച്ച് തകര്‍ത്തെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തന്നെ പിടികൂടിയെന്ന പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്. 24 നല്‍കിയ വാര്‍ത്ത എന്ന പേരിലെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നൗഷി പാലയാട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 154ല്‍ അധികം […]

Continue Reading

പുരോഹിതന്‍റെ വേഷം ധരിച്ച് വൈറല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് ബ്രസിലിലെ ഒരു നടനാണ്‌

ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഒരു യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് പുരോഹിതനല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പുരോഹിതന്‍ യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  “അച്ഛനും കുഞ്ഞാടും നല്ല മൂഡിലാ 🤣🤣🤣 ഇത് […]

Continue Reading

ചലച്ചിത്രതാരം മമ്മൂട്ടി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനെത്തുമെന്ന് വ്യാജ പ്രചരണം…

മുന്‍മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുണ്ടായി. പുതുപ്പള്ളിയില്‍ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കോൺഗ്രസ്  ടിക്കറ്റിലും മുൻപ് ഉമ്മൻചാണ്ടിയോട് പരാജയപ്പെട്ട ജെയിക് പി.തോമസ് സിപിഎം ടിക്കറ്റിലും മല്‍സര  ഇറങ്ങുന്നു. ഉമ്മൻചാണ്ടിയുടെ മകന് പിന്തുണയുമായി ചലച്ചിത്ര താരം  മമ്മൂട്ടി പ്രചാരണ രംഗത്ത് വരുന്നു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം മമ്മൂട്ടിയും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ചിത്രവും ഇരുവരുടെയും വെവ്വേറെ ചിത്രവും […]

Continue Reading

പിതാവിനെ അനുകരിക്കാന്‍ ചാണ്ടി ഉമ്മന്‍ മിമിക്രി കലാകാരന്‍റെ സഹായം തേടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണികള്‍ എല്ലാം തന്നെ സജീവമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജെയിക്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അതെ സമയം ചാണ്ടി ഉമ്മന്‍ തന്‍റെ പിതാവിനെ അനുകരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടത്തി മണ്ഡലത്തില്‍ അനുകംബ വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ട്. ഇതിന്‍റെ […]

Continue Reading

‘മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകള്‍ മണിപ്പൂരിൽ അനധികൃതമായി പ്രവേശിക്കുന്ന ദൃശ്യങ്ങള്‍’-പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മ്യാൻമറിൽ നിന്നും ചിലർ മണിപ്പൂരിലേക്ക് അനധികൃതമായി കടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ മണിപ്പൂരില്‍ ആശങ്കയുടെ അന്തരീക്ഷമാമുണ്ടായി.  തങ്ങളുടെ ജീവൻ പണയപ്പെടുത്തി മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകൾ അനധികൃതമായി മണിപ്പൂരിലേക്ക് പ്രവേശിക്കുന്നുവെന്ന് അവകാശപ്പെട്ട് ഈ പശ്ചാത്തലത്തിൽ, ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ചില സ്ത്രീകൾ ദുർഘടമായ പർവതങ്ങളിലൂടെ അതിസാഹസികമായി  സഞ്ചരിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പമുള്ള വിവരണമനുസരിച്ച് മ്യാന്മറില്‍ നിന്നും രോഹഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ രഹസ്യപാതയിലൂടെ മണിപ്പൂരിലേക്ക് കടന്നു വരുന്ന ദൃശ്യങ്ങളാണിത്. “മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് വരാൻ […]

Continue Reading

യുപിയില്‍ ഗദര്‍ 2 സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉയര്‍ത്തി എന്ന പ്രചരണം വ്യാജം…

ഗദര്‍ 2 എന്ന ബോളിവുഡ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്തിനിടെ യുപിയില്‍ ഒരു പ്രേക്ഷകന്‍ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ മറ്റേ പ്രേക്ഷകര്‍ ഇയാളെ കൈകാര്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സിനിമ പ്രേക്ഷകര്‍ ഒരാളെ തള്ളുന്നതായി കാണാം. ഈ […]

Continue Reading

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പെണ്‍മക്കളോടൊപ്പം പകര്‍ത്തിയ ഈ ചിത്രം സുപ്രീം കോടതി സമുച്ചയത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

ശബരിമല സ്ത്രീപ്രവേശന കേസില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന നിലപാട് വിധിയില്‍ എഴുതിചേര്‍ത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി ‌വൈ ചന്ദ്രചൂഡ് മാധ്യമ വാര്‍ത്തകളില്‍ അന്ന് നിറഞ്ഞു നിന്നിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ഒരു കുടുംബചിത്രം ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ മക്കൾ ഭിന്നശേഷിക്കാരാണ് എന്നും പിതാവിന്‍റെ ജോലിസ്ഥലം കാണാൻ അവർ ആഗ്രഹിച്ചപ്പോൾ വീൽചെയറിൽ ഇരുത്തി സുപ്രീംകോടതി സമുച്ചയത്തിൽ എത്തിച്ചേർന്നു  അവിടെ നിന്ന്  പകർത്തിയ കുടുംബചിത്രമാണ് കാണുന്നതെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.  “Great Sir🙏💚 […]

Continue Reading

പുതുപ്പള്ളി ഉതതെരഞ്ഞെടുപ്പ്; കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയാണ്. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. യുഡിഎഫ് ചാണ്ടി ഉമ്മനെ കഴിഞ്ഞ ദിവസം പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇനി എല്‍ഡിഎഫും ബിജെപയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്. അതിനിടയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഭീമന്‍ രഘു ആണെന്ന തരത്തില്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പൊളിറ്റിക്സ് കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അഷ്ഫാക്ക് അഹമ്മദ് മുക്കംതൊടി […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ പുതുപ്പള്ളിയില്‍ എല്‍‌ഡി‌എഫ് സ്ഥാനാര്‍ഥിയാകുമെന്ന് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു…

പുതുപ്പള്ളി എംഎൽഎ ആയിരിക്കെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചത്. പുതുപ്പള്ളിയിൽ അതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പുതുപ്പള്ളി സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയാണ് നിർദ്ദേശിച്ചിട്ടുള്ളത്.  ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഒരാളെ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ പതിപ്പുകളിലും വന്നു തുടങ്ങിയിട്ടുണ്ട്. പ്രചരണം ഉമ്മൻചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന നിബു ജോണിനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് എന്നാണ് പ്രചരണം നടക്കുന്നത്.  ഇത് സൂചിപ്പിച്ച് കൊടുത്തിരിക്കുന്ന ലേഖനത്തിന്‍റെ   തലക്കെട്ട് ഇങ്ങനെ: പുതുപ്പള്ളിയിൽ എൽഡിഎഫിന് അപ്രതീക്ഷിത […]

Continue Reading

ആലപ്പുഴ ബീച്ചില്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് കിംവദന്തി പ്രചരിക്കുന്നു…

‘An apple a day keeps the doctor away’ എന്നൊരു ചൊല്ല് നമുക്ക് കേട്ടു പഴക്കമുള്ളതാണ്. അതേപോലെ ബീച്ച് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഒരു സന്ദേശം ഇപ്പോള്‍ എത്തിയിട്ടുണ്ട്. ബീച്ച് ഉന്മേഷം പകരുന്ന ഇടമാണെന്ന് നമുക്ക് അനുഭവമുണ്ട്. എന്നാല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമോ? ഏതാനും ദിവസങ്ങളായി ആലപ്പുഴ ബീച്ചിനെ കുറിച്ച്  ഈ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്നത് നിങ്ങള്‍ക്കും  കിട്ടിയിരിക്കും. പ്രചരണം  ആലപ്പുഴ ബീച്ചില്‍ കാറ്റ് കൊള്ളാന്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് […]

Continue Reading

ആദിപുരുഷ് കാണാന്‍ ഹനുമാന്‍ വരാത്തതില്‍ പ്രകോപിതരായി തീയറ്റര്‍ അടിച്ച് തകര്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണോ ഇവര്‍? വസ്‌തുത അറിയാം..

വിവരണം ഹനുമാന്‍ ഇരിക്കാന്‍ കസേര ഒഴിച്ചിട്ടിട്ടും വരാത്തതിനാല്‍ തീയറ്ററിന്‍റെ ജനാലകള്‍ ജയ് ശ്രീറാം വിളികളോടെ അടിച്ച് പൊളിച്ച് വഴിയൊരുക്കുന്ന ആര്‍ഷഭാരത സംഘപുത്രന്മാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു സംഘം തീയറ്ററിനുള്ളില്‍ അക്രമം നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രഭാസ് മുഖ്യവേഷത്തിലെത്തിയ രാമായണ പുരാണം പ്രമേയമാക്കിയ ബിഗ് ബഡ്‌ജറ്റ് സിനിമയായിരുന്നു ആദി പുരുഷ്. സിനിമ തീയറ്ററില്‍ ഒന്നര മാസം മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്ന വേളയില്‍ തീയറ്ററുകളില്‍ വിശ്വാസ സൂചകമായി ഒരു സീറ്റ് ഹനുമാന് വേണ്ടി […]

Continue Reading

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള 2017 ലെ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല…

മണിപ്പൂരില്‍ വീണ്ടും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കളെ മണിപ്പൂരികള്‍ ഓടിച്ചു വിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപിയുടെ ഷോള്‍ ധരിച്ച ഒരു വ്യക്തിയെയും കൂട്ടരെയും ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ ഊഷ്മള സ്വീകരണം*” FB post archived link […]

Continue Reading

ശബരിമല ശ്രീകോവിലില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ത്ഥാടനം നടത്തുന്ന ക്ഷേത്രമാണ് ശബരിമല. പത്തനംതിട്ടയുടെ വനമേഖലയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ കടുവയും ആനയും ഉള്‍പ്പടെ പ്രദേശത്ത് വിഹരിക്കാറുണ്ട്. പ്രത്യേകിച്ച് മണ്ഡലകാലം കഴിഞ്ഞാല്‍ നട അടയ്ക്കുന്ന ശബരിമലയുടെ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം പലതവണ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ശബരിമല ശ്രീകോവിലിനുള്ളില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഖില അയ്യപ്പാ സേവ സംഘം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ചിത്രത്തിന് 551ല്‍ […]

Continue Reading

തെലിംഗാനയിൽ നിന്നുള്ള പഴയ ദൃശ്യങ്ങൾ ഹരിയാന കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

മണിപ്പൂരിൽ ആഴ്ചകളോളം നീണ്ടുനിന്ന കലാപത്തിന്റെ  അലകൾ  തീരുന്നതിന് മുമ്പ് തന്നെ ഹരിയാനയിൽ വർഗീയ കലാപം ഉടലെടുത്തതായിമ വാർത്താ റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഹരിയാനയിലെ നുഹ് ജില്ലയിലെ ഖേദ്‌ല മോഡിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ‘ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര’ ഒരു സംഘം യുവാക്കൾ തടഞ്ഞതാണ് സംഘർഷം ഉണ്ടാവാൻ  കാരണമെന്നാണ് പോലീസ് ഭാഷ്യം.  ഹരിയാനയിലെ കലാപത്തിന് മൂലകാരണം ഒരാൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഒരു വ്യക്തി ഘോഷയാത്രയുടെ പിന്നിൽ നിന്ന് കല്ലുകൾ  […]

Continue Reading

ഗുജറാത്തിലെ പഴയ വീഡിയോ നിലവില്‍ ഹരിയാനയില്‍ നടക്കുന്ന കലാപമെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഹരിയാനയില്‍ നിന്ന് വര്‍ഗീയ കലാപങ്ങളുടെ വാര്‍ത്തകള്‍ വരുന്നു. മേവാത് എന്ന സ്ഥലത്തില്‍ നിന്ന് തുടങ്ങിയ കലാപങ്ങള്‍ പിന്നിട് ഗുഡ്ഗാവ് പോലെയുള്ള നഗരങ്ങളിലേക്കും വ്യാപിച്ചു. ഈ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ ഒരു ബസുകള്‍ക്കുനേരെ കല്ലേറ് നടത്തുന്നതായി നമുക്ക് കാണാം. പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്നും കുടാതെ നിലവില്‍ ഹരിയാനയില്‍ നടക്കുന്ന പ്രശ്നങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും ഞങ്ങള്‍ […]

Continue Reading

ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നിന്ന നില്‍പ്പില്‍ മരിച്ചുപോയതല്ല, കോമയില്‍ ആയിപ്പോയതാണ്… സത്യമിങ്ങനെ…

‘രംഗബോധമില്ലാത്ത കോമാളി’ എന്ന് മരണത്തെ മഞ്ഞ് എന്ന നോവലിൽ വിശേഷിപ്പിച്ചിട്ടുണ്ട് എം ടി വാസുദേവൻ നായർ. അക്ഷരാർത്ഥത്തിൽ പലപ്പോഴും അങ്ങനെതന്നെയാണ് എന്ന് ചുറ്റുപാടും നടക്കുന്ന പല മരണങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിവിചിത്രമായി, ഒരാൾ നിന്നുകൊണ്ട് മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങൾ എന്നപേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് കൗണ്ടറിന് സമീപം ആളുകൾ ക്യൂ നിൽക്കുന്ന സ്ഥലത്ത് ഒരാൾ അനങ്ങാതെ നിൽക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നതും എന്തോ അസ്വാഭാവികയുണ്ട് എന്ന് തിരിച്ചറിഞ്ഞ് അയാളെ പിടിച്ചു […]

Continue Reading

മുസ്‌ലിം ലീഗിനെ പുകഴ്ത്തി സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കേരളത്തില്‍ മുസ്‌ലിം ലീഗ് ശക്തമായത് കൊണ്ടാണ് മുസ്‌ലിം, ദളിത് അടക്കം എല്ലാ മതസ്ഥരും സുരക്ഷിതമായി കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു എന്ന തരത്തിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ വാട്‌സാപ്പിലൂടെയാണ് ഈ ന്യൂസ് കാര്‍ഡ് വൈറലായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറായ  9049053770  ഈ പ്രസ്താവന സത്യമാണോ എന്നും മാതൃഭൂമി ന്യൂസ് […]

Continue Reading

യുപിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ സംഘപരിവാര്‍ അക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

സ്ത്രീകളെ സംഘം ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോകളായും ചിത്രങ്ങളായും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ആളുകള്‍ മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ എന്ന നിലയിലാണ് ഇത്തരം ദൃശ്യങ്ങളുടെ പ്രചരണം. ഒരു സ്ത്രീയെ വാഡി ഉപയോഗിച്ച് റോഡരികില്‍   ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും പുരുഷന്മാർ യുവതിയെ നിലത്തിട്ട് തല്ലുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഒരാള്‍ വടി കൊണ്ട് അടിക്കുന്നതും കാണാം. ചുറ്റും […]

Continue Reading

രാജസ്ഥാനില്‍ നിന്നുള്ള പഴയ സംഭവത്തിന്‍റെ ചിത്രം ഉത്തര്‍പ്രദേശില്‍ ദളിത് പീഡനത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂര്‍ കലാപത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇരകളെ പ്രത്യേകിച്ചു സ്ത്രീകളെ നഗ്നരാക്കി കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ കുത്തിയൊഴുക്ക് ആണ് കാണുന്നത്. ഒരു യുവതിയെയും യുവാവിനെയും നഗ്നരാക്കി പൊതു സ്ഥലത്ത് ജനക്കൂട്ട വിചാരണ നടത്തുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു   പ്രചരണം  പ്രചരിക്കുന്ന ചിത്രം വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് ആണ്. അതിനാല്‍ അവ്യക്തവുമാണ്. നഗ്നനായ യുവാവിന്‍റെ തോളില്‍ നഗ്നയായ യുവതി ഇരിക്കുന്നതും ചുറ്റും നില്‍ക്കുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാം.  അടിക്കുറിപ്പ് അറിയിക്കുന്നത് ചിത്രം ഉത്തര്‍പ്രദേശില്‍ […]

Continue Reading

ഛ്ത്തീസ്ഗഡില്‍ SC/ST യുവാക്കള്‍ നഗ്ന പ്രതിഷേധം നടത്തിയത് പ്രധാനമന്ത്രിക്കെതിരെയല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുവാക്കള്‍ വസ്ത്രമില്ലാതെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ ട്വിറ്ററില്‍ കുറിച്ച് ദിവസങ്ങളായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം ട്വീറ്റ് കാണാന്‍ – Twitter | Archived Link മുകളില്‍ നല്‍കിയ ട്വീറ്റില്‍ നഗ്നരായി റോഡില്‍ പ്രതിഷേധം നടത്തുന്ന ചില യുവാക്കളെ കാണാം. ഈ വീഡിയോയെ കുറിച്ച് ട്വീറ്റില്‍ പറയുന്നത് […]

Continue Reading

‘വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് സംഘപരിവാര്‍ മര്‍ദ്ദനം’- പ്രചരിക്കുന്ന ചിത്രം യെമനില്‍ നിന്നുള്ളതാണ്… സത്യമറിയൂ…

ജാതി-വര്‍ണ്ണ വിവേചനം ഇന്ത്യന്‍ ഭരണഘടനാ പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ഒറ്റപ്പെട്ട ചില അതിക്രമ സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വടക്കേ ഇന്ത്യയില്‍ ക്ഷേത്രത്തില്‍ കയറിയ ബാലനെ സംഘപരിവാര്‍  ക്രൂരമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശരീരമാസകലം മര്‍ദ്ദനമേറ്റ് തിണര്‍ത്ത പാടുകളുമായി നില്‍ക്കുന്ന ബാലന്‍റെ രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. വടക്കേ ഇന്ത്യയില്‍  വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് നേരെ സംഘപരിവാര്‍ നടത്തിയ  ക്രൂരതയാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading