മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വടകരയില്‍ കെ. മുരളിധരനു വേണ്ടി പ്രചരണം നടത്തുന്ന പഴയ വീഡിയോ നിലവില്‍ തൃശൂരില്‍ നടന്ന പ്രചരണജാഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം | Politics

തൃശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളിധരന്‍റെ പ്രചരണജാഥയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ വീഡിയോ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന്‍റെതാണ്. കുടാതെ വീഡിയോ തൃശൂരിലെതല്ല പകരം വടകരയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ “ഈ തൃശ്ശൂർ ഏത് രാജ്യത്താ.. …” എന്ന അടികുറിപ്പോടെ കെ. മുരളിധരന്‍റെ പ്രചരണജാഥയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുകെയാണ്. വീഡിയോയില്‍ നമുക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് പതാകകള്‍ ഉയര്‍ത്തി ജാഥയില്‍ പങ്കെടുക്കുന്നതായി കാണാം. 

എന്നാല്‍ ഈ വീഡിയോ ഇയടെ തൃശൂരില്‍ നടന്ന യു.ഡി.എഫിന്‍റെ ജാഥയുടെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വടക്കന്‍ ഇന്ത്യയില്‍ ഇതേ വീഡിയോ വയനാടില്‍ പാകിസ്ഥാന്‍ പതാകയുമായി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ സ്വാഗതം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഈ വ്യാജപ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി താഴെ നല്‍കിയ ഫാക്റ്റ് ചെക്ക്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിരുന്നു. 

Read in Hindi | केरल में कांग्रेस के चुनाव प्रचार के दौरान पाकिस्तान के झंडे लहराए जाने का दावा फर्जी…..

വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് കൊണ്ടോട്ടി പച്ചപട എന്ന ഫെസ്ബൂക് പേജിന്‍റെ പേര് കാണാം. ഈ പേജില്‍ ഞങ്ങള്‍ വീഡിയോ അന്വേഷിച്ചു നോക്കി. 19 ഏപ്രില്‍ 2019നാണ് കൊണ്ടോട്ടി പച്ചപട ഈ വീഡിയോ പ്രസിദ്ധികരിച്ചത്. 

FacebookArchived Link

കൊണ്ടോട്ടി പച്ചപട നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “വടകരയിൽ കൊലരാജൻ

ജയിലിലേക്കും മുരളീധരൻ

പാർലിമെന്റ്ലേക്കും പോവും.

കെ മുരളീധരന്റെ പ്രചരണജാഥ യൂത്ത്

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലാണ് കെ. മുരളിധരന്‍ വടകരയില്‍ നിന്ന് മത്സരിച്ചത്. അദ്ദേഹത്തിനെതിരെ എല്‍.ഡി.എഫിന്‍റെ പി. ജയരാജനാണ് മത്സരിച്ചത്. ഈ കാര്യങ്ങള്‍ നമുക്ക് കൊണ്ടോട്ടി പച്ചപ്പടയുടെ അടികുറിപ്പിലും കാണാം. കെ. മുരളിധരനും 2019ല്‍ ഈ ജാഥയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ഫെസ്ബൂക്ക് പേജില്‍ പങ്കുവച്ചിരുന്നു.

FacebookArchived Link

നിഗമനം

തൃശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളിധരന്‍റെ പ്രചരണജാഥയുടെ വീഡിയോ എന്ന തരത്തില്‍  പ്രചരിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന്‍റെതാണ്. കുടാതെ വീഡിയോ തൃശൂരിലെതല്ല പകരം വടകരയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വടകരയില്‍ കെ. മുരളിധരനു വേണ്ടി പ്രചരണം നടത്തുന്ന പഴയ വീഡിയോ നിലവില്‍ തൃശൂരില്‍ നടന്ന പ്രചരണജാഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Written By: Mukundan K 

Result: Misleading