FACT CHECK: കള്ളുഷാപ്പിന്‍റെ മുന്നില്‍ തിരക്ക് കൂട്ടുന്ന ആള്‍കൂട്ടത്തിന്‍റെ പഴയ ചിത്രം കോവിഡുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

Image Credit: Deccan Chronicle

കേരളത്തില്‍ ജനങ്ങള്‍ കോവിഡ്‌ നിരോധനങ്ങള്‍ ലംഘിച്ച് മദ്യശാലകളുടെ മുന്നില്‍ തിരക്ക് കൂട്ടുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം 2017ലെ ചിത്രമാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും എന്ന് നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്ററില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ ഒരു പ്രസ്താവന നല്‍കിയിട്ടുണ്ട്. പ്രസ്താവന ഇങ്ങനെയാണ്: “കോവിഡ്‌ പ്രതിരോധത്തില്‍ കേന്ദ്ര സംഘം തൃപ്തി രേഖപെടുത്തി .”

ഇതിനെ താഴെ മദ്യശാലയുടെ മുന്നില്‍ തിരക്ക് കൂട്ടുന്ന ജനങ്ങളുടെ ഒരു ചിത്രം നല്‍കിയിട്ടുണ്ട്. ചിത്രത്തിനെ നിലവിലെ കോവിഡ്‌ സാഹചര്യങ്ങളുമായി ബന്ധപെടുത്തി പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “ജനങ്ങള്‍ക്കും തൃപ്തിയായി മോളെ…ഇ കണക്കിന് പോയാല്‍ ലോകത്തില്‍ ഒന്നാമതെത്താം.

എന്നാല്‍ ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണ്ന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് ഡെക്കാന്‍ ക്രോണിക്കള്‍ വെബ്സൈറ്റില്‍ ഏപ്രില്‍ 3, 2017ന് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

ലേഖനം വായിക്കാന്‍-Deccan Chronicle | Archived Link

മുകളില്‍ നല്‍കിയ വാര്‍ത്ത‍ നാല് കൊല്ലം പഴയതാണ്. ഈ ചിത്രം തിരുവനന്തപുരത്ത് ഒരു കള്ളുഷാപ്പിന്‍റെ മുന്നില്‍ തിരക്ക് കൂട്ടുന്ന ആള്‍കൂട്ടത്തിന്‍റെതാണ് ഈ ചിത്രത്തിന് നിലവിലെ കോവിഡ്‌ സാഹചര്യങ്ങളോട് യാതൊരു ബന്ധവുമില്ല. 

2017ല്‍ സുപ്രീം കോടതി സംസ്ഥാന പാതകളുടെയും ദേശിയ പാദകളുടെയും അരികില്‍  500 മീറ്റര്‍ വരെയുള്ള എല്ലാ മദ്യശാലകള്‍ അടക്കാന്‍ ഉത്തരവ് വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‍ 1956 മദ്യശാലകള്‍ അടച്ചു. ഈ പശ്ചാതലത്തില്‍ ഏപ്രില്‍ 2, 2017ന് ബെവ്കോയുടെ മുന്നില്‍ തിരക്ക് കൂട്ടുന്ന ജനകൂട്ടത്തിന്‍റെ എ.വി. മുസഫര്‍ എടുത്ത ചിത്രമാണ് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

നിഗമനം

കേരളത്തില്‍ മദ്യശാലയുടെ മുന്നില്‍ കോവിഡ്‌ നിരോധന നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി നില്‍ക്കുന്ന ആള്‍കൂട്ടം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ യഥാര്‍ത്ഥത്തില്‍ നാലു കൊല്ലം പഴയതാണ്. ഈ ചിത്രത്തിന് നിലവിലെ കോവിഡ്‌ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ല.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കള്ളുഷാപ്പിന്‍റെ മുന്നില്‍ തിരക്ക് കൂട്ടുന്ന ആള്‍കൂട്ടത്തിന്‍റെ പഴയ ചിത്രം കോവിഡുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •