ഈ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ വാഹന സൗകര്യമില്ലാത്തതിനാല്‍ ഗര്‍ഭിണിയെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ചിത്രമാണോ ഇത്?

രാഷ്ട്രീയം

വിവരണം

🚩നമസ്തേ 🚩

ബ്രഹ്മസ്വരൂപ മുദയേ മധ്യാഹ്നേതു മഹേശ്വരമ് |

സാഹം ധ്യായേത്സദാ വിഷ്ണും ത്രിമൂര്തിംച ദിവാകരമ് ||

അവസാനം rss വേണ്ടി വന്നു ഗർഭണിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ…

കേരളത്തിൽ സംഘം വരണം.. 🕉️🕉️ എന്ന തലക്കെട്ട് നല്‍കി മുസ്‌ലിം തീവ്രവാദികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനം കിട്ടാതെ ബുദ്ധമുട്ടിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ബിജെപി പ്രവര്‍ത്തകര്‍.. എന്ന ഉള്ളടക്കം നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. എസ്‌‌ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ജമാഅത്ത് ഇസ്‌ലാമി തുടങ്ങിയ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ സമരസമിതി രൂപീകരിച്ച് ഡിസംബര്‍ 17ന് കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ തന്നെയാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വിഷ്‌ണു പുന്നാട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,200ല്‍ അധികം ഷെയറുകളും 383ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

FacebookArchived Link

എന്നാല്‍ 17ന് നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ ഗര്‍ഭണിയായ യുവതിയെ ഇത്തരത്തില്‍ ബൈക്കില്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായിരുന്നോ? ഇങ്ങനെയൊരു സംഭവം അന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? ഈ ഫോട്ടോ 17ന് നടന്ന ഹര്‍ത്താല്‍ ദിനത്തിലെ തന്നെയാണോ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റിലെ ചിത്രം ക്രോപ്പ് ചെയ്ത് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോഴാണ് ഇത് കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. മല്ലു ജോക്‌സ് എന്ന പേരിലുള്ള ഒരു വെബ്‌സൈറ്റില്‍ ഹര്‍ത്താല്‍ വിരുദ്ധ സന്ദേശത്തോടൊപ്പം ഇതെ ചിത്രം 2012 ജനുവരി 19ന് പങ്കുവെച്ചിട്ടുണ്ട്. അതായത് 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് 2019ല്‍ നടന്ന ഹര്‍ത്താലിന്‍റെ പേരില്‍ ഇന്‍റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ചിത്രത്തിലുള്ളത് ഏത് ജില്ലയാണെന്നോ ചിത്രം ഏത് സാഹചര്യത്തിലുള്ളതാണെന്നോ എന്ന് തരത്തിലുള്ള ഒരു വിവരവും ലഭ്യമല്ല.

ഗൂഗിള്‍ റിവേ‌ഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

മല്ലു ജോക്‌സ് എന്ന വെബ്‌സൈറ്റില്‍ 2012ല്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം-

Archived Link

നിഗമനം

കഴിഞ്ഞ 8 വര്‍ഷമായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രമാണ് 2019 ഡിസംബര്‍ 17ന് നടന്ന സംഭവമെന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യജമാണെന്ന് അനുമാനിക്കാം.

Avatar

Title:ഈ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ വാഹന സൗകര്യമില്ലാത്തതിനാല്‍ ഗര്‍ഭിണിയെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ചിത്രമാണോ ഇത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •