
കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനെ ഡല്‍ഹിയില്‍ ജനങ്ങള്‍ ആക്രമിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ഫെസ്ബൂക്കില്‍ വൈറല്‍ ആയിട്ടുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്നും വീഡിയോയില്‍ കാണുന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയല്ല എന്നും എന്ന് കണ്ടെത്തി.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒരു വ്യക്തിയെ ജനകൂട്ടത്തില്‍ നിന്ന് രക്ഷപെടുത്തി കൊണ്ടുപോകുന്ന പോലീസ്സുകാരെ നമുക്ക് കാണാം. വ്യക്തിയെ ജനകൂട്ടം ആക്രമിച്ച് തുണി കീറികളഞ്ഞതും നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “#ജനങ്ങൾ_തെരുവിൽ_നിങ്ങൾ_ഇത്രേയൊള്ളു_സഘികളെ…..ബി.ജെ.പി മന്ത്രി ഹർഷ വർദനെ ഡൽഹിയിൽ പഞ്ഞിക്കിടുന്ന അതിമനോഹരമായ കാഴ്ച.😍😍😍”
ഇതേ പോലെയുള്ള മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയെ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. തുടര്‍ന്ന്‍ ഈ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2016ല്‍ ANI പ്രസിദ്ധികരിച്ച ഈ യുട്യൂബ് വീഡിയോ ലഭിച്ചു.
ANI വാര്‍ത്ത പ്രകാരം പശ്ചിമ ബംഗാളിലെ ആസന്‍സോളില്‍ ബി.ജെ.പി. സംഘടിപിച്ച ഒരു ഗോ രക്ഷ പരിപാടിക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ഈ പരിപാടിയില്‍ ബി.ജെ.പിയുടെ ആസന്‍സോള്‍ എം.പി. ബാബുല്‍ സുപ്രിയോയും പങ്കെടുത്തിരുന്നു. ആക്രമണത്തില്‍ അങ്ങേര്‍ക്കും പരിക്കേറ്റിരുന്നു. ഈ സംഭവം ANI ട്വീറ്റും ചെയ്തിട്ടുണ്ട്.
West Bengal: Ruckus during Union Minister Babul Supriyo’s visit in Asansol pic.twitter.com/d6Z4N4SefR
— ANI (@ANI) October 19, 2016
2016ലും ഈ വീഡിയോ നോട്ട് നിരോധനത്തിനെ തുടര്‍ന്ന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഡോ. ഹര്‍ഷ് വര്‍ദ്ധനെ ആക്രമിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. അന്ന് ഹോക്സ് ഓര്‍ ഫാക്റ്റ് എന്ന വെബ്സൈറ്റ് നടത്തിയ അന്വേഷണത്തില്‍ വീഡിയോയില്‍ കാണുന്ന വ്യക്തി കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ്വര്‍ദ്ധന്‍ അല്ല പകരം ബി.ജെ.പിയുടെ ബംഗാളിലെ നേതാവ് സുബ്രതോ മിശ്രയാണ് എന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യം സീ ബംഗ്ലാ നല്‍കിയ വാര്‍ത്തയിലും വ്യക്തമാകുന്നു. കുല്‍റ്റി എന്ന സ്ഥലത്തെ ബി.ജെ.പി. നേതാവ് പരിപാടി തുടങ്ങനത്തിനെ മുമ്പേ എത്തിയിരുന്നു. അപ്പോഴാണ് ഈ ആക്രമണമുണ്ടായത്.

ലേഖനം വായിക്കാന്‍-Zee Bangla | Archived Link
ഡോ. ഹര്‍ഷവര്‍ദ്ധനും ട്വീറ്റ് ചെയ്ത് ഈ തമിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിനെ കുറിച്ച് അറിയിച്ചിരുന്നു. അദേഹം 2016ല്‍ ഈ പ്രചാരണത്തിനെതിരെ ട്വീറ്റ് ചെയ്തത് ഇങ്ങനെ-“എന്‍റെ പേരില്‍ വാട്സപ്പിലും മറ്റു സാമുഹ്യ മാധ്യമങ്ങളിലും ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്, മോശമായ ഉദ്ദേശ്യത്തോടെയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.”
A video in my name is making rounds on whatsapp and other media.
— Dr Harsh Vardhan (@drharshvardhan) November 27, 2016
It’s misleading content being spread with malicious and mischievous intent.
നിഗമനം
കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനെ ഡല്‍ഹിയില്‍ ജനങ്ങള്‍ ആക്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചരണം 2016ലാണ് തുടങ്ങിയത്. ഈ പ്രചാരണത്തിനായി ഉപയോഗിച്ച വീഡിയോ ബംഗാളില്‍ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെതാണ്. 2016ല്‍ നോട്ട് നിരോധനത്തിനെ തുടര്‍ന്ന്‍ ഈ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ തുടങ്ങിയതാണ് അതിനു ശേഷം വിണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ ഈ പ്രചരണം പ്രത്യക്ഷപെട്ടതാണ്.

Title:വൈറല്‍ വീഡിയോയില്‍ ജനങ്ങള്‍ തല്ലുന്നത് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനെയല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
