FACT CHECK: ആള്‍കൂട്ട കൊലപാതകത്തിന്‍റെ പഴയ ചിത്രം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പരസ്യമായി കൊന്ന ഒരു വനിതാ പൈലറ്റ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

6 കൊല്ലം മുമ്പ് അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു വനിതയുടെ ആള്‍കൂട്ട കൊലപാതകത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ അഫ്ഘാന്‍ വനിതാ പൈലറ്റ് സഫിയ ഫെരോസിയെ താലിബാന്‍ കൊല്ലുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്.

എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജപ്രചരണവും, പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഒരു വനിത രക്തത്തില്‍ മുങ്ങി ഒരു ജനസമുഹത്തിന്  നേരെ നില്‍ക്കുന്നതായി കാണാം. ഈ സ്ത്രി അഫ്ഗാനിസ്ഥാനിലെ നാലു വനിതാ പൈലറ്റുകളില്‍ ഒന്നാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: 

HEART BREAKING NEWS

അഫ്ഗാൻ വ്യോമസേനയിലെ നാല് വനിതാ പൈലറ്റുമാരിൽ ഒരാളായ സഫിയ ഫിറോസി എന്ന 42 കാരിയേ ശരിയത്ത് നിയമലംഘന കുറ്റത്തിന് 18-08-2021 ന് രാവിലെ താലിബാൻ ഭരണകൂടം പരസ്യമായി കല്ലെറിഞ്ഞു കൊന്നു.😭😭😭

കേരളത്തിലെ താലിബാൻ ഫാൻസിന് ആഘോഷിക്കാം. താലിബാൻ വിസ്മയം☹️

ഇതിനെതിരെ പ്രതികരിക്കാൻ എവിടെ കേരളത്തിലെ ഫെമിനിറ്റുകൾ, സെലിബ്രിറ്റികൾ, മാധ്യമങ്ങൾ, സാംസ്കാരിക നായകന്മാർ. ? എല്ലാം താലിബാൻ അനുകൂലികൾ.

ഈ ഫോട്ടോ ഇതേ വിവരണത്തോടെ പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ്‌ മാത്രമല്ല. ഇത് പോലെയുള്ള പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ ഈ വാര്‍ത്ത‍യില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ചിത്രത്തിനെ കുറിച്ച് ആദ്യം അന്വേഷിച്ചു. ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പ്രശസ്ത അഫ്ഘാന്‍ മാധ്യമ വെബ്സൈറ്റ് ഖാമ ന്യൂസ്‌ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിയിട്ടുണ്ട്.

വാര്‍ത്ത‍ വായിക്കാന്‍-Khama | Archived Link

ഈ വാര്‍ത്ത‍ 2015ലാണ് പ്രസിദ്ധികരിച്ചത്. വാര്‍ത്ത‍യുടെ പ്രകാരം ഖുറാന്‍ കത്തിച്ചു എന്ന് ആരോപിച്ച് ഒരു കൂടം ജനങ്ങള്‍ ഫര്‍ഖുണ്ട മലിക്സാദ എന്ന ഒരു 27 വയസുള്ള യുവതിയെ കൊന്നിരുന്നു. ഈ ചിത്രം ഫര്‍ഖുണ്ടയുടെതാണ്. സഫിയ ഫിറോസിയുടെതല്ല. സഫിയ ഫിറോസിയുടെ ചിത്രം താഴെ കാണാം.

ലേഖനം വായിക്കാന്‍-Hindustan Times

സഫിയക്കെതിരെ താലിബാന്‍ ആക്രമണം നടത്തി എന്നതിനെ കുറിച്ച് വാര്‍ത്ത‍കള്‍ അന്വേഷിച്ചപ്പോള്‍ വിശ്വസനീയമായ യാതൊരു വാര്‍ത്ത‍യും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഞങ്ങള്‍ സഫിയയുമായി ബന്ധപെടാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ പ്രതികരണം ഈ ലേഖനത്തില്‍ പിന്നിട് ചെര്‍ക്കുകയുണ്ടാകും.

നിഗമനം

സഫിയ ഫെരോസിയെ കല്ലെറിഞ്ഞു കൊല്ലുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2015ല്‍ അഫ്ഘാനിസ്ഥാനില്‍ ആള്‍കൂട്ട കൊലപാതകത്തിനിരയായ അഫ്ഘാന്‍ യുവതി ഫര്‍ഖുണ്ട മാലിക്സാദയുടെതാണ്. സഫിയ ഫിറോസിയെ താലിബാന്‍ കൊന്നു എന്നതിനെ കുറിച്ച് യാതൊരു റിപ്പോര്‍ട്ട്‌ ഇത് വരെ പുറത്ത് വന്നിട്ടില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ആള്‍കൂട്ട കൊലപാതകത്തിന്‍റെ പഴയ ചിത്രം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പരസ്യമായി കൊന്ന ഒരു വനിതാ പൈലറ്റ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •