FACT CHECK: മലേഷ്യയിലെ 5 കൊല്ലം പഴയ വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

വര്‍ഗീയം

നമ്മുടെ നാട്ടില്‍ പഴത്തിന്‍റെ മുകളില്‍ തുപ്പി ഹലാലാക്കാന്‍ മുസ്ലിം പഴം വില്‍പ്പനകാരന്‍ തുപ്പുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പക്ഷെ ഈ വീഡിയോ ഇന്ത്യയിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേഷ്യയില്‍ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോയാണ് നിലവില്‍ വര്‍ഗീയ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു വ്യക്തി പഴത്തിന്‍റെ മുകളില്‍ തുപ്പി അത് പാക്ക് ചെയ്യുന്നതായി കാണാം. വീഡിയോയില്‍ തമിഴില്‍ പറയുന്നത് നമ്മുടെ നാട്ടില്‍ ഇങ്ങനെ പഴത്തില്‍ തുപ്പി വില്‍ക്കുന്നുണ്ട്. വീഡിയോയുടെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്: “പഴം പൊതിഞ്ഞു വരുന്നത് ഹലാൽ ആക്കിയോ..?

ഈ വീഡിയോ ഇതേ അടികുറിപ്പോടെ പ്രചരിപ്പിക്കുന്ന മറ്റു ചില വീഡിയോകളും നമുക്ക് താഴെ കാണാം.

എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുമായ ബന്ധപ്പെട്ട കീ വേര്‍ഡ്‌ വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സിംഗപ്പൂരിലെ മാധ്യമ വെബ്സൈറ്റ് ദി സ്ട്രയിറ്റ്സ് ടൈംസ്‌ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ പ്രസിദ്ധികരിച്ചത് മെയ്‌ 21, 2016നാണ്. 

വാര്‍ത്ത‍ വായിക്കാന്‍- The Straits Times | Archived Link

ഈ വീഡിയോ ദി സ്റ്റാര്‍ എന്ന മലേഷ്യന്‍ മാധ്യമമാണ് ഈ സംഭവം ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത്. സംഭവം 2016ല്‍ മലേഷ്യയിലെ തലസ്ഥാന നഗരിയായ ക്വാലലംപ്പുറിലാണ് സംഭവിച്ചത്. ഒരു പഴം വില്‍പ്പനകാരന്‍ പഴത്തില്‍ തുപ്പി പാക്ക് ചെയ്യുന്നത് ജനങ്ങള്‍ കണ്ടു. ഇതിനെ ശേഷം അവര്‍ ഇയാളോട് ഇതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അവിടെ നിന്ന് സാധനങ്ങള്‍ ട്രക്കില്‍ കയറ്റി സ്ഥലംവിട്ടു. 

മലേഷ്യയിലെ പോലീസിനെയും ഈ വിവരം ജനങ്ങള്‍ അറിയിച്ചിരുന്നു. പക്ഷെ ഇയാള്‍ തിരിച്ച് ആ ഭാഗത്ത് പഴം വില്‍ക്കാന്‍ വന്നില്ല എന്ന് ദി സ്റ്റാര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Embed Video

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ പഴം വില്‍പ്പനകാരന്‍ പാക്ക് ചെയ്യുന്ന പഴത്തില്‍ തുപ്പുന്നതിന്‍റെ വീഡിയോ ഇന്ത്യയിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കുടാതെ വീഡിയോ 5 കൊല്ലം പഴയതുമാണ്.

Avatar

Title:മലേഷ്യയിലെ 5 കൊല്ലം പഴയ വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •