FACT CHECK: കയ്യില്‍ ഖുര്‍ആന്‍ എടുത്തു കാണിക്കുന്ന എം.പിയുടെ ഈ ദൃശ്യങ്ങള്‍ ഫ്രഞ്ച് പാര്‍ലമെന്‍റിലെതല്ല; സത്യാവസ്ഥ അറിയൂ…

അന്തര്‍ദ്ദേശീയ൦

ഫ്രഞ്ച് പാര്‍ലമെന്‍റില്‍ ഇസ്ലാമിന്‍റെ പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെ കയ്യില്‍ പിടിച്ച് ഒരു ഫ്രഞ്ച് എം.പി. അപമാനിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്, ഫ്രാന്‍സുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല എന്ന് ഫാക്റ്റ് ക്രെസേണ്ടോ കണ്ടെത്തി. സംഭവത്തിന്‍റെ മുഴുവന്‍ വിശദാംശങ്ങള്‍ എന്താണെന്ന്‍ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

വീഡിയോയില്‍ ഒരു വിദേശ രാജ്യത്തിന്‍റെ പാര്‍ലമേന്‍റില്‍ ഒരു അംഗം ഖുര്‍ആന്‍ കയ്യില്‍ എടുത്ത് കാണിച്ച് ഖുര്‍ആനെ അപമാനിച്ച് സംസാരിക്കുന്നത് കാണാം. വിദേശ ഭാഷയിലുള്ള ഈ പ്രസംഗത്തില്‍ ഇംഗ്ലീഷില്‍ ലൈസന്‍സ് ടൂ കില്‍’ എന്ന് പറയുന്നത് കേള്‍ക്കാം. വീഡിയോയുടെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ പ്രകാരം  പാര്‍ലമെന്‍റ് അംഗം എല്ലാ പ്രശ്നങ്ങളുടെ കാരണം ഖുര്‍ആന്‍ ആണ് എന്ന് പറയുന്നതായി മനസിലാക്കുന്നു. വീഡിയോയോടൊപ്പം പ്രചരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “”This book, the Quran is the cause of lot of misery. Root of

all evil. Licence to kill. So on and so forth.”

French Parliament

“ഈ പുസ്തകം, ഖുർആൻ ആണ് എല്ലാ ഈ ദുരിതത്തിന്റെയും കാരണം. എല്ലാ തിന്മയുടെയും മൂല കാരണം ഇതാണ്.അങ്ങനെ പലതും.. “

ഫ്രഞ്ച് പാർലിമെന്റ്.

ഇതാണ് ആധുനിക യുക്തിവാദ മതരഹിത സമൂഹത്തിന്റെ ഉദാഹരണം.

കണ്മുന്നിൽ ഉള്ള സത്യം ആരെയും ഭയക്കാതെ വിളിച്ചു പറയണം.അതിന് സ്വാതന്ത്ര്യം വേണം.തുറന്നു കാട്ടേണ്ടത് കാട്ടുക തന്നെ വേണം….

വസ്തുത അന്വേഷണം

ഈ പ്രസംഗത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ In-Vid We Verify ഉപയോഗിച്ച് വീഡിയോയെ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ജനുവരി 22, 2015ല്‍ യുട്യൂബില്‍ നെതര്‍ലന്‍ഡ്‌ ജൂം ഇന്‍ എന്ന യുട്യൂബ് ചാനല്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു. താഴെ നല്‍കിയ വീഡിയോയുടെ അടികുറിപ്പ് പ്രകാരം വീഡിയോയില്‍ കാണുന്ന വ്യക്തി ബെല്‍ജിയമിലെ എം.പി. വ്ലാംസ് ബെലന്ഗ് പാര്‍ട്ടിയുടെ നേതാവ് ഫിലിപ്പ് ഡേവിന്‍റര്‍ ആണ്. വ്ലാംസ് ബെലാന്ഗ് ബെല്‍ജിയത്തിലെ ഫ്ലെമിഷ് ജനങ്ങളെ പ്രതിനിധികരിക്കുന്ന ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടിയാണ്. ഖുര്‍ആനെ അപമാനിച്ച് ഡേവിന്‍റര്‍ പ്രസംഗം നടത്തി, ‘ഖുര്‍ആന്‍ ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെ കാരണമാണ്, മനുഷ്യരെ കൊല്ലാന്‍ ലൈസന്‍സ് കൊടുക്കുന്നതാണ്’ എനൊക്കെ പറഞ്ഞു എന്ന് വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.

ഈ സംഭവത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു തുര്‍ക്കി മാധ്യമ വെബ്‌സൈറ്റ് പ്രസിദ്ധികരിച്ച വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ പ്രകാരം തിവ്ര ഫ്ലെമിഷ് രാഷ്ട്രിയകാരന്‍ ഫിലിപ്പ് ഡേവിന്‍റര്‍ പരിശുദ്ധ ഖുര്‍ആനെ അപമാനിച്ചു.

Screenshot: Haberturk report on the incident

ലേഖനം വായിക്കാന്‍-Haberturk | Archived Link

ഡേവിന്‍ററിന്‍റെ ഈ പ്രസംഗത്തിനെ ബെല്‍ജിയത്തിലെ അഭ്യന്തര മന്ത്രി ജാന്‍ ജാമ്ബോന്‍ അപലപിച്ചിരുന്നു. “നിങ്ങള്‍ കയ്യില്‍ പിടിച്ചിരിക്കുന്നത് ഈ രാജ്യത്തിലെ നിരവാധി ജനങ്ങള്‍ ബഹുമാനിക്കുന്നതും പരിശുദ്ധമായി കരുതുന്ന ഒരു പുസ്തകമാണ്. താങ്കള്‍ ഒരു മുഴുവന്‍ സമുഹത്തിനെയാണ് ഇവിടെ അപമാനിക്കുന്നത്,” എന്ന് അദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. രാജ്യത്തില്‍ തിവ്രവാദത്തിന്‍റെ പ്രശ്നമുണ്ട്, സര്‍ക്കാരും ഈ പ്രശ്നത്തിനെ നേരിടാന്‍ ആഗ്രഹിക്കുന്നു. പക്ഷെ സര്‍ക്കാരിന് ഡേവിന്‍ററിന്‍റെ പ്രസംഗത്തിനോട് യോജിക്കാന്‍ ആകില്ല.
തുര്‍ക്കി വംശീയനായ ബെല്‍ജിയന്‍ എം.പി. വേലി യൂക്സെല്‍ അനാഡോലു ഏജന്‍സിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “പാര്‍ലമെന്‍റില്‍ ഇന്ന് എം.പി. കാണിച്ചത് വളരെ തെറ്റായ നടപടിയായിരുന്നു. ഈ വര്‍ഗീയവാദി പാര്‍ട്ടിയുടെ ഉദ്ദേശ്യം മുസ്ലിം ജനങ്ങളെ പ്രകോപ്പിപ്പിക്കുകയാണ്”

Screenshot: Excerpt from Anadolu Agency Report

ലേഖനം വായിക്കാന്‍-AA | Archived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇസ്ലാമിനെയും ഖുര്‍ആനെയും അപമാനിച്ച് നടത്തിയ ഈ പ്രസംഗം ഫ്രഞ്ച് പാര്‍ലാമെന്‍റിലെതല്ല പകരം അഞ്ച് കൊല്ലം മുമ്പേ ബെല്‍ജിയത്തിലെ തിവ്ര വലതു പക്ഷ പാര്‍ട്ടിയുടെ എം.പി. ഫിലിപ്പ് ഡേവിന്‍റര്‍ ബെജിയന്‍ ചെ൦ബര്‍ ഓഫ് റേപ്രേസേന്‍റെറ്റിവ്സില്‍ നടത്തിയ പ്രസംഗമാണ്. ബെല്‍ജിയത്തിലെ അഭ്യന്തര മന്ത്രി അന്ന് ഈ പ്രസംഗത്തിനെ അപലപിച്ചിരുന്നു. ഈ പ്രസംഗത്തിന് ഫ്രാന്‍സുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:കയ്യില്‍ ഖുര്‍ആന്‍ എടുത്തു കാണിക്കുന്ന എം.പിയുടെ ഈ ദൃശ്യങ്ങള്‍ ഫ്രഞ്ച് പാര്‍ലമെന്‍റിലെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •