രാജസ്ഥാനിലെ 5 കൊല്ലം പഴയ വീഡിയോ പ്രധാനമന്ത്രി മോദിയുടെ റാലിയില്‍ വന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ദേശീയം രാഷ്ട്രീയം | Politics

പ്രധാനമന്ത്രി മോദി ഈയിടെ രാജസ്ഥാനില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനം ചെയ്തിരുന്നു. ഇതിന്‍റെ പശ്ച്യതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ വന്ന വമ്പന്‍ ജനകൂട്ടം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസന്‍ഡോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ രാജസ്ഥാനില്‍ 5 കൊല്ലം മുമ്പ് നടന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഒരു റാലിയുടെതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു റാലിയുടെ ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്നത്തെ മോദിജിയുടെ രാജസ്ഥാൻ റാലിയിൽ എത്തിയ ജനം.. ഏകദേശം 10 ലക്ഷം പേർ.. ഇതാണ് മോദിജിയുടെ വോട്ടിംഗ് മെഷിൻ തിരിമറി😀

എന്നാല്‍ ശരിക്കും വീഡിയോയില്‍ കാണുന്ന ഈ ജനകൂട്ടം പ്രധാനമന്ത്രി മോദിയുടെ റാലിയിലേക്ക് വന്നതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഏപ്രില്‍ 2019ല്‍ ചെയ്ത ഈ ഫെസ്ബൂക്ക് പോസ്റ്റും ലഭിച്ചു.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വൈറല്‍ വീഡിയോ കാണാം. വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് 25 ഏപ്രില്‍ 2019 നാണ്. അതായത് ഏകദേശം 5 കൊല്ലം മുമ്പ്. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലെ രാംസീന്‍ എന്ന സ്ഥലത്ത് നടന്ന കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിയുടെതാണ്. ഈ റാലിയില്‍ രാഹുല്‍ ഗാന്ധി, അശോക്‌ ഗെഹ്ലോത്, സച്ചിന്‍ പൈലറ്റ് എന്നി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ജാലോരിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടും ഈ റാലിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ഫെസ്ബൂക്ക് പേജില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ജാലോര്‍-സിരോഹി ലോകസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി രത്തന്‍ ദേവാസിയുടെ പ്രചാരണത്തിന് വേണ്ടി സംഘടിപ്പിച്ച കോണ്‍ഗ്രസ്‌ റാലിയില്‍ പങ്കെടുത്തു എന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറയുന്നത്.

Archived

പ്രസ്തുത വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് 17 സെക്കന്‍റിന് ശേഷം കോണ്‍ഗ്രസിന്‍റെ പതാകയും കാണാം. 

നിഗമനം

പ്രധാനമന്ത്രി മോദിയുടെ റാലിയില്‍ വന്ന ജനകൂട്ടം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ 5 കൊല്ലം മുമ്പ് രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസിന്‍റെ ഒരു തെരഞ്ഞെടുപ്പ് റാലിയുടെതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രാജസ്ഥാനിലെ 5 കൊല്ലം പഴയ വീഡിയോ പ്രധാനമന്ത്രി മോദിയുടെ റാലിയില്‍ വന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Written By: Mukundan K 

Result: False

Leave a Reply

Your email address will not be published. Required fields are marked *